ഓഫ് ടോപിക് – വായനക്കാരേക്കാൾ കൂടുതൽ എഴുത്തുകാരുള്ള ഭാഷയേത് – മലയാളം
എന്താണീ കവികൾ പറയുന്ന ഓർമ്മ തൻ സുഗന്ധം –
” നിങ്ങൾ കാറോടിച്ച് കൊണ്ട് ദൂരേയ്ക്ക് എങ്ങോട്ടോ പോവുകയാണ്..പെട്ടെന്ന് തുറന്നിട്ട കാർ ജനാലയിലൂടെ ലൈഫ്ബോയ് സോപ്പ് (ചുവന്നത് ) ന്റെ മണം വരുന്നോ എന്നൊരു തോന്നൽ..മനസ്സിലെ വിഷ്വൽസ് – കരിങ്കൽ പാളികൾ അടുക്കി ഉയരം വെച്ച അലക്കു കല്ല്..കാലുരച്ചും തുണിയലക്കിയും അതിൽ തേയ്മാനം വന്നിട്ടുണ്ട്…അലക്ക് കല്ലിനോട് ചേർന്നു വെട്ടുകല്ല് കൊണ്ട് പടവു കെട്ടിയ ഒരു കിണർ, പഴയ, തുരുമ്പു പിടിച്ചു തുടങ്ങിയ തൊട്ടിയിൽ പാതി വെള്ളം…അതിനപ്പുറം കുറച്ച് കമ്മ്യൂണിസ്റ്റ് പച്ചകൾ, ഒന്നോ രണ്ടോ വാഴകൾ…”
(സു)ഗന്ധം കൊണ്ട് വരുന്ന ഓർമ്മകൾ എന്നും വേണമെങ്കിൽ പറയാം !!!!