ക്യാമറക്ക് മുന്നിൽ ഇതിനു മുന്നേ മൂന്നേ മൂന്നു തവണയാണ് പ്രത്യക്ഷപ്പെട്ടത്. ഒന്നിൽ കാൽ മാത്രം അഭിനയിച്ചു. യൂനിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് സിനിമാ ഭ്രാന്തൻ ജോറോ യുടെ ഷോർട്ഫിലിമിൽ നാൽപാത്തി മലയിലെ ചെരുവിൽ ജോൺ സണ്ണിയെ കൊന്നു തള്ളിയതിന് ചുറ്റും നൃത്തം വെയ്ക്കുന്ന രംഗത്തിൽ ജോറായി അഭിനയിച്ചെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരുന്നു ഷൂട്ട് ചെയ്ത ക്യാമറ മേനോൻറെ ക്യാമറയിൽ നമ്മുടെ കാലു മാത്രമേ പതിഞ്ഞുള്ളൂ.
പിന്നെ വർഷങ്ങൾക്ക് ശേഷം, എക്കോ ഷോർട്ഫിലിമിൽ വന്നു പോകുന്ന ഒരു രംഗത്തിൽ ഡയലോഗ് ഇല്ലാതെയും കയറി പറ്റി. എക്കോ കിരൺ ടിവിയിൽ വന്നത് വഴി ടി വിയിൽ തല പതിഞ്ഞു എന്ന് വേണമെങ്കിൽ പറയാം!
അതിനു ശേഷം മുഴുവനായും പതിയുന്നത് റോസ് ലോഡ്ജിൽ ആണ്. അഭിനയമായിട്ടൊന്നും തോന്നിയിട്ടില്ല. കഥ എഴുതുന്നതിലും എളുപ്പമുള്ള ഒരു പരിപാടിയാണ് എന്ന് മാത്രം മനസ്സിലായി.
“രാമൻ നായരുടെ വീട്ടിലെ അരി പെറുക്കൽ “പോലെ ഡയലോഗുകൾ മാറി മറിഞ്ഞപ്പോൾ, മനസ്സിൽ വന്ന രീതിയിൽ തട്ടി വിടുകയാണ് ചെയ്തത്. സംവിധായകൻ രമേഷേട്ടന് സ്തുതി.
ആകെ മൊത്തം ഒന്നര ദിവസത്തെ സമയമേ അഭിനയിക്കാനായി ചിലവിട്ടുള്ളതെങ്കിലും ഈ പ്രോസസിന്റെ ഭാഗമാകാൻ കഴിഞ്ഞത് രസകരമായ അനുഭവം ആയിരുന്നു.
ഒരു ചാൻസ് കിട്ടിയപ്പോൾ തള്ളി മറയ്ക്കുന്നില്ല. !!!
കൈരളി ടിവിയുടെ അമേരിക്കൻ ഫോക്കസിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു.
യൂട്യൂബ് ലിങ്ക് കൂടെ ചേർക്കുന്നു. കാണുക, ഇഷ്ടമായാലും ഇല്ലെങ്കിലും ഷെയർ ചെയ്യുക.
റോസ് ലോഡ്ജ്…!!