ചീഫ് ഇൻസ്പെക്ടർ മൈഗ്രെ – എനിക്കേറെ ഇഷ്ടപ്പെട്ട യൂറോപ്യൻ സീരീസ് കഥാപാത്രമാണ്.
മൈഗ്രെയ്ക്ക് ഒരു ഫാൻ ഫിക്ഷൻ എന്ന രീതിയിൽ ആയിരുന്നു മുൻപ് ലൗ എന്ന കഥ എഴുതിയത്. അങ്ങനെയിരിക്കെ ചെറിയ ഒരു ഗ്യാപ്പിന് ശേഷം വീണ്ടും ഒരു കഥ കൂടി. ഇത്തവണയും ചീഫ് ഇൻസ്പെക്ടർ മൈഗ്രെ ആണ് കൂട്ട്. ആ സീരീസ് കണ്ടിട്ടുള്ളവർ ഒരു പക്ഷെ നോട്ട് ചെയ്തിട്ടുണ്ടാവുക പശ്ചാത്തല സംഗീതവും, കഥ നടക്കുന്ന പ്രിമൈസിസ്മാണ്. ക്രൈം എന്ന പുതിയ കഥ വായിക്കുന്പോൾ ആ പശ്ചാത്തലം മനസിലുണ്ടെങ്കിൽ കൂടുതൽ ഇഷ്ടപ്പെട്ടേക്കാം.
ചില യഥാർത്ഥ സംഭവങ്ങളുമായി ബന്ധം ചിലർക്കെങ്കിലും തോന്നിയേക്കാം എങ്കിലും കഥയ്ക്ക് അവയുമായി യാതൊരു ബന്ധവുമില്ല. കേവലം കഥാകാരന്റെ ഭാവന മാത്രമാണെന്ന മുൻകൂർ ജാമ്യം എടുത്തുകൊണ്ട് ക്രൈം വായിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.