കവി ജയചന്ദ്രൻ മൂടീരി, നൂറ്റാണ്ടുകൾ മുൻപത്തെ ഒരു രാജാവിനെ കുറിച്ച് കവിതയെഴുതി..
അതിൽ വൃണപ്പെടുന്നതെന്തോ ഉണ്ടെന്ന് കണ്ടെത്തി സുലൈമാനും, ജാഫറും, അബ്ദുള്ളയും, കൂടെ
രാഘവനും, മലയിൽ ജോസഫും, കവിയുടെ ബന്ധുക്കളെ, പിതാമഹന്മാരെ, മക്കളെ, കൊച്ചുമക്കളേ ഒന്നടങ്കം പുലഭ്യം പറഞ്ഞു.
കവിയുടെ കൂടെ നിന്ന ആയിരം സഹൃദയരോട് ഇവരൊക്കെയും ചോദിച്ചു..നിങ്ങളെവിടായിരുന്നു..
എപ്പോൾ- നോവലിസ്റ്റ്, ബുദ്ധൻ തേൻപാറ ഭഗവാൻ ചന്ദ്രസൂര്യനെ പറ്റി നോവലിൽ അശ്ലീലം എഴുതിയപ്പോൾ, ആളുകൾ അയാളുടെ തല കൊയ്യണം എന്ന് പറഞ്ഞാർത്തപ്പോൾ, നിങ്ങൾ എവിടായിരുന്നു…അന്നില്ലാത്ത സപ്പോർട് ഇപ്പോളെന്തിനാണ്…
നോവലിസ്റ്റ് ബുദ്ധൻ തേൻപാറ ഭഗവാൻ ചന്ദ്രസൂര്യനെ പറ്റി നോവലിൽ അശ്ലീലം എഴുതി എന്നാരോപിച്ച്-
മതവികാരം വൃണപ്പെട്ട, തെയ്യൻ ദാസനും, റാം വർമ്മയും, ദേവികാ നായരും, പൊടിക്ക് സപ്പോർട്ടുമായി ജാഫറും, കൂടെ മഠത്തിൽ തര്യനും,
മതിലായ മതിലൊക്കെയും, കരയായ കരയൊക്കെയും ബുദ്ധൻ തേൻപാറയുടെ തല കൊയ്യേണ്ടതിന്റെ ആവശ്യകതയെപറ്റി പോസ്റ്ററൊട്ടിച്ചു ഇനാം പ്രഖ്യാപിച്ചപ്പോൾ – നോവലിസ്റ്റിന്റെ കൂടെ നിന്ന ആയിരം സഹൃദയരോട്, തെയ്യൻ ദാസനും, റാം വർമ്മയും, ദേവികാ നായരും, ജാഫറും, തര്യനും ചോദിച്ചു – നിങ്ങളെവിടായിരുന്നു..നിങ്ങളെവിടായിരുന്നു..
കവി ജയചന്ദ്രൻ മൂടീരി, നൂറ്റാണ്ടുകൾ മുൻപത്തെ ഒരു രാജാവിനെ കുറിച്ച് കവിതയെഴുതി..
അതിൽ വൃണപ്പെടുന്നതെന്തോ ഉണ്ടെന്ന് കണ്ടെത്തി സുലൈമാനും, ജാഫറും, അബ്ദുള്ളയും, കൂടെ
രാഘവനും, മലയിൽ ജോസഫും, കവിയുടെ ബന്ധുക്കളെ, പിതാമഹന്മാരെ, മക്കളെ, കൊച്ചുമക്കളേ ഒന്നടങ്കം പുലഭ്യംപറഞ്ഞപ്പോൾ നിങ്ങൾ എവിടായിരുന്നു…
അന്നില്ലാത്ത സപ്പോർട് ഇപ്പോളെന്തിനാണ്…
*** ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത്
ഭൂമിയിൽ എല്ലാംതന്നെ ആവർത്തനങ്ങൾ ആണല്ലോ…………
🙂