പ്രേതം !!


“പ്രേതങ്ങൾക്ക് മനുഷ്യ രൂപം എടുക്കാൻ പറ്റുമെന്ന് പറയുന്നത് ശരിയാണോ “
“ഹാ ഹ ഹാ “
“എന്താ ചിരിക്കുന്നത് ”
“എങ്ങനെചിരിക്കാതിരിക്കും.”
“ അപ്പൊ, പ്രേതങ്ങൾക്ക് മനുഷ്യരുടെ രൂപമെടുക്കാൻ പറ്റില്ലേ ”
“മനുഷ്യനുണ്ടാക്കിയ ഏറ്റവും വലിയ നുണയാണ് നീ ഈ പറഞ്ഞത് “
“എന്ന് വെച്ചാൽ ”
“ പ്രേതങ്ങൾ അരൂപിയാണെടോ “
“ എങ്ങനെ അറിയാം “
“ നിനക്കെന്നെ കാണാൻ പറ്റുന്നുണ്ടോ “
“ഇല്ല ”
“ കേൾക്കാൻ പറ്റുന്നുണ്ടോ..ശബ്ദം ആണ് ഞാൻ ഉദ്ദേശിച്ചത് ”
“ഇല്ല .. പക്ഷെ “
“ കാണാനും പറ്റില്ല കേൾക്കാനും പറ്റില്ല , പക്ഷേ ഞാൻ ഉള്ളിൽ കാണുന്നത് നിനക്ക് അറിയാം..അല്ലേ ”
“അതേ ”
“ ഞാൻ പറയുന്നതിന് നീ ശബ്ദവും രൂപവും കൽപ്പിക്കുന്നു..അല്ലേ ”
“അതേ ..”
“എന്താണ് നിന്റെ സങ്കൽപ്പത്തിലെ എന്റെ രൂപം, ശബ്ദം ”
“സിനിമാ നടൻ ലാലിന്റെ..”
“ഹ ഹാ ഹാ.. “
“ ദേ പിന്നേം ചിരിക്കുന്നു..”
“അതാണ് പറഞ്ഞത് പ്രേതങ്ങൾ അരൂപികൾ ആണെന്ന്…ഉടലില്ലാത്ത..ശബ്ദമില്ലാത്ത അരൂപികൾ . രൂപവും ശബ്ദവും ഒക്കെ മനുഷ്യൻ സങ്കല്പിക്കുന്ന ഓരോരോ നുണകളാണെന്ന്”
ഇരുട്ടിൽ തടാകക്കരയിൽ നിന്നും മിന്നാമിനുങ്ങുകൾ പറന്നു പൊങ്ങി. ജലാശയത്തിനു മീതെ ജലം ബാഷ്പീകരിച്ചു പോകുന്പോൾ കാണുന്ന പുക പാട പോലെന്തോ പറന്നു പൊങ്ങി. അത് വരെയും അടുത്തിരുന്നതായി തോന്നിയിരുന്ന ഒരു സാമീപ്യം ആ പുക ചുരുളിനോടോപ്പം പറന്നകന്നതായി തോന്നി.
എനിക്ക് ദേഹം വിയർത്തു..കാലുകൾ തളർന്നു..ഉറങ്ങി കിടക്കുന്നിടത്തു നിന്നും ഉയർന്നു പൊങ്ങുന്നതായി തോന്നി. കിടന്ന കിടപ്പിൽ പറന്നു നടക്കുന്നത് പോലെ !

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )