പതിനെട്ടോളം പോസ്റ്റുകൾ – കുറിപ്പുകളും, കഥകളുമായി- 2018 ൽ കഥാ ഫാക്ടറിയിൽ പബ്ലിഷ് ചെയ്തു. അനലറ്റിക്സ് പ്രകാരം സ്ഥിരം സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടിയിട്ടുണ്ട്. ആകെ വിസിറ്റുകൾ കഴിഞ്ഞവർഷത്തേതിന്റെ ഇരട്ടിയായി. ആറായിരം കഴിഞ്ഞു എന്നത് സന്തോഷം തരുന്നു. മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നും വായനക്കാർ ഉണ്ടായിട്ടുണ്ട്. മിക്കവാറും ആളുകൾ കുട്ടിക്കഥകൾ തിരഞ്ഞാണ് എത്തിയത്. അത് കൊണ്ട് തന്നെ ആ ടാഗിൽ പോസ്റ്റ് ചെയ്ത നാല് കഥകൾക്കാണ് കൂടുതൽ വായനക്കാർ.
നമ്മൾ വളരെ എഫേർട്ടും ടൈമും എടുത്തു എഴുതിയ കഥകൾക്ക് അർഹിക്കുന്ന രീതിയിൽ വായനക്കാരെ ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നൊരു പരിമിതി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അധികം മാർക്കറ്റിങ്, പബ്ലിസിറ്റികൾ ഇല്ലാതെ ആളുകൾ തിരഞ്ഞെത്തുന്നു എന്നതാണ് സന്തോഷം.
കഥാഫാക്ടറിയിലെ സ്ഥിരം വായനക്കാർക്കും, പുതിയ വായനക്കാർക്കും, പുതുവത്സരാശംസകൾ.
പുതിയ കഥകളുമായി അടുത്തവർഷം വീണ്ടും കാണാം.