സഞ്ചാരം..
കഥ – തിരക്കഥ- സംഭാഷണം – kadhafactory
[EXT]
NIGHT – 11:30 PM
CHERTHALA KSRTC BUS STAND
ബസ് സ്റ്റാണ്ട് വിജനം ആണു..ചുറ്റുമുള്ള കടകളിൽ വിളക്കുകൾ അണഞ്ഞിട്ടുണ്ട് …കടകൾ ഷട്ടർ ഇടുന്ന ശബ്ദം..അകലെ എവിടെയൊ നിന്ന്..ഓട്ടോ റിക്ഷ വരുന്ന ശബ്ദം ..ഓട്ടോയെ മറികടന്നു ഒരു ബസ് തെരുവിലേക്ക് പ്രവേശിക്കുന്നു..സ്റ്റാൻഡിൽ വലം വെക്കുന്നു..
ഡോർ തുറക്കുന്നതും അടക്കുന്നതുമായ ശബ്ദം..ബെല്ലടിക്കുന്ന ശബ്ദം..ബസ്..സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് പോവുന്നു..
ബസ്സിൽ നിന്നിറങ്ങിയ ഒരേയൊരു യാത്രക്കാരൻ..മുണ്ട് മടക്കി കുത്തി..ബാഗിൽ നിന്നും ഒരു ചെറിയ ടോർച്ച് പുറത്തെടുത്ത് തെളിക്കുന്നു…
തെളിയാത്തത് കൊണ്ടാവണം..പിന്നിൽ ഒരു തട്ട് തട്ടി..വീണ്ടും തെളിക്കുന്നു…
(ആത്മഗതം ) – “ചൈനയാ..” – അയാള് ടോര്ച്ച് തെളിച്ച് ഇരുട്ടിലൂടെ ദൂരേയ്ക്ക് നടന്നു പോകുന്നു..
വെളിച്ചം ഉള്ള മെയിൻ റോഡിൽ നിന്നും മറ്റൊരു ഓട്ടോ സ്റ്റാൻഡിന്റെ മുന്നില്ലേക്ക് പ്രവേശിക്കുന്നു…
റിച്ചാർഡ് (40 ) – അമേരിക്കൻ – ജർമ്മൻ ഫീച്ചേർസ്. 3/4 ആണു വേഷം.
“ഹൗ മച്ച് ?”
ഓട്ടോ ഡ്രൈവർ –
“100 “
റിച്ചാർഡ് കാശ് കൊടുക്കുന്നു. ഓട്ടോ ഡ്രൈവർ കാശ് വാങ്ങി പോക്കറ്റിൽ ഇടുന്നു..ഓട്ടോ സ്റ്റാർട്ട് ചെയ്തു..ഇരുട്ടുള്ള വഴിയിലേക്ക് ഓടിച്ച് പോകുന്നു…(ഓട്ടോ പോകുന്ന ശബ്ദം മാത്രം പശ്ചാത്തലത്തിൽ..)
CUT TO
റിച്ചാർഡ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നു…ഗാരേജിൽ നിറുത്തിയിട്ടിരിക്കുന്ന ബസ്സുകൾ..ആ വശത്ത് ഇരുട്ട് ആണു..ബസ് ഷെൽട്ടറിനോടു ചേർന്ന് ഒരു ലൈറ്റ് മാത്രം പ്രകാശിച്ചിട്ടുണ്ട്..
റിച്ചാർഡ് എൻക്വയറി കൌണ്ടറിൽ സമീപിക്കുന്നു…കൌണ്ടറിൽ നേരിയ വെളിച്ചം ഉണ്ട്…ഒരുദ്യോഗസ്ഥൻ കുറച്ച് മാറി ഡെസ്കിൽ തലവെച്ച് കിടന്നുറങ്ങുന്നു..
റിച്ചാർഡ് അയാളെ ഉണർത്തണോ എന്ന് സംശയിച്ച് നില്ക്കുന്നു..ഒടുവിൽ ജനൽ പാളിയിൽ തട്ടി ഉണർത്തുന്നു..
ഉദ്യോഗസ്ഥൻ ഉറക്കം നഷ്ടപ്പെട്ട അസ്വസ്ഥതയോടെ എഴുനെല്ക്കുന്നു..മുറിയിലെ ലൈറ്റ് ഓൺ ചെയ്യുന്നു..ഒരു റീഡിംഗ് ഗ്ലാസ് എടുത്ത് മുഖത്ത് ഫിറ്റ് ചെയ്യുന്നു..
Richard –“Sir, I go Cochin..Any buses”
കൌണ്ടറിൽ ഇരിക്കുന്ന ആൾ ഒന്നും പറയുന്നില്ല
Richard –“Sir..Do you know if there any bus to Cochin now “
ഉദ്യോഗസ്ഥൻ..തുമ്മുന്നു..ക്ലോക്കിലേക്ക് നോക്കി..
Officer- “Saar…bus gone..now, only morning…”
ഉദ്യോഗസ്ഥൻ ഉറക്കത്തിലേക്ക് വീണ്ടും തിരിച്ച് പോകുന്നു..
റിച്ചാർഡ് അസ്വസ്ഥതയോടെ..
Richard –“What the Fuck”
He walks into the bus stand, there’s an old man seated on a bench. He’s busy with his radio transistor tuning some radio station. Richard rushes towards the buses stationed, none of them have drivers boarded, he checks around helplessly.
Walks around the lonely bus station to find this old man seated on a lonely bench, trying hard to tune the radio.
Richard occupies the other side of the bench. Richard looks at the vacant buses from his seat, though the noise of radio is distracting him, he looks at the old man who is desperately trying to tune his radio to some station. Richard while seated moves his body towards the old man.
Richard (puts in broken English with a smile)
“Hi! (Pause) Need help?”
The old man stares at him suspiciously and then gets back to tune the radio. Richard smile fades off, though he tries again “You know English?”
The old man stares at Richard again, looks worried for he is not able to understand what Richard is communicating, gets back to tune his pocket size radio.
Richard attempt again failed, he moves his hand forward towards the old man. “Give to me, I help”
The old man stares at Richard , not sure whether to give it to him, but after some stare he gives his radio to Richard . Richard gets the radio; he tries to tune the radio, not able to find a station. The old man chuckles with sarcasm, smiles and looks elsewhere and then turns back his attention to the radio with Richard . Richard somehow manages to turn to a weak station, playing some old Malayalam Song, Richard get thrilled looks at the old man.
Old man smiles when listens to the old Malayalam song –(ശരറാന്തൽ തിരി താഴും മുകിലിൻ മടിയിൽ)
“അത് കലക്കി സായിപ്പേ…”
Richard tries to fine-tune the station and the weak station is gone, the old Malayalam song turns into sheer noise. Old man’s noise fades out, Richard looks at the old man and smiles over the old man’s changing emotions. So he again tunes back to the weak station, old man smiles again.
Richard (kidding, smiling and looking at the old man)
“Station”
Old man smiles over the song being played.
Richard again tunes the radio to loose the station.
Richard (kidding, smiling and looking at the old man)
“NO Station”
Old man’s smiles fade out, but he realizes that Richard is playing with him.
Again Richard sets to the weak station where the old Malayalam Song is played.
Richard (kidding, smiling and looking at the old man)
“Station”
The both look at each other and laugh out loudly. Richard keeps the radio on the bench. It’s playing an old Malayalam song; Old man enjoys the song looking straight, whereas Richard also looks at straight in relaxed mood.
വൃദ്ധൻ പുഞ്ചിരിച്ച് കൊണ്ട്..കൂടെ പാടുന്നു..
മകരമാസക്കുളിരില്‍
അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍
മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു ..
വരികില്ലേ നീ…..
അലയുടെ കൈകള്‍ തഴുകും തരിവളയണിയാന്‍ വരുകില്ലേ ….
Old man (in excitement looks at Richard and then the radio, says in Malayalam) – “യേശു ദാസാ…കായലും കയറും..!!”
Richard nods his head, smiles pointlessly and looks at the radio – “yeah, I got Station, Good”
Old man tries to understand what Richard said. Richard awaits some feedback from the old man, there is a pause in their communication and the radio has some more old songs being played.!!
Richard takes his mobile and check something. Later put it back to his pocket.
Old Man –
“എങ്ങോട്ടാ..”
Richard not responding..
- വൃദ്ധൻ റിച്ചാർഡിനെ തൊട്ടു വിളിക്കുന്നു..
“എങ്ങോട്ടാ”
Richard-
“Oh..Oh..I missed the bus..”
- വൃദ്ധൻ –
- “എന്നാ ചൂടാ…മഴ പെയ്യേണ്ട സമയാ..പക്ഷെ കണ്ടില്ലേ..വരണ്ടുണങ്ങി..സായിപ്പിന്റെ നാട്ടിലൊക്കെ മഴ ഒണ്ടോ..??”
- വീണ്ടും തോണ്ടുന്നു..
“ചൂടു കൂടുതലുണ്ടോ…”
Richard (nods and replies) –“its ok..I can wait here for the next bus”
- വൃദ്ധൻ..(റേഡിയോ പുതിയ ഒരു പാട്ട് കേള്ക്കുന്നു…)
- വൃദ്ധൻ താളം പിടിക്കുന്നു..റിച്ചാർഡും പാട്ടിനു ചെവി ഓർക്കുന്നു..
“മൂന്നു പത്തിനൊരു കാഞ്ഞാങ്ങാട് സൂപ്പർ ഫാസ്റ്റ് ഉണ്ട്..അതിനു പോകാംന്നു വച്ച് വന്നതാ..ഇനീം കിടക്കുന്നു സമയം..സായിപ്പെങ്ങോട്ടാ “
- ഇതിനിടയിൽ ഒരു നായ അടുത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബസ്സിനടിയിൽ നിന്നും പുറത്തേക്ക് പോവുന്നു..
വൃദ്ധൻ – ” പട്ടിയാ..പേടിക്കേണ്ട..”
Richard- “Oh yeah..its just a dog”
രണ്ടു പേരും പരസ്പരം പുഞ്ചിരിക്കുന്നു..
ഇടക്കെപ്പോഴോ ഒരു ബസ് സ്റ്റാൻഡിലെക്ക് പ്രവേശിക്കുന്പോൾ റിച്ചാർഡ് എഴുന്നേലക്കുന്നു..
- വൃദ്ധൻ കൈകൊണ്ട് ആംഗ്യം കാണിക്കുന്നു…ഇരിക്കാൻ…
“സായിപ്പിന് കൊച്ചിക്ക് അല്ലെ പോവണ്ടേ..കൌണ്ടറിൽ ചോദിക്കുന്നത് കേട്ടാരുന്നു..ഇത് പോവത്തില്ല..ഇത് തെക്കോട്ടുള്ള ബസ്സാ..”
- ബസ് ആളെ ഇറക്കുന്നു…ബെല്ലടിക്കുന്നു..സ്റ്റാൻഡ് വിട്ട് പോകുന്നു..
റേഡിയൊയിൽ മറ്റൊരു പഴയ ഗാനം (താരും തളിരും )
- “ഒരു വിധം ബസോന്നും..പാതിരാ കഴിഞ്ഞാൽ സ്റ്റാൻഡിൽ വരത്തില്ല.. ബൈപാസ് വഴി പോവും..”
- വൃദ്ധൻ തന്റെ കയ്യിലെ ബാഗിൽ നിന്നും ഒരു ചെസ് ബോർഡ് എടുക്കുന്നു..കരുക്കൾ നിരത്തുന്നു…
- തനിയെ കളത്തിലൂടെ കളിക്കുന്നു…റിച്ചാർഡ് കുറെ സമയം മൊബൈലിൽ നോക്കി ഇരിക്കുന്നു…
- റേഡിയോയിൽ പാട്ടുകൾ മാറി മാറി വരുന്നു..(എല്ലാം പഴയ പാട്ടുകൾ ) ഇടക്ക് സ്റ്റേഷൻ പോകുന്പോൾ ..റിച്ചാർഡ് റേഡിയൊ [പതുക്കെ തട്ടുന്നു..
രണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിക്കുന്നു…
- റിച്ചാർഡ് വൃദ്ധൻ ചെസ് കളിക്കുന്നത് നോക്കി ഇരിക്കുന്നു…വൃദ്ധൻ നടത്തുന്ന ചില തെറ്റായ മൂവ്മെന്റുകൾ കറക്റ്റ് ചെയ്യുന്നു…
റേഡിയോയിൽ പാട്ടുകൾ മാറി മാറി വരുന്നു..
CUT TO
- വിജനം ആയ ബസ് സ്റ്റാൻഡ്..
- നടുക്ക് ലൈറ്റ്
- വെയിറ്റിംഗ് ഏരിയയിലെ ബഞ്ചിൽ ഇരുന്നു വൃദ്ധനും റിച്ചാർഡും ചെസ് കളിക്കുന്നു…
(long, wide, close up shots) Radio is playing old song
CUT TO
Bus Arrives..
Richard and Old Man gets in to Bus
They get the same seat. Bus goes out of the stand
CUT TO
- ഇരുളിലൂടെ ബസ് സ്പീഡിൽ പാഞ്ഞു പോകുന്നു…കാറ്റ് അടിച്ച് ഷട്ടർ പറക്കുന്നുണ്ട്..
- റിച്ചാർഡ് ഉറങ്ങി വൃദ്ധന്റെ തോളിലേക്ക് വീഴുന്നു…
റേഡിയൊയിൽ മറ്റൊരു പഴയ പാട്ട്..
—–END——
Inspiration –Santhosh George Kulangara
(ആറു വര്ഷം മുന്നേ എഴുതിയതാണ്.
ഇവിടെ കിടക്കട്ടെ. )