ജിബൂട്ടിയും, വിയറ്റ്നാമും, കസാഖിസ്താനും ഉൾപ്പടെ ഏകദേശം മുപ്പതോളം രാജ്യങ്ങളിൽ നിന്നും ഈ വര്ഷം രണ്ടായിരത്തിനടുത്ത് വായനക്കാർ കഥാഫാക്ടറിയിൽ വായനക്കാരായി വന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ നാനൂറ് പേര് കുറവാണിത്. (കണ്ടന്റ് കൂട്ടണം..:) ) 3500 ലധികം വ്യൂസ് ഉണ്ട് (കഴിഞ്ഞ വർഷത്തേക്കാൾ ആയിരം കുറവ്..)


ഏറ്റവും കൂടുതൽ വായനക്കാർ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമാണ്. മിഡിൽ ഈസ്റ്റ് കട്ടയ്ക്ക് പിന്നിലുണ്ട്. ചൈനയിൽ നിന്ന് നൂറിനടുത്ത് വായനക്കാർ ഉണ്ടായ വര്ഷം കൂടിയാണ് 2020. ജിബൂട്ടിയിൽ നിന്നും കോംഗോയിൽ നിന്നുമൊക്കെ വായനക്കാർ എത്തി നോക്കുന്നുണ്ട് എന്നാണ് അനലറ്റിക്സ് പറയുന്നത് (ഉള്ളതാണോ ആവോ…)
ഏറ്റവും കൂടുതൽ വായനക്കാരെ കിട്ടിയത് ഫെബ്രുവരിയിലും ഏപ്രിലിലും ആണ്.
പതിവ് പോലെ മുൻ വർഷങ്ങളിൽ എഴുതിയ കുട്ടിക്കഥകൾക്ക് ആണ് ഈ വർഷവും ഡിമാന്റ്.
ഈ വര്ഷം ഏറ്റവും കൂടുതൽ പേര് വായിച്ച കഥ – https://kadhafactory.com/2017/08/05/കുട്ടിക്കഥ-മയിലും-പൂവൻക/
കഴിഞ്ഞ വര്ഷം എഴുതി ഫാക്ടറിയിൽ പോസ്റ്റ് ചെയ്ത കഥകൾ –
ഇരുപത്തിയാറ് വർഷങ്ങൾ – https://kadhafactory.com/2020/01/01/ഇരുപത്തിയാറ്-വർഷങ്ങൾ/ [ ഈ കഥ മറ്റൊരു വേർഷൻ എഴുതിയത് ഉടനെ കഥാ ഫാക്ടറിയിൽ ഇടുന്നതാണ് ]
തിരോധാനം – https://kadhafactory.com/2020/02/05/തിരോധാനം/ [ഈ ഭാഗം പിന്നീട് ദുരൂഹം സീരീസിന്റെ കൂടെ ചേർത്തു..അതും ഉടനെ പബ്ലിഷ് ചെയ്യും..]
മരുന്ന് – https://kadhafactory.com/2020/03/19/മരുന്ന്-കുട്ടിക്കഥ/
സോഫ്ട്‍വെയർ ക്രൈം സ്റ്റോറീസ് – https://kadhafactory.com/2020/10/05/സോഫ്ട്%E2%80%8Dവെയർ-ക്രൈം-സ്റ്റോ/
പുതിയ ചില കഥകൾ പാതി വഴിയിൽ നിൽക്കുന്നു. ചിലയെഴുത്തുകൾ മുറിഞ്ഞു പോയി. വിളക്കി ചേർത്ത് പിന്നീട് പബ്ലിഷ് ചെയ്യാം എന്ന് കരുതുന്നു.
തുടർന്നും വായിക്കുക അഭിപ്രായങ്ങൾ കമന്റ് ആയോ ഈമെയിൽ ആയിട്ടോ (editor@kadhafactory.com) രേഖപ്പെടുത്തുക !!
ഹാപ്പി ന്യൂ ഇയർ !!