കഴിഞ്ഞ വർഷത്തെ സാഹസികതകളിൽ ഒന്ന് ഈ ഒരു സീരീസ് ഓഫ് ഇന്റർവ്യൂസ് ആയിരുന്നു.
മൂന്നു ഭാഗങ്ങളിലായി കണക്ടിംഗ് കേരളം എന്ന യൂട്യൂബ് ചാനലിലൂടെ ഇന്റർവ്യൂ അപ്‌ലോഡ് ചെയ്തു.
സിനിമ, പ്രവാസം, അമേരിക്കൻ ജീവിതങ്ങൾ ഇവയെല്ലാം ആയി ഒരു മണിക്കൂറിനടുത്ത് അജയനുമായി സംസാരിക്കാൻ കഴിഞ്ഞു. അക്കരകാഴ്‌ചകൾ എന്ന പോപ്പുലർ സീരീസിന്റെ സൃഷ്ടാക്കളിൽ ഒരാളാണ് അജയൻ. ഇറോസ് ഇന്റർനാഷനലിന്റെ ഫ്‌ളാഗ്‌ഷിപ്പ് സീരീസ് ആയ മെട്രോ പാർക്ക് നു പിന്നിലും അജയന്റെ സാന്നിധ്യം ഉണ്ട്. ഇവിടെ, ഇംഗ്ലീഷ്, പെരുച്ചാഴി പോലുള്ള സിനിമകൾക്ക് രചനയും സംഭാഷണങ്ങളും ഒരുക്കിയത് അജയനാണ്. പ്രസിദ്ധ സാഹിത്യകാരൻ പി ആർ നാഥന്റെ അനന്തരവൻ കൂടിയാണ് അജയൻ.
കാണാൻ കഴിയാതിരുന്നവർക്കായി ഷെയർ ചെയ്യുന്നു.