ഉത്തരങ്ങൾ – ദുരൂഹം അദ്ധ്യായം 10 – അവസാന അദ്ധ്യായം


കുറച്ചു ദിവസങ്ങൾക്ക് മുന്നേ പ്രമാണികളായ മൂന്നു പേരെയും കൊണ്ട് പോയ വഴികളുടെ തന്നെയായിരുന്നു വീണ്ടുമുള്ള ഈ യാത്രയും. 

പിള്ളേച്ചന് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ വേണ്ടി വണ്ടി നിർത്തിയത് ഒഴിച്ചാൽ ഊട്ടി വരെ അവർ ഒരേ ഇരുപ്പിൽ വണ്ടിയോടിച്ചു. 

രാത്രി ഉറക്കം വരാതിരിക്കാനായി അയാൾ കഥകളുടെ കെട്ടഴിച്ചു. 

“ഞാൻ സമീർ സാഹിബിന്റെ ബോഡി ഗാർഡ് ആയിരുന്നു. ഡ്യുപ്പും. സ്റ്റണ്ട് സീനിലൊക്കെ പുള്ളീടെ ബോഡി ഡബിൾ ആയിട്ട് അഭിനയിച്ചത് ഞാനായിരുന്നു. പുള്ളിക്ക് എന്നെ വലിയ കാര്യം ആയിരുന്നു. ജോലിക്കാരൻ ആയിട്ടൊന്നുമല്ല..നല്ലൊരു സുഹൃത്ത് ആയിട്ടാണ് പുള്ളി എന്നെ കണ്ടിരുന്നത്. സാഹിബിന്റെ മനസിലുള്ള കാര്യങ്ങളൊക്കെ എനിക്കറിയാം. ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടിയായിരുന്നു ഗോമതി വന്നത്. സാഹിബിന്റെ ആദ്യ തമിഴ് സിനിമ ആവേണ്ടത് ആയിരുന്നു അത്. ഊട്ടിയിൽ ആയിരുന്നു ഷൂട്ട്. പടത്തിന്റെ പ്രൊഡ്യൂസർ ഒരു സ്പിരിറ്റ് കടത്തുകാരൻ ചെട്ടിയാർ. അയാളുടെ ബംഗ്ളാവിൽ ആയിരുന്നു ഷൂട്ട്..പക്ഷെ പടം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. ഷൂട്ടിംഗ് സമയത്തെപ്പോഴോ ചെട്ടിയാർ ഗോമതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. സമീർ സാഹിബ് ഇടപെട്ടു..വളരെ മാന്യൻ ആയ ഒരാൾ ആയിരുന്നു സമീർ സാഹിബ്. അയാൾക്ക് ഇത് പോലുള്ള അക്രമങ്ങൾ സഹിക്കാൻ ആവില്ലല്ലോ. പുള്ളി ഇടപെട്ടെന്ന് മാത്രമല്ല ഒരു ഘട്ടം വന്നപ്പോൾ ചെട്ടിയാർക്കിട്ട് രണ്ടെണ്ണം കൊടുക്കുകയും ചെയ്തു. ചെട്ടിയാർക്ക് എന്റെ കയ്യിൽ നിന്നും നല്ല ഇടി കിട്ടി. അതോടെ പടം നിന്നു..ഗോമതി തിരിച്ചു പോയി. സമീർ സാഹിബ് പിന്നീട് തമിഴ് സിനിമയിലേക്ക് പോയില്ല. ആ സമയം ആയപ്പോഴേക്കും കുറെ പണം ഇറക്കിയിരുന്നു ചെട്ടിയാർ. അയാൾക്ക് ദേഷ്യം മുഴുവനും സമീർ സാഹിബിനോട് ആയിരുന്നു. അന്ന് കുറെ അയാൾ ഞങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. സമീർ സാഹിബിന്റെ വിവാഹത്തിന് മുന്നെയാണ്. എന്തായാലും,ആ സമയം ആയപ്പോഴേക്കും സമീർ സാഹിബിനു ഗോമതിയോട് ഇഷ്ടം തോന്നി തുടങ്ങയിരുന്നു..ഗോമതിക്ക് തിരിച്ചും. പക്ഷെ, ആരും വിചാരിക്കാതെ ഒരു ദിവസം, ചെട്ടിയാർ ഗോമതിയെ വിവാഹം കഴിച്ചു ..ഊട്ടിയിലെ ബംഗ്ളാവിലേക്ക് കൊണ്ട് വന്നു. അതോടെ സമീർ സാഹിബിന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. ആയ മനുഷ്യനെ അത്രയധികം ഭ്രാന്തനായി ഞാൻ അതിനു മുന്നേ കണ്ടിട്ടേയില്ല..

പുള്ളിയുടെ സ്വാഭാവമെല്ലാം മാറി. ഇതിനിടയിൽ അദ്ദേഹവും വിവാഹം കഴിച്ചു. എന്നാലും ഗോമതിയെ മറക്കാൻ അയാൾക്ക് ആകുമായിരുന്നില്ല..ഒരു രാത്രി ഞങ്ങൾ രണ്ടു പേരും ഊട്ടിയിലേക്ക് പോയി..അവിടെ ചെന്ന്..ഗോമതിയെക്കണ്ടു. തിരിച്ചു വരുന്ന വഴി ചെട്ടിയാർ ഞങ്ങളെ തടഞ്ഞു..ചെറിയ ഒരു സംഘട്ടനം ഉണ്ടായി..ദൗർഭാഗ്യവശാൽ സമീർ സാഹിബിന്റെ കൈ കൊണ്ട് ചെട്ടിയാർ കൊല്ലപ്പെട്ടു. ഞങ്ങൾ ഊട്ടിയിൽ തന്നെ ഒരിടത്ത് ആ ബോഡി മറവു ചെയ്ത്..നാട്ടിലേക്ക് വന്നു. ആ ഷോക്കിൽ സാഹിബിന്റെ സ്വഭാവം എല്ലാം അടിമുടി മാറിയിരുന്നു…ഭാര്യയുമായി എന്നും വഴക്കിട്ടും..സെറ്റിൽ പോയാൽ അവിടെയും വഴക്ക്..ഇടയ്ക്ക് തമിഴ്‌നാട് പോലീസിൽ നിന്നും ആളുകൾ അന്വേഷിച്ചു വന്നു…അതിന്റെ ടെൻഷൻ വേറെ. ഗോമതിക്കാണെങ്കിൽ ഇപ്പോഴും അറിയില്ല ചെട്ടിയാർക്ക് എന്ത് പറ്റി എന്ന്. അയാൾ നാട് വിട്ടു പോയിക്കാണും എന്നവൾ വിശ്വസിച്ചു തുടങ്ങി. കാലക്രമേണ സമീർ സാഹിബിന് സിനിമയിൽ താല്പര്യം നഷ്ടപ്പെട്ടു..അതോടെ അദ്ദേഹം ചില ബിസിനസുകൾ ഒഴികെ മറ്റെല്ലാം വിറ്റ് ആ പണം മുഴുവനും ഗോമതിയുടെ പേരിൽ നിക്ഷേപിച്ചു. കുറെ പണങ്ങളും പണ്ടങ്ങളും അവരുടെ ബംഗ്ളാവിലെ ലോക്കറിലും സൂക്ഷിച്ചിട്ടുണ്ട്. 

ഇടയ്ക്കിടെ സമീർ സാഹിബ് ഗോമതിയെക്കാണാൻ ഊട്ടിയ്ക്ക് പോകും..ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ ആ സമയം മുഴുവനും അദ്ദേഹത്തിന്റെ വേഷം ധരിച്ചു ഞാൻ പറമ്പിലും വീട്ടിലും താമസിക്കും. മാസത്തിൽ ഒരു തവണ എങ്കിലും ഇത് നടക്കും. അപ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണാറ്..അദ്ദേഹത്തിന്റെ മരുമക്കൾക്ക് അദ്ദേഹത്തിന് ധാരാളം സ്വത്തുക്കൾ പുറത്തെവിടെയോ ഉണ്ടെന്ന് അറിയുമായിരിക്കും..അതിലേക്ക് എത്തുന്നതിന് വേണ്ടി ഒരു പക്ഷെ അവർ നിങ്ങളെ ഉപയോഗിച്ചതാവാം..”

കഥ പറഞ്ഞും..പഴയ സംഭവങ്ങളിലേക്ക് ഊളിയിട്ടും അവർ..ഊട്ടിയിൽ എത്തി. 

ഗോമതിയുടെ ബംഗ്ളാവിന്റെ മുന്നിൽ വലിയൊരു പോലീസ് കൂട്ടവും ആൾക്കൂട്ടവും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. 

പിള്ളേച്ചൻ വണ്ടി നിർത്തി ഗ്ളാസ് താഴ്ത്തി..

നടന്നു പോകുന്ന ഒരാളോട് കാര്യം തിരക്കി..

“നേത്ത് നൈറ്റിൽ രണ്ടു മലയാളത്താന്മാർ ഇങ്കൈ വന്ത്..കൊളൈ പണ്ണി പോയിരുക്ക്..” 

“എന്താണ് പ്രശ്നം..”- അവർ അവിടെ ഉണ്ടായിരുന്ന ചില മലയാളികളോട് ചോദിച്ചു.

“ഇവിടെ മറ്റേ നാട് വിട്ടുപോയ ചെട്ടിയാരുടെ ബംഗ്ളാവിൽ ഇന്നലെ മോഷണ ശ്രമം നടന്നു. രണ്ടു മലയാളികൾ ആണെന്നാണ് സംശയം. ആ ശ്രമത്തിനിടയിൽ പാവം പിടിച്ച ഒരു സ്ത്രീ, ചെട്ടിയാരുടെ ഭാര്യ കൊല്ലപ്പെട്ടു..പോലീസ് അന്വേക്ഷണം തുടങ്ങിയിട്ടുണ്..അവന്മാർ എന്തായാലും ഊട്ടി വിട്ട് പോയിക്കാണില്ല…”

*********

ഊട്ടിയിൽ നിന്നും കോയമ്പത്തൂരേക്കുള്ള ചുരം റോഡ്..അതിവേഗത്തിൽ പോവുകയാണ് ഒരു ടൊയോട്ട ലാൻഡ് ക്രൂയിസർ. അതിനുള്ളിൽ ജുനൈദും സുബൈറും…

“നിന്നോട് ഞാൻ പറഞ്ഞതല്ലേ..ഒരു മയത്തിൽ കഴുത്തിൽ അമുക്കണം എന്ന്..നമുക്ക് മാമായുടെ പണം മാത്രം പോരായിരുന്നോ…”

“പറ്റിപ്പോയില്ലേ…ഇനി പറഞ്ഞിട്ടെന്താ കാര്യം…”

*******

ഊട്ടിയിൽ നിന്നും ചുരം ഇറങ്ങുന്ന വഴിയിൽ ഒരു വളവിൽ ടാക്സിക്കാർ ബാക്കിയാക്കിപ്പോയ പുകച്ചുരുളുകൾ…

വഴിയരികിലെ ചന്ദനമരത്തിന്റെ ചുവട്ടിൽ മൂത്രമൊഴിച്ചതിന്റെ പാട്…

കാറിന്റെ ഇരമ്പൽ… ചുരമിറങ്ങിപ്പോകുന്ന ശബ്ദം നേർത്തു നേർത്തു വരുന്നു…

ശുഭം..

[ നിയമപ്രകാരമുള്ള മുന്നറിയിപ്പ് – കോപ്പി റൈറ്റ് ഉള്ള കഥയാണ്. ഇതിൽ നിന്ന് ഭാഗങ്ങളോ മുഴുവനായോ മോഷ്ടിച്ചതായി കഥാകൃത്ത് അറിഞ്ഞാൽ..വെറുതെ പറയുകയല്ല. കീച്ചിക്കളയും..സോ ജാഗ്രതൈ ]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )