ഠോ – പുതിയകഥ


ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85

വായിക്കൂ / കേൾക്കൂ
Adapt the plot from real life, and make up your own characters to fit into that story.

Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction.

  • Coen Brothers

ഒന്ന്​
മൊബൈല്‍ ഫോണ്‍ വരുന്നതിനുമുന്നേയുള്ള കഥയാണ്.
കഥ നടക്കുന്ന ഇടം- കൃത്യമായിട്ട് പറഞ്ഞാല്‍ ചെറുപുഴയുടെ കൈവഴികളിലൊരെണ്ണം റ പോലെ വളഞ്ഞൊഴുകുന്നതിന്റെ ഇങ്ങേക്കര.
റ പോലെ ഒഴുകുന്ന പുഴ ജെമുനാ പാലത്തിന് അടുത്തെത്തുമ്പോള്‍ മറ്റൊരു പുഴയുമായി സന്ധിക്കും. ആ പുഴയും റ പോലെ വളഞ്ഞൊഴുകുന്നതാണ്.
ആദ്യത്തെ റ പുഴ കക്കാടംപൊയില്‍ കാടുകളില്‍ നിന്ന് ഉത്ഭവിച്ച്​ ചെറുതോടായും അരുവിയായും മീന്‍മുട്ടി… കുളിരാന്മുട്ടി… കല്ലേമുട്ടി… പോരുന്ന പോക്കില്‍ സകല കരിമ്പാറകളെയും വെള്ളാരംകല്ലുകളാക്കിയുള്ള വരവാണ്.

മറ്റേ റ പുഴ ഓടക്കയം കാട്ടില്‍ നിന്നാണ് ഉത്ഭവം. ആ പുഴയുടെ കൈവഴികളിലും ചെറുതോടുകളും കുഞ്ഞരുവികളും രൗദ്ര ഭാവം പൂണ്ട കല്ലേമുട്ടി, കുളിരാന്മുട്ടി, മീന്‍മുട്ടി ചാടിക്കടന്ന്​ പത നുരഞ്ഞു, പോരുന്ന പോക്കില്‍ സകല കരിമ്പാറകളെയും മിനുസ്സപ്പെടുത്തിയുള്ള വരവാണ്.

രണ്ടു റ പുഴകളിലും ഭംഗിയുള്ള പൂമ്പാറ്റകള്‍ ഉറക്കം തൂങ്ങി കിടക്കുന്ന ആറ്റുവഞ്ചികളുമുണ്ട്.

രണ്ടു റ പുഴകള്‍ക്കും ഇടയിലായി ഒരു വലിയ മല.
ഇടതുവശത്തുകൂടെ ഒരു ടാറിട്ട റോഡ്. മലയെ ചുറ്റി വലതുവശത്തുകൂടെ ഒരു മണ്‍റോഡ്.
മലയിലാകെ പുരയിടങ്ങളാണ്.
ഷോട്ടര്‍ വെട്ടാന്‍ പാട്ടത്തിന് എടുത്ത റബര്‍ തോട്ടങ്ങള്‍, പുതിയ മരം നട്ട ഇളം തോട്ടങ്ങള്‍.
വേനലില്‍ മഞ്ഞയും ചുവപ്പും കായ്കള്‍ നിറയുന്ന പറങ്കി മാവിന്‍ തോപ്പുകള്‍.
റബര്‍ ഷോട്ടര്‍ വെട്ടിപ്പോയ ഇടങ്ങളില്‍ പുത്തന്‍ പണക്കാര്‍ വരുമാനമുണ്ടാക്കുന്ന വെട്ടുകല്ല് ക്വാറികള്‍.

ഇത്രയും വിവരിച്ചാല്‍ തന്നെ കഥാപരിസരത്തെക്കുറിച്ചൊരു ഏകദേശ രൂപം കിട്ടാനുള്ളതായി.

രണ്ട്​
റോഡ് ടാറിട്ടതിനും, മൊബൈല്‍ പ്രചാരത്തിലാകുന്നതിനും ഇടയിലാണ് കഥ നടക്കുന്നത് എന്ന് ഇതിനോടകം മനസിലായിരിക്കുമല്ലോ!
മാഷിന്റെയും ടീച്ചറിന്റെയും പുരയിടത്തിലാണ് കഥ തുടങ്ങുന്നത്.
മേല്‍പ്പറഞ്ഞ കുന്നിലെ ചെരുവിലുള്ള അഞ്ചേക്കര്‍ പുരയിടം.
താഴെ മുതല്‍ മുകള്‍ വരെ തട്ട് തട്ടായി തിരിച്ച പുരയിടമാണ്!

Link – https://webzine.truecopy.media/paywall/2341/story-by-sijith-packet-85

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )