രണ്ടായിരത്തി ഇരുപത്, മഞ്ഞു കാലത്തിന്റെ അവസാന ദിനങ്ങൾ. കൊളറാഡോയിലെ ആസ്പനിൽ ഒരു സ്കീയിങ് റിസോർട്ടിൽ, സ്കീ വെക്കേഷൻ ആഘോഷിക്കുകയാണ് എട്ടു വയസുകാരി എൽഡയും അച്ഛനും. വെളുത്ത പൊടിയൻ മഞ്ഞു മൂടികിടക്കുന്ന കുന്നിൻ ചെരുവിൽ, പൈൻ മരങ്ങൾക്കിടയിലൂടെയുള്ള സ്കീ ഏരിയയിലൂടെ മഞ്ഞിൽ തെന്നി താഴേക്ക് വളരെ വേഗത്തിൽ പാഞ്ഞു വരികയാണ് അച്ഛനും മകളും. അച്ഛന്റെ കുറുകെയും, നീളത്തിലും ഉള്ള സ്കീ സഞ്ചാരത്തെ പകർത്തുവാനായി അവരോടൊപ്പം അതെ വേഗത്തിൽ ഒരു ഡ്രോൺ പറവയെ പോലെ പറന്നു ദൃശ്യങ്ങൾ എടുക്കുന്നു. തെളിഞ്ഞ…
Category: എൽഡ
യൂൾ
എൽഡയെ കുറിച്ചെഴുതുന്പോൾ യൂളിനെ കുറിച്ചെഴുതാതിരിക്കാൻ കഴിയില്ല. യൂൾ – എൽഡ വേർപെട്ടു പോന്ന ആധുനീക നഗരം. രണ്ടായിരത്തി ഇരുപത്തിനാലിൽ തുടങ്ങി ഭൂമിയിൽ മുപ്പതിലധികം മാസങ്ങൾ നീണ്ടു നിന്ന കടുത്ത പ്രകൃതി ദുരിതങ്ങളെ അതിജീവിച്ച അപൂർവ ചില ജനസമൂഹങ്ങളിൽ ഒന്ന്. ആദ്യ ഏഴു മാസം കടുത്ത ശൈത്യം ആയിരുന്നു ഭൂമിയിൽ. അതി കഠിനമായ ശൈത്യം. മലകൾ മഞ്ഞു മൂടി. തടാകങ്ങളും, നദികളും, സമുദ്രങ്ങളും മഞ്ഞിൽ തണുത്തുറഞ്ഞു. നഗരങ്ങൾ വെളുത്ത പരവതാനി വിരിച്ച പോലെ മഞ്ഞിന്റെ പാളികൾ കൊണ്ട് മൂടപ്പെട്ടു….
എൽഡ
ഇന്റർനെറ്റ് ഓഫ് തിംഗ്സും, ഇൻഡസ്ട്രിയൽ ഇന്റർനെറ്റും, കണക്ടഡ് മനുഷ്യരും ഒക്കെയുള്ള ആദ്യ മലയാള ഫിക്ഷൻ ആവും എൽഡ