വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ  – ഒരു കുറ്റാന്വേഷണ പരമ്പര – ഭാഗം 2

കഥ ഇതുവരെ – https://kadhafactory.com/2022/12/10/വെസ്റ്റ്54-സവാന്ന-സ്ട്രീറ/ Audio Version – https://open.spotify.com/episode/2mpu3l3hCLlNhwO049Zmie?si=padGa31cSdC92BRKzCQOKA&fbclid=IwAR0CzqydEe0EcE07J1hPtBI2cxrA5WwwuVlk2UbxUdT7iYZd92cIEMJD1tE&nd=1 (3) പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു.  അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പത്ത് മിനിറ്റുകൾ…

വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ  – ഒരു കുറ്റാന്വേഷണ പരമ്പര (പുതിയ കഥ തുടങ്ങുന്നു)

(1 )  Subscribe Kadhafactory original story teller Podcast channel for the audio stories https://spotifyanchor-web.app.link/e/IgmbBgpGOvb എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എഎന്റെ അയൽക്കാരൻ എന്ന് ചുരുക്കം. അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ…

ആരോ പിന്തുടരുന്നുണ്ട് – അപസർപ്പക കഥ – സാകേതം മാസികയിൽ

#saaketham സാകേതം മാസിക പ്രിന്റ് എഡിഷൻ കടകളിലും ഡിജിറ്റൽ എഡിഷൻ മാഗ്സ്റ്റർ ആപ്പിലും ലഭ്യമാണ്. പ്രിന്റ് എഡിഷൻ വില 20 രൂപ. ഡിജിറ്റൽ എഡിഷൻ 2$. പ്രവാസിപതിപ്പ് ആണ് ഇത്തവണ. കഥകളുടെയും കുറിപ്പുകളുടെയും കൂട്ടത്തിൽ പ്രിയ സുഹൃത്തുക്കൾ വിപിൻ മോഹൻ, ലീസ മാത്യു, ഹരിത സാവിത്രി, പ്രിയ ഉണ്ണികൃഷ്ണൻ, എതിരൻ ചേട്ടൻ, ബെന്നി എന്നിവരുടെ സൃഷ്ടികളും ഉണ്ട് എന്നത് മറ്റൊരു ഹൈലൈറ്റ് ആണ്. Magzter ലിങ്ക് https://reader.magzter.com/preview/erg0ukawigam8e2pxscyks11347940/1134794 . വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !

ഠോ – പുതിയകഥ

ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 വായിക്കൂ / കേൾക്കൂAdapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction….

ത്രയം – ട്രൂ കോപ്പി തിങ്ക് വെബ്‌സീനിൽ

സുഹൃത്തുക്കളെ, ത്രയം എന്ന കഥ ട്രൂ കോപ്പി തിങ്കിന്റെ വെബ്‌സീൻ മാഗസിനിൽ 71 മത് ലക്കം പതിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.ഓഡിയോ / ടെക്സ്റ്റ് വേർഷനുകളിലാണ് കഥ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദി https://webzine.truecopy.media/paywall/1986/thrayam-story-by-sijith-v?fbclid=IwAR1xW-Q_L4OLAsbBFQeNiihFDNO64G7Wsu6K8IBQqxWwaBA1RogUVFOlcAY

!!

സ്ഥിരമായി ബസ്സ് ഇറങ്ങാറ് ഹൈസ്‌കൂളിന് മുന്നിലെ സ്റ്റോപ്പിൽ ആണ്. വെയിറ്റിങ് ഷെഡിന്റെ എതിർവശത്തായുള്ള ഒറ്റയടി പാതയിലൂടെ ഇറങ്ങി ചെന്നാൽ ചെറുപുഴയാണ്. പുഴയുടെ മീതെ കുറേക്കാലം വരെ മുള കെട്ടിയുണ്ടാക്കിയ പാലം ആയിരുന്നു. നീളത്തിൽ മുളകൾ വരിഞ്ഞു കെട്ടി, കമ്പി വലിച്ചു കൈവരി കെട്ടിയ തൂക്കു പാലം. പിന്നീട് അവിടെ കോൺക്രീറ്റ് നടപ്പാലം വന്നു. രാത്രി ഏറെ വൈകിയാണ് ബസ്സ് ഇറങ്ങിയത്. പാലം കടന്നു, ചെറിയ റബർ തോട്ടം കടന്നാൽ മണ്ണിട്ട റോഡായി. വഴിയിലെ വീടുകളിൽ നായകളെ കെട്ടഴിച്ചു…

കൊതി

തൊമ്മിച്ചനും ഇട്ടിച്ചനും സുഹൃത്തുക്കളായിരുന്നു. ചൈൽഡ് ഹുഡ് ഫ്രെണ്ട്സ്.വീട്ടിൽ മടിപിടിച്ചു ചുരുണ്ടു കൂടിയിരിക്കുന്നു എന്ന് ഭാര്യമാർ പഴി പറയുമ്പോൾ രണ്ടു പേരും പുറത്തേക്കിറങ്ങും. കുളക്കടവിലോ, പുഴയിറമ്പിലൊ കുത്തിയിരുന്ന് കഥയും പഴംപുരാണവും പറഞ്ഞു നേരം വെളുപ്പിക്കും. ദാ ഇപ്പൊ വന്നേക്കാമേ എന്ന് പറഞ്ഞൊരു തൃസന്ധ്യക്ക് പുറത്തോട്ടിറങ്ങിയ രണ്ടു പേരെയും കാൺമാനില്ല എന്ന് പറഞ്ഞു ഭാര്യമാർ തലതല്ലി നിലവിളിച്ചതിന്റെ മൂച്ചിൽ നാട്ടുകാർ മുഴുവനും അരിച്ചു പെറുക്കി ഒടുവിൽ പരപരാ വെളുക്കുന്ന നേരത്ത് തോട്ടുവക്കിൽ കഥപറഞ്ഞിരിക്കുന്ന തൊമ്മിച്ചനെയും ഇട്ടിച്ചനെയും കണ്ടു പിടിച്ച കഥ…

ദുരൂഹം- My few cent

പത്ത് അദ്ധ്യായങ്ങളും രണ്ടു ഉപ അദ്ധ്യായങ്ങളും ചേർന്ന് ദുരൂഹം ഇന്ന് പൂർത്തിയാവുകയാണ്. Link Here – https://kadhafactory.com/tag/ദുരൂഹം/ എന്റെ ജീവിതത്തിൽ ഇത്രയും നീണ്ട എഴുത്ത് ഉണ്ടായിട്ടില്ല. ഈ കഥയുമായി അത്രയധികം ഇഴ ചേർന്നു കിടന്നിരുന്നത് കൊണ്ട് പരിചയമില്ലാതിരുന്ന ഖണ്ഡശഃ പൂർത്തിയാകാൻ രണ്ടര വർഷത്തിലധികം എടുത്തെങ്കിലും ആസ്വദിച്ചാണ് എഴുതിയത്.ഇത് വരെ വായിച്ചവർക്കും ..ഇനി വായിക്കാനിരിക്കുന്നവർക്കും..പ്രോത്സാഹിപ്പിച്ചവർക്കും നന്ദി !!ഇഷ്ടമായി എന്ന് വിചാരിക്കുന്നു. ഇത് വരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളും, കഥാ പരിസരങ്ങളുമാണ് കഥയിലുള്ളത്. ഒട്ടുമേ പരിചയമില്ലാത്ത ഇവന്റുകളും. ദുരൂഹം സിനിമയാക്കാൻ താൽപര്യത്തിൽ…