ജീപ്പ് !!

(Pretext- ജീപ്പ് – ഒരു നൊസ്റാൾജിയയോ, ഫീൽഗുഡ് കഥയോ അല്ല. ഒരു പക്ഷെ വായിക്കുന്നവരെ ഡിസ്റ്റർബ് ചെയ്യാൻ സാധ്യത ഉള്ള കഥയാണ്. ചുരുങ്ങിയ പക്ഷം ഇതെഴുതി കൊണ്ടിരുന്നപ്പോൾ എഴുത്തുകാരൻ വളരെയധികം ഡിസ്റ്റർബ്ഡ് ആയിരുന്ന കഥയാണ്. അത് കൊണ്ട് തന്നെയാണ്, എഴുതി വെച്ചിട്ടു വർഷം രണ്ടായിട്ടും ഇത് വരെയും പബ്ലിഷ് ചെയ്യാതിരുന്നത്. കഥകൾക്ക് പഞ്ഞമില്ലാത്ത മണ്ണിൽ നിന്ന് ആരോ നേർക്ക് വലിച്ചെറിഞ്ഞു തന്ന ഒന്നാണ് ഈ കഥ. കൂടുതൽ പറഞ്ഞു കുളമാക്കുന്നില്ല.) ടാക്സി സ്റ്റാൻഡിന്റെ പിന്നിലെ ചെരുവിലാണ് സുബൈദാത്തയുടെ…

വാർഷിക റിപ്പോർട്ട്.

കഥാഫാക്ടറി എന്ന പേരിലേക്ക് ഈ സൈറ്റ് മാറ്റിയിട്ട് കഴിഞ്ഞ ആഴ്ച ഒരു വര്ഷം തികഞ്ഞു. ഇടക്കിടക്ക് എഴുതിയിടുന്നത് കൊണ്ടാവണം സൈറ്റ് ട്രാഫിക് ഒരു വർഷത്തിനിടെയിൽ വളരെയധികം കൂടിയിട്ടുണ്ട്. സ്ഥിരമായി വായിക്കുന്നവരിൽ ചിലരെങ്കിലും ഈമെയിൽ വഴി ഫീഡ്ബാക് അറിയിക്കാറുണ്ട്, വളരെ സന്തോഷം. അനലറ്റിക്സ് പേജിൽ പോയി വായനക്കാരുടെ എണ്ണം കാണുന്നത് വളരെ സന്തോഷം ഉണ്ടാക്കുന്ന സംഗതിയാണ്. തുടർന്നും എഴുതാൻ ഇതൊക്കെയാണ് പ്രചോദനം എന്ന് പ്രത്യേകം പറയേണ്ടല്ലോ. കുട്ടിക്കഥകൾക്ക് ആണ് കൂടുതൽ വായനക്കാരെങ്കിലും ,പ്രത്യേകിച്ചു തരം തിരിച്ചുള്ള എഴുത്തു പതിവില്ല. മിക്ക…

ലഞ്ച് ബോക്സ്..

സംഗതി ഇത്തിരി പഴഞ്ചൻ ആണ്. വേണമെങ്കിൽ നൊസ്റ്റാൾജിയ എന്നും പറയാം. രണ്ടു മൂന്നാഴ്ചത്തെ പിടിപ്പത് ജോലിക്ക് ശേഷം പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു അവധി വസൂലാക്കി എന്തെങ്കിലും എഴുതിയാലോ എന്ന് വിചാരിച്ചിരിക്കുന്പോൾ വീണു കിട്ടിയ ഒരു ഓർമ്മ ചിത്രം. (എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആയ ബെറ്റർഹാഫിന്റെ ഭാഷയിൽ പറഞ്ഞാൽ പിന്നേം സ്വന്തം ജീവിതത്തിൽ നിന്നും മസാല തേച്ച് എടുക്കുന്ന ഒരു നൊസ്റ്റാൾജിയ സൃഷ്ടി..) തൊണ്ണൂറുകളുടെ ആദ്യപാദങ്ങളിലെ സ്‌കൂൾ ജീവിതം നാച്ചുറൽ മോഡിലിട്ട്, റെട്രോ എഫക്ടിൽ മിറർലെസ്…

ഴാങ്

ലൂയി പതിനാറാമൻ ഒരു ഫ്രഞ്ച് സായ്‌വ് ആണ്. യഥാർത്ഥ പേര് എന്തോ ഒരു “ഴാങ്” ആണെങ്കിലും നിങ്ങൾക്കൊക്കെ മനസിലാക്കാനും വിളിക്കാനുമുള്ള എളുപ്പത്തിന് ലൂയി പതിനാറാമൻ എന്ന് അഭിസംബോധന ചെയ്യുന്നതാണ്. വയസ് അൻപത് കഴിഞ്ഞിരിക്കുന്നു, ഉയരം മീഡിയം. ഇളം പച്ചയിലേക്ക് കയറി തുടങ്ങുന്ന വെളുത്ത ശരീരം. വെളുത്ത തന്നെ നാരുകൾ തിങ്ങി നിറഞ്ഞ നീളൻ തലമുടികൾ ഒരിക്കലും ഒരു വശത്തും ഒതുങ്ങി കിടക്കില്ല. വെളുത്ത പലകപോലുള്ള പല്ലുകൾ. ഇടക്കിടെ ചിരിക്കുന്നത് കൊണ്ട് അവ തെളിഞ്ഞു തന്നെയെല്ലായിപ്പോഴും കാണാം. ആളൊരു…

മാലക്കള്ളൻ !!

വലുതാവുന്പോ എന്താവാനാരുന്നു ആഗ്രഹം കിളി കിളിയോ… ഹും, ഡിലൈറ്റ് ബസിലെ കിളി.. ഡിലൈറ്റ് ബസിലെ..ഓ …ആ കിളി… അതും ഫ്രണ്ടിലെ കിളിയല്ല..ബേക്കിലെ കിളി..ചെക്കറു കിളി..! അതെന്താ.. അവനാ പവറു കൂടുതൽ. മുൻപിലെ നിൽക്കുന്ന കിളിക്ക് വലിയ റോളില്ല…ഫ്രണ്ട് ഡോറിൽ പെണ്ണുങ്ങള് കയറുകയും ഇറങ്ങുകയും ചെയ്യുന്പോ ഡോർ തുറന്നു കൊടുക്കണം..ബസ് ഓടുന്നതിനൊപ്പം ഓടി ഡോറിന്റെ സൈഡിൽ പിടിച്ചു ചാടി കയറണം..ആകെയുള്ള റിസ്ക് പൂക്കളം ഡിസൈൻ ഉള്ള കള്ളിമുണ്ട് ഉരിഞ്ഞു പോകരുത്..അതവൻ ഷർട്ടിന്റെ തല കടിച്ചു പിടിച്ചു, മുണ്ടുയർത്തി നല്ല…

ആസ്‌പൻ

രണ്ടായിരത്തി ഇരുപത്, മഞ്ഞു കാലത്തിന്റെ അവസാന ദിനങ്ങൾ. കൊളറാഡോയിലെ ആസ്പനിൽ ഒരു സ്കീയിങ് റിസോർട്ടിൽ, സ്കീ വെക്കേഷൻ ആഘോഷിക്കുകയാണ് എട്ടു വയസുകാരി എൽഡയും അച്ഛനും. വെളുത്ത പൊടിയൻ മഞ്ഞു മൂടികിടക്കുന്ന കുന്നിൻ ചെരുവിൽ, പൈൻ മരങ്ങൾക്കിടയിലൂടെയുള്ള സ്കീ ഏരിയയിലൂടെ മഞ്ഞിൽ തെന്നി താഴേക്ക് വളരെ വേഗത്തിൽ പാഞ്ഞു വരികയാണ് അച്ഛനും മകളും. അച്ഛന്റെ കുറുകെയും, നീളത്തിലും ഉള്ള സ്കീ സഞ്ചാരത്തെ പകർത്തുവാനായി അവരോടൊപ്പം അതെ വേഗത്തിൽ ഒരു ഡ്രോൺ പറവയെ പോലെ പറന്നു ദൃശ്യങ്ങൾ എടുക്കുന്നു. തെളിഞ്ഞ…

യൂൾ

എൽഡയെ കുറിച്ചെഴുതുന്പോൾ യൂളിനെ കുറിച്ചെഴുതാതിരിക്കാൻ കഴിയില്ല. യൂൾ – എൽഡ വേർപെട്ടു പോന്ന ആധുനീക നഗരം. രണ്ടായിരത്തി ഇരുപത്തിനാലിൽ തുടങ്ങി ഭൂമിയിൽ മുപ്പതിലധികം മാസങ്ങൾ നീണ്ടു നിന്ന കടുത്ത പ്രകൃതി ദുരിതങ്ങളെ അതിജീവിച്ച അപൂർവ ചില ജനസമൂഹങ്ങളിൽ ഒന്ന്. ആദ്യ ഏഴു മാസം കടുത്ത ശൈത്യം ആയിരുന്നു ഭൂമിയിൽ. അതി കഠിനമായ ശൈത്യം. മലകൾ മഞ്ഞു മൂടി. തടാകങ്ങളും, നദികളും, സമുദ്രങ്ങളും മഞ്ഞിൽ തണുത്തുറഞ്ഞു. നഗരങ്ങൾ വെളുത്ത പരവതാനി വിരിച്ച പോലെ മഞ്ഞിന്റെ പാളികൾ കൊണ്ട് മൂടപ്പെട്ടു….

എൽഡ

ഇന്റർനെറ്റ് ഓഫ് തിംഗ്‌സും, ഇൻഡസ്ട്രിയൽ ഇന്റർനെറ്റും, കണക്ടഡ് മനുഷ്യരും ഒക്കെയുള്ള ആദ്യ മലയാള ഫിക്ഷൻ ആവും എൽഡ