മരുന്ന് :: കുട്ടിക്കഥ

വിജനമായ ഒരു രാജപാതയുടെ അരികിലായിരുന്നു അവരുടെ വീട്. ദൂരേയ്ക്ക് ഒരു നേർ രേഖ പോലെ കിടക്കുന്ന നാല് വരിപാത അകലെയുള്ള ഒരു നഗരത്തെ അവരുടെ വീടിനടുത്തുള്ള മറ്റൊരു നഗരവുമായി ബന്ധിപ്പിച്ചു കടന്നു പോകുന്നു. പാതയ്ക്കിരുവശത്തും കണ്ണെത്താത്ത ദൂരത്തോളം പുൽമേടാണ്. ഉണങ്ങിയ പുൽനാമ്പുകൾ തവിട്ടു നിറത്തിൽ പരന്നു കിടക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ഒന്നോ രണ്ടോ വലിയ മരങ്ങൾ കണ്ടെന്നാലായി. പാതയുടെ ഇടതു വശത്തെ പുൽമേടിനു നടുക്കൊരു വലിയ മരം നിൽക്കുന്നുണ്ട്. അത്രയും വലിയ പുൽമേട്ടിൽ ഒരൊറ്റ മരം മാത്രം…

The Lost Cat – കുട്ടിക്കഥ

[ This story is written by my daughter 8 year old Nandana a.k.a Nanda ] This book is dedicated to mom, dad and brother !!   Once there was a little girl who owned a cat. The cat had beautiful orange fur. She was pretty and a good listener.   One day the cat wandered around…

കളിപ്പാട്ടം

കടയിൽ പതിവിലും അധികം തിരക്കുണ്ടായിരുന്നു. വർഷാന്ത്യത്തിലെ സമ്മാനപ്പൊതികളൊരുക്കുവാൻ വേണ്ടി അവസാന വട്ട ഓട്ടത്തിലായിരുന്നു എല്ലാവരും. കൊച്ചുമക്കൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങുന്ന മുത്തശ്ശിമാർ, കുട്ടികൾക്കുള്ള പാവകൾ വാങ്ങുന്ന അച്ഛനമ്മമാർ. കൂടിയിരിക്കുന്ന കളിപ്പാട്ടങ്ങളിൽ നിന്ന് തങ്ങൾക്ക് വേണ്ടവ തിരഞ്ഞെടുക്കുവാൻ തിടുക്കം കൂട്ടുന്ന കൊച്ചു കുറുമ്പന്മാർ. കയ്യിൽ കിട്ടുന്നത് മതിയാകാതെ മറ്റൊരു കളിപ്പാട്ടത്തിനായി വഴക്കടിക്കുന്ന കുഞ്ഞു സുന്ദരിമാർ. പതിവാണെങ്കിലും ഇന്നത്തെ തിരക്ക് പോലൊന്ന് ഇതിനു മുന്നേ ഒരിക്കലും കണ്ടിട്ടില്ലാത്തതായിരുന്നു.   കടയിൽ അങ്ങോളം ഇങ്ങോളം തൂക്കിയിട്ടിരിക്കുന്ന ചുവന്ന റിബണുകളും സ്വർണ്ണ നൂലുകളും, ഉത്സവത്തിന്റെ…

കുട്ടിക്കഥ-പക്ഷി ശാസ്ത്രം.

ഒരിടത്ത് ഒരു ഗ്രാമം. ഗ്രാമത്തിന്റെ ഒത്ത നടുക്ക് ഒരു വലിയ ആൽമരം. ഇലകൾ മൂടിയ തലപ്പ് ആകാശം തൊടും. നീണ്ടിറങ്ങുന്ന വേരുകൾ ഭൂമിയുടെ ആഴം വരേയോളം ചെല്ലും. ദൂരെ മരുഭൂമിക്കപ്പുറം ചെന്ന് നോക്കിയാലും ആൽമരത്തിന്റെ ആകാശം തൊടുന്ന തലപ്പുകൾ കാണാം. വർഷത്തിലൊരിക്കൽ കോരിച്ചൊരിയുന്ന മഴ പെയ്യും, ആൽമരത്തിന്റെ തലപ്പുകളിൽ നിന്നും വേരുകൾ വഴി ഒലിച്ചു മഴവെള്ളം മരത്തിനോട് ചേർന്നു കിടക്കുന്ന കുളത്തിലേക്ക് ഊർന്നിറങ്ങും. അടുത്ത മഴക്കാലത്തേക്കുള്ള ദാഹജലം മുഴുവനും ആ കുളത്തിലും, വലിയ ആൽമരത്തിന്റെ വേരുകളിലും ഊറികിടക്കും….

കുട്ടിക്കഥ- മയിലും പൂവൻകോഴിയും !!

പണ്ട്..പണ്ടെന്നു വെച്ചാൽ വളരെ പണ്ട്..പൂവങ്കോഴികൾക്ക് നീളൻ പീലിയുണ്ടായിരുന്ന കാലം.. മഴവില്ലിന്റെ വർണ്ണമുള്ള, വിരിഞ്ഞ കണ്ണുകളെന്ന് തോന്നിപ്പിക്കുന്ന ഭംഗിയുള്ള പീലികൾ നിറഞ്ഞ നീളൻ വാലും മണ്ണിലിഴച്ചു പൂവങ്കോഴി മഹാരാജാവിനെ പോലെ വിലസിയിരുന്ന കാലത്ത് നടന്ന കഥ. മഹാരാജാവിനെ പോലെ എന്ന് പറഞ്ഞത് വെറുതെ അല്ല. ശരിക്കും പക്ഷികൾക്കിടയിലെ ഒരു മഹാരാജാവ് തന്നെയായിരുന്നു പൂവങ്കോഴി. അവന്റെ മനോഹരമായ ആ വാലായിരുന്നു അവന്റെ ചന്തത്തിന് മാറ്റു കൂട്ടിയിരുന്നത്. മയിലിനാവട്ടെ അങ്കവാലായിരുന്നു. അതിന്റെ എണ്ണക്കറുപ്പിനോട് ചേർന്ന് പോകാത്ത ഇളം നീല നിറത്തിൽ ഉള്ള…

കുട്ടിക്കഥ-കൂമൻ ചാത്തൻ

പണ്ട് പണ്ട് ..പണ്ടെന്നു വെച്ചാൽ ഒരു അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ്, നമ്മുടെ നാട്ടിൽ അമ്പൂക്കി എന്നു പറഞ്ഞു ഒരാൾ ജീവിച്ചിരുന്നു. അമ്പൂക്കിയും ഭാര്യയും കൂടി ഒരു കുഞ്ഞു കുടിലിൽ ആയിരുന്നു ജീവിച്ചിരുന്നത്. അമ്പൂക്കി വലിയ മടിയനായിരുന്നു. ഒരു ജോലിയും ചെയ്യാതെ ഇങ്ങനെ ചുരുണ്ട് കൂടി കിടക്കാനായിരുന്നു അമ്പൂക്കിക്ക് ഏറ്റവും ഇഷ്ടം. അന്നൊക്കെ എപ്പൊഴും മഴ പെയ്യും..ദിവസവും മൂടിക്കെട്ടിയ ആകാശം നോക്കി അമ്പൂക്കി പറയും..മഴ വരുന്നുണ്ട്, മഴ വന്നു പോകട്ടെ എന്നിട്ടു പോകാം ജോലിക്ക്..അമ്പൂക്കിയുടെ ഭാര്യക്ക് അതു കേൾക്കുമ്പോൾ…

കുട്ടിക്കഥ – മഞ്ഞ പൂച്ചയുടേയ്ം , വെള്ളക്കടുവയുടേയും, ഓറഞ്ച്‌ ചിത്രശലഭത്തിന്റെയും കഥ

AUDIO VERSION – ഇവിടെ (രേണു ശ്രീവത്സൻ ശബ്ദം നൽകിയത് ) ഒരിക്കൽ ഒരു പൂപ്പാടത്തിന്റെ നടുവിലൂടെ ഒരു മഞ്ഞ പൂച്ച എങ്ങോട്ടോ നടന്നു പോകുകയായിരുന്നു. നിറയെ പൂക്കൾ വിടർന്നു നിൽക്കുന്ന ഒരു പൂപ്പാടം. മഞ്ഞ ജമന്തികളും, ചുവപ്പ്‌ റോസാപ്പൂക്കളും, വലിയ ഇതളുകളുള്ള സൂര്യകാന്തി പൂക്കളും ഒക്കെ പൂത്തു നിൽക്കുന്ന ഒരു പൂപ്പാടം. ഒരു തണുത്ത കാറ്റ്‌ വീശിയാൽ സുഗന്ധം ആകെ നിറയും അവിടെ. ആ മനോഹര പാടത്തിനു നടുവിലൂടെ മഴ വരുന്നതിനു മുൻപെ എവിടെയോ എത്താൻ വേണ്ടി സ്വൽപ്പം…