സ്വന്തം പേരിനോട് ഇടക്കെങ്കിലും ഒരിഷ്ടക്കേട് തോന്നാത്ത ആരെങ്കിലും കാണുമോ. പേരിനൊരു ഗുമ്മില്ല എന്നൊരു തോന്നൽ പലപ്പോഴും തോന്നാറുണ്ടായിരുന്നു. ജനിച്ചു വീണപ്പോൾ, ഗ്രേറ്റ് ഗ്രാൻഡ് ഫാദർ അഥവാ അമ്മയുടെ മുത്തച്ഛൻ എനിക്ക് ഇട്ട പേര് പ്രദീപ് എന്നായിരുന്നു. അമ്മയ്ക്കും അച്ഛനും ആ പേരിനോട് ഇഷ്ടമില്ലാത്തത് കൊണ്ട് എപ്പോഴോ പേര് സിജിത് എന്ന് വീണു. ഒപ്പം വി എന്നൊരു ഇനീഷ്യലും. വി ക്കു പ്രത്യേകിച്ചൊരു എക്സ്പാൻഷൻ ആ കാലങ്ങളിൽ ആവശ്യമില്ലായിരുന്നു. എൺപത്കളിലോ അതിനു മുന്നെയോ സ്‌കൂൾ അഡ്മിഷൻ ലഭിച്ചവർക്ക് മിക്കപ്പോഴും…
ടാഗ്: കുറിപ്പുകൾ
കുരിശു യുദ്ധം
കളപ്പാറ ബെന്നി ചേട്ടനും, വേങ്ങര കമ്മൂട്ടിക്കയും അയൽവാസികളാണ്.
ബെന്നിച്ചേട്ടന് നാലേക്കർ തെങ്ങിൻ പുരയിടവും, വീടിന്റെ പിന്നിൽ മലഞ്ചെരുവിനോട് ചേർന്ന് മൂന്നേക്കർ റബർ തോട്ടവും, അതിനിടയിൽ അവിടിവിടെയായി പത്തോ പന്ത്രണ്ടോ കശുമാവുകളും, പ്ലാവുകളും ആണ് ഭൂസ്വത്തു. രണ്ടു പശു (ഒരു തള്ള, മറ്റൊന്ന് വളർന്നു തുടങ്ങിയ മൂരിക്കുട്ടൻ ), അമരീഷ് പുരിയുടെ മാസ് അപ്പീലും , ഓം പുരിയുടെ ക്ലാസ് റേഞ്ചും ഉള്ള കൈസർ എന്ന ആൽസേഷ്യൻ നായയും ജന്തു മൃഗാദികളുടെ കണക്കെടുത്താൽ ബെന്നിച്ചേട്ടന്റെ അക്കൗണ്ടിൽ ചേർക്കാം.