ഉത്തരങ്ങൾ – ദുരൂഹം അദ്ധ്യായം 10 – അവസാന അദ്ധ്യായം

കുറച്ചു ദിവസങ്ങൾക്ക് മുന്നേ പ്രമാണികളായ മൂന്നു പേരെയും കൊണ്ട് പോയ വഴികളുടെ തന്നെയായിരുന്നു വീണ്ടുമുള്ള ഈ യാത്രയും.  പിള്ളേച്ചന് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ വേണ്ടി വണ്ടി നിർത്തിയത് ഒഴിച്ചാൽ ഊട്ടി വരെ അവർ ഒരേ ഇരുപ്പിൽ വണ്ടിയോടിച്ചു.  രാത്രി ഉറക്കം വരാതിരിക്കാനായി അയാൾ കഥകളുടെ കെട്ടഴിച്ചു.  “ഞാൻ സമീർ സാഹിബിന്റെ ബോഡി ഗാർഡ് ആയിരുന്നു. ഡ്യുപ്പും. സ്റ്റണ്ട് സീനിലൊക്കെ പുള്ളീടെ ബോഡി ഡബിൾ ആയിട്ട് അഭിനയിച്ചത് ഞാനായിരുന്നു. പുള്ളിക്ക് എന്നെ വലിയ കാര്യം ആയിരുന്നു. ജോലിക്കാരൻ ആയിട്ടൊന്നുമല്ല..നല്ലൊരു സുഹൃത്ത്…

ദുരൂഹതകൾ ചുരുളഴിയുമ്പോൾ – ദുരൂഹം അദ്ധ്യായം 9

“പോസ്റ്റുമാർട്ടം റിപ്പോർട് ക്ലിയറാണ്..അസ്വാഭാവികമായി യാതൊന്നും ഇല്ല..” ഡോക്ടർ പറഞ്ഞു ! “അസ്വാഭാവികമായി എന്തെങ്കിലും..ഐ മീൻ എന്തെങ്കിലും അവയവങ്ങൾ..മിസ്സിംഗ്‌ ആയിരുന്നോ..” പിള്ളേച്ചൻ ചോദിച്ചു. “ഏയ്..ഒന്നും മിസ്സിംഗ്‌ അല്ലായിരുന്നു..” “ഡോക്ടറെ..നേരിട്ട് പോയിന്റിലേക്ക് വരാം…സമീർ സാഹിബിന്റെ പെനിസ് മിസ്സിംഗ്‌ ആയിരുന്നു എന്നൊരു അഭ്യൂഹം ഉണ്ട്..ഡോക്ടർ കാശ് വാങ്ങി പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്..സത്യം പറഞ്ഞാൽ രക്ഷപ്പെടാനാവും..” ബെന്നി കാര്യത്തിന്റെ കെട്ടഴിച്ചു.  “ദേ മിസ്റ്റർ..വായിൽതോന്നിയത് വിളിച്ചു പറയരുത്. അങ്ങനെ കാശ് വാങ്ങി ഇത്രയും ഫെയ്മസായ ഒരാളുടെ പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തേണ്ട…

കറുപ്പും വെറുപ്പും പൊരുളും ദുരൂഹം അദ്ധ്യായം 8

കറുപ്പും വെളുപ്പുമുള്ള ഫ്രയിമുകൾ. നീള വാൽമിഴി വരച്ച ഒരു സുന്ദരി ഒരു തെരുവിലൂടെ നടന്നു നീങ്ങുകയാണ്. തെരുവ് വിളക്കുകൾ പിന്നിട്ട്..ഇരുളിലേക്ക് അവൾ നടന്നു കയറുന്നു. തൊട്ടടുത്ത റെയിൽ പാളത്തിലൂടെ ഒരു ഗുഡ്‌സ് ട്രെയിൻ വേഗം കുറച്ചു കടന്നു പോകുന്ന താളം നമുക്ക് കേൾക്കാം. ഒരു പഴയ മോഡൽ കാർ അവളെ കടന്നു വളവു തിരിഞ്ഞു പോകുന്നു. പെട്ടെന്ന് തെരുവ് വിളക്കുകൾ അണഞ്ഞു. ചുറ്റും ഇരുൾ പരന്നു..വിജനമായ തെരുവ്..ഇരുട്ട്..ഗുഡ്‌സ് ട്രെയിനിന്റെ മന്ദ താളം…അവളറിയാതെ അവളുടെ പിന്നിൽ ആരോ ഉണ്ട്..കാൽപ്പെരുമാറ്റം…

സിഐഡികളുടെ വരവ് ദുരൂഹം അദ്ധ്യായം 7

 ഈ സമീറിനെ കാണാൻ ആരെങ്കിലുമൊക്കെ ഇടയ്ക്ക് വരാറുണ്ടായിരുന്നോ – ബെന്നി പെട്ടിക്കടക്കാരനോട് ചോദിച്ചു.  നിങ്ങള് സി ഐ ഡീസ് ആണോ… ഏയ് അങ്ങനൊന്നുമില്ല…പുള്ളി.. ലയാള് തോനെ സി ഐഡി സിനിമേലൊക്കെ നടിച്ചു നടന്നയാൾ ആയ കൊണ്ട് ചോദിച്ചതാണ്.. അതെ..അതും ശരിയാണല്ലോ..ആരെങ്കിലുമൊക്കെ വരാറുണ്ടായിരുന്നോ.. ഇടയ്ക്കു ചിലരൊക്കെ കാറിലങ്ങോട്ട് പോകാറുണ്ട്..പിന്നെ പിന്നെയൊരു ചെറിയ പുള്ള സ്ഥിരം വന്നു പോകാറുണ്ട്.. പുള്ളയോ.. ങ്ങാ തെക്കുന്നെങ്ങാണ്ടോ ആണ്..അവൻ ഇടയ്ക്കു വരും. .. എത്ര വയസ്സുണ്ടാകും.. പതിനഞ്ച് പതിനാറ്.. ബെന്നി തന്റെ പോക്കറ്റ് ഡയറിയിൽ…

കുറ്റാന്വേക്ഷണം പുതിയ ദിശയിൽ – ദുരൂഹം അദ്ധ്യായം 6

കടലിനോട് ചേർന്ന് കിടക്കുന്ന കറുത്ത ടാറിട്ട റോഡ് ചെന്ന് ചേരുന്നത് ഒരു പഴയ ജുമാ മസ്ജിദിന്റെ മുന്നിലാണ്. പള്ളിക്ക് പിന്നിൽ ഒരു പൊന്തക്കാടുണ്ട്..അഞ്ചാറു കശുമാവും കമ്യൂണിസ്റ്റ് പച്ചകാടുകളും നിറഞ്ഞ ആരും ഗൗനിക്കാതെ കിടക്കുന്ന ഒരു പറമ്പ്. അതിന്റെ ഇടയിലൂടെ ഒരു മണ്ണിട്ട റോഡ് വലിയൊരു മാളികയിലേക്ക് പോകുന്നത് കാണാം. അതാണ് സമീർ സാഹിബിന്റെ വീട്. അവിടെ നിന്ന് നോക്കിയാൽ കാണുന്ന ഒരു മാവിൻതോപ്പിന്റെ ചുറ്റുമായി സമീർ സാഹിബിന്റെ കുടുംബക്കാരുണ്ട്…അഞ്ചാമത്തെ വീട് സമീറിന്റെ പിണങ്ങി കഴിയുന്ന ഭാര്യയുടേതാണ്. അവർ…

പ്രപഞ്ചത്തിലെ ആദ്യ ലിംഗ കഥ – ദുരൂഹം അദ്ധ്യായം 5

കഥ ഇത് വരെ – Chapter 1 Chapter 2 Chapter 3 Chapter 4 “ഒരു കഥയുണ്ട്..പഴയ ഗ്രീക്ക് പുരാണത്തിലുള്ളതാ..” – പിള്ളേച്ചൻ പറഞ്ഞു.  “ഉം..” ബെന്നി മൂളി.. “പണ്ട്..പണ്ടെന്നു വെച്ചാൽ പ്രപഞ്ചം ഉണ്ടാവുന്നതിന് മുന്നേ…ഫുൾ ഇരുട്ട് ആയിരുന്നു. ഇരുട്ടിനു പിന്നാലെ പ്രപഞ്ചം മുഴുവൻ ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലേക്കെത്തി..” “ഉവ്വ ” – ബെന്നി രസം കെടുത്താതെ പിള്ളേച്ചനെ പ്രോത്സാഹിപ്പിച്ചു.  “പ്രപഞ്ചം മുഴുവൻ ശൂന്യത നിറഞ്ഞു നിന്നു..അനന്തമായ ശൂന്യത…അന്തം വിട്ട പോലത്തെ ശൂന്യത..ശൂന്യതയ്ക്കും, കുഴപ്പങ്ങൾക്കും…

പിള്ളേച്ചന്റെ പൂർത്തിയാകാത്ത ജീവചരിത്രം – ദുരൂഹം സ്‌പിന്നൊഫ് അദ്ധ്യായം

പ്രപഞ്ചത്തിന്റെ ഒരു കളി എന്ന് പറയുന്നത് ഇതാണ്. ഓരോരോ ചോദ്യത്തിനും ഒരുത്തരം ഉണ്ടാകും. ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ കാണില്ല. ചിലപ്പോൾ ഉത്തരങ്ങൾ തെളിഞ്ഞു വരാൻ വർഷങ്ങൾ തന്നെയെടുത്തേക്കാം.

ദേവസുന്ദരി..ദുരൂഹം അദ്ധ്യായം 4 !!

കഥ ഇത് വരെ- അദ്ധ്യായം ഒന്ന് മുതൽ നാല് വരെ പിള്ളേച്ചന് ഉറക്കം വരാതിരിക്കാൻ അവർ പാട്ടു പാടി, രാത്രി സഞ്ചാരിണികളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ പറഞ്ഞു. യക്ഷികളെയും പ്രേതങ്ങളെയും രാത്രിയിൽ ഉറക്കം തൂങ്ങി വണ്ടിയോടിക്കുന്പോൾ ഭയപ്പെടുത്താൻ വരുന്ന കാളക്കാൽ വെച്ച ഇരുട്ട് മനുഷ്യരെക്കുറിച്ചും പറഞ്ഞു. ചില കഥകൾ ഉറക്കത്തിലേക്കുള്ള വഴുതി വീഴലുകൾക്കിടയിൽ നിന്നും ആഞ്ഞു വലിച്ചെടുത്തെറിഞ്ഞവയായിരുന്നത് കൊണ്ട് തന്നെ കൃത്രിമമായി തോന്നിപ്പിച്ചു. ചിലതാകട്ടെ പലതവണ കടിച്ചു തുപ്പിയവയായി പിള്ളേച്ചനും തോന്നി. തുടർച്ചയായ വണ്ടി ഓടിക്കലിൽ…

മഞ്ഞിൻ പൂന്തോപ്പിൽ, മലരിൽ മധു തേടി -ദുരൂഹം അദ്ധ്യായം 3

കഥയിതുവരെ – ദുരുഹതകളുടെ കെട്ടഴിക്കാനുള്ള യാത്രയുടെ പിൻവഴികൾ വായിച്ചറിയാൻ ഈ ലിങ്കുകളിൽ ക്ലിക് ചെയ്യുക. ഒന്നാം അദ്ധ്യായം, രണ്ടാം അദ്ധ്യായം, മൂന്നാം അദ്ധ്യായം. “ഇന്ന് ലാസ്റ്റ് എപ്പിസോഡ് ആണേ..അത് കൊണ്ടാണ്, വെയിറ്റ് ചെയ്യാൻ പറഞ്ഞത്..ആരാണ് മനസിലായില്ല..” ചായ കൊണ്ടുവന്ന പയ്യൻ സ്ഥലം വിട്ടു പോയി എന്നുറപ്പു വരുത്തിയ ശേഷം സുബൈർ മുരടനക്കി. “മരിച്ചു പോയ സമീർ സാഹിബിന്റെ പെങ്ങടെ മകൻ ആണ് ഞാൻ..” “സമീർ സാഹിബ് മരിച്ചോ..” “ഉം രണ്ടാഴ്‌ച ആയി..” “അറിഞ്ഞില്ല..” “പത്രത്തിലൊക്കെ ഉണ്ടാരുന്നു..” ജോർജ്ജ്…

ഇരുളിന്നുള്ളിൻ വലിയൊരു സത്യം – ദുരൂഹം അദ്ധ്യായം 2 !!

കഥ ഇത് വരെ ഇവിടെ– (ഒന്നും രണ്ടും അദ്ധ്യായങ്ങൾ വായിച്ചു പോന്നാൽ ഒരു കണ്ടിന്യൂയിറ്റി കിട്ടും..) “മാമായുടെ ബോഡിയിൽ നിന്ന് ഒരു സാധനം മിസ്സിംഗ്‌ ആയിരുന്നു..” “മിസ്സിംഗോ..” “അതെ, മാമായുടെ മൂത്രം ഒഴിക്കുന്ന സാധനം മിസ്സിംഗ്‌ ആയിരുന്നു..” വാക്കുകൾ നിർത്തി നിർത്തി സുബൈർ പറഞ്ഞത് കേട്ട് ഇബ്രാഹിം വാ തുറന്നു. “പുറത്ത് കേട്ടാൽ നാണക്കേടാവുമല്ലോ എന്നോർത്ത് ഞങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുവായിരുന്നു. അതെടുത്തോണ്ട് പോയത് ആരാണെന്ന് കണ്ടു പിടിക്കണം. വല്ല പെണ്ണുങ്ങളുമാണെൽ നാളെ ആ കേസും പറഞ്ഞു കുടുംബത്തിനെ…

ഷെർലോക് ബെന്നി – ദുരൂഹം അദ്ധ്യായം 1.

ദുരൂഹം Prequel ഇവിടെ വായിക്കാം ഒരു പകൽ !! തിരുവനന്തപുരം ചാലാ മാർക്കറ്റിലെ മരയ്ക്കാർ സ്റ്റീൽ പാത്രക്കടയിൽ നിന്ന് ഉച്ചയൂൺ കഴിക്കാൻ സമയം തെറ്റി പുറത്തേക്കിറങ്ങിയതായിരുന്നു ഇബ്രാഹിം മരക്കാർ. സാധാരണ വീട്ടിൽ നിന്ന് കൊണ്ടുവരാറ് ആണ് പതിവ്, പക്ഷെ അന്നൊന്ന് ഹോട്ടൽ ഭക്ഷണം കഴിക്കണം എന്നൊരു പൂതി. മൂന്നാം കട കടന്നുള്ള ചെറിയ ഹോട്ടലിൽ കയറി മീൻ പൊരിച്ചതും സാമ്പാറും കൂട്ടിയൊരു ഊണ് അതായിരുന്നു ലക്‌ഷ്യം. വളവ് തിരിയുന്പോൾ മഞ്ഞ നമ്പർ പ്ളേറ്റുള്ള, ഒരു കറുത്ത അംബാസിഡർ കാർ…

ദുരൂഹം-ഷെർലോക് ബെന്നിയുടെ അറിയപ്പെടുന്ന ജീവചരിത്രം അദ്ധ്യായം-Pre-quel

തൊണ്ണൂറുകളുടെ ഒരു മധ്യവേനൽ പകൽ…ആകാശം തുളച്ചൊരു വെടിയൊച്ച…ചിലർ കേട്ടു..ചിലർക്ക് കേട്ടത് പോലെ തോന്നി..ചിലർ കേട്ടതേ ഇല്ല… രണ്ടു മലകൾക്ക് ഇടയിലെ ചെരുവിലായിരുന്നു വീട് ഇരുന്നത്..അത് കൊണ്ട് തന്നെ വീട്ടുകാർക്കും അയൽവാസികൾക്കും ഏതു മലമുകളിൽ നിന്നാണ് വെടിയൊച്ച മുഴങ്ങിയത് എന്ന് തിട്ടമില്ലായിരുന്നു… പുലിചാടിയകുളത്തിൽ കുഞ്ഞേട്ടൻ, കിഴക്കേ മലയുടെ മുകളിലെ തന്റെ പുരയിടത്തിൽ പശുവിനെ തീറ്റിക്കുക ആയിരുന്നു..കള്ളി മുണ്ട് മടക്കി കുത്തി, തലയിലെ വിയർപ്പ് മണം നിറഞ്ഞ ചുമന്ന തോർത്ത് മുറുക്കി കെട്ടി, താഴെ റബർ പ്ലാറ്റ്ഫോമിൽ പുല്ല് അരിയുകയായിരുന്ന…