തിരോധാനം ?? നാലാം ക്ലാസിൽ പഠിക്കുന്പോഴാണ്. അത് വരെ പഠിച്ചിരുന്ന തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്കൂളിൽ നിന്ന് കുറച്ചു ദൂരെയുള്ള വാവൂർ എ എം എൽ പി സ്കൂളിലേക്ക് പറിച്ചു നടപ്പെടുന്നത്. വാവൂർ സ്കൂൾ ഇരിക്കുന്നത് അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ വെട്ടുപാറ എന്ന സ്ഥലത്താണ്. വെട്ടുപാറയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നിലമ്പൂർ എടവണ്ണ അരീക്കോട് വഴി ഒഴുകിവരുന്ന ചാലിയാർ പുഴ കറക്ട് വെട്ടുപാറ എത്തുന്പോൾ നൈസായിട്ടൊരു യു ടേൺ എടുക്കും..എന്നിട്ട് കുറച്ചു ദൂരം നടുക്കൊരു തുരുത്ത് സൃഷ്ടിച്ചു…
Tag: മലയാളം കഥകൾ
ത്രയം
എനിക്കെന്നെ കുറിച്ച് തന്നെ ചില സംശയങ്ങളുണ്ട്. ആദ്യമൊക്കെ വിചാരിച്ചത് ഞാൻ മരിച്ചു കഴിഞ്ഞു കാണുന്ന കാഴ്ചകൾ ആണതൊക്കെ എന്നായിരുന്നു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്. മരണം ഒന്നും സംഭവിച്ചിട്ടില്ല, പക്ഷെ നടക്കാൻ സാധ്യതയുള്ള സംഭവങ്ങളെ മുൻകൂട്ടി കാണാനുള്ള എന്തോ ഒരു പ്രത്യേക കഴിവ് എനിക്ക് ഈയിടെയായി കിട്ടിയിട്ടുണ്ട്. അല്ലെങ്കിൽ പിന്നെയെങ്ങിനെയാണ് ഈയടുത്ത് നടന്ന മൂന്നു സംഭവങ്ങളിലും അവ നടക്കുന്നതിനു മുന്നേ തന്നെ ഇങ്ങനെയൊക്കെയാണ് നടക്കാൻ പോകുന്നത് എന്ന തരത്തിലുള്ള തോന്നൽ എന്റെ മനസ്സിൽ വരുന്നത്….
ക്രൈം !!
പുറത്ത് തെരുവിൽ വിളക്കുകൾ അണഞ്ഞു തുടങ്ങി. കയ്യിലെ കാപ്പി കപ്പുമായി വീടിന്റെ മട്ടുപ്പാവിൽ ഇരുന്നു നഗരം നോക്കിക്കണ്ടു ഞാൻ നിന്നു. അകലെ ഇരുളിന്റെ കൈവഴികളിൽ എവിടെയോ ഇരുന്നു നാളെ നേരം പുലരുന്പോൾ ലോകം അറിയേണ്ട മറ്റൊരു കുറ്റകൃത്യത്തെ കുറിച്ച് ആരോ തല പുകയ്ക്കുന്നുണ്ടാവാം ഇതേ സമയം.
മാലക്കള്ളൻ !!
വലുതാവുന്പോ എന്താവാനാരുന്നു ആഗ്രഹം കിളി കിളിയോ… ഹും, ഡിലൈറ്റ് ബസിലെ കിളി.. ഡിലൈറ്റ് ബസിലെ..ഓ …ആ കിളി… അതും ഫ്രണ്ടിലെ കിളിയല്ല..ബേക്കിലെ കിളി..ചെക്കറു കിളി..! അതെന്താ.. അവനാ പവറു കൂടുതൽ. മുൻപിലെ നിൽക്കുന്ന കിളിക്ക് വലിയ റോളില്ല…ഫ്രണ്ട് ഡോറിൽ പെണ്ണുങ്ങള് കയറുകയും ഇറങ്ങുകയും ചെയ്യുന്പോ ഡോർ തുറന്നു കൊടുക്കണം..ബസ് ഓടുന്നതിനൊപ്പം ഓടി ഡോറിന്റെ സൈഡിൽ പിടിച്ചു ചാടി കയറണം..ആകെയുള്ള റിസ്ക് പൂക്കളം ഡിസൈൻ ഉള്ള കള്ളിമുണ്ട് ഉരിഞ്ഞു പോകരുത്..അതവൻ ഷർട്ടിന്റെ തല കടിച്ചു പിടിച്ചു, മുണ്ടുയർത്തി നല്ല…
ആസ്പൻ
രണ്ടായിരത്തി ഇരുപത്, മഞ്ഞു കാലത്തിന്റെ അവസാന ദിനങ്ങൾ. കൊളറാഡോയിലെ ആസ്പനിൽ ഒരു സ്കീയിങ് റിസോർട്ടിൽ, സ്കീ വെക്കേഷൻ ആഘോഷിക്കുകയാണ് എട്ടു വയസുകാരി എൽഡയും അച്ഛനും. വെളുത്ത പൊടിയൻ മഞ്ഞു മൂടികിടക്കുന്ന കുന്നിൻ ചെരുവിൽ, പൈൻ മരങ്ങൾക്കിടയിലൂടെയുള്ള സ്കീ ഏരിയയിലൂടെ മഞ്ഞിൽ തെന്നി താഴേക്ക് വളരെ വേഗത്തിൽ പാഞ്ഞു വരികയാണ് അച്ഛനും മകളും. അച്ഛന്റെ കുറുകെയും, നീളത്തിലും ഉള്ള സ്കീ സഞ്ചാരത്തെ പകർത്തുവാനായി അവരോടൊപ്പം അതെ വേഗത്തിൽ ഒരു ഡ്രോൺ പറവയെ പോലെ പറന്നു ദൃശ്യങ്ങൾ എടുക്കുന്നു. തെളിഞ്ഞ…
യൂൾ
എൽഡയെ കുറിച്ചെഴുതുന്പോൾ യൂളിനെ കുറിച്ചെഴുതാതിരിക്കാൻ കഴിയില്ല. യൂൾ – എൽഡ വേർപെട്ടു പോന്ന ആധുനീക നഗരം. രണ്ടായിരത്തി ഇരുപത്തിനാലിൽ തുടങ്ങി ഭൂമിയിൽ മുപ്പതിലധികം മാസങ്ങൾ നീണ്ടു നിന്ന കടുത്ത പ്രകൃതി ദുരിതങ്ങളെ അതിജീവിച്ച അപൂർവ ചില ജനസമൂഹങ്ങളിൽ ഒന്ന്. ആദ്യ ഏഴു മാസം കടുത്ത ശൈത്യം ആയിരുന്നു ഭൂമിയിൽ. അതി കഠിനമായ ശൈത്യം. മലകൾ മഞ്ഞു മൂടി. തടാകങ്ങളും, നദികളും, സമുദ്രങ്ങളും മഞ്ഞിൽ തണുത്തുറഞ്ഞു. നഗരങ്ങൾ വെളുത്ത പരവതാനി വിരിച്ച പോലെ മഞ്ഞിന്റെ പാളികൾ കൊണ്ട് മൂടപ്പെട്ടു….
എൽഡ
ഇന്റർനെറ്റ് ഓഫ് തിംഗ്സും, ഇൻഡസ്ട്രിയൽ ഇന്റർനെറ്റും, കണക്ടഡ് മനുഷ്യരും ഒക്കെയുള്ള ആദ്യ മലയാള ഫിക്ഷൻ ആവും എൽഡ
രാജാ-പാർട്ട്
ദ്വീപിൽ രാജ ഭരണം തുടങ്ങിയിട്ട് വര്ഷം പതിനഞ്ച് ആവുന്നു. ദ്വീപ് എന്ന് പറഞ്ഞാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ കരയിൽ നിന്നും ദൂരത്തിൽ കിടക്കുന്ന ഒരു കൊച്ചു ഭൂമിയാണ്. നാല് അതിരുകളും സമുദ്രം. സാങ്കൽപ്പിക ദ്വീപ് ആണോ എന്ന് ചോദിച്ചാൽ, കഥാകാരന്റെ ഭാവനക്ക് ഒപ്പം സഞ്ചരിക്കുക എന്നതിനപ്പുറം വായനക്കാരൻ നിസ്സഹായൻ ആണെന്ന് പറയേണ്ടി വരും. ദ്വീപിലെ ആകെ ജനസംഖ്യ പതിനയ്യായിരത്തി അഞ്ഞൂറ്റി നാൽപ്പത്തി രണ്ട്, അക്കത്തിൽ എഴുതിയാൽ 15,542. ദ്വീപിന് ഒരേയൊരു മന്നൻ ശുദ്ധോദര മഹാരാജാവ്. അങ്ങിനെ വെറുതെ…
കുട്ടിക്കഥ-കൂമൻ ചാത്തൻ
പണ്ട് പണ്ട് ..പണ്ടെന്നു വെച്ചാൽ ഒരു അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ്, നമ്മുടെ നാട്ടിൽ അമ്പൂക്കി എന്നു പറഞ്ഞു ഒരാൾ ജീവിച്ചിരുന്നു. അമ്പൂക്കിയും ഭാര്യയും കൂടി ഒരു കുഞ്ഞു കുടിലിൽ ആയിരുന്നു ജീവിച്ചിരുന്നത്. അമ്പൂക്കി വലിയ മടിയനായിരുന്നു. ഒരു ജോലിയും ചെയ്യാതെ ഇങ്ങനെ ചുരുണ്ട് കൂടി കിടക്കാനായിരുന്നു അമ്പൂക്കിക്ക് ഏറ്റവും ഇഷ്ടം. അന്നൊക്കെ എപ്പൊഴും മഴ പെയ്യും..ദിവസവും മൂടിക്കെട്ടിയ ആകാശം നോക്കി അമ്പൂക്കി പറയും..മഴ വരുന്നുണ്ട്, മഴ വന്നു പോകട്ടെ എന്നിട്ടു പോകാം ജോലിക്ക്..അമ്പൂക്കിയുടെ ഭാര്യക്ക് അതു കേൾക്കുമ്പോൾ…
നാടൻ പ്രേമം
നാടൻ പ്രേമം (1) – ശേഖരൻ നായരുടെ മലബാർ യാത്ര (2) – പാത്തുമ്മ (3) മുല്ലപ്പൂ പ്രണയം (4) സക്കീർ ഇറാനി (5) ശുഭം (1) – ശേഖരൻ നായരുടെ മലബാർ യാത്ര ശേഖരൻ നായർ ബസ്സിറങ്ങി കാല് വലിച്ച് നീട്ടി, ചവുട്ടി നടന്നു…തേക്കിൻ ചുവട് സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയെന്നാണ് അനന്തരവൻ സുകു പറഞ്ഞത്..പക്ഷെ ഉറങ്ങിപ്പോയത് കൊണ്ട് സ്ഥലം കഴിഞ്ഞു പോയി എന്ന ഭ്രമത്തിൽ ചാടിയിറങ്ങിയത് ഒരു സ്റ്റോപ്പ് മുന്നേ പള്ളിപ്പടിയിൽ ആയി പോയി..മൂലമറ്റം ഫാസ്റ്റിൽ…
Apple Dreams
Published in Mathrubhumi Daily – Trivandrum Edition – May 28 2013