ഹെമിഗ്‌വേയുടെ വീട്ടിൽ

ഞങ്ങൾ ചെല്ലുന്പോൾ കീ വെസ്റ്റിലെ ഹെമിംഗ്‌വേയുടെ വീട്ടിൽ സന്ദര്ശകരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. വീടിനു പുറത്തെ ചുറ്റുമതിലിനെ പറ്റിചേർന്നു കിടന്ന ചെറിയ നിരയിലെ അവസാനക്കാരായി ചേർന്ന് നിൽക്കുന്പോൾ നടപ്പാതയോരത്ത് ഹെമിഗ്‌വേയുടെ തന്നെ കഥാപാത്രങ്ങളുടെ ഛായയുള്ള ചുരുട്ട് വലിച്ചു കൊണ്ടിരിക്കുന്ന കിഴവൻ ചിത്രങ്ങൾ വിൽപ്പനക്കായി വെച്ചിരിക്കുന്നത് കാണാം. മറ്റൊരു വിൽപ്പനക്കാരൻ കാരിക്കേച്ചറുകൾ വരച്ചു വിൽക്കാനായി വെച്ചിരിക്കുന്നു. അയാൾ ഇടയ്ക്കിടെ എന്തൊക്കെയോ ഉറക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അകത്തെ സ്വീകരണ മുറിയിൽ ടൂറിസ്റ്റ് ഗൈഡുകൾ പലതവണ ചവച്ചരച്ച വാക്കുകൾ വീണ്ടും നുണഞ്ഞിറക്കുന്നുണ്ട്. തേനീച്ചക്കൂട്ടത്തെ ആകർഷിച്ചു കൊണ്ട്…

യാത്ര – 2016

രണ്ടായിരത്തി പതിനാറിന്റെ രത്ന ചുരുക്കമെടുത്താൽ വലിയ ഒരു ബുള്ളറ്റ് പോയിന്റ് യാത്രകൾ ആയിരിക്കും. ജീവിതത്തിൽ ഏറ്റവും അധികം ദൂരം ഡ്രൈവ് ചെയ്തത് പോയ വര്ഷം ആയിരുന്നു. ജനുവരി തൊട്ട് ഇന്ന് വരെ ആകെ ഡ്രൈവ് ചെയ്തത് 12,000 മൈൽ എന്ന് വെച്ചാൽ ഏകദേശം ഇരുപതിനായിരം കിലോമീറ്റർ. യാത്രകൾ പലതും മുൻ കൂട്ടി തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് അല്ലായിരുന്നു. മിക്കവയും “പുലിമുരുഗൻ അങ്കിൾ” മോഹൻലാൽ സാർ പറഞ്ഞപോലെ സംഭവിക്കുകയായിരുന്നു (“അല്ലേ “- കൂടെയുണ്ട്). ചിലപ്പോൾ ആഴ്ചകൾ മുന്നേ, ചിലപ്പോൾ…

Terminal 2B

ഏകദേശം ഒന്പത് വർഷം മുന്പ് , എന്റെ ആദ്യ വിദേശ യാത്ര പാരീസിലൂടെ ആയിരുന്നു…ഒരു രാവ് പാരീസിലെ ചാൾസ് ഡീ ഗോൾ എയർപോർട്ടിലെ ടെർമിനലുകളിൽ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്..എന്റെ ആദ്യ ബ്ലോഗ് പോസ്റ്റും (മുഴുമിപ്പിക്കാനാവാത്ത!! ) ടെർമിനൽ 2B യിലെ ആ രാവിനെ കുറിച്ച് ആയിരുന്നു !! സെക്യൂരിറ്റി ക്ലിയറൻസ് വൈകിയത് മൂലം കണക്ഷൻ ഫ്ലൈറ്റ് മിസ്സായ മൂന്നു ചെറുപ്പക്കാരിൽ ഒരാൾ ആയിരുന്നു അന്ന് ഞാൻ..പിറ്റേ ദിവസം രാവിലെയെ അടുത്ത കണക്ഷൻ ഫ്ലൈറ്റ് ഉള്ളൂ എന്ന് പറഞ്ഞ എയർ…

ഇറച്ചികറി

മൃദുല സുബ്രഹ്മണ്യത്തിന്റെ വാട്‍സ് അപ് മെസേജിൽ നിന്നാണ് എല്ലാം തുടങ്ങിയത്…അതിനു മറുപടിയായി അർപ്പിത കമ്മത്തിന്റെ പാകം ചെയ്യാത്ത മെസേജ് വന്നതോട് കൂടി ആകെ ഇരുണ്ടു മൂടിയ വാട്‍സ് അപ് ഗ്രൂപ്പിൽ ഒരു പൊട്ടിത്തറി ഉടനെ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പ്രവീണേട്ടൻ വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോഴേ ഞാൻ പറഞ്ഞു..പ്രവീണേട്ടൻ പറഞ്ഞ പോലെയാണ് കാര്യങ്ങളുടെ പോക്ക്…ഉടൻ തന്നെ ഞങ്ങടെ പോട്ട് ലക് മമ്മീസ് ഗ്രൂപ്പിൽ ഒരു അടി നടക്കും. ഒന്നും മിണ്ടാതെ പ്രവീണേട്ടൻ ലാപ്ടോപ് ബാഗ് മേശപ്പുറത്ത്…

നഗരകുറിപ്പുകൾ – ബോൾഡർ

ഒരു നഗരത്തെ കുറിച്ച് എഴുതാം എന്ന തീരുമാനം നമ്മൾ എടുക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാവും.. (1) നിങ്ങൾ ഒരു സഞ്ചാരിയാണ്..ഒപ്പം നഗരം നിങ്ങളെ അത്രമേൽ സ്വാധീനിച്ചിരിക്കുന്നു..ഒരു സഞ്ചാരിയുടെ വ്യൂ ഫൈൻഡറിലൂടെ നിങ്ങൾ നഗരത്തെ നോക്കി കാണും..എന്നിട്ട് സഞ്ചാരിയുടെ തൊപ്പി അണിഞ്ഞു നഗരത്തെക്കുറിച്ച് എഴുതും..Like this one – (https://lifendreamz.wordpress.com/2012/12/01/ടോക്യൊ-ഡയറീസ്/) (2) ..നിങ്ങൾ ആ നഗരത്തിൽ ഒരു പാട് വര്ഷങ്ങളായി ജീവിക്കുന്നു..നിങ്ങളുടെ ഉയർച്ചയ്ക്കും താഴ്ചകൾക്കും സാക്ഷിയായ നഗരം..ആ നഗരത്തിന്റെ തൂണും തുരുന്പും എല്ലാം നിങ്ങൾക്ക് കാണാതെ അറിയാം. എം…

കബ്‌സ !!

“സിംഹം മാനിനെ വേട്ടയാടുന്നത് കണ്ടിട്ടുണ്ടോ നീ ..മിനിമം നാഷണൽ ജ്യോഗ്രഫിക് ചാനലിൽ എങ്കിലും..മാൻ കൂട്ടത്തിലെ ഏറ്റവും വേഗം കുറഞ്ഞ മാനിനെ ആവും സിംഹം നോട്ടമിടുക…മറ്റുള്ള മാനുകളെ വെറുതെ വിട്ടു, പതിയെ ഓടുന്നവനെ ഓടി തളർത്തി..പിന്നെ കഴുത്തിൽ പിടി മുറുക്കും..സിംഹം തന്റെ ഭക്ഷണം ഉറപ്പിക്കുന്നത് അങ്ങിനെയാണ്…സിംഹത്തിന്റെ ഭക്ഷണമാവാതിരിക്കാൻ മാൻ ശ്രമിക്കുക ഏറ്റവും പതിയെ ഓടുന്നവനെക്കാൾ കൂടുതൽ വേഗത്തിൽ ഓടി രക്ഷപ്പെടുക എന്നതാവും..കൂടുതൽ വേഗത്തിൽ ഓടുന്ന മാനും, കൂടുതൽ വേഗത്തിൽ ഓടുന്ന സിംഹവും അതി ജീവിക്കും..മാനിനേക്കാൾ വേഗം കുറഞ്ഞു ഓടുന്ന…

ടോക്യൊ ഡയറീസ് 

കുറച്ചു മാസങ്ങളായി എസ്.കെ പൊറ്റക്കാടിന്റെ പ്രസിദ്ധമായ ചില യാത്രാ കുറിപ്പുകൾ വായിക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. അതിനിടയിൽ ആണൂ ഉദയ സൂര്യന്റെ നാട് ആയ ജപ്പാനിലേക്കു ഒരു വിസയും ട്രിപ്പും തരപ്പെട്ടത്. മഹാനായ സാഹിത്യകാരൻ എസ്.കെയുടെ ജപ്പാൻ സഞ്ചാര ലേഖനങ്ങൾ ഞാൻ മുൻപു വായിച്ചവയാണു. അദ്ദേഹത്തിൽ നിന്നും വ്യത്യസ്തമായി ജോലി പരമായ കാരണങ്ങളാൽ ആണു ഞാൻ ഇവിടെ എത്തിയിരിക്കുന്നത് !!! ഒരു സഞ്ചാരിയുടെ എക്സൈറ്റ്മെന്റൊ, പുതിയ സ്ഥലങ്ങൾ തേടിപ്പിടിക്കാനുള്ള ആവേശമോ ഒന്നും തന്നെ ഒരു വർക് വിസക്കാരന്റെ യാത്രാ…