കുട്ടിക്കഥ-പക്ഷി ശാസ്ത്രം.

ഒരിടത്ത് ഒരു ഗ്രാമം. ഗ്രാമത്തിന്റെ ഒത്ത നടുക്ക് ഒരു വലിയ ആൽമരം. ഇലകൾ മൂടിയ തലപ്പ് ആകാശം തൊടും. നീണ്ടിറങ്ങുന്ന വേരുകൾ ഭൂമിയുടെ ആഴം വരേയോളം ചെല്ലും. ദൂരെ മരുഭൂമിക്കപ്പുറം ചെന്ന് നോക്കിയാലും ആൽമരത്തിന്റെ ആകാശം തൊടുന്ന തലപ്പുകൾ കാണാം. വർഷത്തിലൊരിക്കൽ കോരിച്ചൊരിയുന്ന മഴ പെയ്യും, ആൽമരത്തിന്റെ തലപ്പുകളിൽ നിന്നും വേരുകൾ വഴി ഒലിച്ചു മഴവെള്ളം മരത്തിനോട് ചേർന്നു കിടക്കുന്ന കുളത്തിലേക്ക് ഊർന്നിറങ്ങും. അടുത്ത മഴക്കാലത്തേക്കുള്ള ദാഹജലം മുഴുവനും ആ കുളത്തിലും, വലിയ ആൽമരത്തിന്റെ വേരുകളിലും ഊറികിടക്കും….

ലഞ്ച് ബോക്സ്..

സംഗതി ഇത്തിരി പഴഞ്ചൻ ആണ്. വേണമെങ്കിൽ നൊസ്റ്റാൾജിയ എന്നും പറയാം. രണ്ടു മൂന്നാഴ്ചത്തെ പിടിപ്പത് ജോലിക്ക് ശേഷം പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു അവധി വസൂലാക്കി എന്തെങ്കിലും എഴുതിയാലോ എന്ന് വിചാരിച്ചിരിക്കുന്പോൾ വീണു കിട്ടിയ ഒരു ഓർമ്മ ചിത്രം. (എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആയ ബെറ്റർഹാഫിന്റെ ഭാഷയിൽ പറഞ്ഞാൽ പിന്നേം സ്വന്തം ജീവിതത്തിൽ നിന്നും മസാല തേച്ച് എടുക്കുന്ന ഒരു നൊസ്റ്റാൾജിയ സൃഷ്ടി..) തൊണ്ണൂറുകളുടെ ആദ്യപാദങ്ങളിലെ സ്‌കൂൾ ജീവിതം നാച്ചുറൽ മോഡിലിട്ട്, റെട്രോ എഫക്ടിൽ മിറർലെസ്…

റോസ് ലോഡ്ജ്

  ക്യാമറക്ക് മുന്നിൽ ഇതിനു മുന്നേ മൂന്നേ മൂന്നു തവണയാണ് പ്രത്യക്ഷപ്പെട്ടത്. ഒന്നിൽ കാൽ മാത്രം അഭിനയിച്ചു. യൂനിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സ് സിനിമാ ഭ്രാന്തൻ ജോറോ യുടെ ഷോർട്ഫിലിമിൽ നാൽപാത്തി മലയിലെ ചെരുവിൽ ജോൺ സണ്ണിയെ കൊന്നു തള്ളിയതിന് ചുറ്റും നൃത്തം വെയ്ക്കുന്ന രംഗത്തിൽ ജോറായി അഭിനയിച്ചെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരുന്നു ഷൂട്ട് ചെയ്ത ക്യാമറ മേനോൻറെ ക്യാമറയിൽ നമ്മുടെ കാലു മാത്രമേ പതിഞ്ഞുള്ളൂ. പിന്നെ വർഷങ്ങൾക്ക് ശേഷം, എക്കോ ഷോർട്ഫിലിമിൽ വന്നു പോകുന്ന…

വള്ളം കളി..

കഥ ഇതുവരെ…. വടക്കേ അമേരിക്കയുടെ ഏറെക്കുറേ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന, മിഷിഗൺ തടാകക്കരയിലുള്ള ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. അമേരിക്കയുടെ ഡയറി ലാൻഡ് എന്നറിയപ്പെടുന്ന വിസ്കോൺസിനിലെ മാഡിസണിലും, മിൽവാക്കിയിലും, ഗ്രീൻബേയിലും ആയി വ്യാപിച്ചു കിടക്കുന്ന നിരവധി മലയാളി കുടുംബങ്ങൾ വിസ്‌മ എന്ന കൂട്ടായ്മയുടെ കുടക്കീഴിൽ ഇടക്കിടെ ഒത്തു ചേരും. വിസ്മയുടെ നേതൃത്വത്തിൽ ഇതാദ്യമായി മിൽവാക്കിയിൽ നടന്ന വള്ളം കളി മത്സരത്തിൽ സ്വന്തം വള്ളവുമായി മലയാളി തുഴക്കാരും നീറ്റിലിറങ്ങി. ഇനി തുടർന്നു കാണുക…   Youtube

കവിത വായിക്കേണ്ട വിധം

കറിമസാല പാക്കറ്റിനു പിന്നിലുണ്ടാവും കറികൾ ഉണ്ടാക്കേണ്ട വിധം ഇറച്ചി കഷണങ്ങൾ കൊത്തിയരിഞ്ഞു ഉള്ളിയൂം, മറ്റു രുചി കൂട്ടും പച്ചക്കറികളും ചേർത്ത് വെണ്ണയിലോ നെയ്യിലോ വഴറ്റി .. അതിലേക്ക് പാക്കറ്റിൽ നിന്നും മസാല വിതറി പാകത്തിന് ഉപ്പും മുളകും ചേർത്തു കഴിക്കുക !! കവിത നിങ്ങളുടെ മനസിൽ നിന്നും പുറത്തെത്തിയാൽ പിന്നെയത് വായിക്കുന്ന എന്റെ മനസിലാണ് കവിതയാകുന്നത് !! നിങ്ങൾ പട്ടിണിയെ കുറിച്ചു എഴുതിയാൽ ഞാനറിഞ്ഞ ഒരു വിശപ്പിനേ കൂട്ട് പിടിച്ചാവും അത് വായിക്കുക . നിങ്ങൾ സ്വത്വത്തെ…

കുട്ടിക്കഥ- മയിലും പൂവൻകോഴിയും !!

പണ്ട്..പണ്ടെന്നു വെച്ചാൽ വളരെ പണ്ട്..പൂവങ്കോഴികൾക്ക് നീളൻ പീലിയുണ്ടായിരുന്ന കാലം.. മഴവില്ലിന്റെ വർണ്ണമുള്ള, വിരിഞ്ഞ കണ്ണുകളെന്ന് തോന്നിപ്പിക്കുന്ന ഭംഗിയുള്ള പീലികൾ നിറഞ്ഞ നീളൻ വാലും മണ്ണിലിഴച്ചു പൂവങ്കോഴി മഹാരാജാവിനെ പോലെ വിലസിയിരുന്ന കാലത്ത് നടന്ന കഥ. മഹാരാജാവിനെ പോലെ എന്ന് പറഞ്ഞത് വെറുതെ അല്ല. ശരിക്കും പക്ഷികൾക്കിടയിലെ ഒരു മഹാരാജാവ് തന്നെയായിരുന്നു പൂവങ്കോഴി. അവന്റെ മനോഹരമായ ആ വാലായിരുന്നു അവന്റെ ചന്തത്തിന് മാറ്റു കൂട്ടിയിരുന്നത്. മയിലിനാവട്ടെ അങ്കവാലായിരുന്നു. അതിന്റെ എണ്ണക്കറുപ്പിനോട് ചേർന്ന് പോകാത്ത ഇളം നീല നിറത്തിൽ ഉള്ള…

മാലക്കള്ളൻ !!

വലുതാവുന്പോ എന്താവാനാരുന്നു ആഗ്രഹം കിളി കിളിയോ… ഹും, ഡിലൈറ്റ് ബസിലെ കിളി.. ഡിലൈറ്റ് ബസിലെ..ഓ …ആ കിളി… അതും ഫ്രണ്ടിലെ കിളിയല്ല..ബേക്കിലെ കിളി..ചെക്കറു കിളി..! അതെന്താ.. അവനാ പവറു കൂടുതൽ. മുൻപിലെ നിൽക്കുന്ന കിളിക്ക് വലിയ റോളില്ല…ഫ്രണ്ട് ഡോറിൽ പെണ്ണുങ്ങള് കയറുകയും ഇറങ്ങുകയും ചെയ്യുന്പോ ഡോർ തുറന്നു കൊടുക്കണം..ബസ് ഓടുന്നതിനൊപ്പം ഓടി ഡോറിന്റെ സൈഡിൽ പിടിച്ചു ചാടി കയറണം..ആകെയുള്ള റിസ്ക് പൂക്കളം ഡിസൈൻ ഉള്ള കള്ളിമുണ്ട് ഉരിഞ്ഞു പോകരുത്..അതവൻ ഷർട്ടിന്റെ തല കടിച്ചു പിടിച്ചു, മുണ്ടുയർത്തി നല്ല…

പേരിലെന്തിരിക്കുന്നു!!

സ്വന്തം പേരിനോട് ഇടക്കെങ്കിലും ഒരിഷ്ടക്കേട് തോന്നാത്ത ആരെങ്കിലും കാണുമോ. പേരിനൊരു ഗുമ്മില്ല എന്നൊരു തോന്നൽ പലപ്പോഴും തോന്നാറുണ്ടായിരുന്നു. ജനിച്ചു വീണപ്പോൾ, ഗ്രേറ്റ് ഗ്രാൻഡ് ഫാദർ അഥവാ അമ്മയുടെ മുത്തച്ഛൻ എനിക്ക് ഇട്ട പേര് പ്രദീപ് എന്നായിരുന്നു. അമ്മയ്ക്കും അച്ഛനും ആ പേരിനോട് ഇഷ്ടമില്ലാത്തത് കൊണ്ട് എപ്പോഴോ പേര് സിജിത് എന്ന് വീണു. ഒപ്പം വി എന്നൊരു ഇനീഷ്യലും. വി ക്കു പ്രത്യേകിച്ചൊരു എക്സ്പാൻഷൻ ആ കാലങ്ങളിൽ ആവശ്യമില്ലായിരുന്നു. എൺപത്കളിലോ അതിനു മുന്നെയോ സ്‌കൂൾ അഡ്മിഷൻ ലഭിച്ചവർക്ക് മിക്കപ്പോഴും…

കുരിശു യുദ്ധം

കളപ്പാറ ബെന്നി ചേട്ടനും, വേങ്ങര കമ്മൂട്ടിക്കയും അയൽവാസികളാണ്.

ബെന്നിച്ചേട്ടന് നാലേക്കർ തെങ്ങിൻ പുരയിടവും, വീടിന്റെ പിന്നിൽ മലഞ്ചെരുവിനോട് ചേർന്ന് മൂന്നേക്കർ റബർ തോട്ടവും, അതിനിടയിൽ അവിടിവിടെയായി പത്തോ പന്ത്രണ്ടോ കശുമാവുകളും, പ്ലാവുകളും ആണ് ഭൂസ്വത്തു. രണ്ടു പശു (ഒരു തള്ള, മറ്റൊന്ന് വളർന്നു തുടങ്ങിയ മൂരിക്കുട്ടൻ ), അമരീഷ് പുരിയുടെ മാസ് അപ്പീലും , ഓം പുരിയുടെ ക്ലാസ് റേഞ്ചും ഉള്ള കൈസർ എന്ന ആൽസേഷ്യൻ നായയും ജന്തു മൃഗാദികളുടെ കണക്കെടുത്താൽ ബെന്നിച്ചേട്ടന്റെ അക്കൗണ്ടിൽ ചേർക്കാം.

Yadon Ki Duniya | യാദോം കി ദുനിയാ

  Episode 1 – 1982 ലെ ഡൽഹി ഏഷ്യാഡ്‌ നോടോപ്പം ആവണം ഭാരതത്തിലെ നഗരങ്ങളിൽ കളർ ടെലിവിഷൻ പോപ്പുലർ ആയത്, എങ്കിലും, കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഇടത്തരക്കാരന്റെ സ്വീകരണ മുറികളിലേക്ക് അവൻ കയറി ഇരിപ്പുറപ്പിച്ചത് തൊണ്ണൂറുകളുടെ ആരംഭത്തിലാവും…നൊസ്റ്റാൾജിയ എന്ന് നാംഓമനപ്പേരിട്ട് വിളിക്കുന്ന ഓർമ്മ ചീന്തുകളിലൂടെ ആവട്ടെ  ഇന്നത്തെ “യാദോം കി ദുനിയാ  “അല്ലെ – ഒരു പാട്ടു കേട്ട് തുടങ്ങാം എന്ന് തോന്നുന്നു…1990 ൽ റേഡിയോയിൽ, വിവിധഭാരതിയിലൂടെ പോപ്പുലർ ആയ ആഷിക്കിയിലെ തന്നെ ആവട്ടെആദ്യം..മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ വിരിഞ്ഞ പ്രണയ കഥ..നദീം ശ്രവന്റെ സംഗീതം..സമീറിന്റെ വരികൾ..കുമാർ സാനുവിന്റെ പ്രണയം തുളുന്പുന്നശബ്ദം – https://www.youtube.com/watch?v=VrGXa6RLH-I ഇന്നത്തെ, ഇന്നത്തെ എന്നത് പ്രത്യേകം പറയണം ..നൊസ്റാൾജിയാ ആരാധകരുടെ വസന്തകാലമായിരുന്നു തൊണ്ണൂറുകൾ ..നമുക്ക് ടിവിയിലേക്ക് തന്നെതിരിച്ച് വരാം… കെൽട്രോൺ, ഒനിഡാ (ചുവന്ന ചെകുത്താനെ ഓർമ്മ വന്നില്ലേ), ബി പീ എൽ, വെസ്റ്റേൺ തുടങ്ങിയ നാടൻ ബ്രാൻഡുകൾ ചെറു പട്ടണങ്ങളിലെ ഹോംഅപ്ലയൻസ് ഷോറൂമുകളിൽ നിന്നും, മഹീന്ദ്ര ജീപ്പിന്റെ പിന് നിര ബഞ്ച് സീറ്റുകൽക്കിടയിൽ ഇരുന്ന് യാത്ര ചെയ്തു,  നാട്ടിൻ പുറങ്ങളിലെ സ്വീകരണമുറിയിൽ മേശപ്പുറത്ത് ഒരു പഴയ ബെഡ്ഷീറ്റ് വിരിക്ക് മുകളിൽ ഇരിപ്പ് ഉറപ്പിച്ചു…മുന്നിൽ കണ്ണു നട്ട് പറമ്പിലും പാടത്തും കളിച്ച് മദിച്ച കുട്ടി കുറുമ്പുകളും ! ഖയാമത് സെ ഖയാമത്..എൺപതുകളിലെ അവസാന വർഷം പുറത്ത് വന്നതാണ്..ചോക്ലേറ്റ് നായകൻ അമീർ – ആനന്ദ് മിലിന്ദ് സംഗീതം ഉദിത് നാരായണന്റെ വോയിസ്.. ദൂരദർശൻ ദൂരദർശന്റെ ആ ചുവന്ന ലോഗോ കറങ്ങി തിരിഞ്ഞു വരുന്നതും പശ്ചാത്തല സംഗീതവും മനസ്സിൽ വന്നു കാണും അല്ലെ… ചിത്രഗീതം, ചിത്രഹാർ, രംഗോലി, ഏക് സെ ബഡ്കർ ഏക്..നൊസ്റ്റാൾജിയകാരുടെ ഹൃദയം തുടിപ്പിക്കുന്ന സിനിമാ പാട്ടുകൾ നിറഞ്ഞ എത്രപരിപാടികൾക്ക് വേണ്ടി ആഴ്ച്ചതോറും കാത്തിരുന്നിട്ടുണ്ടാവും അന്നത്തെ കൗമാര/യൗവനങ്ങൾ…!! ഹിന്ദി ഗാന രംഗങ്ങളിൽ സുന്ദരന്മാരും സുന്ദരികളും ആടി പാടി തിമിർക്കുന്നു…! ആകെ വർണ്ണ പ്രപഞ്ചം..!! അനുമാലിക്, ആനന്ദ് മിലിന്ദ്, നദീം ശ്രാവൺ, റഹ്‌മാൻ, ജതിൻ ലളിത്, ഉദിത് നാരായൺ, അഭിജിത്, കവിത കൃഷ്ണമൂർത്തി, അൽകാ യാഗ്നിക്, സോനുനിഗം, സാധന സർഗ്ഗം……നാം കേട്ട പാട്ടുകളുമായി ഇഴ ചേർന്ന പേരുകൾ.. ഏതാവും നിങ്ങൾ ആദ്യം ടിവിയിൽ കണ്ട ഹിന്ദി സിനിമ ഗാനം — എനിക്ക് ഇതാണ്.. സാജൻ. വീട്ടിലെ ടേപ്പ് റിക്കോർഡറിൽ പലകുറി റിവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും കേട്ട ഗാനം..എന്നോ ഒരു ദിവസം ടിവിയിൽ ആദ്യമായി കണ്ടത് ..നദീംശ്രാവൺ അക്കാലത്തെ ഇഷ്ട മ്യൂസിക് ഡയറക്ടേഴ്സിൽ മുൻ നിരയിൽ പെടും. അൽകാ യാഗ്‌നിക്കിന്റെയും എസ് പി ബിയുടെയും മാസ്മരിക ശബ്ദം..വാ ആരേവാ… https://www.youtube.com/watch?v=HTjh1Py0yAg അനുമാലിക് – കോപ്പി ക്യാറ്റ് എന്ന് വിളിപ്പേരെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇഷ്ടപ്പെട്ടവ തന്നെയായിരുന്നു..Akele Hum Akele Tum ഈ ഗാനം (start the bgm) ഉദിത് നാരായണന്റെയും അൽക്കയുടെയും മാന്ത്രിക ശബ്ദം ഇന്നും കാതുകളിൽ നിറയുന്നുണ്ടാവും, ഒപ്പം സൈക്കിളിൽ , കാറ്റിൽ പാറുന്നമുടിയൊതുക്കി കുന്നിറങ്ങി വരുന്ന ചോക്ലേറ്റ് മിഥുനങ്ങളായ അമീറും മനീഷയും… https://www.youtube.com/watch?v=WR69B_AXEoE അനുമാലിക്കിന്റെതായി വന്നവയിൽ  മറ്റൊരു പ്രിയ ഗാനമായിരുന്നു – ബാസിഗറിലേത്. കാജോൾ എത്ര സുന്ദരിയായിരുന്നു…നീണ്ട  ഗൗണിൽ, തന്റെ കാമുകനെ കാത്ത്ഇരിക്കുന്ന ഗാനരംഗം – ” ബാസിഗർ ” നദീം ശ്രാവൺ നോളം ഇഷ്ടമുള്ള സംഗീത സംവിധായക ഇരട്ടകൾ ആയിരുന്നു ആനന്ദ് മിലിന്ദ്.. ഒരു എയർപോർട് അറൈവൽ ടെർമിനലിൽ ,  പ്രണയഗാനവുമായി മാധുരിക്ക് പിന്നാലെ ചുണ്ടു വിറപ്പിച്ച് വന്നിറങ്ങുന്നത് ഷാരുഖ് .. അഭിജിത് എന്ന ഗായകന്റെ മാസ്മര സ്വരം നിറഞ്ഞ അൻജാനിലെ ഗാനം – ബഡി മുഷ്കിൽ ഹേ !! https://www.youtube.com/watch?v=FYDqCDH5tbo ഇതിനിടയിലെപ്പോഴോ കയറി വരുന്ന പരസ്യങ്ങൾ..ലിറിൽ സോപ്പിന്റെ പരസ്യം വരുമ്പോൾ, കോറസ് പോലെ കണ്ണു പൊത്തിക്കോ എന്ന് പറഞ്ഞു കണ്ണ്പൊത്തി ഇടക്ക് ആരും കാണാതെ ഒരു കണ്ണ് തുറന്ന് ടിവിയിലേക്ക് നോക്കുമ്പോഴേക്കും അടുത്ത ഗാനം വന്നിട്ടുണ്ടാകും… അക്ഷയ് കുമാറും ശിൽപ ഷെട്ടിയും ഒരു കാലത്തെ ബ്യുട്ടിഫുൾ പ്രണയ ജോഡികൾ ആയിരുന്നല്ലോ..അനുമാലിക്കിന്റെ സംഗീതം വീണ്ടും..കുമാർസാനുവിന്റെയും ആൽക്കയുടെയും വോയിസ്.. ചുരാകെ ദിൽമേ.. https://www.youtube.com/watch?v=-p1aKPmc7TQ പൂച്ചക്കണ്ണുള്ള ജുഗൽ ഹൻസ് രാജ് കയ്യിൽ ഒരു ഗിറ്റാറുമായി രാജേഷ് റോഷന്റെ സംഗീതം ഉദിത് നാരായണന്റെ മാന്ത്രീക സ്വരം…കയ്യിൽ ഒരു ഗിറ്റാറുംപിടിച്ച് എത്ര കാമുകന്മാർ നടന്നിട്ടുണ്ടാവും അല്ലെ ഇങ്ങനെ.. ഘർ സെ നികൽതെ ഹേ നൊസ്റ്റാൾജിയക്ക് ഒരു നൊമ്പരമുണ്ട് എന്ന് പറയുന്നത് വെറുതെ അല്ല അല്ലെ..ജൂഹിയും ഷാരൂഖും ആടി പാടി നടക്കുന്പോൾ…യെസ് ബോസ്..ജതിൻലളിത് ദ്വയങ്ങളുടെ സംഗീതം..അഭിജിത്തിന്റെ ശബ്ദം.. മേ കോയി ഐസേ ഗീത്.. https://www.youtube.com/watch?v=3uxe_dAKjrM ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് ഇന്നിത് കേൾക്കുന്ന ഒരാൾ എങ്കിലും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനുതയ്യാറെടുക്കുകയാവും…അവർക്ക് വേണ്ടി..കണ്ണടച്ചിരുന്നു കേൾക്കാൻ..പാട്ടിനൊപ്പം ഒരു മധുര സ്വപ്നത്തിലേക്ക് വഴുതി വീഴാൻ ഒരു ഗാനം നേർന്നുകൊണ്ട്..ഇന്നത്തെ യാദോം കി ദുനിയാ അവസാനിക്കുന്നു…ലക്ഷ്മികാന്ത് പ്യാരേലാൽ സംഗീതം… ശുഭ രാത്രി…ശുഭ ദിൻ..!!! Broadcasted by Olaanjali Over the air radio – http://www.olanjaali.com | Yadon…

യാത്ര – 2016

രണ്ടായിരത്തി പതിനാറിന്റെ രത്ന ചുരുക്കമെടുത്താൽ വലിയ ഒരു ബുള്ളറ്റ് പോയിന്റ് യാത്രകൾ ആയിരിക്കും. ജീവിതത്തിൽ ഏറ്റവും അധികം ദൂരം ഡ്രൈവ് ചെയ്തത് പോയ വര്ഷം ആയിരുന്നു. ജനുവരി തൊട്ട് ഇന്ന് വരെ ആകെ ഡ്രൈവ് ചെയ്തത് 12,000 മൈൽ എന്ന് വെച്ചാൽ ഏകദേശം ഇരുപതിനായിരം കിലോമീറ്റർ. യാത്രകൾ പലതും മുൻ കൂട്ടി തയ്യാറാക്കിയ പ്ലാൻ അനുസരിച്ച് അല്ലായിരുന്നു. മിക്കവയും “പുലിമുരുഗൻ അങ്കിൾ” മോഹൻലാൽ സാർ പറഞ്ഞപോലെ സംഭവിക്കുകയായിരുന്നു (“അല്ലേ “- കൂടെയുണ്ട്). ചിലപ്പോൾ ആഴ്ചകൾ മുന്നേ, ചിലപ്പോൾ…