സുഹൃത്തുക്കളെ, ത്രയം എന്ന കഥ ട്രൂ കോപ്പി തിങ്കിന്റെ വെബ്സീൻ മാഗസിനിൽ 71 മത് ലക്കം പതിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.ഓഡിയോ / ടെക്സ്റ്റ് വേർഷനുകളിലാണ് കഥ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദി https://webzine.truecopy.media/paywall/1986/thrayam-story-by-sijith-v?fbclid=IwAR1xW-Q_L4OLAsbBFQeNiihFDNO64G7Wsu6K8IBQqxWwaBA1RogUVFOlcAY
അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ്
അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ് പുസ്തകത്തെ പിൻപറ്റിയുള്ള ആദ്യ മലയാളം പോഡ്കാസ്റ്റ് ആയിരിക്കാം ഇത് എന്ന് തോന്നുന്നു. ഒഴുക്കമുള്ള ഭാഷയും, ആഴത്തിലുള്ള ചിന്തകളും, അലോസരപ്പെടുത്തുന്ന അനുഭവങ്ങളും നിറഞ്ഞ പുസ്തകം തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്. https://anchor.fm/kadhafactory-originals/embed/episodes/Kadhafactory-Originals—Episode-6-Book-Intro—Aswadthamavu-Verum-Oru-Aana-e1e0q5d
മരണാനന്ദം
പ്രാഞ്ചിയേട്ടൻ പറയുന്നത് പോലെ നല്ല കളറ് വെടിച്ചില്ലു സ്വപ്നം കാണുന്ന കൂട്ടത്തിലാണ് ഈയുള്ളവനും. കാണുക മാത്രമല്ല ഉറക്കം വിടുമ്പോൾ ചിലതൊക്കെ ഓർത്തെടുക്കാനും, ചില സ്വപ്നങ്ങളുടെ ലൂപ്പിൽ വ്യത്യസ്ത ദിവസങ്ങളിൽ ചെന്ന് പെടുന്നതിനും ഭാഗ്യം കിട്ടിയിട്ടുണ്ട്. അത്തരം ഒരു സ്വാപ്നമാണ് ഇന്ന് വിവരിക്കുന്നത്…കണ്ടത് ഏകദേശം നാലഞ്ച് വർഷങ്ങൾക്ക് മുന്നെയാണെന്ന് തോന്നുന്നു. നല്ല ഉറക്കത്തിലാണ്…കണ്ണ് മുറുക്കെ അടച്ചുള്ള ഉറക്കം…കാലുകൾക്ക് ചലനശേഷി നഷ്ടമായിരിക്കുന്നു…കൈകൾ മന്ദീഭവിച്ചത് പോലെ.ചുറ്റും ചില കരച്ചിലുകൾ കേൾക്കാം..ഏങ്ങലടികൾ..അലമുറയിട്ടുള്ള കരച്ചിലുകൾ.എന്റെ മരണമാണ് എന്ന് ഊഹിക്കാം. ആ തിരിച്ചറിവുണ്ടായ അതെ നിമിഷം…
മറിയാപഹരണം
കഥ വരുന്ന വഴികൾ —2020 തുടങ്ങിയ സമയത്താണ്. ഒരു ദിവസം രമേഷേട്ടനുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ രമേഷേട്ടൻ സാന്ദർഭികമായി പറഞ്ഞു – “നമ്മടെ സജിത്ത് ഫ്ളൈറ്റ് പറപ്പിക്കാൻ പോകുന്നുണ്ട് കേട്ടോ..” (സജിത്ത് താടി വളർത്തുന്നു എന്ന ഒരൊറ്റ വൺലൈൻ രമേഷേട്ടൻ തന്നതിൽ നിന്നാണ് മൈൻഡ് ഗെയിംസ് പിറക്കുന്നത്- അതിനിന്ന് രണ്ടു വയസ്സായി !! ) എനിക്കാണെങ്കിൽ ആ സമയത്ത് ഒരു ഫ്രണ്ട് മലയാളി മെൽബൺ ഫ്ളയിങ് ക്ലബിൽ ഫ്ളൈറ്റ് പറത്താൻ പോകുന്ന കഥകൾ അവന്റെ കയ്യിൽ നിന്ന് കിട്ടാറുള്ളത്…
ഗൾഫ് വാർ | Audio Story Podcast
Text Version Audio Version – https://anchor.fm/kadhafactory-originals/episodes/Kadhafactory-Originals—Malayalam-Story-Teller-Series-Gulf-War-e1acmik Spotify – Google Podcast – https://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy81ZTIzMjc5OC9wb2RjYXN0L3Jzcw==
സ്കൂൾ ഡയറീസ്…ചാപ്റ്റർ സെയ്ദ് മാസ്റ്ററും നീല വെളിച്ചവും
ത്രേസ്യാമ്മ ടീച്ചറുടെ അകാല വിയോഗത്തിന് ശേഷം കുറച്ചു കാലം ഞങ്ങൾക്ക് ഹിന്ദി ടീച്ചർമാർ വാഴില്ലായിരുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിച്ചു കൊണ്ടിരുന്ന മാഷന്മാരിൽ ചിലർ തല്ക്കാലം ഹിന്ദി കൂടിയൊന്ന് ട്രൈ ചെയ്തേക്കാം എന്ന ധാരണയിൽ അഞ്ചാം ക്ലാസ് മുതൽ മേൽപ്പോട്ടുള്ള ക്ലാസ്സുകളുടെ വാതിൽ കടന്നു വന്നെങ്കിലും അത്രയ്ക്കങ്ങോട്ട് തൃപ്തി വരാത്തത് കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വന്നു. പിന്നെ കുറച്ചു കാലത്തേക്കെങ്കിലും പിടിച്ചു നിക്കാനായത് വി എ ജോസ് സാറിന് ആയിരുന്നു. ജോസ് സാർ ആ കാലത്ത്…
കൊതി | Podcast Story Telling
കഥകൾക്കൊരു ശബ്ദ പരീക്ഷണം.കഥാ ഫാക്ടറി ഒറിജിനൽസ് Spotify/Apple Podcast/Google Podcast/Radio Public ചാനൽ ഫോളോ ചെയ്യുക. ആപ്പിൾ പോഡ്കാസ്റ്റ് – https://podcasts.apple.com/…/kadhafactory…/id1571101728 ഗൂഗിൾ പോഡ്കാസ്റ്റ് – https://podcasts.google.com/…/aHR0cHM6Ly9hbmNob3IuZm0vc…സ്പോട്ടിഫൈ – https://podcasters.spotify.com/epi…/5Zz5FALqiVPMyPa9yhUc1G പോക്കറ്റ് കാസ്റ്റ് – https://pca.st/3bovptdiറേഡിയോ പബ്ലിക് – https://radiopublic.com/kadhafactory-originals-story-tel… എന്നീ പോഡ്കാസ്റ്റിങ് പ്ലാറ്റുഫോമുകളിലും ലഭ്യമാണ് !! പറ്റിയാൽ കേൾക്കുക.!! ആദ്യം വായിക്കുന്ന കഥ – കൊതി !
സംരക്ഷിക്കപ്പെട്ടത്: കോള്
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
!!
സ്ഥിരമായി ബസ്സ് ഇറങ്ങാറ് ഹൈസ്കൂളിന് മുന്നിലെ സ്റ്റോപ്പിൽ ആണ്. വെയിറ്റിങ് ഷെഡിന്റെ എതിർവശത്തായുള്ള ഒറ്റയടി പാതയിലൂടെ ഇറങ്ങി ചെന്നാൽ ചെറുപുഴയാണ്. പുഴയുടെ മീതെ കുറേക്കാലം വരെ മുള കെട്ടിയുണ്ടാക്കിയ പാലം ആയിരുന്നു. നീളത്തിൽ മുളകൾ വരിഞ്ഞു കെട്ടി, കമ്പി വലിച്ചു കൈവരി കെട്ടിയ തൂക്കു പാലം. പിന്നീട് അവിടെ കോൺക്രീറ്റ് നടപ്പാലം വന്നു. രാത്രി ഏറെ വൈകിയാണ് ബസ്സ് ഇറങ്ങിയത്. പാലം കടന്നു, ചെറിയ റബർ തോട്ടം കടന്നാൽ മണ്ണിട്ട റോഡായി. വഴിയിലെ വീടുകളിൽ നായകളെ കെട്ടഴിച്ചു…