മറിയാപഹരണം

കഥ വരുന്ന വഴികൾ —2020 തുടങ്ങിയ സമയത്താണ്. ഒരു ദിവസം രമേഷേട്ടനുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ രമേഷേട്ടൻ സാന്ദർഭികമായി പറഞ്ഞു – “നമ്മടെ സജിത്ത് ഫ്‌ളൈറ്റ് പറപ്പിക്കാൻ പോകുന്നുണ്ട് കേട്ടോ..” (സജിത്ത് താടി വളർത്തുന്നു എന്ന ഒരൊറ്റ വൺലൈൻ രമേഷേട്ടൻ തന്നതിൽ നിന്നാണ് മൈൻഡ് ഗെയിംസ് പിറക്കുന്നത്- അതിനിന്ന് രണ്ടു വയസ്സായി !! ) എനിക്കാണെങ്കിൽ ആ സമയത്ത് ഒരു ഫ്രണ്ട് മലയാളി മെൽബൺ ഫ്ളയിങ് ക്ലബിൽ ഫ്‌ളൈറ്റ് പറത്താൻ പോകുന്ന കഥകൾ അവന്റെ കയ്യിൽ നിന്ന് കിട്ടാറുള്ളത്…

സ്‌കൂൾ ഡയറീസ്…ചാപ്റ്റർ സെയ്ദ് മാസ്റ്ററും നീല വെളിച്ചവും

ത്രേസ്യാമ്മ ടീച്ചറുടെ അകാല വിയോഗത്തിന് ശേഷം കുറച്ചു കാലം ഞങ്ങൾക്ക് ഹിന്ദി ടീച്ചർമാർ വാഴില്ലായിരുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിച്ചു കൊണ്ടിരുന്ന മാഷന്മാരിൽ ചിലർ തല്ക്കാലം ഹിന്ദി കൂടിയൊന്ന് ട്രൈ ചെയ്തേക്കാം എന്ന ധാരണയിൽ അഞ്ചാം ക്ലാസ് മുതൽ മേൽപ്പോട്ടുള്ള ക്ലാസ്സുകളുടെ വാതിൽ കടന്നു വന്നെങ്കിലും അത്രയ്ക്കങ്ങോട്ട് തൃപ്തി വരാത്തത് കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വന്നു. പിന്നെ കുറച്ചു കാലത്തേക്കെങ്കിലും പിടിച്ചു നിക്കാനായത് വി എ ജോസ് സാറിന് ആയിരുന്നു. ജോസ് സാർ ആ കാലത്ത്…

കൊതി | Podcast Story Telling

കഥകൾക്കൊരു ശബ്ദ പരീക്ഷണം.കഥാ ഫാക്ടറി ഒറിജിനൽസ് Spotify/Apple Podcast/Google Podcast/Radio Public ചാനൽ ഫോളോ ചെയ്യുക. ആപ്പിൾ പോഡ്കാസ്റ്റ് – https://podcasts.apple.com/…/kadhafactory…/id1571101728 ഗൂഗിൾ പോഡ്കാസ്റ്റ് – https://podcasts.google.com/…/aHR0cHM6Ly9hbmNob3IuZm0vc…സ്പോട്ടിഫൈhttps://podcasters.spotify.com/epi…/5Zz5FALqiVPMyPa9yhUc1G പോക്കറ്റ് കാസ്റ്റ് – https://pca.st/3bovptdiറേഡിയോ പബ്ലിക് – https://radiopublic.com/kadhafactory-originals-story-tel… എന്നീ പോഡ്കാസ്റ്റിങ് പ്ലാറ്റുഫോമുകളിലും ലഭ്യമാണ് !! പറ്റിയാൽ കേൾക്കുക.!! ആദ്യം വായിക്കുന്ന കഥ – കൊതി !

!!

സ്ഥിരമായി ബസ്സ് ഇറങ്ങാറ് ഹൈസ്‌കൂളിന് മുന്നിലെ സ്റ്റോപ്പിൽ ആണ്. വെയിറ്റിങ് ഷെഡിന്റെ എതിർവശത്തായുള്ള ഒറ്റയടി പാതയിലൂടെ ഇറങ്ങി ചെന്നാൽ ചെറുപുഴയാണ്. പുഴയുടെ മീതെ കുറേക്കാലം വരെ മുള കെട്ടിയുണ്ടാക്കിയ പാലം ആയിരുന്നു. നീളത്തിൽ മുളകൾ വരിഞ്ഞു കെട്ടി, കമ്പി വലിച്ചു കൈവരി കെട്ടിയ തൂക്കു പാലം. പിന്നീട് അവിടെ കോൺക്രീറ്റ് നടപ്പാലം വന്നു. രാത്രി ഏറെ വൈകിയാണ് ബസ്സ് ഇറങ്ങിയത്. പാലം കടന്നു, ചെറിയ റബർ തോട്ടം കടന്നാൽ മണ്ണിട്ട റോഡായി. വഴിയിലെ വീടുകളിൽ നായകളെ കെട്ടഴിച്ചു…

കൊതി

തൊമ്മിച്ചനും ഇട്ടിച്ചനും സുഹൃത്തുക്കളായിരുന്നു. ചൈൽഡ് ഹുഡ് ഫ്രെണ്ട്സ്.വീട്ടിൽ മടിപിടിച്ചു ചുരുണ്ടു കൂടിയിരിക്കുന്നു എന്ന് ഭാര്യമാർ പഴി പറയുമ്പോൾ രണ്ടു പേരും പുറത്തേക്കിറങ്ങും. കുളക്കടവിലോ, പുഴയിറമ്പിലൊ കുത്തിയിരുന്ന് കഥയും പഴംപുരാണവും പറഞ്ഞു നേരം വെളുപ്പിക്കും. ദാ ഇപ്പൊ വന്നേക്കാമേ എന്ന് പറഞ്ഞൊരു തൃസന്ധ്യക്ക് പുറത്തോട്ടിറങ്ങിയ രണ്ടു പേരെയും കാൺമാനില്ല എന്ന് പറഞ്ഞു ഭാര്യമാർ തലതല്ലി നിലവിളിച്ചതിന്റെ മൂച്ചിൽ നാട്ടുകാർ മുഴുവനും അരിച്ചു പെറുക്കി ഒടുവിൽ പരപരാ വെളുക്കുന്ന നേരത്ത് തോട്ടുവക്കിൽ കഥപറഞ്ഞിരിക്കുന്ന തൊമ്മിച്ചനെയും ഇട്ടിച്ചനെയും കണ്ടു പിടിച്ച കഥ…

ഇരുട്ടിന്റെ ആത്മാക്കൾ

ചില വൈകുന്നേരങ്ങളിൽ കടൽ തീരത്ത് പോയിരിക്കുന്ന ഒരു ശീലമുണ്ടെനിക്ക്. തിരയും നുരയും കാലിൽ തൊടാനെത്താത്ത ദൂരത്ത് കാൻവാസ്‌ കൊണ്ടുണ്ടാക്കിയ ചാരു കസേരയിൽ മണലിൽ കാലു പൂഴ്ത്തി തിരകളോരോന്നു ഒന്നിന് പുറകെ മറ്റൊന്നായി തീരത്ത് അലിഞ്ഞു ചേരുന്നതും നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയില്ല. വിരസമായ ദിവസങ്ങളിൽ വായിക്കാനായൊരു പുസ്തകം കൂടി കയ്യിൽ ഉണ്ടെങ്കിൽ ഏകാന്ത വാസിയായ എന്നെ സംബന്ധിച്ചിടത്തോളം സമയം കളയാൻ മറ്റൊന്നും വേണ്ട. ചെറു നഗരത്തിലെ ഈ കടൽത്തീരത്ത് വരുന്നവരിൽ അധികം പേരും ടൂറിസ്റ്റുകളാണ്. തൊട്ടടുത്തുള്ള കോഫി…

K – Latest Malayalam Short film

കെ യുടെ മുപ്പതാം വയസിലാണ് അയാളെ തിരഞ്ഞു പോലീസുകാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ വരുന്നത്. അയാൾ ചെയ്ത കുറ്റം എന്തായിരുന്നു…വിചാരണയ്ക്കിടയിൽ പോലും കുറ്റം എന്താണെന്ന് അയാൾ അറിയുന്നില്ല. ഒടുക്കം അടുത്ത പിറന്നാൾ ദിവസം അയാൾ കുത്തേറ്റ് മരിക്കുന്നു. ആധുനീക ലോകത്ത് ഇതൊന്നും നടക്കില്ല എന്ന് നമ്മൾ വിചാരിച്ചിരിക്കുന്പോൾ ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നവരെ സുപ്രഭാതത്തിൽ വിലങ്ങു വെച്ച് തുറങ്കിലടയ്ക്കുന്നതും നമ്മൾ കാണുന്നു . ഒരാൾ കുറ്റവാളിയാണെന്ന് തീർച്ചപ്പെടുത്താൻ ജനങ്ങളെ വിശ്വസിപ്പിക്കാൻ…

ദുരൂഹം- My few cent

പത്ത് അദ്ധ്യായങ്ങളും രണ്ടു ഉപ അദ്ധ്യായങ്ങളും ചേർന്ന് ദുരൂഹം ഇന്ന് പൂർത്തിയാവുകയാണ്. Link Here – https://kadhafactory.com/tag/ദുരൂഹം/ എന്റെ ജീവിതത്തിൽ ഇത്രയും നീണ്ട എഴുത്ത് ഉണ്ടായിട്ടില്ല. ഈ കഥയുമായി അത്രയധികം ഇഴ ചേർന്നു കിടന്നിരുന്നത് കൊണ്ട് പരിചയമില്ലാതിരുന്ന ഖണ്ഡശഃ പൂർത്തിയാകാൻ രണ്ടര വർഷത്തിലധികം എടുത്തെങ്കിലും ആസ്വദിച്ചാണ് എഴുതിയത്.ഇത് വരെ വായിച്ചവർക്കും ..ഇനി വായിക്കാനിരിക്കുന്നവർക്കും..പ്രോത്സാഹിപ്പിച്ചവർക്കും നന്ദി !!ഇഷ്ടമായി എന്ന് വിചാരിക്കുന്നു. ഇത് വരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളും, കഥാ പരിസരങ്ങളുമാണ് കഥയിലുള്ളത്. ഒട്ടുമേ പരിചയമില്ലാത്ത ഇവന്റുകളും. ദുരൂഹം സിനിമയാക്കാൻ താൽപര്യത്തിൽ…