ത്രയം – ട്രൂ കോപ്പി തിങ്ക് വെബ്‌സീനിൽ

സുഹൃത്തുക്കളെ, ത്രയം എന്ന കഥ ട്രൂ കോപ്പി തിങ്കിന്റെ വെബ്‌സീൻ മാഗസിനിൽ 71 മത് ലക്കം പതിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.ഓഡിയോ / ടെക്സ്റ്റ് വേർഷനുകളിലാണ് കഥ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദി https://webzine.truecopy.media/paywall/1986/thrayam-story-by-sijith-v?fbclid=IwAR1xW-Q_L4OLAsbBFQeNiihFDNO64G7Wsu6K8IBQqxWwaBA1RogUVFOlcAY

അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ്

അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ് പുസ്തകത്തെ പിൻപറ്റിയുള്ള ആദ്യ മലയാളം പോഡ്കാസ്റ്റ് ആയിരിക്കാം ഇത് എന്ന് തോന്നുന്നു. ഒഴുക്കമുള്ള ഭാഷയും, ആഴത്തിലുള്ള ചിന്തകളും, അലോസരപ്പെടുത്തുന്ന അനുഭവങ്ങളും നിറഞ്ഞ പുസ്തകം തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്. https://anchor.fm/kadhafactory-originals/embed/episodes/Kadhafactory-Originals—Episode-6-Book-Intro—Aswadthamavu-Verum-Oru-Aana-e1e0q5d

മരണാനന്ദം

പ്രാഞ്ചിയേട്ടൻ പറയുന്നത് പോലെ നല്ല കളറ് വെടിച്ചില്ലു സ്വപ്നം കാണുന്ന കൂട്ടത്തിലാണ് ഈയുള്ളവനും. കാണുക മാത്രമല്ല ഉറക്കം വിടുമ്പോൾ ചിലതൊക്കെ ഓർത്തെടുക്കാനും, ചില സ്വപ്‌നങ്ങളുടെ ലൂപ്പിൽ വ്യത്യസ്ത ദിവസങ്ങളിൽ ചെന്ന് പെടുന്നതിനും ഭാഗ്യം കിട്ടിയിട്ടുണ്ട്. അത്തരം ഒരു സ്വാപ്നമാണ് ഇന്ന് വിവരിക്കുന്നത്…കണ്ടത് ഏകദേശം നാലഞ്ച് വർഷങ്ങൾക്ക് മുന്നെയാണെന്ന് തോന്നുന്നു. നല്ല ഉറക്കത്തിലാണ്…കണ്ണ് മുറുക്കെ അടച്ചുള്ള ഉറക്കം…കാലുകൾക്ക് ചലനശേഷി നഷ്ടമായിരിക്കുന്നു…കൈകൾ മന്ദീഭവിച്ചത് പോലെ.ചുറ്റും ചില കരച്ചിലുകൾ കേൾക്കാം..ഏങ്ങലടികൾ..അലമുറയിട്ടുള്ള കരച്ചിലുകൾ.എന്റെ മരണമാണ് എന്ന് ഊഹിക്കാം. ആ തിരിച്ചറിവുണ്ടായ അതെ നിമിഷം…

സ്‌കൂൾ ഡയറീസ്…ചാപ്റ്റർ സെയ്ദ് മാസ്റ്ററും നീല വെളിച്ചവും

ത്രേസ്യാമ്മ ടീച്ചറുടെ അകാല വിയോഗത്തിന് ശേഷം കുറച്ചു കാലം ഞങ്ങൾക്ക് ഹിന്ദി ടീച്ചർമാർ വാഴില്ലായിരുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിച്ചു കൊണ്ടിരുന്ന മാഷന്മാരിൽ ചിലർ തല്ക്കാലം ഹിന്ദി കൂടിയൊന്ന് ട്രൈ ചെയ്തേക്കാം എന്ന ധാരണയിൽ അഞ്ചാം ക്ലാസ് മുതൽ മേൽപ്പോട്ടുള്ള ക്ലാസ്സുകളുടെ വാതിൽ കടന്നു വന്നെങ്കിലും അത്രയ്ക്കങ്ങോട്ട് തൃപ്തി വരാത്തത് കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വന്നു. പിന്നെ കുറച്ചു കാലത്തേക്കെങ്കിലും പിടിച്ചു നിക്കാനായത് വി എ ജോസ് സാറിന് ആയിരുന്നു. ജോസ് സാർ ആ കാലത്ത്…

ബിഗ് ബോസ് – ഒരു താഥ്വിക അവലോകനം ;)

ബിഗ് ബോസ് ഷോ സ്ഥിരമായിട്ടല്ലെങ്കിലും കാണാറുള്ള ഒരു വ്യക്തിയാണ് ഈയുള്ളവൻ. മലയാളം ചാനലുകളിൽ നിലവിൽ ആകെക്കൂടി കാണുന്ന ഒരു പ്രോഗ്രാം ആണിത്. നമ്മുടെ സമൂഹത്തിന്റെ കൃത്യമായ പരിച്ഛേദ്ദം ഒന്നും അവിടെയില്ലെങ്കിലും നാട്ടിലിറങ്ങി നടന്നാലോ, സമൂഹമാധ്യമങ്ങളിൽ കയറിയാലോ കിട്ടാൻ ചാൻസുള്ള ഒരു നാലഞ്ചു വെറൈറ്റി സ്വഭാവ വിശേഷങ്ങൾ ഉള്ളവരെ ബിഗ് ബോസ് ഹൗസിൽ കണ്ടുമുട്ടാം. മനുഷ്യ സമൂഹം വളർച്ച പ്രാപിക്കുന്നത് ഗോസിപ്പ് എന്ന സ്വഭാവം കൂട്ടായിട്ട് ഉള്ളത് കൊണ്ടാണെന്നാണ് “ഹരാരി” പറഞ്ഞിട്ടുള്ളത്. ആ പ്രിൻസിപ്പിൾ അനുസരിച്ചു നോക്കിയാൽ ഉത്തമ…

ഫ്ലോറിഡാ കഥകൾ- My first short film as a director ! Please watch !!

പണ്ട്..ഹൈസ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത്, ദിവസങ്ങളിൽ ടിവിയുടെ മുന്നിൽ കുത്തിയിരിക്കുന്നത് കണ്ടാൽ അമ്മയ്ക്ക് കലിപ്പ് കയറും. “പോയിരുന്നു രണ്ടക്ഷരം പഠിക്ക്..അല്ലെങ്കിൽ ആ പശൂനെ കൊണ്ട് പോയി തീറ്റിക്ക് ..” എന്നൊക്കെ സ്ഥിരം വായ്ത്താരി കേൾക്കുന്പോൾ, ജനിച്ചു വീണത് “സിറ്റിയിൽ” അല്ലാതെ പോയതിനെ പഴിച്ചു കൊണ്ട് ഒരു കയ്യിൽ നോട്ടുബുക്കും, മറുകയ്യിൽ ഒരു കയറും കയറിന്റെ അറ്റത്ത് ലക്ഷണമൊത്ത ഒരു പശുവുമായി പറമ്പിലേക്കിറങ്ങും. തോനെ പുല്ലുള്ള ഒരു സ്പോട്ട് കണ്ടെത്തി അതിന്റെ വിസിബിലിറ്റിയിൽ ഉള്ള ഒരു തണല് പിടിച്ചിരുന്നു നൈസായിട്ട്…

ഗുളികൻമല ചാപ്റ്റർ !!

(ചുമ്മാ ടൈം പാസ്. ജീവിച്ചിരിക്കുന്നതോ “മരിച്ചിരിക്കുന്നതോ” ആയോ യാതൊരു ജന്തു മൃഗാദികളുമായും പുലബന്ധം പോലുമില്ല –ആർക്ക്, ഈ കഥയ്ക്കും കഥാ പാത്രങ്ങൾക്കും..സ്റ്റാറ്റ്യൂട്ടറി ഡിസ്ക്ളൈമർ..)   കഥ നടക്കുന്നത് പശ്ചിമ ഘട്ടത്തിലെ ഏതോ ഒരു കാട്ടിൽ ആണ്. തൽക്കാലം നമുക്കാ സ്ഥലത്തെ ഗുളികന്മല എന്ന് വിളിക്കാം. കിഴക്ക് പശ്ചിമഘട്ടം പിന്നിട്ടു തമിഴ്‌നാടും, പടിഞ്ഞാറ് കേരളവും, വടക്ക് കർണാടകവും അതിരിടുന്ന ഒരു കാട്ടുരാജ്യം. കാട്ടിൽ നിന്നും നാട്ടിൽ വന്നു മടങ്ങിയെത്തുന്ന മൃഗങ്ങളിൽ നിന്നും പറഞ്ഞറിഞ്ഞു കാട്ടിനുള്ളിലും ഡെമോക്രസിയാണ്. കാട്ടിലെ മൃഗങ്ങളുടെ…

ഗൾഫ് വാർ

  ഉഗ്രപുരം ഗവ യുപി സ്‌കൂളിലെ കണക്ക് മാഷായ ശശിധരൻ മാസ്റ്ററിനു ഗൾഫ് യുദ്ധവുമായി എന്ത് ബന്ധമെന്നാവും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. ഉഗ്രപുരത്തങ്ങാടിയിൽ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കു മാറി, കടകൾക്ക് പിന്നിലായി, വയലിന് കുറുകെയുള്ള മൺ റോഡിലൂടെ നടന്നു ചെന്നാൽ കാണുന്ന പുത്തൻ വീട് അതും ഭിത്തി തേയ്ക്കാത്ത ടൈപ്പ് ചുവന്ന കോൺക്രീറ്റ് വീട് ശശിധരൻ മാസ്റ്റർക്ക് നഷ്ടമായത് ഗൾഫ് യുദ്ധം എന്നൊരു ഒറ്റ കാരണം കൊണ്ട് മാത്രമാണ്. അപ്പോൾ നിങ്ങൾ ചോദിക്കും, നിങ്ങളുടെ അറിവിലും…

കഥാഫാക്ടറി വാർഷിക കണക്കെടുപ്പ് 2018!!

പതിനെട്ടോളം പോസ്റ്റുകൾ – കുറിപ്പുകളും, കഥകളുമായി- 2018 ൽ കഥാ ഫാക്ടറിയിൽ പബ്ലിഷ് ചെയ്തു. അനലറ്റിക്സ് പ്രകാരം സ്ഥിരം സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടിയിട്ടുണ്ട്. ആകെ വിസിറ്റുകൾ കഴിഞ്ഞവർഷത്തേതിന്റെ ഇരട്ടിയായി. ആറായിരം കഴിഞ്ഞു എന്നത് സന്തോഷം തരുന്നു. മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നും വായനക്കാർ ഉണ്ടായിട്ടുണ്ട്. മിക്കവാറും ആളുകൾ കുട്ടിക്കഥകൾ തിരഞ്ഞാണ് എത്തിയത്. അത് കൊണ്ട് തന്നെ ആ ടാഗിൽ പോസ്റ്റ് ചെയ്ത നാല് കഥകൾക്കാണ് കൂടുതൽ വായനക്കാർ. നമ്മൾ വളരെ എഫേർട്ടും ടൈമും എടുത്തു എഴുതിയ കഥകൾക്ക് അർഹിക്കുന്ന…

പ്രേതം !!

“പ്രേതങ്ങൾക്ക് മനുഷ്യ രൂപം എടുക്കാൻ പറ്റുമെന്ന് പറയുന്നത് ശരിയാണോ “ “ഹാ ഹ ഹാ “ “എന്താ ചിരിക്കുന്നത് ” “എങ്ങനെചിരിക്കാതിരിക്കും.” “ അപ്പൊ, പ്രേതങ്ങൾക്ക് മനുഷ്യരുടെ രൂപമെടുക്കാൻ പറ്റില്ലേ ” “മനുഷ്യനുണ്ടാക്കിയ ഏറ്റവും വലിയ നുണയാണ് നീ ഈ പറഞ്ഞത് “ “എന്ന് വെച്ചാൽ ” “ പ്രേതങ്ങൾ അരൂപിയാണെടോ “ “ എങ്ങനെ അറിയാം “ “ നിനക്കെന്നെ കാണാൻ പറ്റുന്നുണ്ടോ “ “ഇല്ല ” “ കേൾക്കാൻ പറ്റുന്നുണ്ടോ..ശബ്ദം ആണ് ഞാൻ ഉദ്ദേശിച്ചത്…

മരണമെത്തുന്ന വഴികൾ…

നിങ്ങൾ ട്രെയിനിൽ ഡോർ സൈഡിൽ ഇരുന്ന് യാത്ര ചെയ്തിട്ടുണ്ടോ..ഞാൻ ചെയ്തിട്ടുണ്ട്..ഒരിക്കൽ ഒരു പകുതി ദൂരം..എത്രയോ തവണ ബസിന്റെ ഡോറിൽ തൂങ്ങി യാത്ര ചെയ്തിട്ടുണ്ട്, ടാക്സി ജീപ്പിന്റെ പിൻഭാഗത്ത് ടെയിൽ ലാമ്പ് ഫിറ്റ് ചെയ്തിയ്ക്കുന്ന ഒരു ചെറിയ ക്ലിപ്പ് ഉണ്ട്, അതിന്റെ മുകളിലും, അല്ലെങ്കിൽ വശങ്ങളിലെ ചവിട്ടു പടികളിലും, ചിലപ്പോഴൊക്കെ സൈഡിലെ കറുത്ത ഷീറ്റിനും, അത് ഫിറ്റ് ചെയ്തു വച്ചിരിക്കുന്ന ഇരുമ്പു കന്പികൾക്കും ഇടയിൽ കാൽ തിരുകി വെച്ച് ദൂരങ്ങളോളം യാത്ര ചെയ്തിട്ടുണ്ട്. കാറ്റിൽ ആടിയുലഞ്ഞു, അള്ളി പിടിച്ചു,…

വാർഷിക റിപ്പോർട്ട്.

കഥാഫാക്ടറി എന്ന പേരിലേക്ക് ഈ സൈറ്റ് മാറ്റിയിട്ട് കഴിഞ്ഞ ആഴ്ച ഒരു വര്ഷം തികഞ്ഞു. ഇടക്കിടക്ക് എഴുതിയിടുന്നത് കൊണ്ടാവണം സൈറ്റ് ട്രാഫിക് ഒരു വർഷത്തിനിടെയിൽ വളരെയധികം കൂടിയിട്ടുണ്ട്. സ്ഥിരമായി വായിക്കുന്നവരിൽ ചിലരെങ്കിലും ഈമെയിൽ വഴി ഫീഡ്ബാക് അറിയിക്കാറുണ്ട്, വളരെ സന്തോഷം. അനലറ്റിക്സ് പേജിൽ പോയി വായനക്കാരുടെ എണ്ണം കാണുന്നത് വളരെ സന്തോഷം ഉണ്ടാക്കുന്ന സംഗതിയാണ്. തുടർന്നും എഴുതാൻ ഇതൊക്കെയാണ് പ്രചോദനം എന്ന് പ്രത്യേകം പറയേണ്ടല്ലോ. കുട്ടിക്കഥകൾക്ക് ആണ് കൂടുതൽ വായനക്കാരെങ്കിലും ,പ്രത്യേകിച്ചു തരം തിരിച്ചുള്ള എഴുത്തു പതിവില്ല. മിക്ക…