പതിനാറാം വിവാഹവാർഷിക രാവിൽ കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുകയായിരുന്ന മധുരിമയുടെ ചെവിയിൽ ശബ്ദം താഴ്ത്തി, മന്ത്രിക്കുന്നത് പോലെയാണ് പ്രേം ആ ചോദ്യം ചോദിച്ചത്. “മധു, നിനക്ക് നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ “ മധു എന്ന വിളിയിൽ തന്നെ മധുരിമ ഉണർന്നു. കല്യാണം കഴിഞ്ഞിത്ര കാലമായി ആദ്യമായിട്ടാണ് പ്രേമേട്ടൻ അവളെ മധു എന്ന് വിളിക്കുന്നത്. “എന്താ പ്രേമേട്ടാ “ ചെരിഞ്ഞു കിടക്കുന്നിടത്ത് നിന്ന് ഒന്നനങ്ങുക പോലും ചെയ്യാതെ അവൾ ചോദിച്ചു. “നിനക്ക് നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ എന്ന് “ അവൾ…