മാലക്കള്ളൻ !!

വലുതാവുന്പോ എന്താവാനാരുന്നു ആഗ്രഹം കിളി കിളിയോ… ഹും, ഡിലൈറ്റ് ബസിലെ കിളി.. ഡിലൈറ്റ് ബസിലെ..ഓ …ആ കിളി… അതും ഫ്രണ്ടിലെ കിളിയല്ല..ബേക്കിലെ കിളി..ചെക്കറു കിളി..! അതെന്താ.. അവനാ പവറു കൂടുതൽ. മുൻപിലെ നിൽക്കുന്ന കിളിക്ക് വലിയ റോളില്ല…ഫ്രണ്ട് ഡോറിൽ പെണ്ണുങ്ങള് കയറുകയും ഇറങ്ങുകയും ചെയ്യുന്പോ ഡോർ തുറന്നു കൊടുക്കണം..ബസ് ഓടുന്നതിനൊപ്പം ഓടി ഡോറിന്റെ സൈഡിൽ പിടിച്ചു ചാടി കയറണം..ആകെയുള്ള റിസ്ക് പൂക്കളം ഡിസൈൻ ഉള്ള കള്ളിമുണ്ട് ഉരിഞ്ഞു പോകരുത്..അതവൻ ഷർട്ടിന്റെ തല കടിച്ചു പിടിച്ചു, മുണ്ടുയർത്തി നല്ല…

ഡേവിഡ്

കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ രാജധാനി എക്സ്പ്രസ്സിൽ വെച്ച് പരിചയപ്പെട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ്‌ റസാക്ക് ആണു ഡേവിഡിനെക്കുറിച്ച് എന്നോടു പറഞ്ഞത്. രാജധാനിലെ സെക്കന്റ് ക്ലാസ് എസി കമ്പാർട്ട്മെന്റിൽ ലോവർ ബെർത്ത് സ്വമേധയാ അദ്ദേഹം ഭാര്യക്കും മകള്ക്കും വേണ്ടി ഒഴിഞ്ഞു തരാൻ തയ്യാറായതിനു ശേഷം ആണു ഞാൻ അദ്ദേഹം ഒരു പോലീസ് ഓഫിസർ ആണെന്ന് തന്നെ അറിയുന്നത് ! ചുരുങ്ങിയ സംഭാഷണങ്ങൾ, തിരുവനതപുരത്ത് ഏതോ കേസ് സംബന്ധിച്ച കാര്യങ്ങൾക്കായി പോവുകയാണെന്ന് പറഞ്ഞു. ക്രൈം…