കെണി!

പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. നീതിമാനായ ഒരു രാജാവ്. പക്ഷെ രാജാവിനൊരു കുഴപ്പമുണ്ടായിരുന്നു. ഒരു കേഴ്സ്..ശാപം. ഫൈസൽ കഥ പറഞ്ഞു തുടങ്ങി. അയാളുടെ നെഞ്ചിൽ തല ചായ്ച്ചു ഏഴു വയസുകാരി മകൾ കഥയിൽ അലിഞ്ഞു ചേർന്ന് ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി.  “ രാജാവിന്റെ കേഴ്സ് എന്താണെന്ന് അറിയണ്ടേ” “..ഉം “ ഉറക്കം കനം വെച്ച കണ്ണ് തുറക്കാൻ ശ്രമിച്ചു മകൾ പറഞ്ഞു.  അയാൾ കഥ തുടർന്നു.  “ രാജാവിന്റെ കേഴ്സ് എന്താണെന്ന് വെച്ചാൽ നോബഡി…

ഗുരുവായൂർ സത്യാഗ്രഹം  

2021 സെപ്റ്റംബർ 5  ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് അധികം ദൂരെയല്ലാത്ത ശ്രീവത്സം റെസിഡൻസിയുടെ റൂഫ് ടോപ്പിലെ റെസ്റ്റോറന്റിൽ അഞ്ചു പോലീസുകാർ സമ്മേളിച്ചു.  ചാവക്കാട് സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ജിതിൻ ചാക്കോ, കോഴിക്കോട് റൂറൽ എസ് ഐ ശബരീഷ് വാസുദേവൻ, കാഞ്ഞങ്ങാട് ട്രാഫിക്കിലെ രോഹിത് സത്യൻ, എരുമേലി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിഷിൻ മുഹമ്മദ് ഒപ്പം സൈബർ സെൽ ഡോമിലെ എസ് ഐ നിത്യ രാമൻ.  ഈയഞ്ചു പേരും ശ്രീവത്സത്തിന്റെ മേൽപ്പുര റസ്റ്റോറന്റിൽ കൂടിയതിന്റെ പിന്നിൽ…

ആരോ പിന്തുടരുന്നുണ്ട് – അപസർപ്പക കഥ – സാകേതം മാസികയിൽ

#saaketham സാകേതം മാസിക പ്രിന്റ് എഡിഷൻ കടകളിലും ഡിജിറ്റൽ എഡിഷൻ മാഗ്സ്റ്റർ ആപ്പിലും ലഭ്യമാണ്. പ്രിന്റ് എഡിഷൻ വില 20 രൂപ. ഡിജിറ്റൽ എഡിഷൻ 2$. പ്രവാസിപതിപ്പ് ആണ് ഇത്തവണ. കഥകളുടെയും കുറിപ്പുകളുടെയും കൂട്ടത്തിൽ പ്രിയ സുഹൃത്തുക്കൾ വിപിൻ മോഹൻ, ലീസ മാത്യു, ഹരിത സാവിത്രി, പ്രിയ ഉണ്ണികൃഷ്ണൻ, എതിരൻ ചേട്ടൻ, ബെന്നി എന്നിവരുടെ സൃഷ്ടികളും ഉണ്ട് എന്നത് മറ്റൊരു ഹൈലൈറ്റ് ആണ്. Magzter ലിങ്ക് https://reader.magzter.com/preview/erg0ukawigam8e2pxscyks11347940/1134794 . വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !

ദുരൂഹതകൾ ചുരുളഴിയുമ്പോൾ – ദുരൂഹം അദ്ധ്യായം 9

“പോസ്റ്റുമാർട്ടം റിപ്പോർട് ക്ലിയറാണ്..അസ്വാഭാവികമായി യാതൊന്നും ഇല്ല..” ഡോക്ടർ പറഞ്ഞു ! “അസ്വാഭാവികമായി എന്തെങ്കിലും..ഐ മീൻ എന്തെങ്കിലും അവയവങ്ങൾ..മിസ്സിംഗ്‌ ആയിരുന്നോ..” പിള്ളേച്ചൻ ചോദിച്ചു. “ഏയ്..ഒന്നും മിസ്സിംഗ്‌ അല്ലായിരുന്നു..” “ഡോക്ടറെ..നേരിട്ട് പോയിന്റിലേക്ക് വരാം…സമീർ സാഹിബിന്റെ പെനിസ് മിസ്സിംഗ്‌ ആയിരുന്നു എന്നൊരു അഭ്യൂഹം ഉണ്ട്..ഡോക്ടർ കാശ് വാങ്ങി പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്..സത്യം പറഞ്ഞാൽ രക്ഷപ്പെടാനാവും..” ബെന്നി കാര്യത്തിന്റെ കെട്ടഴിച്ചു.  “ദേ മിസ്റ്റർ..വായിൽതോന്നിയത് വിളിച്ചു പറയരുത്. അങ്ങനെ കാശ് വാങ്ങി ഇത്രയും ഫെയ്മസായ ഒരാളുടെ പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തേണ്ട…

കഥാഫാക്ടറി::ലൗ Part 1

കഥാഫാക്ടറിയിൽ പ്രസിദ്ധീകരിച്ച ചില കഥകളുടെ ഓഡിയോ വേർഷൻ, ഒരു പരമ്പര തുടങ്ങാനുള്ള ആഗ്രഹം കൊണ്ട് ചെയ്താണ് ! അഭിപ്രായങ്ങൾ കമന്റായിട്ടോ ഈമെയിൽ ആയിട്ടോ അയക്കുകയാണെങ്കിൽ നന്നായിരുന്നു.

മൈൻഡ് ഗെയിംസ് | Shortfilm – തിരക്കഥ- The Lonely Man of Tennessee Woods

പണ്ട് പണ്ടൊരു നാട്ടിൽ, ഒരു കാടിന്റെ നടുവിൽ..വലിയൊരു വീട്ടിൽ ഒരാൾ ഒറ്റയ്ക്ക് താമസിച്ചിരുന്നു… ആരുമായും ബന്ധമില്ലാതെ…വെളിച്ചം എത്താത്ത നിലവറയിൽ അയാൾ കുറേക്കൊല്ലം തനിയെ താമസിച്ചു …ആരോടും സംസാരിക്കാതെയും ചിരിക്കാതെയും അയാളുടെ താടിയെല്ലുകൾ മരം പോലെയായി …വാക്കുകൾ എങ്ങനാണ് ഉണ്ടാവുന്നത് എന്ന് വരെ അയാൾ മറന്നു തുടങ്ങി… അങ്ങനെയിരിക്കെ…ഒരിക്കൽ …അയാൾ തന്റെ പഴയ സുഹൃത്തുക്കളെ കാണാൻ ആഗ്രഹിച്ചു… അയാൾ അവരെ തന്റെ ആ വലിയ വീട്ടിലെ നിലവറയിലേക്ക് ക്ഷണിച്ചു…. എന്നിട്ട്….?!!!!! മൈൻഡ് ഗെയിംസ് എന്ന പേരിൽ ഇറങ്ങിയ ഷോർട്ഫിലിമിന്റെ…

തിരോധാനം ??

തിരോധാനം ?? നാലാം ക്ലാസിൽ പഠിക്കുന്പോഴാണ്. അത് വരെ പഠിച്ചിരുന്ന തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്‌കൂളിൽ നിന്ന് കുറച്ചു ദൂരെയുള്ള വാവൂർ എ എം എൽ പി സ്‌കൂളിലേക്ക് പറിച്ചു നടപ്പെടുന്നത്. വാവൂർ സ്‌കൂൾ ഇരിക്കുന്നത് അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ വെട്ടുപാറ എന്ന സ്ഥലത്താണ്. വെട്ടുപാറയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നിലമ്പൂർ എടവണ്ണ അരീക്കോട് വഴി ഒഴുകിവരുന്ന ചാലിയാർ പുഴ കറക്ട് വെട്ടുപാറ എത്തുന്പോൾ നൈസായിട്ടൊരു യു ടേൺ എടുക്കും..എന്നിട്ട് കുറച്ചു ദൂരം നടുക്കൊരു തുരുത്ത് സൃഷ്ടിച്ചു…

ഇരുപത്തിയാറ് വർഷങ്ങൾ ?

അൻസാറിക്ക, സുബൈർ സാൻ, പഞ്ചാബി ജോസ്, യൂസഫ് മാമ എന്നിവയായിരുന്നു ഈ കേസിൽ എനിക്ക് ഏറ്റവും കൂടുതൽ സംശയം. ഒരു പരിധിവരെ എന്റെ ബാപ്പയെയും ഞാനീ കേസിൽ സംശയിച്ചിരുന്നു എന്ന വസ്തുതയും തള്ളിക്കളയാൻ എനിക്ക് കഴിയില്ല. ഇരുപത്തിയാറ് വർഷങ്ങൾക്ക് മുന്നെയാണ് ഉമ്മുമ്മ മരിക്കുന്നത്. ബന്ധുക്കളും അയൽപക്കക്കാരും എന്തിനേറെ ഉമ്മുമ്മയുടെ കൊച്ചുമകളായ എന്റെ ഉമ്മ ഉൾപ്പടെയുള്ളവർ ആ മരണം ഒരു ആത്മഹത്യയായി തള്ളിക്കളഞ്ഞെങ്കിലും എനിക്കത് അങ്ങനെ തള്ളിക്കളയാൻ ആ പ്രായത്തിൽ കഴിഞ്ഞിരുന്നില്ല എന്നതാണ് ചില ഓർമകളിലൂടെ കയറിയിറങ്ങിപ്പോകുന്പോൾ എനിക്കിപ്പോൾ…