തിരോധാനം ?? നാലാം ക്ലാസിൽ പഠിക്കുന്പോഴാണ്. അത് വരെ പഠിച്ചിരുന്ന തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്‌കൂളിൽ നിന്ന് കുറച്ചു ദൂരെയുള്ള വാവൂർ എ എം എൽ പി സ്‌കൂളിലേക്ക് പറിച്ചു നടപ്പെടുന്നത്. വാവൂർ സ്‌കൂൾ ഇരിക്കുന്നത് അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ വെട്ടുപാറ എന്ന സ്ഥലത്താണ്. വെട്ടുപാറയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നിലമ്പൂർ എടവണ്ണ അരീക്കോട് വഴി ഒഴുകിവരുന്ന ചാലിയാർ പുഴ കറക്ട് വെട്ടുപാറ എത്തുന്പോൾ നൈസായിട്ടൊരു യു ടേൺ എടുക്കും..എന്നിട്ട് കുറച്ചു ദൂരം നടുക്കൊരു തുരുത്ത് സൃഷ്ടിച്ചു…
വിഭാഗം: മലയാളം കഥകൾ
ഇരുപത്തിയാറ് വർഷങ്ങൾ ?
അൻസാറിക്ക, സുബൈർ സാൻ, പഞ്ചാബി ജോസ്, യൂസഫ് മാമ എന്നിവയായിരുന്നു ഈ കേസിൽ എനിക്ക് ഏറ്റവും കൂടുതൽ സംശയം. ഒരു പരിധിവരെ എന്റെ ബാപ്പയെയും ഞാനീ കേസിൽ സംശയിച്ചിരുന്നു എന്ന വസ്തുതയും തള്ളിക്കളയാൻ എനിക്ക് കഴിയില്ല. ഇരുപത്തിയാറ് വർഷങ്ങൾക്ക് മുന്നെയാണ് ഉമ്മുമ്മ മരിക്കുന്നത്. ബന്ധുക്കളും അയൽപക്കക്കാരും എന്തിനേറെ ഉമ്മുമ്മയുടെ കൊച്ചുമകളായ എന്റെ ഉമ്മ ഉൾപ്പടെയുള്ളവർ ആ മരണം ഒരു ആത്മഹത്യയായി തള്ളിക്കളഞ്ഞെങ്കിലും എനിക്കത് അങ്ങനെ തള്ളിക്കളയാൻ ആ പ്രായത്തിൽ കഴിഞ്ഞിരുന്നില്ല എന്നതാണ് ചില ഓർമകളിലൂടെ കയറിയിറങ്ങിപ്പോകുന്പോൾ എനിക്കിപ്പോൾ…
MindGames – Short Film in YouTube
My second movie as a writer! Last year or so, I was so addicted to watching Mindhunter and wanted to write something on a serial killer! By the blessing of the forces of nature, the script has now become a short film called MindGames! A zero budget movie shot by my friends in Wisconsin- Milwaukee…
മൈൻഡ് ഗെയിംസ് – story
വിസ്കോൺസിന് – 2017 ഒക്ടോബറിലെ ഒരു ഗര്ഭകാലം. ഗര്ഭകാലം എന്ന് വിശേഷിപ്പിക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട്. വോക്കേഷ കൗണ്ടിയിലെ ആൾട്ടർനേറ്റ് ഡയമൻഷൻ സ്റ്റുഡിയോസ് എന്ന കമ്പനിയുടെ ഷൂട്ടിംഗ് തുടങ്ങിയ റോസ് ലോഡ്ജ് എന്ന ചെറു സിനിമയിലെ പ്രധാന നടന്മാരായ 😉 മൂന്നു പേരുടെ കുഞ്ഞുങ്ങൾ മൂന്നു ഉദരങ്ങളിൽ ഗർഭാവസ്ഥയിൽ ഇരിക്കുന്ന കാലമാണ്. വിസ്കോൺസിൻ തണുപ്പിലേക്ക് ഇറങ്ങാൻ കുറച്ചാഴ്ചകൾ മാത്രം ബാക്കി നിൽക്കുന്നു. റോസ് ലോഡ്ജ് എന്ന് പേരുള്ള ഏതോ ഒരു വെക്കേഷൻ കാബിൻ ന്റെ മുന്നിൽ…
താഹിർ ഡെമിയുടെ ജീവിത കഥ (2)
Read Part One Here – കടൽത്തീര നഗരത്തിലെ കഥകൾ – (1) ലോകത്തെ പറ്റിയുള്ള സംഭവ ബഹുലമായ ഒരു ചരിത്രം നമ്മുടെ മുന്നിലുണ്ടെങ്കിൽ, ആ ചരിത്രത്തിൽ നിന്നും ഒരാളെ ചൂണ്ടിയെടുത്ത് മുന്നിൽ എത്തിക്കാമെങ്കിൽ അതാണ് താഹിർ. താഹിർ ഡെമി എന്ന മുപ്പത്തി മൂന്നുകാരൻ അല്ല..ചരിത്രത്തിൽ അയാൾക്ക് മുന്നേ ആ പേരിൽ ജീവിച്ചിരുന്ന അഡ്‌മിറൽ താഹിർ ഡെമിയെ കുറിച്ചാവണം ചരിത്രരേഖകളിലൂടെ നമുക്ക് മുന്നിലേക്ക് എത്തേണ്ടത്. റിപ്പബ്ലിക് ഓഫ് അൽബേനിയയിൽ നിന്നാണ് ആ കഥ(കഥയല്ല യഥാർത്ഥ സംഭവങ്ങൾ ) തുടങ്ങേണ്ടത്….
ഗൾഫ് വാർ
ഉഗ്രപുരം ഗവ യുപി സ്‌കൂളിലെ കണക്ക് മാഷായ ശശിധരൻ മാസ്റ്ററിനു ഗൾഫ് യുദ്ധവുമായി എന്ത് ബന്ധമെന്നാവും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. ഉഗ്രപുരത്തങ്ങാടിയിൽ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കു മാറി, കടകൾക്ക് പിന്നിലായി, വയലിന് കുറുകെയുള്ള മൺ റോഡിലൂടെ നടന്നു ചെന്നാൽ കാണുന്ന പുത്തൻ വീട് അതും ഭിത്തി തേയ്ക്കാത്ത ടൈപ്പ് ചുവന്ന കോൺക്രീറ്റ് വീട് ശശിധരൻ മാസ്റ്റർക്ക് നഷ്ടമായത് ഗൾഫ് യുദ്ധം എന്നൊരു ഒറ്റ കാരണം കൊണ്ട് മാത്രമാണ്. അപ്പോൾ നിങ്ങൾ ചോദിക്കും, നിങ്ങളുടെ അറിവിലും…
പിള്ളേച്ചന്റെ പൂർത്തിയാകാത്ത ജീവചരിത്രം – ദുരൂഹം സ്‌പിന്നൊഫ് അദ്ധ്യായം
പ്രപഞ്ചത്തിന്റെ ഒരു കളി എന്ന് പറയുന്നത് ഇതാണ്. ഓരോരോ ചോദ്യത്തിനും ഒരുത്തരം ഉണ്ടാകും. ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ കാണില്ല. ചിലപ്പോൾ ഉത്തരങ്ങൾ തെളിഞ്ഞു വരാൻ വർഷങ്ങൾ തന്നെയെടുത്തേക്കാം.
സംരക്ഷിക്കപ്പെട്ടത്: ദേവസുന്ദരി..ദുരൂഹം അദ്ധ്യായം 4 !!
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
മഞ്ഞിൻ പൂന്തോപ്പിൽ, മലരിൽ മധു തേടി -ദുരൂഹം അദ്ധ്യായം 3
കഥയിതുവരെ – ദുരുഹതകളുടെ കെട്ടഴിക്കാനുള്ള യാത്രയുടെ പിൻവഴികൾ വായിച്ചറിയാൻ ഈ ലിങ്കുകളിൽ ക്ലിക് ചെയ്യുക. ഒന്നാം അദ്ധ്യായം, രണ്ടാം അദ്ധ്യായം, മൂന്നാം അദ്ധ്യായം. “ഇന്ന് ലാസ്റ്റ് എപ്പിസോഡ് ആണേ..അത് കൊണ്ടാണ്, വെയിറ്റ് ചെയ്യാൻ പറഞ്ഞത്..ആരാണ് മനസിലായില്ല..” ചായ കൊണ്ടുവന്ന പയ്യൻ സ്ഥലം വിട്ടു പോയി എന്നുറപ്പു വരുത്തിയ ശേഷം സുബൈർ മുരടനക്കി. “മരിച്ചു പോയ സമീർ സാഹിബിന്റെ പെങ്ങടെ മകൻ ആണ് ഞാൻ..” “സമീർ സാഹിബ് മരിച്ചോ..” “ഉം രണ്ടാഴ്‌ച ആയി..” “അറിഞ്ഞില്ല..” “പത്രത്തിലൊക്കെ ഉണ്ടാരുന്നു..” ജോർജ്ജ്…
ഇരുളിന്നുള്ളിൻ വലിയൊരു സത്യം – ദുരൂഹം അദ്ധ്യായം 2 !!
കഥ ഇത് വരെ ഇവിടെ– (ഒന്നും രണ്ടും അദ്ധ്യായങ്ങൾ വായിച്ചു പോന്നാൽ ഒരു കണ്ടിന്യൂയിറ്റി കിട്ടും..) “മാമായുടെ ബോഡിയിൽ നിന്ന് ഒരു സാധനം മിസ്സിംഗ് ആയിരുന്നു..” “മിസ്സിംഗോ..” “അതെ, മാമായുടെ മൂത്രം ഒഴിക്കുന്ന സാധനം മിസ്സിംഗ് ആയിരുന്നു..” വാക്കുകൾ നിർത്തി നിർത്തി സുബൈർ പറഞ്ഞത് കേട്ട് ഇബ്രാഹിം വാ തുറന്നു. “പുറത്ത് കേട്ടാൽ നാണക്കേടാവുമല്ലോ എന്നോർത്ത് ഞങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുവായിരുന്നു. അതെടുത്തോണ്ട് പോയത് ആരാണെന്ന് കണ്ടു പിടിക്കണം. വല്ല പെണ്ണുങ്ങളുമാണെൽ നാളെ ആ കേസും പറഞ്ഞു കുടുംബത്തിനെ…
ഷെർലോക് ബെന്നി – ദുരൂഹം അദ്ധ്യായം 1.
ദുരൂഹം Prequel ഇവിടെ വായിക്കാം ഒരു പകൽ !! തിരുവനന്തപുരം ചാലാ മാർക്കറ്റിലെ മരയ്ക്കാർ സ്റ്റീൽ പാത്രക്കടയിൽ നിന്ന് ഉച്ചയൂൺ കഴിക്കാൻ സമയം തെറ്റി പുറത്തേക്കിറങ്ങിയതായിരുന്നു ഇബ്രാഹിം മരക്കാർ. സാധാരണ വീട്ടിൽ നിന്ന് കൊണ്ടുവരാറ് ആണ് പതിവ്, പക്ഷെ അന്നൊന്ന് ഹോട്ടൽ ഭക്ഷണം കഴിക്കണം എന്നൊരു പൂതി. മൂന്നാം കട കടന്നുള്ള ചെറിയ ഹോട്ടലിൽ കയറി മീൻ പൊരിച്ചതും സാമ്പാറും കൂട്ടിയൊരു ഊണ് അതായിരുന്നു ലക്‌ഷ്യം. വളവ് തിരിയുന്പോൾ മഞ്ഞ നമ്പർ പ്ളേറ്റുള്ള, ഒരു കറുത്ത അംബാസിഡർ കാർ…
കഥാഫാക്ടറി വാർഷിക കണക്കെടുപ്പ് 2018!!
പതിനെട്ടോളം പോസ്റ്റുകൾ – കുറിപ്പുകളും, കഥകളുമായി- 2018 ൽ കഥാ ഫാക്ടറിയിൽ പബ്ലിഷ് ചെയ്തു. അനലറ്റിക്സ് പ്രകാരം സ്ഥിരം സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടിയിട്ടുണ്ട്. ആകെ വിസിറ്റുകൾ കഴിഞ്ഞവർഷത്തേതിന്റെ ഇരട്ടിയായി. ആറായിരം കഴിഞ്ഞു എന്നത് സന്തോഷം തരുന്നു. മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നും വായനക്കാർ ഉണ്ടായിട്ടുണ്ട്. മിക്കവാറും ആളുകൾ കുട്ടിക്കഥകൾ തിരഞ്ഞാണ് എത്തിയത്. അത് കൊണ്ട് തന്നെ ആ ടാഗിൽ പോസ്റ്റ് ചെയ്ത നാല് കഥകൾക്കാണ് കൂടുതൽ വായനക്കാർ. നമ്മൾ വളരെ എഫേർട്ടും ടൈമും എടുത്തു എഴുതിയ കഥകൾക്ക് അർഹിക്കുന്ന…