വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ  – ഒരു കുറ്റാന്വേഷണ പരമ്പര – ഭാഗം 2

കഥ ഇതുവരെ – https://kadhafactory.com/2022/12/10/വെസ്റ്റ്54-സവാന്ന-സ്ട്രീറ/ Audio Version – https://open.spotify.com/episode/2mpu3l3hCLlNhwO049Zmie?si=padGa31cSdC92BRKzCQOKA&fbclid=IwAR0CzqydEe0EcE07J1hPtBI2cxrA5WwwuVlk2UbxUdT7iYZd92cIEMJD1tE&nd=1 (3) പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു.  അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പത്ത് മിനിറ്റുകൾ…

വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ  – ഒരു കുറ്റാന്വേഷണ പരമ്പര (പുതിയ കഥ തുടങ്ങുന്നു)

(1 )  Subscribe Kadhafactory original story teller Podcast channel for the audio stories https://spotifyanchor-web.app.link/e/IgmbBgpGOvb എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എഎന്റെ അയൽക്കാരൻ എന്ന് ചുരുക്കം. അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ…

ഠോ – പുതിയകഥ

ട്രൂ കോപ്പി തിങ്ക് വെബ്സിൻ പാക്കറ്റ് – 85 വായിക്കൂ / കേൾക്കൂAdapt the plot from real life, and make up your own characters to fit into that story. Crazy things happen every day. Write them down, mash them up, gather the characters and events you see, and thrust them together. Sometimes truth is more entertaining than fiction….

അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ്

അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ് പുസ്തകത്തെ പിൻപറ്റിയുള്ള ആദ്യ മലയാളം പോഡ്കാസ്റ്റ് ആയിരിക്കാം ഇത് എന്ന് തോന്നുന്നു. ഒഴുക്കമുള്ള ഭാഷയും, ആഴത്തിലുള്ള ചിന്തകളും, അലോസരപ്പെടുത്തുന്ന അനുഭവങ്ങളും നിറഞ്ഞ പുസ്തകം തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്. https://anchor.fm/kadhafactory-originals/embed/episodes/Kadhafactory-Originals—Episode-6-Book-Intro—Aswadthamavu-Verum-Oru-Aana-e1e0q5d

ദുരൂഹതകൾ ചുരുളഴിയുമ്പോൾ – ദുരൂഹം അദ്ധ്യായം 9

“പോസ്റ്റുമാർട്ടം റിപ്പോർട് ക്ലിയറാണ്..അസ്വാഭാവികമായി യാതൊന്നും ഇല്ല..” ഡോക്ടർ പറഞ്ഞു ! “അസ്വാഭാവികമായി എന്തെങ്കിലും..ഐ മീൻ എന്തെങ്കിലും അവയവങ്ങൾ..മിസ്സിംഗ്‌ ആയിരുന്നോ..” പിള്ളേച്ചൻ ചോദിച്ചു. “ഏയ്..ഒന്നും മിസ്സിംഗ്‌ അല്ലായിരുന്നു..” “ഡോക്ടറെ..നേരിട്ട് പോയിന്റിലേക്ക് വരാം…സമീർ സാഹിബിന്റെ പെനിസ് മിസ്സിംഗ്‌ ആയിരുന്നു എന്നൊരു അഭ്യൂഹം ഉണ്ട്..ഡോക്ടർ കാശ് വാങ്ങി പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്..സത്യം പറഞ്ഞാൽ രക്ഷപ്പെടാനാവും..” ബെന്നി കാര്യത്തിന്റെ കെട്ടഴിച്ചു.  “ദേ മിസ്റ്റർ..വായിൽതോന്നിയത് വിളിച്ചു പറയരുത്. അങ്ങനെ കാശ് വാങ്ങി ഇത്രയും ഫെയ്മസായ ഒരാളുടെ പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തേണ്ട…

സോഫ്ട്‍വെയർ ക്രൈം സ്റ്റോറീസ് !!

ഒരിക്കൽ ഒരു സർദാർജി ഒരു അഭിമുഖ പരീക്ഷയ്ക്ക് പോയി. ഒരു കുറ്റാന്വേക്ഷകന്റെ ജോലിക്ക് വേണ്ടിയുള്ള അഭിമുഖം ആയിരുന്നു അത്. സർദാർജി തന്റെ പുത്തൻ വെളുപ്പ് നീളൻ കൈ ഷർട്ടും കറുത്ത പാന്റ്സും ടൈയും കെട്ടി മാന്യനായി അഭിമുഖ മേശയ്ക്ക് ഇപ്പുറത്ത് ഇരുന്നു. അഭിമുഖം നടത്തുന്നവർ അഭിവാദ്യം ചെയ്ത ശേഷം സർദാർജിയോട് പറഞ്ഞു.സർദാർജി താങ്കളെ ജോലിക്ക് എടുക്കുന്നതിനു മുന്നേ ഞങ്ങൾക്ക് ചിലത് ചോദിച്ചറിയാനുണ്ട്. ചോദിച്ചോളൂ സാർ സർദാർജി മൊഴിഞ്ഞു. ജീസസ് ക്രൈസ്റ്റിനെ ആരാണ് കുരിശിലേറ്റിയത്..സർദാർജി കുറച്ചു നേരം ആലോചിച്ചു….

ഒരു പ്രേമ കഥ | Malayalam Short Film

ഹോം മെയ്ഡ് ഷോർട്ഫിലിം ആണ്..കാണുക..കണ്ടിഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ അറിയിക്കുക…പറ്റിയാൽ ഷെയറും ചാനൽ സബ്‌സ്‌ക്രൈബും ചെയ്യുക. ഇപ്പൊ ഇത്രയേ പറയാനുള്ളൂ.. താങ്ക്സ് !    

മരുന്ന് :: കുട്ടിക്കഥ

വിജനമായ ഒരു രാജപാതയുടെ അരികിലായിരുന്നു അവരുടെ വീട്. ദൂരേയ്ക്ക് ഒരു നേർ രേഖ പോലെ കിടക്കുന്ന നാല് വരിപാത അകലെയുള്ള ഒരു നഗരത്തെ അവരുടെ വീടിനടുത്തുള്ള മറ്റൊരു നഗരവുമായി ബന്ധിപ്പിച്ചു കടന്നു പോകുന്നു. പാതയ്ക്കിരുവശത്തും കണ്ണെത്താത്ത ദൂരത്തോളം പുൽമേടാണ്. ഉണങ്ങിയ പുൽനാമ്പുകൾ തവിട്ടു നിറത്തിൽ പരന്നു കിടക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ഒന്നോ രണ്ടോ വലിയ മരങ്ങൾ കണ്ടെന്നാലായി. പാതയുടെ ഇടതു വശത്തെ പുൽമേടിനു നടുക്കൊരു വലിയ മരം നിൽക്കുന്നുണ്ട്. അത്രയും വലിയ പുൽമേട്ടിൽ ഒരൊറ്റ മരം മാത്രം…