കവി ജയചന്ദ്രൻ മൂടീരി, നൂറ്റാണ്ടുകൾ മുൻപത്തെ ഒരു രാജാവിനെ കുറിച്ച് കവിതയെഴുതി.. അതിൽ വൃണപ്പെടുന്നതെന്തോ ഉണ്ടെന്ന് കണ്ടെത്തി സുലൈമാനും, ജാഫറും, അബ്ദുള്ളയും, കൂടെ രാഘവനും, മലയിൽ ജോസഫും, കവിയുടെ ബന്ധുക്കളെ, പിതാമഹന്മാരെ, മക്കളെ, കൊച്ചുമക്കളേ ഒന്നടങ്കം പുലഭ്യം പറഞ്ഞു. കവിയുടെ കൂടെ നിന്ന ആയിരം സഹൃദയരോട് ഇവരൊക്കെയും ചോദിച്ചു..നിങ്ങളെവിടായിരുന്നു.. എപ്പോൾ- നോവലിസ്റ്റ്, ബുദ്ധൻ തേൻപാറ ഭഗവാൻ ചന്ദ്രസൂര്യനെ പറ്റി നോവലിൽ അശ്ലീലം എഴുതിയപ്പോൾ, ആളുകൾ അയാളുടെ തല കൊയ്യണം എന്ന് പറഞ്ഞാർത്തപ്പോൾ, നിങ്ങൾ എവിടായിരുന്നു…അന്നില്ലാത്ത സപ്പോർട് ഇപ്പോളെന്തിനാണ്……
വിഭാഗം: Uncategorized
ക്രൈം !!
ചീഫ് ഇൻസ്പെക്ടർ മൈഗ്രെ – എനിക്കേറെ ഇഷ്ടപ്പെട്ട യൂറോപ്യൻ സീരീസ് കഥാപാത്രമാണ്. മൈഗ്രെയ്ക്ക് ഒരു ഫാൻ ഫിക്ഷൻ എന്ന രീതിയിൽ ആയിരുന്നു മുൻപ് ലൗ എന്ന കഥ എഴുതിയത്. അങ്ങനെയിരിക്കെ ചെറിയ ഒരു ഗ്യാപ്പിന് ശേഷം വീണ്ടും ഒരു കഥ കൂടി. ഇത്തവണയും ചീഫ് ഇൻസ്പെക്ടർ മൈഗ്രെ ആണ് കൂട്ട്. ആ സീരീസ് കണ്ടിട്ടുള്ളവർ ഒരു പക്ഷെ നോട്ട് ചെയ്തിട്ടുണ്ടാവുക പശ്ചാത്തല സംഗീതവും, കഥ നടക്കുന്ന പ്രിമൈസിസ്മാണ്. ക്രൈം എന്ന പുതിയ കഥ വായിക്കുന്പോൾ ആ പശ്ചാത്തലം…
മാന്യവായനക്കാർ സദയം ക്ഷമിക്കുമല്ലോ !!
വ്യക്തി – തൊഴിൽ ജീവിതങ്ങളുടെ തിരക്കുകളിൽ പെട്ട് ഇരിക്കുന്ന സമയമായത് കൊണ്ട്, പുതിയ കഥകൾ എഴുതുവാൻ സാധിക്കുന്നില്ല. ഒരു ചെറിയ ഇടവേളക്കപ്പുറം മടങ്ങി വരുന്നത് വരെ, പഴയ കഥകൾ വായിക്കുവാൻ അഭ്യർത്ഥിക്കുന്നു. മാന്യ വായനക്കാർ സദയം ക്ഷമിക്കുമല്ലോ..!!
Green Pa$tures | Akkara Pacha
From the Makers of Ross Lodge !! Alternate Dimensions Presents. തിരശീലയിൽ മിൽവാക്കിയിലെ പ്രശസ്ത താരങ്ങൾ….!! (കേരള ലോക മഹാസമ്മേളനത്തിനു അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സമർപ്പിക്കുന്നത്…) കാണൂ, വൈറൽ ആക്കൂ..!!!
ജീപ്പ് !!
(Pretext- ജീപ്പ് – ഒരു നൊസ്റാൾജിയയോ, ഫീൽഗുഡ് കഥയോ അല്ല. ഒരു പക്ഷെ വായിക്കുന്നവരെ ഡിസ്റ്റർബ് ചെയ്യാൻ സാധ്യത ഉള്ള കഥയാണ്. ചുരുങ്ങിയ പക്ഷം ഇതെഴുതി കൊണ്ടിരുന്നപ്പോൾ എഴുത്തുകാരൻ വളരെയധികം ഡിസ്റ്റർബ്ഡ് ആയിരുന്ന കഥയാണ്. അത് കൊണ്ട് തന്നെയാണ്, എഴുതി വെച്ചിട്ടു വർഷം രണ്ടായിട്ടും ഇത് വരെയും പബ്ലിഷ് ചെയ്യാതിരുന്നത്. കഥകൾക്ക് പഞ്ഞമില്ലാത്ത മണ്ണിൽ നിന്ന് ആരോ നേർക്ക് വലിച്ചെറിഞ്ഞു തന്ന ഒന്നാണ് ഈ കഥ. കൂടുതൽ പറഞ്ഞു കുളമാക്കുന്നില്ല.) ടാക്സി സ്റ്റാൻഡിന്റെ പിന്നിലെ ചെരുവിലാണ് സുബൈദാത്തയുടെ…
സ്വപ്‌നങ്ങൾ !!
ആറുമണിക്കാണ് അലറാം അടിച്ചത്, അടിച്ചു തുടങ്ങിയപ്പോഴേ സ്നൂസ് അടിച്ചു മറ്റൊരു സമയത്തേക്ക് ഉറക്കമുണരേണ്ടത് മാറ്റിവെച്ചു. പിന്നെയെപ്പോഴാണ് സ്വപ്നത്തിലേക്ക് തളർന്നു വീണത് എന്നറിയില്ല. ശരിക്കുമൊരു തളർന്നു വീഴൽ തന്നെയായിരുന്നു. മെയ് തളർന്നു, കാൽ കുഴഞ്ഞു, ഒരു മുയൽക്കുഴിയിലൂടെ ഭൂമിക്കടിയിലേക്ക് നൂണ്ടിറങ്ങി പോകുന്നത് പോലെ സ്വപ്നം വലിച്ചിഴച്ചു കൊണ്ട് പോയി. കൊണ്ട് ചെന്നിട്ടത് പരിചയമുള്ള ഒരു സ്ഥലത്തേക്കായിരുന്നു. ഉറക്കച്ചടവിൽ ഞാനറിഞ്ഞു എനിക്ക് ചിരപരിചിതമായ ഏതോ ഒരിടത്തിലാണ് എത്തിപ്പെട്ടത് എന്ന്. ഉറക്കത്തിന്റെ മന്ദത ഉണ്ടെങ്കിൽ കൂടിയും, കാലു വലിച്ചു വെച്ച് നടക്കുകയാണ്…
ലഞ്ച് ബോക്സ്..
സംഗതി ഇത്തിരി പഴഞ്ചൻ ആണ്. വേണമെങ്കിൽ നൊസ്റ്റാൾജിയ എന്നും പറയാം. രണ്ടു മൂന്നാഴ്ചത്തെ പിടിപ്പത് ജോലിക്ക് ശേഷം പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു അവധി വസൂലാക്കി എന്തെങ്കിലും എഴുതിയാലോ എന്ന് വിചാരിച്ചിരിക്കുന്പോൾ വീണു കിട്ടിയ ഒരു ഓർമ്മ ചിത്രം. (എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആയ ബെറ്റർഹാഫിന്റെ ഭാഷയിൽ പറഞ്ഞാൽ പിന്നേം സ്വന്തം ജീവിതത്തിൽ നിന്നും മസാല തേച്ച് എടുക്കുന്ന ഒരു നൊസ്റ്റാൾജിയ സൃഷ്ടി..) തൊണ്ണൂറുകളുടെ ആദ്യപാദങ്ങളിലെ സ്‌കൂൾ ജീവിതം നാച്ചുറൽ മോഡിലിട്ട്, റെട്രോ എഫക്ടിൽ മിറർലെസ്…
റോസ് ലോഡ്ജ്
ക്യാമറക്ക് മുന്നിൽ ഇതിനു മുന്നേ മൂന്നേ മൂന്നു തവണയാണ് പ്രത്യക്ഷപ്പെട്ടത്. ഒന്നിൽ കാൽ മാത്രം അഭിനയിച്ചു. യൂനിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സ് സിനിമാ ഭ്രാന്തൻ ജോറോ യുടെ ഷോർട്ഫിലിമിൽ നാൽപാത്തി മലയിലെ ചെരുവിൽ ജോൺ സണ്ണിയെ കൊന്നു തള്ളിയതിന് ചുറ്റും നൃത്തം വെയ്ക്കുന്ന രംഗത്തിൽ ജോറായി അഭിനയിച്ചെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരുന്നു ഷൂട്ട് ചെയ്ത ക്യാമറ മേനോൻറെ ക്യാമറയിൽ നമ്മുടെ കാലു മാത്രമേ പതിഞ്ഞുള്ളൂ. പിന്നെ വർഷങ്ങൾക്ക് ശേഷം, എക്കോ ഷോർട്ഫിലിമിൽ വന്നു പോകുന്ന…
വള്ളം കളി..
കഥ ഇതുവരെ…. വടക്കേ അമേരിക്കയുടെ ഏറെക്കുറേ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന, മിഷിഗൺ തടാകക്കരയിലുള്ള ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. അമേരിക്കയുടെ ഡയറി ലാൻഡ് എന്നറിയപ്പെടുന്ന വിസ്കോൺസിനിലെ മാഡിസണിലും, മിൽവാക്കിയിലും, ഗ്രീൻബേയിലും ആയി വ്യാപിച്ചു കിടക്കുന്ന നിരവധി മലയാളി കുടുംബങ്ങൾ വിസ്‌മ എന്ന കൂട്ടായ്മയുടെ കുടക്കീഴിൽ ഇടക്കിടെ ഒത്തു ചേരും. വിസ്മയുടെ നേതൃത്വത്തിൽ ഇതാദ്യമായി മിൽവാക്കിയിൽ നടന്ന വള്ളം കളി മത്സരത്തിൽ സ്വന്തം വള്ളവുമായി മലയാളി തുഴക്കാരും നീറ്റിലിറങ്ങി. ഇനി തുടർന്നു കാണുക… Youtube
കവിത വായിക്കേണ്ട വിധം
കറിമസാല പാക്കറ്റിനു പിന്നിലുണ്ടാവും കറികൾ ഉണ്ടാക്കേണ്ട വിധം ഇറച്ചി കഷണങ്ങൾ കൊത്തിയരിഞ്ഞു ഉള്ളിയൂം, മറ്റു രുചി കൂട്ടും പച്ചക്കറികളും ചേർത്ത് വെണ്ണയിലോ നെയ്യിലോ വഴറ്റി .. അതിലേക്ക് പാക്കറ്റിൽ നിന്നും മസാല വിതറി പാകത്തിന് ഉപ്പും മുളകും ചേർത്തു കഴിക്കുക !! കവിത നിങ്ങളുടെ മനസിൽ നിന്നും പുറത്തെത്തിയാൽ പിന്നെയത് വായിക്കുന്ന എന്റെ മനസിലാണ് കവിതയാകുന്നത് !! നിങ്ങൾ പട്ടിണിയെ കുറിച്ചു എഴുതിയാൽ ഞാനറിഞ്ഞ ഒരു വിശപ്പിനേ കൂട്ട് പിടിച്ചാവും അത് വായിക്കുക . നിങ്ങൾ സ്വത്വത്തെ…
മാലക്കള്ളൻ !!
വലുതാവുന്പോ എന്താവാനാരുന്നു ആഗ്രഹം കിളി കിളിയോ… ഹും, ഡിലൈറ്റ് ബസിലെ കിളി.. ഡിലൈറ്റ് ബസിലെ..ഓ …ആ കിളി… അതും ഫ്രണ്ടിലെ കിളിയല്ല..ബേക്കിലെ കിളി..ചെക്കറു കിളി..! അതെന്താ.. അവനാ പവറു കൂടുതൽ. മുൻപിലെ നിൽക്കുന്ന കിളിക്ക് വലിയ റോളില്ല…ഫ്രണ്ട് ഡോറിൽ പെണ്ണുങ്ങള് കയറുകയും ഇറങ്ങുകയും ചെയ്യുന്പോ ഡോർ തുറന്നു കൊടുക്കണം..ബസ് ഓടുന്നതിനൊപ്പം ഓടി ഡോറിന്റെ സൈഡിൽ പിടിച്ചു ചാടി കയറണം..ആകെയുള്ള റിസ്ക് പൂക്കളം ഡിസൈൻ ഉള്ള കള്ളിമുണ്ട് ഉരിഞ്ഞു പോകരുത്..അതവൻ ഷർട്ടിന്റെ തല കടിച്ചു പിടിച്ചു, മുണ്ടുയർത്തി നല്ല…
Video- Swapnathilo
Tribute to Akkare Akkare Akkare