പുതിയ ഒരു കഥ എഴുതാൻ ഇത് വരെയും ആരോടും പറയാതെ ഇരുന്നതാണ്. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എഴുതിയാൽ അതൊരിക്കലും മുഴുമിപ്പിക്കാൻ ആവില്ല എന്നൊരു അന്ധവിശ്വാസം ഈയിടെയായി എന്നിലെ കഥ പറച്ചിലുകാരനെ പിടികൂടിയിട്ടുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ നിന്ന് ഒരു കഥയെഴുതിപ്പിടിപ്പിക്കാനുള്ള സമയം കണ്ടെത്താൻ കഴിയാത്തതും, എഴുതി വെച്ച കഥകൾക്കൊരു തുടക്കം ഉണ്ടാക്കാൻ സാധിക്കാത്തത് കൊണ്ടും വളരെയധികം ആത്മസംഘർഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ ഈയിടെയായി. സംശയമുണ്ടെങ്കിൽ ഞാൻ മുന്നേ പറഞ്ഞിട്ടുള്ള കഥകളിലേക്കൊന്നു നോക്കൂ..മിക്കവയും പാതിയെഴുതി നിർത്തിയവയല്ലേ…അതെന്താണ് എനിക്കൊരിക്കലും അവയൊന്നും പൂർത്തീകരിക്കാൻ…
താഹിർ ഡെമിയുടെ ജീവിത കഥ (2)
Read Part One Here – കടൽത്തീര നഗരത്തിലെ കഥകൾ – (1) ലോകത്തെ പറ്റിയുള്ള സംഭവ ബഹുലമായ ഒരു ചരിത്രം നമ്മുടെ മുന്നിലുണ്ടെങ്കിൽ, ആ ചരിത്രത്തിൽ നിന്നും ഒരാളെ ചൂണ്ടിയെടുത്ത് മുന്നിൽ എത്തിക്കാമെങ്കിൽ അതാണ് താഹിർ. താഹിർ ഡെമി എന്ന മുപ്പത്തി മൂന്നുകാരൻ അല്ല..ചരിത്രത്തിൽ അയാൾക്ക് മുന്നേ ആ പേരിൽ ജീവിച്ചിരുന്ന അഡ്‌മിറൽ താഹിർ ഡെമിയെ കുറിച്ചാവണം ചരിത്രരേഖകളിലൂടെ നമുക്ക് മുന്നിലേക്ക് എത്തേണ്ടത്. റിപ്പബ്ലിക് ഓഫ് അൽബേനിയയിൽ നിന്നാണ് ആ കഥ(കഥയല്ല യഥാർത്ഥ സംഭവങ്ങൾ ) തുടങ്ങേണ്ടത്….
ഗുളികൻമല ചാപ്റ്റർ !!
(ചുമ്മാ ടൈം പാസ്. ജീവിച്ചിരിക്കുന്നതോ “മരിച്ചിരിക്കുന്നതോ” ആയോ യാതൊരു ജന്തു മൃഗാദികളുമായും പുലബന്ധം പോലുമില്ല –ആർക്ക്, ഈ കഥയ്ക്കും കഥാ പാത്രങ്ങൾക്കും..സ്റ്റാറ്റ്യൂട്ടറി ഡിസ്ക്ളൈമർ..) കഥ നടക്കുന്നത് പശ്ചിമ ഘട്ടത്തിലെ ഏതോ ഒരു കാട്ടിൽ ആണ്. തൽക്കാലം നമുക്കാ സ്ഥലത്തെ ഗുളികന്മല എന്ന് വിളിക്കാം. കിഴക്ക് പശ്ചിമഘട്ടം പിന്നിട്ടു തമിഴ്‌നാടും, പടിഞ്ഞാറ് കേരളവും, വടക്ക് കർണാടകവും അതിരിടുന്ന ഒരു കാട്ടുരാജ്യം. കാട്ടിൽ നിന്നും നാട്ടിൽ വന്നു മടങ്ങിയെത്തുന്ന മൃഗങ്ങളിൽ നിന്നും പറഞ്ഞറിഞ്ഞു കാട്ടിനുള്ളിലും ഡെമോക്രസിയാണ്. കാട്ടിലെ മൃഗങ്ങളുടെ…
കടൽത്തീര നഗരത്തിലെ കഥകൾ – (1)
(1) സൂസന്നയുടെ ഗ്രന്ഥപ്പുര പേജ് അന്പത്തിയൊന്ന് അദ്ധ്യായം പതിന്നാല്, അവസാന പാരഗ്രാഫ്. “ദസ്തേയ്‌വ്സ്കിയുടെ നോവലിക്കുറിപ്പുകളിൽ ഏറ്റവും സങ്കീര്ണമായത് ഇഡിയറ്റിന്റേത് ആയിരുന്നു. ജനീവയിൽ ഇരുന്ന് റഷ്യൻ പത്രങ്ങൾ ദസ്തെയ്‌വ്സ്കി കമ്പോട്കമ്പ് വായിച്ചു. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഓരോന്നോരോന്നായി എഴുത്തുകാരൻ ശേഖരിച്ചു. കാരണം, കുറ്റകൃത്യങ്ങളാണ് നോവലുണ്ടാക്കുന്നത്..” ഈ പുസ്തകത്തിലേക്ക് എത്തുന്നതിനും, ദസ്തെയ്‌വ്സ്കിയുടെ കഥാതന്തുക്കളുടെ പ്രചോദനത്തെക്കുറിച്ചറിയുന്നതിനും ഏറെയേറെ മാസങ്ങൾക്കു മുന്നേ, ചില ദിവസങ്ങളിൽ ഗൂഗിൾ എടുത്ത് നിലവിൽ താമസിക്കുന്ന സ്ഥലത്തിന്റെ പിൻ കോഡ് കൊടുത്ത് ഈ ഏരിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ…
The Lost Cat – കുട്ടിക്കഥ
[ This story is written by my daughter 8 year old Nandana a.k.a Nanda ] This book is dedicated to mom, dad and brother !! Once there was a little girl who owned a cat. The cat had beautiful orange fur. She was pretty and a good listener. One day the cat wandered around…
ഗൾഫ് വാർ
ഉഗ്രപുരം ഗവ യുപി സ്‌കൂളിലെ കണക്ക് മാഷായ ശശിധരൻ മാസ്റ്ററിനു ഗൾഫ് യുദ്ധവുമായി എന്ത് ബന്ധമെന്നാവും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. ഉഗ്രപുരത്തങ്ങാടിയിൽ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കു മാറി, കടകൾക്ക് പിന്നിലായി, വയലിന് കുറുകെയുള്ള മൺ റോഡിലൂടെ നടന്നു ചെന്നാൽ കാണുന്ന പുത്തൻ വീട് അതും ഭിത്തി തേയ്ക്കാത്ത ടൈപ്പ് ചുവന്ന കോൺക്രീറ്റ് വീട് ശശിധരൻ മാസ്റ്റർക്ക് നഷ്ടമായത് ഗൾഫ് യുദ്ധം എന്നൊരു ഒറ്റ കാരണം കൊണ്ട് മാത്രമാണ്. അപ്പോൾ നിങ്ങൾ ചോദിക്കും, നിങ്ങളുടെ അറിവിലും…
നന്ദി !!
ഇത്രയും കാലം ഇവിടെ കുറിച്ചു വെച്ച കഥകൾ വായിച്ചതിനു നന്ദി. എന്തിനും ഒരു വിരാമം വേണമല്ലോ..ചിലപ്പോൾ അല്പവിരാമം ആവാം. വ്യക്തിപരവും തൊഴില്പരവുമായ മുൻഗണനകൾ കാരണം കുറച്ചുകാലം അക്ഷരങ്ങളിൽ നിന്നും അകന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇവിടെ കുറിച്ച് വെച്ചിരിക്കുന്ന കഥകൾ തുടർന്നും വായിക്കുക. പ്രോത്സാഹനങ്ങൾക്കും, നല്ല വാക്കുകൾക്കും നന്ദി. – കഥാഫാക്ടറി !!!
പിള്ളേച്ചന്റെ പൂർത്തിയാകാത്ത ജീവചരിത്രം – ദുരൂഹം സ്‌പിന്നൊഫ് അദ്ധ്യായം
പ്രപഞ്ചത്തിന്റെ ഒരു കളി എന്ന് പറയുന്നത് ഇതാണ്. ഓരോരോ ചോദ്യത്തിനും ഒരുത്തരം ഉണ്ടാകും. ഉത്തരമില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ കാണില്ല. ചിലപ്പോൾ ഉത്തരങ്ങൾ തെളിഞ്ഞു വരാൻ വർഷങ്ങൾ തന്നെയെടുത്തേക്കാം.
സഞ്ചാരം – തിരക്കഥ
സഞ്ചാരം.. കഥ – തിരക്കഥ- സംഭാഷണം – kadhafactory [EXT] NIGHT – 11:30 PM CHERTHALA KSRTC BUS STAND ബസ് സ്റ്റാണ്ട് വിജനം ആണു..ചുറ്റുമുള്ള കടകളിൽ വിളക്കുകൾ അണഞ്ഞിട്ടുണ്ട് …കടകൾ ഷട്ടർ ഇടുന്ന ശബ്ദം..അകലെ എവിടെയൊ നിന്ന്..ഓട്ടോ റിക്ഷ വരുന്ന ശബ്ദം ..ഓട്ടോയെ മറികടന്നു ഒരു ബസ് തെരുവിലേക്ക് പ്രവേശിക്കുന്നു..സ്റ്റാൻഡിൽ വലം വെക്കുന്നു.. ഡോർ തുറക്കുന്നതും അടക്കുന്നതുമായ ശബ്ദം..ബെല്ലടിക്കുന്ന ശബ്ദം..ബസ്..സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് പോവുന്നു.. ബസ്സിൽ നിന്നിറങ്ങിയ ഒരേയൊരു യാത്രക്കാരൻ..മുണ്ട് മടക്കി കുത്തി..ബാഗിൽ നിന്നും…
സംരക്ഷിക്കപ്പെട്ടത്: ദേവസുന്ദരി..ദുരൂഹം അദ്ധ്യായം 4 !!
സംരക്ഷിക്കെട്ട ലേഖനമാകയാല് ഇതിന് രത്നച്ചുരുക്കമില്ല.
മഞ്ഞിൻ പൂന്തോപ്പിൽ, മലരിൽ മധു തേടി -ദുരൂഹം അദ്ധ്യായം 3
കഥയിതുവരെ – ദുരുഹതകളുടെ കെട്ടഴിക്കാനുള്ള യാത്രയുടെ പിൻവഴികൾ വായിച്ചറിയാൻ ഈ ലിങ്കുകളിൽ ക്ലിക് ചെയ്യുക. ഒന്നാം അദ്ധ്യായം, രണ്ടാം അദ്ധ്യായം, മൂന്നാം അദ്ധ്യായം. “ഇന്ന് ലാസ്റ്റ് എപ്പിസോഡ് ആണേ..അത് കൊണ്ടാണ്, വെയിറ്റ് ചെയ്യാൻ പറഞ്ഞത്..ആരാണ് മനസിലായില്ല..” ചായ കൊണ്ടുവന്ന പയ്യൻ സ്ഥലം വിട്ടു പോയി എന്നുറപ്പു വരുത്തിയ ശേഷം സുബൈർ മുരടനക്കി. “മരിച്ചു പോയ സമീർ സാഹിബിന്റെ പെങ്ങടെ മകൻ ആണ് ഞാൻ..” “സമീർ സാഹിബ് മരിച്ചോ..” “ഉം രണ്ടാഴ്‌ച ആയി..” “അറിഞ്ഞില്ല..” “പത്രത്തിലൊക്കെ ഉണ്ടാരുന്നു..” ജോർജ്ജ്…
ഇരുളിന്നുള്ളിൻ വലിയൊരു സത്യം – ദുരൂഹം അദ്ധ്യായം 2 !!
കഥ ഇത് വരെ ഇവിടെ– (ഒന്നും രണ്ടും അദ്ധ്യായങ്ങൾ വായിച്ചു പോന്നാൽ ഒരു കണ്ടിന്യൂയിറ്റി കിട്ടും..) “മാമായുടെ ബോഡിയിൽ നിന്ന് ഒരു സാധനം മിസ്സിംഗ് ആയിരുന്നു..” “മിസ്സിംഗോ..” “അതെ, മാമായുടെ മൂത്രം ഒഴിക്കുന്ന സാധനം മിസ്സിംഗ് ആയിരുന്നു..” വാക്കുകൾ നിർത്തി നിർത്തി സുബൈർ പറഞ്ഞത് കേട്ട് ഇബ്രാഹിം വാ തുറന്നു. “പുറത്ത് കേട്ടാൽ നാണക്കേടാവുമല്ലോ എന്നോർത്ത് ഞങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുവായിരുന്നു. അതെടുത്തോണ്ട് പോയത് ആരാണെന്ന് കണ്ടു പിടിക്കണം. വല്ല പെണ്ണുങ്ങളുമാണെൽ നാളെ ആ കേസും പറഞ്ഞു കുടുംബത്തിനെ…