പണ്ട് പണ്ടൊരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. നീതിമാനായ ഒരു രാജാവ്. പക്ഷെ രാജാവിനൊരു കുഴപ്പമുണ്ടായിരുന്നു. ഒരു കേഴ്സ്..ശാപം. ഫൈസൽ കഥ പറഞ്ഞു തുടങ്ങി. അയാളുടെ നെഞ്ചിൽ തല ചായ്ച്ചു ഏഴു വയസുകാരി മകൾ കഥയിൽ അലിഞ്ഞു ചേർന്ന് ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി. “ രാജാവിന്റെ കേഴ്സ് എന്താണെന്ന് അറിയണ്ടേ” “..ഉം “ ഉറക്കം കനം വെച്ച കണ്ണ് തുറക്കാൻ ശ്രമിച്ചു മകൾ പറഞ്ഞു. അയാൾ കഥ തുടർന്നു. “ രാജാവിന്റെ കേഴ്സ് എന്താണെന്ന് വെച്ചാൽ നോബഡി…
ടാഗ്: ക്രൈം ത്രില്ലർ
ഗുരുവായൂർ സത്യാഗ്രഹം
2021 സെപ്റ്റംബർ 5 ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് അധികം ദൂരെയല്ലാത്ത ശ്രീവത്സം റെസിഡൻസിയുടെ റൂഫ് ടോപ്പിലെ റെസ്റ്റോറന്റിൽ അഞ്ചു പോലീസുകാർ സമ്മേളിച്ചു. ചാവക്കാട് സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ജിതിൻ ചാക്കോ, കോഴിക്കോട് റൂറൽ എസ് ഐ ശബരീഷ് വാസുദേവൻ, കാഞ്ഞങ്ങാട് ട്രാഫിക്കിലെ രോഹിത് സത്യൻ, എരുമേലി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിഷിൻ മുഹമ്മദ് ഒപ്പം സൈബർ സെൽ ഡോമിലെ എസ് ഐ നിത്യ രാമൻ. ഈയഞ്ചു പേരും ശ്രീവത്സത്തിന്റെ മേൽപ്പുര റസ്റ്റോറന്റിൽ കൂടിയതിന്റെ പിന്നിൽ…
തിരോധാനം ??
തിരോധാനം ?? നാലാം ക്ലാസിൽ പഠിക്കുന്പോഴാണ്. അത് വരെ പഠിച്ചിരുന്ന തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്‌കൂളിൽ നിന്ന് കുറച്ചു ദൂരെയുള്ള വാവൂർ എ എം എൽ പി സ്‌കൂളിലേക്ക് പറിച്ചു നടപ്പെടുന്നത്. വാവൂർ സ്‌കൂൾ ഇരിക്കുന്നത് അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ വെട്ടുപാറ എന്ന സ്ഥലത്താണ്. വെട്ടുപാറയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നിലമ്പൂർ എടവണ്ണ അരീക്കോട് വഴി ഒഴുകിവരുന്ന ചാലിയാർ പുഴ കറക്ട് വെട്ടുപാറ എത്തുന്പോൾ നൈസായിട്ടൊരു യു ടേൺ എടുക്കും..എന്നിട്ട് കുറച്ചു ദൂരം നടുക്കൊരു തുരുത്ത് സൃഷ്ടിച്ചു…
ത്രയം
ത്രയം സൂസന്നയുടെ ഗ്രന്ഥപ്പുര പേജ് അന്പത്തിയൊന്ന് അദ്ധ്യായം പതിന്നാല്, അവസാന പാരഗ്രാഫ്. “ദസ്തേയ്‌വ്സ്കിയുടെ നോവലിക്കുറിപ്പുകളിൽ ഏറ്റവും സങ്കീര്ണമായത് ഇഡിയറ്റിന്റേത് ആയിരുന്നു. ജനീവയിൽ ഇരുന്ന് റഷ്യൻ പത്രങ്ങൾ ദസ്തെയ്‌വ്സ്കി കമ്പോട്കമ്പ് വായിച്ചു. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഓരോന്നോരോന്നായി എഴുത്തുകാരൻ ശേഖരിച്ചു. കാരണം, കുറ്റകൃത്യങ്ങളാണ് നോവലുണ്ടാക്കുന്നത്..” ഈ പുസ്തകത്തിലേക്ക് എത്തുന്നതിനും, ദസ്തെയ്‌വ്സ്കിയുടെ കഥാതന്തുക്കളുടെ പ്രചോദനത്തെക്കുറിച്ചറിയുന്നതിനും ഏറെ മാസങ്ങൾക്കു മുൻപേ തന്നെ, ഗൂഗിൾ എടുത്ത് താമസിക്കുന്ന സ്ഥലത്തിന്റെ പിൻ കോഡ് വെച്ച്, ഈ സിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കുന്ന ഒരു…