ത്രയം

ത്രയം  സൂസന്നയുടെ ഗ്രന്ഥപ്പുര പേജ് അന്പത്തിയൊന്ന് അദ്ധ്യായം പതിന്നാല്, അവസാന പാരഗ്രാഫ്. “ദസ്തേയ്‌വ്സ്കിയുടെ നോവലിക്കുറിപ്പുകളിൽ ഏറ്റവും സങ്കീര്ണമായത് ഇഡിയറ്റിന്റേത് ആയിരുന്നു. ജനീവയിൽ ഇരുന്ന് റഷ്യൻ പത്രങ്ങൾ ദസ്തെയ്‌വ്സ്കി കമ്പോട്കമ്പ് വായിച്ചു. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഓരോന്നോരോന്നായി എഴുത്തുകാരൻ ശേഖരിച്ചു. കാരണം, കുറ്റകൃത്യങ്ങളാണ് നോവലുണ്ടാക്കുന്നത്..” ഈ പുസ്തകത്തിലേക്ക് എത്തുന്നതിനും, ദസ്തെയ്‌വ്സ്കിയുടെ കഥാതന്തുക്കളുടെ പ്രചോദനത്തെക്കുറിച്ചറിയുന്നതിനും ഏറെ മാസങ്ങൾക്കു മുൻപേ തന്നെ, ഗൂഗിൾ എടുത്ത് താമസിക്കുന്ന സ്ഥലത്തിന്റെ പിൻ കോഡ് വെച്ച്, ഈ സിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കുന്ന ഒരു…

ലൗ

                                                      (1) ഒരു നഗര ചത്വരം. ഇളം തവിട്ടു നിറത്തിലുള്ള ചതുര കല്ലുകൾ പാകിയിട്ടുണ്ട്. തുകൽ കൊണ്ട് നിർമ്മിച്ച പാദരക്ഷകൾ ഉരുമ്മിയുരുമ്മി കല്ലുകളുടെ അരികുകൾ മിനുസം വെച്ചിട്ടുണ്ട്. ചത്വരത്തിന്റെ ഒത്ത നടുക്കായി ഒരു ചെറിയ ജലധാര. ജലധാരയ്ക്ക് ചുറ്റും ഇരുമ്പ്…