AUDIO VERSION – ഇവിടെ (രേണു ശ്രീവത്സൻ ശബ്ദം നൽകിയത് ) ഒരിക്കൽ ഒരു പൂപ്പാടത്തിന്റെ നടുവിലൂടെ ഒരു മഞ്ഞ പൂച്ച എങ്ങോട്ടോ നടന്നു പോകുകയായിരുന്നു. നിറയെ പൂക്കൾ വിടർന്നു നിൽക്കുന്ന ഒരു പൂപ്പാടം. മഞ്ഞ ജമന്തികളും, ചുവപ്പ് റോസാപ്പൂക്കളും, വലിയ ഇതളുകളുള്ള സൂര്യകാന്തി പൂക്കളും ഒക്കെ പൂത്തു നിൽക്കുന്ന ഒരു പൂപ്പാടം. ഒരു തണുത്ത കാറ്റ് വീശിയാൽ സുഗന്ധം ആകെ നിറയും അവിടെ. ആ മനോഹര പാടത്തിനു നടുവിലൂടെ മഴ വരുന്നതിനു മുൻപെ എവിടെയോ എത്താൻ വേണ്ടി സ്വൽപ്പം…
ടാഗ്: മലയാളം കഥകൾ
ഹോംസ്-ഷേര്‍ലോക് ഹോംസ് | Sherlock Holmes Retold
As per Watson – ‘സര്‍.. ഷേര്‍ലോക്ക് ഹോംസ് മരിച്ചതായി ഒരു റൂമര്‍ പരക്കുന്നുണ്ട്…കൊലപാതകം ആണെന്നാണ് ഫസ്റ്റ് റിപ്പോര്‍ട്ട് ” ഇന്‍സ്പെക്ടര്‍ സരൂഫ് ആണത് ആദ്യം പറഞ്ഞത്.. എനിക്ക് ഹോംസ് മായുള്ള അടുപ്പം/സൗഹൃദം മനസ്സിലാക്കിയത് കൊണ്ടാവണം സരൂഫ്‌ന്റെ വാക്കുകളില്‍ ഒരു പരതല്‍!! ആദ്യം മുഖത്ത് വന്ന നടുക്കവും, ഷോക്കും പുറത്തേക്ക് കാണിക്കാതെ ഞാന്‍ ചോദിച്ചു… “എന്താണ്..എവിടെയാണ് സംഭവം നടന്നത്..” “സര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ..” “സരൂഫ് പോയിരുന്നോ..സംഭവ സ്ഥലത്ത് ??..എന്താണ് ആദ്യ സൂചനകള്‍ ” ‘സര്‍ നമ്മുടെ…
ടോക്യൊ ഡയറീസ്
കുറച്ചു മാസങ്ങളായി എസ്.കെ പൊറ്റക്കാടിന്റെ പ്രസിദ്ധമായ ചില യാത്രാ കുറിപ്പുകൾ വായിക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. അതിനിടയിൽ ആണൂ ഉദയ സൂര്യന്റെ നാട് ആയ ജപ്പാനിലേക്കു ഒരു വിസയും ട്രിപ്പും തരപ്പെട്ടത്. മഹാനായ സാഹിത്യകാരൻ എസ്.കെയുടെ ജപ്പാൻ സഞ്ചാര ലേഖനങ്ങൾ ഞാൻ മുൻപു വായിച്ചവയാണു. അദ്ദേഹത്തിൽ നിന്നും വ്യത്യസ്തമായി ജോലി പരമായ കാരണങ്ങളാൽ ആണു ഞാൻ ഇവിടെ എത്തിയിരിക്കുന്നത് !!! ഒരു സഞ്ചാരിയുടെ എക്സൈറ്റ്മെന്റൊ, പുതിയ സ്ഥലങ്ങൾ തേടിപ്പിടിക്കാനുള്ള ആവേശമോ ഒന്നും തന്നെ ഒരു വർക് വിസക്കാരന്റെ യാത്രാ…
3 – മരണങ്ങളുടെ പ്രോഗ്രാമിംഗ്
തുടക്കം () { പശ്ചാത്തലം_തുടക്കം = തോട്ടുമുക്കം; /*- അനുബന്ധം വിവരണം :- കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമം..തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഭൂരിപക്ഷവും */ പശ്ചാത്തലം_ഇടയില്‍ = {മുക്കം, കെ.എസ്.ആര്‍.ടി.സി ബസ്, ബാംഗ്ലൂര്‍, മെഡിക്കല്‍കോളേജ്, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍}; പശ്ചാത്തലം അവസാനം = തോട്ടുമുക്കം; /* കഥാ ഗതി ചുരുക്കത്തില്‍ */ മുന്നൊരുക്കം_കൊലപാതകങ്ങളുടെ_സൂചനകള്‍ (); ബസ്_പുറപ്പെടുന്നു (); ഇടയില്‍_ആളുകള്‍_കയറുന്നു (); ചെറിയൊരു_ഫ്ലാഷ്ബാക്ക് (); സംഘര്‍ഷം(); കൊലപാതകം (); മരണങ്ങള്‍(); അവസാനഭാഗം ();…