ഏതോ ഒരു ചലച്ചിത്രോത്സവത്തിലെ ഇരുണ്ട തീയേറ്റര്‍ ഹാളിലിരുന്നാണ്, പിന്നില്‍ നിന്നും-എടുത്തു മാറ്റിയ ചതുര കട്ടകള്‍ക്ക് ഇടയിലൂടെ നിഴലും വെളിച്ചവും ഇടകലര്‍ത്തി പ്രകാശ രശ്മികള്‍ വെള്ളിത്തിരയിലേക്ക് പറന്നിറങ്ങി അപ്പുവിന്റെ കൊച്ചു ലോകം പാതെര്‍ പാഞ്ചാലി എന്ന ചലച്ചിത്ര കാവ്യമായി തൊട്ടു മുന്നിലെ സ്ക്രീനിലും ഒപ്പം എന്റെ മനസ്സിലും കയ്യൊപ്പ് വെച്ചത്.. അതിനു മുന്‍പേ തന്നെ സത്യജിത് റേ എന്ന മഹാ സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും വായിച്ചറിഞ്ഞു മനസ്സില്‍ ഉറച്ചിരുന്നൂ.. കല്‍ക്കത്തയില്‍ നിന്നും വന്ന സുഹൃത്ത് സൌരവിന്റെ ലാപ്ടോപ്പില്‍…