മൈൻഡ് ഗെയിംസ് | Shortfilm – തിരക്കഥ- The Lonely Man of Tennessee Woods

പണ്ട് പണ്ടൊരു നാട്ടിൽ, ഒരു കാടിന്റെ നടുവിൽ..വലിയൊരു വീട്ടിൽ ഒരാൾ ഒറ്റയ്ക്ക് താമസിച്ചിരുന്നു… ആരുമായും ബന്ധമില്ലാതെ…വെളിച്ചം എത്താത്ത നിലവറയിൽ അയാൾ കുറേക്കൊല്ലം തനിയെ താമസിച്ചു …ആരോടും സംസാരിക്കാതെയും ചിരിക്കാതെയും അയാളുടെ താടിയെല്ലുകൾ മരം പോലെയായി …വാക്കുകൾ എങ്ങനാണ് ഉണ്ടാവുന്നത് എന്ന് വരെ അയാൾ മറന്നു തുടങ്ങി… അങ്ങനെയിരിക്കെ…ഒരിക്കൽ …അയാൾ തന്റെ പഴയ സുഹൃത്തുക്കളെ കാണാൻ ആഗ്രഹിച്ചു… അയാൾ അവരെ തന്റെ ആ വലിയ വീട്ടിലെ നിലവറയിലേക്ക് ക്ഷണിച്ചു…. എന്നിട്ട്….?!!!!! മൈൻഡ് ഗെയിംസ് എന്ന പേരിൽ ഇറങ്ങിയ ഷോർട്ഫിലിമിന്റെ…

ഗോലിസോഡാ സില്‍മ കമ്പനി !!

  SCENE -1 മൂന്നു മുറി വാടക കെട്ടിടത്തിന്‍റെ നീണ്ട വരാന്തയില്‍ അവര്‍ ഇരുന്നു…മുറ്റത്ത് മഴ തിമര്‍ത്തു പെയ്തു ഒരു തടാകം പോലെ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു..അവര്‍ ഓരോരോ കടലാസ് വഞ്ചികള്‍ വരാന്തയില്‍ നിന്നും മഴ തീര്‍ത്ത തടാകത്തിലേക്ക് ആദ്യമായി വള്ളം നീറ്റില്‍ ഇറക്കുന്ന തുഴക്കാരുടെ ആഹ്ലാദത്തോടെ തള്ളിയിറക്കി…പായല്‍ പിടിച്ച ഓട്ടിന്‍ പാളിയിലൂടെ തുടര്‍ന്നു വീഴുന്ന മഴ ചാലുകള്‍ കെട്ടിക്കിടക്കുന്ന തടാകത്തില്‍ ഓളങ്ങള്‍ ഒരുക്കി…വെള്ളത്തിലകപ്പെട്ട ഒരു കൂനന്‍ ഉറമ്പ് കര തേടി നീന്തി…അവള്‍ മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്ന്..ഒരു തുളസിയില…

Autograph- സിനിമയില്‍ നിന്നുമൊരു കയ്യൊപ്പ്‌

ഏതോ ഒരു ചലച്ചിത്രോത്സവത്തിലെ ഇരുണ്ട തീയേറ്റര്‍ ഹാളിലിരുന്നാണ്, പിന്നില്‍ നിന്നും-എടുത്തു മാറ്റിയ ചതുര കട്ടകള്‍ക്ക് ഇടയിലൂടെ നിഴലും വെളിച്ചവും ഇടകലര്‍ത്തി പ്രകാശ രശ്മികള്‍ വെള്ളിത്തിരയിലേക്ക് പറന്നിറങ്ങി അപ്പുവിന്റെ കൊച്ചു ലോകം പാതെര്‍ പാഞ്ചാലി എന്ന ചലച്ചിത്ര കാവ്യമായി തൊട്ടു മുന്നിലെ സ്ക്രീനിലും ഒപ്പം എന്റെ മനസ്സിലും കയ്യൊപ്പ്‌ വെച്ചത്.. അതിനു മുന്‍പേ തന്നെ സത്യജിത്‌ റേ എന്ന മഹാ സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും വായിച്ചറിഞ്ഞു മനസ്സില്‍ ഉറച്ചിരുന്നൂ.. കല്‍ക്കത്തയില്‍ നിന്നും വന്ന സുഹൃത്ത്‌ സൌരവിന്റെ ലാപ്‌ടോപ്പില്‍…