ബോറിംഗ് ടോക്ക്

മെഡിറ്ററേനിയൻ കടൽ. മാർച്ചിലെ ഒരു തണുത്ത വൈകുന്നേരം.  എം എസ് സെറീനിറ്റാസ് എന്ന പേരുള്ള ഒരു ആഡംബര വിനോദ കപ്പൽ മെഡിറ്ററേനിയൻ കടലിൽ ചലനമറ്റത് പോലെ കിടക്കുകയാണ്. തിരമാലകളിൽ ആടിയുലഞ്ഞു മുന്നോട്ട് നീങ്ങാതെ കിടക്കുകയാണ് എന്ന് ആകാശക്കാഴ്‌ചയിൽ തോന്നുമെങ്കിലും കപ്പൽ പതിയെ നീങ്ങുന്നുണ്ടായിരുന്നു എന്ന് അടുത്ത് ചെന്ന് നോക്കിയാലെ മനസ്സിലാവൂ. ചരിത്രത്തിന്റെ ഏടുകൾ എടുത്ത് നോക്കിയാൽ നാം ജീവിച്ചിരിക്കുന്ന ഈ വർഷങ്ങൾ ഒരു ചെറു വാക്യത്തിൽ ഒതുക്കാം എന്നതുപോലെ ഈ ബ്രഹത്തായ പ്രപഞ്ചത്തിൽ ഒരു ചെറു കപ്പലിന്റെ…