സുഹൃത്തുക്കളെ, ക്യൂബളം എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങുന്ന വാർത്ത സന്തോഷ പൂർവ്വം അറിയിക്കട്ടെ. mankind ലിറ്ററേച്ചർ ആണ് പബ്ലിഷ് ചെയ്യുന്നത്. കവർ ഡിസൈൻ ചെയ്തത് സൈനുൽ ആബിദ്. അവതാരിക ഹരിത സാവിത്രി.
ടാഗ്: Malayalam Stories
പ്രേമാഭിഷേകം
പതിനാറാം വിവാഹവാർഷിക രാവിൽ കട്ടിലിൽ ചെരിഞ്ഞു കിടന്നുറങ്ങുകയായിരുന്ന മധുരിമയുടെ ചെവിയിൽ ശബ്ദം താഴ്ത്തി, മന്ത്രിക്കുന്നത് പോലെയാണ് പ്രേം ആ ചോദ്യം ചോദിച്ചത്. “മധു, നിനക്ക് നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ “ മധു എന്ന വിളിയിൽ തന്നെ മധുരിമ ഉണർന്നു. കല്യാണം കഴിഞ്ഞിത്ര കാലമായി ആദ്യമായിട്ടാണ് പ്രേമേട്ടൻ അവളെ മധു എന്ന് വിളിക്കുന്നത്. “എന്താ പ്രേമേട്ടാ “ ചെരിഞ്ഞു കിടക്കുന്നിടത്ത് നിന്ന് ഒന്നനങ്ങുക പോലും ചെയ്യാതെ അവൾ ചോദിച്ചു. “നിനക്ക് നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ എന്ന് “ അവൾ…
ആരോ പിന്തുടരുന്നുണ്ട് – അപസർപ്പക കഥ – സാകേതം മാസികയിൽ
#saaketham സാകേതം മാസിക പ്രിന്റ് എഡിഷൻ കടകളിലും ഡിജിറ്റൽ എഡിഷൻ മാഗ്സ്റ്റർ ആപ്പിലും ലഭ്യമാണ്. പ്രിന്റ് എഡിഷൻ വില 20 രൂപ. ഡിജിറ്റൽ എഡിഷൻ 2$. പ്രവാസിപതിപ്പ് ആണ് ഇത്തവണ. കഥകളുടെയും കുറിപ്പുകളുടെയും കൂട്ടത്തിൽ പ്രിയ സുഹൃത്തുക്കൾ വിപിൻ മോഹൻ, ലീസ മാത്യു, ഹരിത സാവിത്രി, പ്രിയ ഉണ്ണികൃഷ്ണൻ, എതിരൻ ചേട്ടൻ, ബെന്നി എന്നിവരുടെ സൃഷ്ടികളും ഉണ്ട് എന്നത് മറ്റൊരു ഹൈലൈറ്റ് ആണ്. Magzter ലിങ്ക് https://reader.magzter.com/preview/erg0ukawigam8e2pxscyks11347940/1134794 . വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !
അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ്
അശ്വത്ഥാമാവ് വെറും ഒരു ആന – എം ശിവശങ്കറിന്റെ പുസ്തകത്തിലൂടെ ഒരു പോഡ്കാസ്റ്റ് പുസ്തകത്തെ പിൻപറ്റിയുള്ള ആദ്യ മലയാളം പോഡ്കാസ്റ്റ് ആയിരിക്കാം ഇത് എന്ന് തോന്നുന്നു. ഒഴുക്കമുള്ള ഭാഷയും, ആഴത്തിലുള്ള ചിന്തകളും, അലോസരപ്പെടുത്തുന്ന അനുഭവങ്ങളും നിറഞ്ഞ പുസ്തകം തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്. https://anchor.fm/kadhafactory-originals/embed/episodes/Kadhafactory-Originals—Episode-6-Book-Intro—Aswadthamavu-Verum-Oru-Aana-e1e0q5d
സ്‌കൂൾ ഡയറീസ്…ചാപ്റ്റർ സെയ്ദ് മാസ്റ്ററും നീല വെളിച്ചവും
ത്രേസ്യാമ്മ ടീച്ചറുടെ അകാല വിയോഗത്തിന് ശേഷം കുറച്ചു കാലം ഞങ്ങൾക്ക് ഹിന്ദി ടീച്ചർമാർ വാഴില്ലായിരുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിച്ചു കൊണ്ടിരുന്ന മാഷന്മാരിൽ ചിലർ തല്ക്കാലം ഹിന്ദി കൂടിയൊന്ന് ട്രൈ ചെയ്തേക്കാം എന്ന ധാരണയിൽ അഞ്ചാം ക്ലാസ് മുതൽ മേൽപ്പോട്ടുള്ള ക്ലാസ്സുകളുടെ വാതിൽ കടന്നു വന്നെങ്കിലും അത്രയ്ക്കങ്ങോട്ട് തൃപ്തി വരാത്തത് കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വന്നു. പിന്നെ കുറച്ചു കാലത്തേക്കെങ്കിലും പിടിച്ചു നിക്കാനായത് വി എ ജോസ് സാറിന് ആയിരുന്നു. ജോസ് സാർ ആ കാലത്ത്…
കളിപ്പാട്ടം
കടയിൽ പതിവിലും അധികം തിരക്കുണ്ടായിരുന്നു. വർഷാന്ത്യത്തിലെ സമ്മാനപ്പൊതികളൊരുക്കുവാൻ വേണ്ടി അവസാന വട്ട ഓട്ടത്തിലായിരുന്നു എല്ലാവരും. കൊച്ചുമക്കൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങുന്ന മുത്തശ്ശിമാർ, കുട്ടികൾക്കുള്ള പാവകൾ വാങ്ങുന്ന അച്ഛനമ്മമാർ. കൂടിയിരിക്കുന്ന കളിപ്പാട്ടങ്ങളിൽ നിന്ന് തങ്ങൾക്ക് വേണ്ടവ തിരഞ്ഞെടുക്കുവാൻ തിടുക്കം കൂട്ടുന്ന കൊച്ചു കുറുമ്പന്മാർ. കയ്യിൽ കിട്ടുന്നത് മതിയാകാതെ മറ്റൊരു കളിപ്പാട്ടത്തിനായി വഴക്കടിക്കുന്ന കുഞ്ഞു സുന്ദരിമാർ. പതിവാണെങ്കിലും ഇന്നത്തെ തിരക്ക് പോലൊന്ന് ഇതിനു മുന്നേ ഒരിക്കലും കണ്ടിട്ടില്ലാത്തതായിരുന്നു. കടയിൽ അങ്ങോളം ഇങ്ങോളം തൂക്കിയിട്ടിരിക്കുന്ന ചുവന്ന റിബണുകളും സ്വർണ്ണ നൂലുകളും, ഉത്സവത്തിന്റെ…
കുട്ടിക്കഥ-പക്ഷി ശാസ്ത്രം.
ഒരിടത്ത് ഒരു ഗ്രാമം. ഗ്രാമത്തിന്റെ ഒത്ത നടുക്ക് ഒരു വലിയ ആൽമരം. ഇലകൾ മൂടിയ തലപ്പ് ആകാശം തൊടും. നീണ്ടിറങ്ങുന്ന വേരുകൾ ഭൂമിയുടെ ആഴം വരേയോളം ചെല്ലും. ദൂരെ മരുഭൂമിക്കപ്പുറം ചെന്ന് നോക്കിയാലും ആൽമരത്തിന്റെ ആകാശം തൊടുന്ന തലപ്പുകൾ കാണാം. വർഷത്തിലൊരിക്കൽ കോരിച്ചൊരിയുന്ന മഴ പെയ്യും, ആൽമരത്തിന്റെ തലപ്പുകളിൽ നിന്നും വേരുകൾ വഴി ഒലിച്ചു മഴവെള്ളം മരത്തിനോട് ചേർന്നു കിടക്കുന്ന കുളത്തിലേക്ക് ഊർന്നിറങ്ങും. അടുത്ത മഴക്കാലത്തേക്കുള്ള ദാഹജലം മുഴുവനും ആ കുളത്തിലും, വലിയ ആൽമരത്തിന്റെ വേരുകളിലും ഊറികിടക്കും….
ലഞ്ച് ബോക്സ്..
സംഗതി ഇത്തിരി പഴഞ്ചൻ ആണ്. വേണമെങ്കിൽ നൊസ്റ്റാൾജിയ എന്നും പറയാം. രണ്ടു മൂന്നാഴ്ചത്തെ പിടിപ്പത് ജോലിക്ക് ശേഷം പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു അവധി വസൂലാക്കി എന്തെങ്കിലും എഴുതിയാലോ എന്ന് വിചാരിച്ചിരിക്കുന്പോൾ വീണു കിട്ടിയ ഒരു ഓർമ്മ ചിത്രം. (എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആയ ബെറ്റർഹാഫിന്റെ ഭാഷയിൽ പറഞ്ഞാൽ പിന്നേം സ്വന്തം ജീവിതത്തിൽ നിന്നും മസാല തേച്ച് എടുക്കുന്ന ഒരു നൊസ്റ്റാൾജിയ സൃഷ്ടി..) തൊണ്ണൂറുകളുടെ ആദ്യപാദങ്ങളിലെ സ്‌കൂൾ ജീവിതം നാച്ചുറൽ മോഡിലിട്ട്, റെട്രോ എഫക്ടിൽ മിറർലെസ്…