വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ  – ഒരു കുറ്റാന്വേഷണ പരമ്പര – ഭാഗം 3

Note: ഈ കഥ എഴുതി പൂർത്തിയാക്കിയ സമയത്ത് ഒട്ടുമേ മനസ്സിൽ കരുതിയതല്ല ഇതു പോലൊരു വാർത്ത വായിക്കേണ്ടി വരുമെന്നുള്ളത്.ഭാവനയിൽ ഉരുത്തിരിഞ്ഞത് യാഥാർഥ്യമാവുന്നത് പോലൊരു അവസ്ഥ.മൂന്നാം ഭാഗം വായിക്കുമല്ലോ (7) വൈകീട്ട് പാർക്കിൽ നടക്കാൻ പോയപ്പോൾ അവിടെ ഒരു ബഞ്ചിൽ ഡിറ്റക്ടീവ് ക്രൂസോ  ഇരിപ്പുണ്ടായിരുന്നു.  എന്നെക്കണ്ടതും അയാൾ കുശലാന്വേഷണം നടത്തി.  ഞാൻ കേസ്സിനെക്കുറിച്ചന്വേഷിച്ചു. നിരാശ നിറഞ്ഞ ഒരു ചുണ്ടു പിളർത്തൽ ആയിരുന്നു അയാളുടെ മറുപടി.  വല്ലപ്പോഴും ക്രൈം സ്റ്റോറുകൾ എഴുതുന്ന കൂട്ടത്തിലാണ് ഈയുള്ളവൻ എന്ന് പറഞ്ഞപ്പോൾ അയാൾ ഉത്സാഹം…

വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ  – ഒരു കുറ്റാന്വേഷണ പരമ്പര – ഭാഗം 2

കഥ ഇതുവരെ – https://kadhafactory.com/2022/12/10/വെസ്റ്റ്54-സവാന്ന-സ്ട്രീറ/ Audio Version – https://open.spotify.com/episode/2mpu3l3hCLlNhwO049Zmie?si=padGa31cSdC92BRKzCQOKA&fbclid=IwAR0CzqydEe0EcE07J1hPtBI2cxrA5WwwuVlk2UbxUdT7iYZd92cIEMJD1tE&nd=1 (3) പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു.  അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പത്ത് മിനിറ്റുകൾ…

വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ  – ഒരു കുറ്റാന്വേഷണ പരമ്പര (പുതിയ കഥ തുടങ്ങുന്നു)

(1 )  Subscribe Kadhafactory original story teller Podcast channel for the audio stories https://spotifyanchor-web.app.link/e/IgmbBgpGOvb എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എഎന്റെ അയൽക്കാരൻ എന്ന് ചുരുക്കം. അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ…

ത്രയം – ട്രൂ കോപ്പി തിങ്ക് വെബ്‌സീനിൽ

സുഹൃത്തുക്കളെ, ത്രയം എന്ന കഥ ട്രൂ കോപ്പി തിങ്കിന്റെ വെബ്‌സീൻ മാഗസിനിൽ 71 മത് ലക്കം പതിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.ഓഡിയോ / ടെക്സ്റ്റ് വേർഷനുകളിലാണ് കഥ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദി https://webzine.truecopy.media/paywall/1986/thrayam-story-by-sijith-v?fbclid=IwAR1xW-Q_L4OLAsbBFQeNiihFDNO64G7Wsu6K8IBQqxWwaBA1RogUVFOlcAY

മരണാനന്ദം

പ്രാഞ്ചിയേട്ടൻ പറയുന്നത് പോലെ നല്ല കളറ് വെടിച്ചില്ലു സ്വപ്നം കാണുന്ന കൂട്ടത്തിലാണ് ഈയുള്ളവനും. കാണുക മാത്രമല്ല ഉറക്കം വിടുമ്പോൾ ചിലതൊക്കെ ഓർത്തെടുക്കാനും, ചില സ്വപ്‌നങ്ങളുടെ ലൂപ്പിൽ വ്യത്യസ്ത ദിവസങ്ങളിൽ ചെന്ന് പെടുന്നതിനും ഭാഗ്യം കിട്ടിയിട്ടുണ്ട്. അത്തരം ഒരു സ്വാപ്നമാണ് ഇന്ന് വിവരിക്കുന്നത്…കണ്ടത് ഏകദേശം നാലഞ്ച് വർഷങ്ങൾക്ക് മുന്നെയാണെന്ന് തോന്നുന്നു. നല്ല ഉറക്കത്തിലാണ്…കണ്ണ് മുറുക്കെ അടച്ചുള്ള ഉറക്കം…കാലുകൾക്ക് ചലനശേഷി നഷ്ടമായിരിക്കുന്നു…കൈകൾ മന്ദീഭവിച്ചത് പോലെ.ചുറ്റും ചില കരച്ചിലുകൾ കേൾക്കാം..ഏങ്ങലടികൾ..അലമുറയിട്ടുള്ള കരച്ചിലുകൾ.എന്റെ മരണമാണ് എന്ന് ഊഹിക്കാം. ആ തിരിച്ചറിവുണ്ടായ അതെ നിമിഷം…

സ്‌കൂൾ ഡയറീസ്…ചാപ്റ്റർ സെയ്ദ് മാസ്റ്ററും നീല വെളിച്ചവും

ത്രേസ്യാമ്മ ടീച്ചറുടെ അകാല വിയോഗത്തിന് ശേഷം കുറച്ചു കാലം ഞങ്ങൾക്ക് ഹിന്ദി ടീച്ചർമാർ വാഴില്ലായിരുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിച്ചു കൊണ്ടിരുന്ന മാഷന്മാരിൽ ചിലർ തല്ക്കാലം ഹിന്ദി കൂടിയൊന്ന് ട്രൈ ചെയ്തേക്കാം എന്ന ധാരണയിൽ അഞ്ചാം ക്ലാസ് മുതൽ മേൽപ്പോട്ടുള്ള ക്ലാസ്സുകളുടെ വാതിൽ കടന്നു വന്നെങ്കിലും അത്രയ്ക്കങ്ങോട്ട് തൃപ്തി വരാത്തത് കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വന്നു. പിന്നെ കുറച്ചു കാലത്തേക്കെങ്കിലും പിടിച്ചു നിക്കാനായത് വി എ ജോസ് സാറിന് ആയിരുന്നു. ജോസ് സാർ ആ കാലത്ത്…

മൈൻഡ് ഗെയിംസ് | Shortfilm – തിരക്കഥ- The Lonely Man of Tennessee Woods

പണ്ട് പണ്ടൊരു നാട്ടിൽ, ഒരു കാടിന്റെ നടുവിൽ..വലിയൊരു വീട്ടിൽ ഒരാൾ ഒറ്റയ്ക്ക് താമസിച്ചിരുന്നു… ആരുമായും ബന്ധമില്ലാതെ…വെളിച്ചം എത്താത്ത നിലവറയിൽ അയാൾ കുറേക്കൊല്ലം തനിയെ താമസിച്ചു …ആരോടും സംസാരിക്കാതെയും ചിരിക്കാതെയും അയാളുടെ താടിയെല്ലുകൾ മരം പോലെയായി …വാക്കുകൾ എങ്ങനാണ് ഉണ്ടാവുന്നത് എന്ന് വരെ അയാൾ മറന്നു തുടങ്ങി… അങ്ങനെയിരിക്കെ…ഒരിക്കൽ …അയാൾ തന്റെ പഴയ സുഹൃത്തുക്കളെ കാണാൻ ആഗ്രഹിച്ചു… അയാൾ അവരെ തന്റെ ആ വലിയ വീട്ടിലെ നിലവറയിലേക്ക് ക്ഷണിച്ചു…. എന്നിട്ട്….?!!!!! മൈൻഡ് ഗെയിംസ് എന്ന പേരിൽ ഇറങ്ങിയ ഷോർട്ഫിലിമിന്റെ…

MindGames – Short Film in YouTube

My second movie as a writer! Last year or so, I was so addicted to watching Mindhunter and wanted to write something on a serial killer! By the blessing of the forces of nature, the script has now become a short film called MindGames! A zero budget movie shot by my friends in Wisconsin- Milwaukee…

മൈൻഡ് ഗെയിംസ് – story

വിസ്കോൺസിന് – 2017 ഒക്ടോബറിലെ ഒരു ഗര്ഭകാലം. ഗര്ഭകാലം എന്ന് വിശേഷിപ്പിക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട്. വോക്കേഷ കൗണ്ടിയിലെ ആൾട്ടർനേറ്റ് ഡയമൻഷൻ സ്റ്റുഡിയോസ് എന്ന കമ്പനിയുടെ ഷൂട്ടിംഗ് തുടങ്ങിയ റോസ് ലോഡ്ജ് എന്ന ചെറു സിനിമയിലെ പ്രധാന നടന്മാരായ 😉 മൂന്നു പേരുടെ കുഞ്ഞുങ്ങൾ മൂന്നു ഉദരങ്ങളിൽ ഗർഭാവസ്ഥയിൽ ഇരിക്കുന്ന കാലമാണ്. വിസ്കോൺസിൻ തണുപ്പിലേക്ക് ഇറങ്ങാൻ കുറച്ചാഴ്ചകൾ മാത്രം ബാക്കി നിൽക്കുന്നു. റോസ് ലോഡ്ജ് എന്ന് പേരുള്ള ഏതോ ഒരു വെക്കേഷൻ കാബിൻ ന്റെ മുന്നിൽ…