വാർഷിക റിപ്പോർട്ട്.

on

കഥാഫാക്ടറി എന്ന പേരിലേക്ക് ഈ സൈറ്റ് മാറ്റിയിട്ട് കഴിഞ്ഞ ആഴ്ച ഒരു വര്ഷം തികഞ്ഞു. ഇടക്കിടക്ക് എഴുതിയിടുന്നത് കൊണ്ടാവണം സൈറ്റ് ട്രാഫിക് ഒരു വർഷത്തിനിടെയിൽ വളരെയധികം കൂടിയിട്ടുണ്ട്. സ്ഥിരമായി വായിക്കുന്നവരിൽ ചിലരെങ്കിലും ഈമെയിൽ വഴി ഫീഡ്ബാക് അറിയിക്കാറുണ്ട്, വളരെ സന്തോഷം. kadha_stats

kadha_stats_countries

അനലറ്റിക്സ് പേജിൽ പോയി വായനക്കാരുടെ എണ്ണം കാണുന്നത് വളരെ സന്തോഷം ഉണ്ടാക്കുന്ന സംഗതിയാണ്. തുടർന്നും എഴുതാൻ ഇതൊക്കെയാണ് പ്രചോദനം എന്ന് പ്രത്യേകം പറയേണ്ടല്ലോ. കുട്ടിക്കഥകൾക്ക് ആണ് കൂടുതൽ വായനക്കാരെങ്കിലും ,പ്രത്യേകിച്ചു തരം തിരിച്ചുള്ള എഴുത്തു പതിവില്ല.
മിക്ക കഥകളും പെട്ടെന്നുള്ള ഒരു സ്പാർക്കിൽ എഴുതിയവ ആണ്, രണ്ടാമത് വായിച്ചു നോക്കി വെട്ടി തിരുത്തുന്നത് കുറവാണ്- അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്താറുണ്ട് എന്നല്ലാതെ മൊത്തത്തിൽ ഉള്ള മാറ്റിയെഴുതലുകൾ കുറവാണ്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളില് എഴുതിയവയിൽ നിങ്ങൾക്ക് ഇഷ്ടമായത് ഏതായിരുന്നു എന്ന് അറിയിച്ചിരുന്നെങ്കിൽ നന്നായിരുന്നു ( കമന്റ് ആയോ, ഇമെയിൽ ആയോ അറിയിക്കാം ).

പക്ഷി ശാസ്ത്രം
ഴാങ്
മയിലും പൂവൻകോഴിയും  

മാലക്കള്ളൻ
എൽഡ സീരിസ് – Chapter 1
Chapter 2 

Chapter 3
രാജാപാർട്ട്
കൂമൻചാത്തൻ(കൂടുതൽ തവണ എഡിറ്റ് ചെയ്തിട്ടുള്ളതും, ഇനിയും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതുമായ ഒരു കഥയാണിത്. തിരക്കഥയാക്കി കുട്ടികൾക്കായുള്ള ഒരു 3D സിനിമയാക്കാനും ആഗ്രഹം ഉണ്ട്..).

നാടൻപ്രേമം
ഇറച്ചിക്കറി (സ്‌പെഷ്യൽ എൻട്രി)

തുടർന്നും വായിക്കുക…!!! നന്ദി, നമസ്കാരം.

2 Comments Add yours

  1. വാർഷിക ആശംസകൾ :). ദൈവം അനുഗ്രഹിക്കട്ടെ.

ഒരു അഭിപ്രായം ഇടൂ