കോള്

കോള്“നീ പെട്ടെന്നൊന്ന് റെഡിയായിട്ട് ഇറങ്ങിയേ..ഒരു കോള് ഉണ്ട്..” ജിബ്രാൻ അവന്റെ പുതിയ വണ്ടി ഡ്രൈവേയോട് ചേർത്തു നിർത്തി ചാടിയിറങ്ങി എന്നോട് പറഞ്ഞു.ഞാനപ്പോൾ എച്ച് ഓ എ അഥവാ ഹൌസ് ഓണേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ് കിട്ടിയ വകയിൽ ഡ്രൈവേയിലെ കറുത്ത നിറം പവർ വാഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മുറ്റത്ത് ആകാശം മുട്ടാൻ വെമ്പി വളർന്നു കൊണ്ടിരിക്കുന്ന വയസ്സൻ ഓക്ക് മരത്തിന്റെ അടിവേരുകൾ വീടിന്റെ അടിത്തറ മാന്താൻ പാകത്തിൽ ഭൂമിക്കടിയിലൂടെ പാഞ്ഞു പോവുകയാണല്ലോ എന്ന ആശങ്കകളായിരുന്നു പവർ വാഷ് ചെയ്തു…

!!

സ്ഥിരമായി ബസ്സ് ഇറങ്ങാറ് ഹൈസ്‌കൂളിന് മുന്നിലെ സ്റ്റോപ്പിൽ ആണ്. വെയിറ്റിങ് ഷെഡിന്റെ എതിർവശത്തായുള്ള ഒറ്റയടി പാതയിലൂടെ ഇറങ്ങി ചെന്നാൽ ചെറുപുഴയാണ്. പുഴയുടെ മീതെ കുറേക്കാലം വരെ മുള കെട്ടിയുണ്ടാക്കിയ പാലം ആയിരുന്നു. നീളത്തിൽ മുളകൾ വരിഞ്ഞു കെട്ടി, കമ്പി വലിച്ചു കൈവരി കെട്ടിയ തൂക്കു പാലം. പിന്നീട് അവിടെ കോൺക്രീറ്റ് നടപ്പാലം വന്നു. രാത്രി ഏറെ വൈകിയാണ് ബസ്സ് ഇറങ്ങിയത്. പാലം കടന്നു, ചെറിയ റബർ തോട്ടം കടന്നാൽ മണ്ണിട്ട റോഡായി. വഴിയിലെ വീടുകളിൽ നായകളെ കെട്ടഴിച്ചു…

കൊതി

തൊമ്മിച്ചനും ഇട്ടിച്ചനും സുഹൃത്തുക്കളായിരുന്നു. ചൈൽഡ് ഹുഡ് ഫ്രെണ്ട്സ്.വീട്ടിൽ മടിപിടിച്ചു ചുരുണ്ടു കൂടിയിരിക്കുന്നു എന്ന് ഭാര്യമാർ പഴി പറയുമ്പോൾ രണ്ടു പേരും പുറത്തേക്കിറങ്ങും. കുളക്കടവിലോ, പുഴയിറമ്പിലൊ കുത്തിയിരുന്ന് കഥയും പഴംപുരാണവും പറഞ്ഞു നേരം വെളുപ്പിക്കും. ദാ ഇപ്പൊ വന്നേക്കാമേ എന്ന് പറഞ്ഞൊരു തൃസന്ധ്യക്ക് പുറത്തോട്ടിറങ്ങിയ രണ്ടു പേരെയും കാൺമാനില്ല എന്ന് പറഞ്ഞു ഭാര്യമാർ തലതല്ലി നിലവിളിച്ചതിന്റെ മൂച്ചിൽ നാട്ടുകാർ മുഴുവനും അരിച്ചു പെറുക്കി ഒടുവിൽ പരപരാ വെളുക്കുന്ന നേരത്ത് തോട്ടുവക്കിൽ കഥപറഞ്ഞിരിക്കുന്ന തൊമ്മിച്ചനെയും ഇട്ടിച്ചനെയും കണ്ടു പിടിച്ച കഥ…

ഇരുട്ടിന്റെ ആത്മാക്കൾ

ചില വൈകുന്നേരങ്ങളിൽ കടൽ തീരത്ത് പോയിരിക്കുന്ന ഒരു ശീലമുണ്ടെനിക്ക്. തിരയും നുരയും കാലിൽ തൊടാനെത്താത്ത ദൂരത്ത് കാൻവാസ്‌ കൊണ്ടുണ്ടാക്കിയ ചാരു കസേരയിൽ മണലിൽ കാലു പൂഴ്ത്തി തിരകളോരോന്നു ഒന്നിന് പുറകെ മറ്റൊന്നായി തീരത്ത് അലിഞ്ഞു ചേരുന്നതും നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയില്ല. വിരസമായ ദിവസങ്ങളിൽ വായിക്കാനായൊരു പുസ്തകം കൂടി കയ്യിൽ ഉണ്ടെങ്കിൽ ഏകാന്ത വാസിയായ എന്നെ സംബന്ധിച്ചിടത്തോളം സമയം കളയാൻ മറ്റൊന്നും വേണ്ട. ചെറു നഗരത്തിലെ ഈ കടൽത്തീരത്ത് വരുന്നവരിൽ അധികം പേരും ടൂറിസ്റ്റുകളാണ്. തൊട്ടടുത്തുള്ള കോഫി…

K – Latest Malayalam Short film

കെ യുടെ മുപ്പതാം വയസിലാണ് അയാളെ തിരഞ്ഞു പോലീസുകാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യാൻ വരുന്നത്. അയാൾ ചെയ്ത കുറ്റം എന്തായിരുന്നു…വിചാരണയ്ക്കിടയിൽ പോലും കുറ്റം എന്താണെന്ന് അയാൾ അറിയുന്നില്ല. ഒടുക്കം അടുത്ത പിറന്നാൾ ദിവസം അയാൾ കുത്തേറ്റ് മരിക്കുന്നു. ആധുനീക ലോകത്ത് ഇതൊന്നും നടക്കില്ല എന്ന് നമ്മൾ വിചാരിച്ചിരിക്കുന്പോൾ ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നവരെ സുപ്രഭാതത്തിൽ വിലങ്ങു വെച്ച് തുറങ്കിലടയ്ക്കുന്നതും നമ്മൾ കാണുന്നു . ഒരാൾ കുറ്റവാളിയാണെന്ന് തീർച്ചപ്പെടുത്താൻ ജനങ്ങളെ വിശ്വസിപ്പിക്കാൻ…

ദുരൂഹം- My few cent

പത്ത് അദ്ധ്യായങ്ങളും രണ്ടു ഉപ അദ്ധ്യായങ്ങളും ചേർന്ന് ദുരൂഹം ഇന്ന് പൂർത്തിയാവുകയാണ്. Link Here – https://kadhafactory.com/tag/ദുരൂഹം/ എന്റെ ജീവിതത്തിൽ ഇത്രയും നീണ്ട എഴുത്ത് ഉണ്ടായിട്ടില്ല. ഈ കഥയുമായി അത്രയധികം ഇഴ ചേർന്നു കിടന്നിരുന്നത് കൊണ്ട് പരിചയമില്ലാതിരുന്ന ഖണ്ഡശഃ പൂർത്തിയാകാൻ രണ്ടര വർഷത്തിലധികം എടുത്തെങ്കിലും ആസ്വദിച്ചാണ് എഴുതിയത്.ഇത് വരെ വായിച്ചവർക്കും ..ഇനി വായിക്കാനിരിക്കുന്നവർക്കും..പ്രോത്സാഹിപ്പിച്ചവർക്കും നന്ദി !!ഇഷ്ടമായി എന്ന് വിചാരിക്കുന്നു. ഇത് വരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളും, കഥാ പരിസരങ്ങളുമാണ് കഥയിലുള്ളത്. ഒട്ടുമേ പരിചയമില്ലാത്ത ഇവന്റുകളും. എന്നെങ്കിലും ഒരു സ്‌ക്രീൻ…

ഉത്തരങ്ങൾ – ദുരൂഹം അദ്ധ്യായം 10 – അവസാന അദ്ധ്യായം

കുറച്ചു ദിവസങ്ങൾക്ക് മുന്നേ പ്രമാണികളായ മൂന്നു പേരെയും കൊണ്ട് പോയ വഴികളുടെ തന്നെയായിരുന്നു വീണ്ടുമുള്ള ഈ യാത്രയും.  പിള്ളേച്ചന് ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ വേണ്ടി വണ്ടി നിർത്തിയത് ഒഴിച്ചാൽ ഊട്ടി വരെ അവർ ഒരേ ഇരുപ്പിൽ വണ്ടിയോടിച്ചു.  രാത്രി ഉറക്കം വരാതിരിക്കാനായി അയാൾ കഥകളുടെ കെട്ടഴിച്ചു.  “ഞാൻ സമീർ സാഹിബിന്റെ ബോഡി ഗാർഡ് ആയിരുന്നു. ഡ്യുപ്പും. സ്റ്റണ്ട് സീനിലൊക്കെ പുള്ളീടെ ബോഡി ഡബിൾ ആയിട്ട് അഭിനയിച്ചത് ഞാനായിരുന്നു. പുള്ളിക്ക് എന്നെ വലിയ കാര്യം ആയിരുന്നു. ജോലിക്കാരൻ ആയിട്ടൊന്നുമല്ല..നല്ലൊരു സുഹൃത്ത്…

ദുരൂഹതകൾ ചുരുളഴിയുമ്പോൾ – ദുരൂഹം അദ്ധ്യായം 9

“പോസ്റ്റുമാർട്ടം റിപ്പോർട് ക്ലിയറാണ്..അസ്വാഭാവികമായി യാതൊന്നും ഇല്ല..” ഡോക്ടർ പറഞ്ഞു ! “അസ്വാഭാവികമായി എന്തെങ്കിലും..ഐ മീൻ എന്തെങ്കിലും അവയവങ്ങൾ..മിസ്സിംഗ്‌ ആയിരുന്നോ..” പിള്ളേച്ചൻ ചോദിച്ചു. “ഏയ്..ഒന്നും മിസ്സിംഗ്‌ അല്ലായിരുന്നു..” “ഡോക്ടറെ..നേരിട്ട് പോയിന്റിലേക്ക് വരാം…സമീർ സാഹിബിന്റെ പെനിസ് മിസ്സിംഗ്‌ ആയിരുന്നു എന്നൊരു അഭ്യൂഹം ഉണ്ട്..ഡോക്ടർ കാശ് വാങ്ങി പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്..സത്യം പറഞ്ഞാൽ രക്ഷപ്പെടാനാവും..” ബെന്നി കാര്യത്തിന്റെ കെട്ടഴിച്ചു.  “ദേ മിസ്റ്റർ..വായിൽതോന്നിയത് വിളിച്ചു പറയരുത്. അങ്ങനെ കാശ് വാങ്ങി ഇത്രയും ഫെയ്മസായ ഒരാളുടെ പോസ്റ്റുമാർട്ടം റിപ്പോർട് തിരുത്തേണ്ട…

കറുപ്പും വെറുപ്പും പൊരുളും ദുരൂഹം അദ്ധ്യായം 8

കറുപ്പും വെളുപ്പുമുള്ള ഫ്രയിമുകൾ. നീള വാൽമിഴി വരച്ച ഒരു സുന്ദരി ഒരു തെരുവിലൂടെ നടന്നു നീങ്ങുകയാണ്. തെരുവ് വിളക്കുകൾ പിന്നിട്ട്..ഇരുളിലേക്ക് അവൾ നടന്നു കയറുന്നു. തൊട്ടടുത്ത റെയിൽ പാളത്തിലൂടെ ഒരു ഗുഡ്‌സ് ട്രെയിൻ വേഗം കുറച്ചു കടന്നു പോകുന്ന താളം നമുക്ക് കേൾക്കാം. ഒരു പഴയ മോഡൽ കാർ അവളെ കടന്നു വളവു തിരിഞ്ഞു പോകുന്നു. പെട്ടെന്ന് തെരുവ് വിളക്കുകൾ അണഞ്ഞു. ചുറ്റും ഇരുൾ പരന്നു..വിജനമായ തെരുവ്..ഇരുട്ട്..ഗുഡ്‌സ് ട്രെയിനിന്റെ മന്ദ താളം…അവളറിയാതെ അവളുടെ പിന്നിൽ ആരോ ഉണ്ട്..കാൽപ്പെരുമാറ്റം…

സിഐഡികളുടെ വരവ് ദുരൂഹം അദ്ധ്യായം 7

 ഈ സമീറിനെ കാണാൻ ആരെങ്കിലുമൊക്കെ ഇടയ്ക്ക് വരാറുണ്ടായിരുന്നോ – ബെന്നി പെട്ടിക്കടക്കാരനോട് ചോദിച്ചു.  നിങ്ങള് സി ഐ ഡീസ് ആണോ… ഏയ് അങ്ങനൊന്നുമില്ല…പുള്ളി.. ലയാള് തോനെ സി ഐഡി സിനിമേലൊക്കെ നടിച്ചു നടന്നയാൾ ആയ കൊണ്ട് ചോദിച്ചതാണ്.. അതെ..അതും ശരിയാണല്ലോ..ആരെങ്കിലുമൊക്കെ വരാറുണ്ടായിരുന്നോ.. ഇടയ്ക്കു ചിലരൊക്കെ കാറിലങ്ങോട്ട് പോകാറുണ്ട്..പിന്നെ പിന്നെയൊരു ചെറിയ പുള്ള സ്ഥിരം വന്നു പോകാറുണ്ട്.. പുള്ളയോ.. ങ്ങാ തെക്കുന്നെങ്ങാണ്ടോ ആണ്..അവൻ ഇടയ്ക്കു വരും. .. എത്ര വയസ്സുണ്ടാകും.. പതിനഞ്ച് പതിനാറ്.. ബെന്നി തന്റെ പോക്കറ്റ് ഡയറിയിൽ…

കുറ്റാന്വേക്ഷണം പുതിയ ദിശയിൽ – ദുരൂഹം അദ്ധ്യായം 6

കടലിനോട് ചേർന്ന് കിടക്കുന്ന കറുത്ത ടാറിട്ട റോഡ് ചെന്ന് ചേരുന്നത് ഒരു പഴയ ജുമാ മസ്ജിദിന്റെ മുന്നിലാണ്. പള്ളിക്ക് പിന്നിൽ ഒരു പൊന്തക്കാടുണ്ട്..അഞ്ചാറു കശുമാവും കമ്യൂണിസ്റ്റ് പച്ചകാടുകളും നിറഞ്ഞ ആരും ഗൗനിക്കാതെ കിടക്കുന്ന ഒരു പറമ്പ്. അതിന്റെ ഇടയിലൂടെ ഒരു മണ്ണിട്ട റോഡ് വലിയൊരു മാളികയിലേക്ക് പോകുന്നത് കാണാം. അതാണ് സമീർ സാഹിബിന്റെ വീട്. അവിടെ നിന്ന് നോക്കിയാൽ കാണുന്ന ഒരു മാവിൻതോപ്പിന്റെ ചുറ്റുമായി സമീർ സാഹിബിന്റെ കുടുംബക്കാരുണ്ട്…അഞ്ചാമത്തെ വീട് സമീറിന്റെ പിണങ്ങി കഴിയുന്ന ഭാര്യയുടേതാണ്. അവർ…