ഫാൻ ഫിക്ഷൻ – 1

(2018 March 17നു സിനിമാപാരഡീസോ ഫേസ്ബുക് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത് !) ന്യൂജേഴ്‌സിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള ഹൈവേ. ലിങ്കൺ ടണലിന്റെ കവാടം തുടങ്ങുന്നതിന് മുന്നേയുള്ള ഹെയർപിൻ വളവിൽ ട്രാഫിക് തുടങ്ങിയിട്ട് സമയം ഏറെയായി. കനത്ത മഴയിൽ എൻ ജെ ട്രാൻസിസ്‌റ്റിന്റെ വെള്ളയും ചാരവും നിറത്തിലുള്ള എസി ബസുകളുടെ നീണ്ട നിരയിൽ പെട്ട് ഒരു കറുത്ത കോഡിലാക് എസ് യു വി. കാറിനുള്ളിൽ അക്ഷമനായി അയാൾ സ്റ്റിയറിംഗ് വീലിൽ താളം പിടിക്കുന്നുണ്ട്. കാർ സ്റ്റീരിയോയിൽ ഗാരി ലീവാന്റെ പ്രസിദ്ധമായ “കില്ലിംഗ്…

പ്രേതം !!

“പ്രേതങ്ങൾക്ക് മനുഷ്യ രൂപം എടുക്കാൻ പറ്റുമെന്ന് പറയുന്നത് ശരിയാണോ “ “ഹാ ഹ ഹാ “ “എന്താ ചിരിക്കുന്നത് ” “എങ്ങനെചിരിക്കാതിരിക്കും.” “ അപ്പൊ, പ്രേതങ്ങൾക്ക് മനുഷ്യരുടെ രൂപമെടുക്കാൻ പറ്റില്ലേ ” “മനുഷ്യനുണ്ടാക്കിയ ഏറ്റവും വലിയ നുണയാണ് നീ ഈ പറഞ്ഞത് “ “എന്ന് വെച്ചാൽ ” “ പ്രേതങ്ങൾ അരൂപിയാണെടോ “ “ എങ്ങനെ അറിയാം “ “ നിനക്കെന്നെ കാണാൻ പറ്റുന്നുണ്ടോ “ “ഇല്ല ” “ കേൾക്കാൻ പറ്റുന്നുണ്ടോ..ശബ്ദം ആണ് ഞാൻ ഉദ്ദേശിച്ചത്…

ഹെമിഗ്‌വേയുടെ വീട്ടിൽ

ഞങ്ങൾ ചെല്ലുന്പോൾ കീ വെസ്റ്റിലെ ഹെമിംഗ്‌വേയുടെ വീട്ടിൽ സന്ദര്ശകരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. വീടിനു പുറത്തെ ചുറ്റുമതിലിനെ പറ്റിചേർന്നു കിടന്ന ചെറിയ നിരയിലെ അവസാനക്കാരായി ചേർന്ന് നിൽക്കുന്പോൾ നടപ്പാതയോരത്ത് ഹെമിഗ്‌വേയുടെ തന്നെ കഥാപാത്രങ്ങളുടെ ഛായയുള്ള ചുരുട്ട് വലിച്ചു കൊണ്ടിരിക്കുന്ന കിഴവൻ ചിത്രങ്ങൾ വിൽപ്പനക്കായി വെച്ചിരിക്കുന്നത് കാണാം. മറ്റൊരു വിൽപ്പനക്കാരൻ കാരിക്കേച്ചറുകൾ വരച്ചു വിൽക്കാനായി വെച്ചിരിക്കുന്നു. അയാൾ ഇടയ്ക്കിടെ എന്തൊക്കെയോ ഉറക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അകത്തെ സ്വീകരണ മുറിയിൽ ടൂറിസ്റ്റ് ഗൈഡുകൾ പലതവണ ചവച്ചരച്ച വാക്കുകൾ വീണ്ടും നുണഞ്ഞിറക്കുന്നുണ്ട്. തേനീച്ചക്കൂട്ടത്തെ ആകർഷിച്ചു കൊണ്ട്…

കപ്പൽച്ഛേദം

ആദ്യമായി ഷോർട്ട് ഫിലിം എഴുത്തിൽ പങ്കാളിയാവുന്നു. പന്ത്രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു സിനിമയാണ്. അഞ്ചിലും ആറിലും  പഠിക്കുന്പോൾ യുപി സ്‌കൂളിൽ സാഹിത്യ സമാജം പേരിലൊരു പരിപാടി നടക്കുമായിരുന്നു. കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ആയിരുന്നു ആ പരിപാടികൾ നടത്തി പോന്നിരുന്നത്. ഹൈസ്‌കൂളിലും ആ കാലത്ത് സാഹിത്യ സമാജങ്ങൾ നടത്തി വന്നിരുന്നു എന്നാണ് ഓർമ്മ. ഇപ്പോൾ ഉണ്ടോ എന്നറിയില്ല. യുപി സ്‌കൂളിലെ ഏതോ ഒരു വർഷം സാഹിത്യ സമാജം സ്‌കൂൾ തല ഉദ്ഘാടനത്തിന് വന്നത് തൊട്ടടുത്ത ഹൈസ്‌കൂളിലെ…

മാക്സിമം ഷെയർ പ്ലീസ് !!

“മാക്സിമം ഷെയർ പ്ലീസ്.” വാട്സാപ്പിലെക്ക് വന്ന മെസേജിന്റെ നോട്ടിഫിക്കേഷനാണ് കാലത്തെ എഴുന്നേറ്റപ്പോഴേ കണ്ണിൽ തടഞ്ഞത്. സ്മാർട് വാച്ചിൽ അലാം സ്റ്റോപ്പ് ചെയ്തപ്പോൾ തന്നെ ഫോണിലെ വൈഫൈ എനേബിൾ ആവുകയും അതിനെ തുടർന്ന് സിനിമ തീയേറ്ററിൽ ഗേറ്റ് തുറക്കുന്നതും കാത്ത് പുറത്തു നിൽക്കുന്ന ജനം മുഴുവൻ ഗേറ്റ് തുറന്ന മാത്രയിൽ ഉള്ളിലേക്ക് ഇരച്ചു കയറുന്നത് പോലെ മെസേജുകൾ ഓരോന്നായി ഫോൺ സ്‌ക്രീനിൽ പച്ച നിറത്തിൽ നിറഞ്ഞു വന്നു. ഇന്നും ഗ്രൂപ്പിലെന്തോ അടി തുടങ്ങിയെന്നു തോന്നുന്നു. ക്ലസ്‌മേറ്റ്സ് ഓഫ് ’02…

This is for Kerala- time to support!!

Originally posted on KadhaFactory | കഥാഫാക്ടറി:
കേരളം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് പ്രളയക്കെടുതികൾ. പലയിടങ്ങളിലും മഴ ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്വന്തം ജീവിതത്തിലേക്ക് തിരിച്ചു പോവാൻ പലർക്കും ഇനിയും സമയമെടുത്തേക്കും. കൃഷി, ജോലി, വീട് തുടങ്ങി ദൈനംദിന ജീവിതങ്ങളെ പേമാരി വളരെയധികം ബാധിച്ചു കഴിഞ്ഞു. ഒറീസയിലെ ചുഴലിക്കാറ്റിനെയും, ചെന്നൈയിലെ പേമാരിയെയും, ഹൂസ്റ്റണിലെ ഹറികെയിനെയും തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കഴിയും വിധം മുൻപ് സഹായിച്ചിരുന്നു. അന്നൊന്നും ഒരിക്കലും വിചാരിച്ചിരുന്നതല്ല സ്വന്തം സംസ്ഥാനത്തിൽ ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവുമെന്ന്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള…

This is for Kerala- time to support!!

കേരളം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് പ്രളയക്കെടുതികൾ. പലയിടങ്ങളിലും മഴ ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്വന്തം ജീവിതത്തിലേക്ക് തിരിച്ചു പോവാൻ പലർക്കും ഇനിയും സമയമെടുത്തേക്കും. കൃഷി, ജോലി, വീട് തുടങ്ങി ദൈനംദിന ജീവിതങ്ങളെ പേമാരി വളരെയധികം ബാധിച്ചു കഴിഞ്ഞു. ഒറീസയിലെ ചുഴലിക്കാറ്റിനെയും, ചെന്നൈയിലെ പേമാരിയെയും, ഹൂസ്റ്റണിലെ ഹറികെയിനെയും തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കഴിയും വിധം മുൻപ് സഹായിച്ചിരുന്നു. അന്നൊന്നും ഒരിക്കലും വിചാരിച്ചിരുന്നതല്ല സ്വന്തം സംസ്ഥാനത്തിൽ ഇങ്ങനെ ഒരു ദുരന്തം ഉണ്ടാവുമെന്ന്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരിചയക്കാർ വരെ മുഖ്യ മന്ത്രിയുടെ…

ചില കുറിപ്പുകൾ- വീക്കെൻഡ് നീണ്ട വായനയ്ക്ക് !!

മൂന്നാം ക്ലാസ് പഠനം പൂർത്തിയായതോടെ ഗവണ്മെന്റ് യുപി സ്‌കൂൾ തൊട്ടുമുക്കത്തെ പഠിത്തം മതിയാക്കി വേറൊരു സ്‌കൂളിലേക്ക് മകനെ പറിച്ചു നടണം എന്ന ചിന്ത മാതാപിതാക്കൾക്ക് ഉണ്ടായത് ആയിടെക്കായിരുന്നു. സംഭവം, റോഡിൽ നിന്നും ഉയർന്നു നിൽക്കുന്ന ചെറിയ ഒരു ചെരുവിൽ, റോസ് പൂവിടുന്ന ശീമകൊന്നകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂൾ കുറച്ചു നടക്കാനുണ്ടായിരുന്നെങ്കിലും (സുമാർ ഒന്നര കി.മി) , ഉച്ചക്ക് ലഞ്ച് ബ്രേക്കിന് സ്‌കൂളിന് സമീപത്തെ പുഴയിലും കൈത്തോടുകളിലും ഇറങ്ങി ചോറ്റു പാത്രത്തിൽ മീൻ പിടിക്കാൻ കഴിയുമാരുന്നെങ്കിലും, ആദ്യത്തെ കളവു…

*** ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത് – സാങ്കൽപ്പികം

കവി ജയചന്ദ്രൻ മൂടീരി, നൂറ്റാണ്ടുകൾ മുൻപത്തെ ഒരു രാജാവിനെ കുറിച്ച് കവിതയെഴുതി.. അതിൽ വൃണപ്പെടുന്നതെന്തോ ഉണ്ടെന്ന് കണ്ടെത്തി സുലൈമാനും, ജാഫറും, അബ്ദുള്ളയും, കൂടെ രാഘവനും, മലയിൽ ജോസഫും, കവിയുടെ ബന്ധുക്കളെ, പിതാമഹന്മാരെ, മക്കളെ, കൊച്ചുമക്കളേ ഒന്നടങ്കം പുലഭ്യം പറഞ്ഞു. കവിയുടെ കൂടെ നിന്ന ആയിരം സഹൃദയരോട് ഇവരൊക്കെയും ചോദിച്ചു..നിങ്ങളെവിടായിരുന്നു.. എപ്പോൾ- നോവലിസ്റ്റ്, ബുദ്ധൻ തേൻപാറ ഭഗവാൻ ചന്ദ്രസൂര്യനെ പറ്റി നോവലിൽ അശ്ലീലം എഴുതിയപ്പോൾ, ആളുകൾ അയാളുടെ തല കൊയ്യണം എന്ന് പറഞ്ഞാർത്തപ്പോൾ, നിങ്ങൾ എവിടായിരുന്നു…അന്നില്ലാത്ത സപ്പോർട് ഇപ്പോളെന്തിനാണ്……

ക്രൈം !!

Originally posted on KadhaFactory | കഥാഫാക്ടറി:
“ചീഫ് ഇൻസ്പെക്ടർ മൈ ലൈഫ് ഈസ് ഇൻ ഡേഞ്ചർ. പ്ലീസ് ഹെല്പ് മീ.. “ രാവിലെ ഫോണിൽ വന്ന മെസേജ് ആണ്. അയച്ചത് ഡൊമിനിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാൾ പിന്നാലെ കൂടിയിരിക്കുകയാണ്. ആരോ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്നതാണ് അയാളുടെ ഭയം. രണ്ടു മൂന്നു ആഴ്ചകൾക്കിടെ ഇത് മൂന്നാമത്തയോ നാലാമത്തെയോ മെസേജ് ആണ് അവന്റെ കയ്യിൽ നിന്നും കിട്ടുന്നത്. കാപ്പിയുടെ കൂടെ ക്രീം ഇടുന്നതിനിടെ പുരികമുയർത്തി ജൂലി വീണ്ടും ചോദിച്ചു.…

ക്രൈം !!

പുറത്ത് തെരുവിൽ വിളക്കുകൾ അണഞ്ഞു തുടങ്ങി. കയ്യിലെ കാപ്പി കപ്പുമായി വീടിന്റെ മട്ടുപ്പാവിൽ ഇരുന്നു നഗരം നോക്കിക്കണ്ടു ഞാൻ നിന്നു. അകലെ ഇരുളിന്റെ കൈവഴികളിൽ എവിടെയോ ഇരുന്നു നാളെ നേരം പുലരുന്പോൾ ലോകം അറിയേണ്ട മറ്റൊരു കുറ്റകൃത്യത്തെ കുറിച്ച് ആരോ തല പുകയ്ക്കുന്നുണ്ടാവാം ഇതേ സമയം.