ഗുരുവായൂർ സത്യാഗ്രഹം  

on

2021 സെപ്റ്റംബർ 5 

ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് അധികം ദൂരെയല്ലാത്ത ശ്രീവത്സം റെസിഡൻസിയുടെ റൂഫ് ടോപ്പിലെ റെസ്റ്റോറന്റിൽ അഞ്ചു പോലീസുകാർ സമ്മേളിച്ചു. 

ചാവക്കാട് സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്ന് ജിതിൻ ചാക്കോ, കോഴിക്കോട് റൂറൽ എസ് ഐ ശബരീഷ് വാസുദേവൻ, കാഞ്ഞങ്ങാട് ട്രാഫിക്കിലെ രോഹിത് സത്യൻ, എരുമേലി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിഷിൻ മുഹമ്മദ് ഒപ്പം സൈബർ സെൽ ഡോമിലെ എസ് ഐ നിത്യ രാമൻ. 

ഈയഞ്ചു പേരും ശ്രീവത്സത്തിന്റെ മേൽപ്പുര റസ്റ്റോറന്റിൽ കൂടിയതിന്റെ പിന്നിൽ ഒരു ഗൂഢ രഹസ്യം ഉണ്ടായിരുന്നു. അവർ എന്തു കൊണ്ട് ഈ കൂടിച്ചേരലിനു ഗുരുവായൂർ തിരഞ്ഞെടുത്തു എന്നതിന് പിന്നിലും ആർക്കുമറിയാത്ത മറ്റൊരു രഹസ്യവും ഉണ്ടായിരുന്നു. 

ഈ കൂടിച്ചേരലിന് നാല് ദിവസം മുന്നേ ഗുരുവായൂർ സത്യാഗ്രഹ  എന്ന പേരിൽ അഞ്ചു പേരും മെമ്പര്മാരായുള്ള ഒരു രഹസ്യ വാട്സ്ആപ് ഗ്രൂപ്പും തുടങ്ങിയിരുന്നു എന്ന വിവരം ആമുഖമായി സൂചിപ്പിക്കട്ടെ. 

അഞ്ചു പേരും കോവിഡ് നിയന്ത്രണങ്ങൾ കാരണം കുറേക്കാലമായി അടച്ചിട്ടിരുന്ന മേൽപ്പുര എന്ന റൂഫ് ടോപ്പ് റസ്റ്റോറന്റ് ബലമായി തുറപ്പിച്ചാണ് ആ വൈകുന്നേരം അവിടെ ഇരിപ്പിടങ്ങളും, തീൻ കുടി മേളങ്ങളും ഒരുക്കിയത്. 

കയ്യിലൊരു ചിൽഡ് ബിയറും പിടിച്ചു ജിഷിൻ മുഹമ്മദാണ് ആദ്യം മൗനം മുറിച്ചത്. 

“ആഗസ്ത് എട്ടാം തീയതി ഫോണിൽ നിന്നും പോയൊരു മെസേജ് അതാണ് നമ്മുടെ മുന്നിലുള്ള ഏക പിടിവള്ളി..”

“ആ മെസേജ് പോകുമ്പോൾ ഫോൺ ചാലക്കുടി ടവറിന്റെ ലിമിറ്റിൽ ആയിരുന്നു..പിന്നെ അങ്ങോട്ട് ഓൺ ആയിട്ടേയില്ല..” സൈബർ സെല്ലിൽ നിന്ന് കിട്ടിയവിവരം നിത്യ വിസ്കിയിൽ ഐസ് ക്യൂബ് ഇട്ടു കൊണ്ട് വെളിപ്പെടുത്തി. 

“ഇത് പോലുള്ള പല കേസുകളും മുന്നേ ഉണ്ടായിട്ടുണ്ട്..ഉദാഹരണത്തിന് 2020ൽ കൊറോണ വരണേന് മുന്നേ കൊച്ചി എയർപ്പോർട്ടിൽ വന്നിറങ്ങിയ ഒരുത്തൻ .. ഒരു ചാവക്കാട്ട്കാരൻ സുധീർ ചാലക്കുടി പാലം ക്രോസ് ചെയ്യുന്നതിന് മുന്നേ ഇതേ നമ്പറിലേക്ക് മെസ്സേജ് അയച്ചിട്ടുണ്ട്..അതിനു ശേഷം ആ കക്ഷിയെ കണ്ടവരാരും ഇല്ല..” ജിതിൻ തന്റെ കയ്യിലുള്ള വിവരവും മേശപ്പുറത്ത് വെച്ചു. 

മറ്റുള്ളവരെല്ലാം..ഓരോരോ ചിന്തകളിലേക്ക് കാട് കയറി കയ്യിലെ ദ്രാവകങ്ങളിൽ ശ്രദ്ധ കൊടുക്കാതെ ഉത്തരം കിട്ടാത്ത ഒരു സമസ്യക്ക് പിന്നാലെ മനസ്സിനെ ചുറ്റിപ്പിണച്ചു കിടത്തി. 

“സെബിൻ, നിങ്ങളീപ്പറയുന്ന ടൈപ്പ് മനുഷ്യൻ ആണെന്ന് എനിക്ക് തോന്നുന്നില്ല..” – ശബരീഷ് കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു. ശബരീഷിന് മാത്രം ഈ കഴിഞ്ഞ ഒരു മാസത്തിലധികമായി നടന്നു വന്നിരുന്ന സംഭവങ്ങളെ അത്ര കണ്ടു ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. 

“അതിനു നിനക്കവനെ അത്രയ്ക്കങ്ങട് അറിയില്ലല്ലോ…ഒരു ബാച്ചിൽ ഒരുമിച്ചുണ്ടായിരുന്നു എന്നൊരു പരിചയമല്ലേ നമ്മളൊക്കെ തമ്മിലുള്ളൂ..” രോഹിത് ഇടയ്ക്കു കയറി പറഞ്ഞു. 

“ഏയ്..അതല്ലടാ..സെബിൻ അങ്ങനെയുള്ള കോസ്റാകൊള്ളി കേസിലൊന്നും പോയി തലവെച്ചു കൊടുക്കുന്ന കൂട്ടത്തിലല്ല..എനിക്ക് ഷുവറാണ്..” ശബരീഷ് തറപ്പിച്ചു പറഞ്ഞു. 

“എടാ..ഇതൊക്കെ ആരെങ്കിലും വേണമെന്ന് വെച്ച് ചെയ്യുന്നതാണോ..പെട്ട് പോകുന്നതല്ലേ..” ജിഷിന് എന്തോ പകുതി ആലോചനയിൽ വെച്ച് കൊണ്ട് പറഞ്ഞു..

“ഓ ശരിയാ..നീ അനുഭവസ്ഥൻ ആണല്ലോ..” ജിതിൻ കളിയാക്കി..

“ഓ അതെന്താ സംഭവം..” നിത്യക്ക് ആകാംഷ. 

ജിഷിന് ഒന്നും മിണ്ടാതെ ഒരു മൂലയിലേക്ക് മാറി നിന്നു. 

റസ്റ്റോറന്റിലെ പണിക്കാരിൽ ചിലർ വറുത്തതും, പൊരിച്ചതും, പുകയിൽ ചുട്ടതുമായ മാംസങ്ങളും മത്സ്യങ്ങളും കൊണ്ട് വന്നു തീൻ മേശ നിറയ്ക്കുന്നുണ്ടായിരുന്നു. 

“നീ പറ..എന്താണ് സംഭവം..ഞാനും കൂടി കേൾക്കട്ടെ..” നിത്യ ജിഷിനെ നിർബന്ധിച്ചു. 

“വലിയ മുലയുള്ള ഒരു പെണ്ണിനെ കണ്ടപ്പോൾ അവനങ്ങു പോയി വീണു കൊടുത്തു..അത്ര തന്നെ..” ജിതിൻ ഉച്ചത്തിൽ പറഞ്ഞു. 

“ഒന്ന് പോടാ..” ജിഷിന് അരിശം കയറി. 

“എന്താ സംഭവം ..തെളിച്ചു പറ..” നിത്യ തിരക്ക് കൂട്ടി. 

എല്ലാവരും ചേർന്ന് നിർബന്ധിച്ചപ്പോൾ ജിഷിൻ പറയാൻ തുടങ്ങി. 

“ഇൻസ്റ്റായിൽ ഫെയ്മസ് ആയൊരു പെണ്ണായിരുന്നു ..കാണാൻ കൊള്ളാം..നീയൊന്നു വേണേൽ ട്രൈ ചെയ്തു നോക്കെന്നു പറഞ്ഞു എസ് പി ഓഫീസിലുള്ള ജയദേവൻ സാറാണ് പെങ്കൊച്ചിന്റെ നമ്പർ അയച്ചു തന്നത്..ഞാനൊന്ന് ആദ്യം മുട്ടി നോക്കി..ഒടുക്കത്തെ ജാഡ…എന്നാ പുല്ല് പോട്ടേന്ന് വെച്ച് ഞാനങ്ങു വിട്ടു കളഞ്ഞു..പിന്നേം ഒരഞ്ചാറ് ദിവസം കഴിഞ്ഞു ഏതോ ഒരു കേസ് ഡയറിയെടുക്കാൻ എസ് പി ഓഫീസിൽ ചെന്നപ്പോൾ സാറ് പിന്നേം ചോദിച്ചു..നീയവളെ വളച്ചോ എന്ന്..എനിക്കീ വിഷയത്തിൽ അത്ര താല്പര്യമൊന്നും ഇല്ല..പിന്നെ..സാർ മൂപ്പിച്ചപ്പോ ഞാനൊന്നൂടെ അവളെ വിളിച്ചു. മെസേജ് ഒന്നും അയച്ചല്ല…നേരിട്ടങ്ങു വിളിച്ചു. പോലീസിലാണ് എന്ന് കേട്ടപ്പോൾ പെണ്ണിന് ഭയങ്കര ആവേശം…

പിന്നെ കുറേക്കാലം വാട്സ്ആപ് വഴി ബന്ധം ആയിരുന്നു..അങ്ങനെ ഇരുന്നപ്പോൾ നമ്മക്കൊന്നു കാണണ്ടേ എന്ന് അവൾ..ആദ്യം വാഗമണ്ണിൽ വരാൻ പറഞ്ഞു..അവൾക്ക് പേടിയാണെന്ന് പറഞ്ഞു ലാസ്റ്റ് നിമിഷം മുങ്ങി..പിന്നെ ഞങ്ങളൊരു കുമരകം റിസോർട്ട് പ്ലാനിട്ടു..അതും അവള് ലാസ്റ്റ് ഒഴപ്പിക്കളഞ്ഞു..ഒടുക്കം ഒരു ദിവസം ഞാൻ പിടിച്ച പിടിയാലേ ഉറപ്പു വാങ്ങിച്ചു..അവൾ ഗുരുവായൂര് ദേ ഈ ഹോട്ടലിൽ വരാന്നു ഇങ്ങോട്ട് പറഞ്ഞു..”

“എന്നിട്ടവൾ വന്നോ..” ശബരീഷ് സിഗരറ്റ് പുക ഊതി വിട്ടു ചോദിച്ചു..

“വന്നൂ…”

“എന്നിട്ടോ..” കൂട്ടത്തിലാരോ ചോദ്യമെറിഞ്ഞു. 

“എന്നിട്ടെന്നാ..ഞങ്ങള് കണ്ടു..പിരിഞ്ഞു..അതീ കൂടുതലൊന്നും ഇപ്പൊ പറയാനൊക്കത്തില്ല..”

“ഡാ കൂവ്വേ..നീയൊരുമാതിരി കോപ്പിലെ എടപാട് കാണിക്കല്ലു..പറയുമ്പോൾ മുഴുവൻ പറയണം..” – ജിതിന് അരിശം കയറി വന്നു. 

നിത്യ അവനെ സമാധാനിപ്പിച്ചു..എന്നിട്ട് ജിഷിനോട് തുടരാൻ ആവശ്യപ്പെട്ടു. മടിച്ചു മടിച്ചാണെങ്കിലും ജിഷിന്  പറഞ്ഞു തുടങ്ങി. 

“അവള് ഇവിടൊരു മുറിയെടുത്തിട്ട് അതിന്റെ നമ്പർ വാട്സ്ആപ്പിൽ അയച്ചു കൊടുക്കാനാണ് പറഞ്ഞത്..ഞാനത് അയച്ചു കൊടുത്തിട്ടും അവകൾക്കങ്ങു വിശ്വാസം പോരാത്ത പോലെ..ഫ്രണ്ട് ഡോറിൽ റൂം നമ്പർ കാണുന്ന ഒരു സെൽഫിയെടുത്ത് അയച്ചു കൊടുക്കാൻ പറഞ്ഞു. ഞാനത് പോലെ ചെയ്തു..വിശ്വാസം വരുത്തണമല്ലോ..”

“എന്നിട്ട്..”

“എന്നിട്ടെന്നാ ..അവളൊരു മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ വന്നു. ഞങ്ങള് നല്ല ആർഭാടമായിട്ട് സെക്സ് ചെയ്തു…വെളുപ്പിനെ നോക്കിയപ്പോൾ അവളെ കാണാനില്ല…” 

“കണ്ടോ..ഇവനിപ്പോഴും നുണയാണ് പറയുന്നത്..അവളവനെ ഊമ്പിച്ചിട്ട് പോയി..അതാണ് സത്യം..” ജിതിൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. 

“ഡാ..കോപ്പേ..നീയുണ്ടായിരുന്നോ ഇവിടെ..ഇല്ലല്ലോ…ഞാൻ പറയുന്നതങ്ങു വിശ്വസിച്ചാൽ മതി..” 

“അതല്ല..നീ കാര്യം കറക്ടായിട്ട് പറ..ഇതിപ്പോ നിന്റെ വിഷയമല്ല..സെബിൻ..സെബിന് എന്ത് പറ്റീ എന്നറിയണമെങ്കിൽ നീ നടന്ന കാര്യം പറയണം..” നിത്യ ഓർമ്മിപ്പിച്ചു. 

കത്തിച്ചു പിടിച്ച സിഗരറ്റ് എരിഞ്ഞടങ്ങുവോളം ജിഷിന് ടെറസിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നതല്ലാതെ ഒന്നും മിണ്ടിയില്ല. നിശബ്ദത അവിടെ മൂടിപ്പരക്കുന്നതിൽ മറ്റുള്ളവർ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. 

“നീ പറ..എന്താണ് നടന്നത് “ നിത്യ വീണ്ടും നിർബന്ധം പിടിച്ചു. 

“അവൾ വന്നു എന്നത് സത്യമാണ്.. ഞങ്ങൾ സെക്‌സും ചെയ്തു..പക്ഷെ..”

“പക്ഷെ..”

“അതിനു ശേഷം എന്ത് സംഭവിച്ചു എന്ന് എനിക്കൊരു ഓർമ്മയും ഉണ്ടായിരുന്നില്ല…”

“നീ തെളിച്ചു പറ..” നിത്യ വിടാൻ ഒരുക്കമല്ലായിരുന്നു 

“അവൾ വന്നു ..ഒന്ന് രണ്ടു കൊച്ചു വർത്തമാനമൊക്കെ പറഞ്ഞ ശേഷം, എന്നെ ബെഡ്‌ഡിലേക്ക് തള്ളിയിട്ടു..എന്നിട്ട് എന്റെ മുകളിൽ കയറിയിരുന്നു എന്റെ ചുണ്ടിലേക്ക് അവളുടെ മുഖം ചേർത്തു വെച്ചു…അവൾ അവളുടെ ഉടുപ്പ് ഊരുന്നതും, എന്റെ ഷർട്ട് ബട്ടണഴിച്ചു മാറ്റുന്നതും, എന്റെ കാലുകൾക്കിടയിലൂടെ അവളുടെ കൈ ഓടുന്നതും ഒക്കെ എനിക്ക് ഒരു മയക്കത്തിലെന്നപോലെ അറിയുന്നുണ്ടായിരുന്നു…പക്ഷെ..എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് ഒഴുകി വീണു..പിന്നെ നടന്നത് എന്താണെന്ന് എനിക്കോർമ്മയില്ല…രാവിലെ എഴുന്നേൽക്കുമ്പോൾ അവൾ ഇല്ലായിരുന്നു…”

“എന്തെങ്കിലും മോഷണം പോയിരുന്നോ..” രോഹിതാണ് ചോദിച്ചത്..

“ഇല്ല..പക്ഷെ..”

“ഉം “

“രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ വാട്സ്ആപ്പിൽ ഒരു വിഡിയോ വന്നു..ഞാനും അവളുമായുള്ള സെക്സ് റെക്കോർഡ് ചെയ്തത്..”

“നീ എന്താണ് ഇത് വരെ റിപ്പോർട് ചെയ്യാതിരുന്നത്..”

“അവളുടെ ഇൻസ്റ്റാ അകൗണ്ട് കാണുന്നുണ്ടായിരുന്നില്ല..പിന്നെ..വാട്സ്ആപ് നമ്പറിൽ ഒരു വോയിസ് മേസേജുമുണ്ടായിരുന്നു…കേസ് എടുക്കാനോ അന്വേഷിക്കാനോ ശ്രമിച്ചാൽ ഈ വിഡിയോ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നും, വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നുമൊക്കെ ഭീഷണിപ്പെടുത്തി..”

“അവളുടെ വോയിസ് ആയിരുന്നോ..”

“അതെ..” 

“നീ ആ വാട്സ്ആപ് നമ്പർ ട്രെയ്‌സ് ചെയ്തില്ലേ..” 

“ആ നമ്പർ ഇപ്പോൾ ഇല്ല…പിന്നെ…പിന്നെ…ഇതൊരു ചെയിൻ ഗെയിം ആണ്…അടുത്ത ഒരാളെ കണക്ട് ചെയ്തു തന്നാൽ വീഡിയോയുടെ ഒറിജിനൽസ് ഡിലീറ്റ് ചെയ്തേക്കാമെന്നും പറഞ്ഞു അവൾ മറ്റൊരു വോയിസ് മെസേജ് കൂടി ഇട്ടു..” 

“എന്നിട്ട് നീ ആരെയെങ്കിലും കണക്റ്റ് ചെയ്തു കൊടുത്തോ..”

ജിഷിന് കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. 

നിത്യ അരിശം പിടിച്ചു..ജിഷിന്റെ അടുത്തെത്തി അവനെ തട്ടി വിളിച്ചു..

“നീ ആരെയെങ്കിലും കണക്റ്റ് ചെയ്തു കൊടുത്തോ..”

“യെസ്..അവൾക്ക് വേണ്ടത് നെടുമ്പാശേരി എയര്പോര്ട് സ്റ്റേഷനിലെ എസ് ഐ സെബിന്റെ കണക്ഷൻ ആയിരുന്നു…”

“വാട്ട് ദ ഫക്..എന്നിട്ട് നീയത് കൊടുത്തോ..” ആരോ ചോദിച്ചു.. 

“എനിക്ക് വേറെ നിർവാഹം ഇല്ലായിരുന്നെടാ..അവൾ തന്ന ഒരു നമ്പർ ഞാൻ അവനു അയച്ചു കൊടുത്തു ..എന്നിട്ട് അവനോട് അവളെ കോണ്ടാക്ട് ചെയ്യാൻ പറഞ്ഞു…” 

“സോ..അവൾ പറഞ്ഞത് പോലെ..ഇതൊരു ചെയിൻ ഗെയിം തന്നെയാണ്..പൊലീസുകാരെ ടാർഗറ്റ് ചെയ്യുന്ന ഒരു സെക്സ് റാക്കറ്റ്…ഹണി ട്രാപ്പ്..നിനക്ക് നമ്പർ തന്നതും പ്രലോഭിപ്പിച്ചതും ജയദേവൻ സാർ അല്ലെ..ഒരു പക്ഷെ സാറും ഇത് പോലൊരു ട്രാപ്പിൽ പെട്ടതായിരിക്കും..” ശബരീഷ് കാര്യങ്ങളെ കണക്റ്റ് ചെയ്തു പറഞ്ഞു. 

“പക്ഷെ..എന്തിനാണ് പോലീസുകാർ…മാത്രമല്ല ഇവർക്കൊക്കെ ഫ്രീ സെക്സ് കൊടുത്തിട്ട് അവൾക്കെന്ത് നേടാനാണ്..” രോഹിത് ഒന്നും പിടികിട്ടാത്തവനെപ്പോലെ ചോദിച്ചു. 

“ഫ്രീ സെക്സ് അല്ലല്ലോ..സെക്ഷ്വൽ ഇന്റർകോഴ്‌സ് നടന്നിട്ടുണ്ടോ എന്ന് പോലും ഉറപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഇതൊരു ഹണി ട്രാപ്പ് ആയിരിക്കും..സത്യം പറ ജിഷിനെ ഞങ്ങളോട് പറയാത്ത എന്തെങ്കിലും രഹസ്യം വേറെയുണ്ടോ..അവൾ വഴിവിട്ട് എന്തെങ്കിലും കാര്യങ്ങൾ ചെയ്യിച്ചിട്ടുണ്ടോ..ലൈക് – വല്ല കേസും തിരിമറി നടത്താനോ, ആരെയെങ്കിലും ഊരിക്കൊടുക്കാനോ..പണം ആയിട്ടോ..അങ്ങനെ എന്തെങ്കിലും..” നിത്യ ജിഷിനെ ഇന്ററോഗേറ്റ് ചെയ്തു. 

“ഇല്ല ..അങ്ങനെയൊന്നും നടന്നിട്ടില്ല..ആകെ ആവശ്യപ്പെട്ടത് സെബിനെ കണക്റ്റ് ചെയ്യാനാണ്..” ജിഷിന് ഉറപ്പിച്ചു പറഞ്ഞു. 

“ഓക്കേ..നിനക്കവളുടെ മുഖം ഓർമ്മയുണ്ടോ..നമുക്കൊരു ആര്ടിസ്റ്റിനെ വിളിച്ചു ഗ്രാഫ് ചെയ്തു നോക്കിയാലോ..” ജിതിൻ അങ്ങനെയൊരു ഐഡിയ ഇട്ടു. 

ജിഷിൻ കുറച്ചു നേരം പതുങ്ങി..

“അവൾ മാസ്ക് ഇട്ടാണ് വന്നത്..മാത്രമല്ല ആ വെപ്രാളത്തിൽ ഞാൻ മുഖമൊന്നും ശ്രദ്ധിച്ചില്ല..”

ഒരു അഭിപ്രായം ഇടൂ