ഒരു നഗരത്തെ കുറിച്ച് എഴുതാം എന്ന തീരുമാനം നമ്മൾ എടുക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാവും.. (1) നിങ്ങൾ ഒരു സഞ്ചാരിയാണ്..ഒപ്പം നഗരം നിങ്ങളെ അത്രമേൽ സ്വാധീനിച്ചിരിക്കുന്നു..ഒരു സഞ്ചാരിയുടെ വ്യൂ ഫൈൻഡറിലൂടെ നിങ്ങൾ നഗരത്തെ നോക്കി കാണും..എന്നിട്ട് സഞ്ചാരിയുടെ തൊപ്പി അണിഞ്ഞു നഗരത്തെക്കുറിച്ച് എഴുതും..Like this one – (https://lifendreamz.wordpress.com/2012/12/01/ടോക്യൊ-ഡയറീസ്/) (2) ..നിങ്ങൾ ആ നഗരത്തിൽ ഒരു പാട് വര്‍ഷങ്ങളായി ജീവിക്കുന്നു..നിങ്ങളുടെ ഉയർച്ചയ്ക്കും താഴ്ചകൾക്കും സാക്ഷിയായ നഗരം..ആ നഗരത്തിന്റെ തൂണും തുരുന്പും എല്ലാം നിങ്ങൾക്ക് കാണാതെ അറിയാം. എം…
വിഭാഗം: Story
കബ്സ !!
“സിംഹം മാനിനെ വേട്ടയാടുന്നത് കണ്ടിട്ടുണ്ടോ നീ ..മിനിമം നാഷണൽ ജ്യോഗ്രഫിക് ചാനലിൽ എങ്കിലും..മാൻ കൂട്ടത്തിലെ ഏറ്റവും വേഗം കുറഞ്ഞ മാനിനെ ആവും സിംഹം നോട്ടമിടുക…മറ്റുള്ള മാനുകളെ വെറുതെ വിട്ടു, പതിയെ ഓടുന്നവനെ ഓടി തളർത്തി..പിന്നെ കഴുത്തിൽ പിടി മുറുക്കും..സിംഹം തന്റെ ഭക്ഷണം ഉറപ്പിക്കുന്നത് അങ്ങിനെയാണ്…സിംഹത്തിന്റെ ഭക്ഷണമാവാതിരിക്കാൻ മാൻ ശ്രമിക്കുക ഏറ്റവും പതിയെ ഓടുന്നവനെക്കാൾ കൂടുതൽ വേഗത്തിൽ ഓടി രക്ഷപ്പെടുക എന്നതാവും..കൂടുതൽ വേഗത്തിൽ ഓടുന്ന മാനും, കൂടുതൽ വേഗത്തിൽ ഓടുന്ന സിംഹവും അതി ജീവിക്കും..മാനിനേക്കാൾ വേഗം കുറഞ്ഞു ഓടുന്ന…
ദുരൂഹം-ഷെർലോക് ബെന്നിയുടെ അറിയപ്പെടുന്ന ജീവചരിത്രം അദ്ധ്യായം-Pre-quel
തൊണ്ണൂറുകളുടെ ഒരു മധ്യവേനൽ പകൽ…ആകാശം തുളച്ചൊരു വെടിയൊച്ച…ചിലർ കേട്ടു..ചിലർക്ക് കേട്ടത് പോലെ തോന്നി..ചിലർ കേട്ടതേ ഇല്ല… രണ്ടു മലകൾക്ക് ഇടയിലെ ചെരുവിലായിരുന്നു വീട് ഇരുന്നത്..അത് കൊണ്ട് തന്നെ വീട്ടുകാർക്കും അയൽവാസികൾക്കും ഏതു മലമുകളിൽ നിന്നാണ് വെടിയൊച്ച മുഴങ്ങിയത് എന്ന് തിട്ടമില്ലായിരുന്നു… പുലിചാടിയകുളത്തിൽ കുഞ്ഞേട്ടൻ, കിഴക്കേ മലയുടെ മുകളിലെ തന്റെ പുരയിടത്തിൽ പശുവിനെ തീറ്റിക്കുക ആയിരുന്നു..കള്ളി മുണ്ട് മടക്കി കുത്തി, തലയിലെ വിയർപ്പ് മണം നിറഞ്ഞ ചുമന്ന തോർത്ത് മുറുക്കി കെട്ടി, താഴെ റബർ പ്ലാറ്റ്ഫോമിൽ പുല്ല് അരിയുകയായിരുന്ന…
ഗോലിസോഡാ സില്മ കമ്പനി !!
SCENE -1 മൂന്നു മുറി വാടക കെട്ടിടത്തിന്റെ നീണ്ട വരാന്തയില്‍ അവര്‍ ഇരുന്നു…മുറ്റത്ത് മഴ തിമര്‍ത്തു പെയ്തു ഒരു തടാകം പോലെ തങ്ങി നില്ക്കുന്നുണ്ടായിരുന്നു..അവര്‍ ഓരോരോ കടലാസ് വഞ്ചികള്‍ വരാന്തയില്‍ നിന്നും മഴ തീര്‍ത്ത തടാകത്തിലേക്ക് ആദ്യമായി വള്ളം നീറ്റില്‍ ഇറക്കുന്ന തുഴക്കാരുടെ ആഹ്ലാദത്തോടെ തള്ളിയിറക്കി…പായല്‍ പിടിച്ച ഓട്ടിന് പാളിയിലൂടെ തുടര്‍ന്നു വീഴുന്ന മഴ ചാലുകള്‍ കെട്ടിക്കിടക്കുന്ന തടാകത്തില്‍ ഓളങ്ങള്‍ ഒരുക്കി…വെള്ളത്തിലകപ്പെട്ട ഒരു കൂനന്‍ ഉറമ്പ് കര തേടി നീന്തി…അവള് മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്ന്..ഒരു തുളസിയില നീട്ടി…
(തിരു)വചനങ്ങൾ
ഓഫ് ടോപിക് – വായനക്കാരേക്കാൾ കൂടുതൽ എഴുത്തുകാരുള്ള ഭാഷയേത് – മലയാളം എന്താണീ കവികൾ പറയുന്ന ഓർമ്മ തൻ സുഗന്ധം – ” നിങ്ങൾ കാറോടിച്ച് കൊണ്ട് ദൂരേയ്ക്ക് എങ്ങോട്ടോ പോവുകയാണ്..പെട്ടെന്ന് തുറന്നിട്ട കാർ ജനാലയിലൂടെ ലൈഫ്ബോയ് സോപ്പ് (ചുവന്നത് ) ന്റെ മണം വരുന്നോ എന്നൊരു തോന്നൽ..മനസ്സിലെ വിഷ്വൽസ് – കരിങ്കൽ പാളികൾ അടുക്കി ഉയരം വെച്ച അലക്കു കല്ല്..കാലുരച്ചും തുണിയലക്കിയും അതിൽ തേയ്മാനം വന്നിട്ടുണ്ട്…അലക്ക് കല്ലിനോട് ചേർന്നു വെട്ടുകല്ല് കൊണ്ട് പടവു കെട്ടിയ ഒരു…
കുട്ടിക്കഥ – മഞ്ഞ പൂച്ചയുടേയ്ം , വെള്ളക്കടുവയുടേയും, ഓറഞ്ച് ചിത്രശലഭത്തിന്റെയും കഥ
AUDIO VERSION – ഇവിടെ (രേണു ശ്രീവത്സൻ ശബ്ദം നൽകിയത് ) ഒരിക്കൽ ഒരു പൂപ്പാടത്തിന്റെ നടുവിലൂടെ ഒരു മഞ്ഞ പൂച്ച എങ്ങോട്ടോ നടന്നു പോകുകയായിരുന്നു. നിറയെ പൂക്കൾ വിടർന്നു നിൽക്കുന്ന ഒരു പൂപ്പാടം. മഞ്ഞ ജമന്തികളും, ചുവപ്പ് റോസാപ്പൂക്കളും, വലിയ ഇതളുകളുള്ള സൂര്യകാന്തി പൂക്കളും ഒക്കെ പൂത്തു നിൽക്കുന്ന ഒരു പൂപ്പാടം. ഒരു തണുത്ത കാറ്റ് വീശിയാൽ സുഗന്ധം ആകെ നിറയും അവിടെ. ആ മനോഹര പാടത്തിനു നടുവിലൂടെ മഴ വരുന്നതിനു മുൻപെ എവിടെയോ എത്താൻ വേണ്ടി സ്വൽപ്പം…
ഹോംസ്-ഷേര്‍ലോക് ഹോംസ് | Sherlock Holmes Retold
As per Watson – ‘സര്.. ഷേര്‍ലോക്ക് ഹോംസ് മരിച്ചതായി ഒരു റൂമര്‍ പരക്കുന്നുണ്ട്…കൊലപാതകം ആണെന്നാണ് ഫസ്റ്റ് റിപ്പോര്‍ട്ട് ” ഇന്‍സ്പെക്ടര്‍ സരൂഫ് ആണത് ആദ്യം പറഞ്ഞത്.. എനിക്ക് ഹോംസ് മായുള്ള അടുപ്പം/സൗഹൃദം മനസ്സിലാക്കിയത് കൊണ്ടാവണം സരൂഫ്ന്റെ വാക്കുകളില്‍ ഒരു പരതല്‍!! ആദ്യം മുഖത്ത് വന്ന നടുക്കവും, ഷോക്കും പുറത്തേക്ക് കാണിക്കാതെ ഞാന്‍ ചോദിച്ചു… “എന്താണ്..എവിടെയാണ് സംഭവം നടന്നത്..” “സര് അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ..” “സരൂഫ് പോയിരുന്നോ..സംഭവ സ്ഥലത്ത് ??..എന്താണ് ആദ്യ സൂചനകള്‍ ” ‘സര് നമ്മുടെ…
ടോക്യൊ ഡയറീസ്
കുറച്ചു മാസങ്ങളായി എസ്.കെ പൊറ്റക്കാടിന്റെ പ്രസിദ്ധമായ ചില യാത്രാ കുറിപ്പുകൾ വായിക്കുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു ഞാൻ. അതിനിടയിൽ ആണൂ ഉദയ സൂര്യന്റെ നാട് ആയ ജപ്പാനിലേക്കു ഒരു വിസയും ട്രിപ്പും തരപ്പെട്ടത്. മഹാനായ സാഹിത്യകാരൻ എസ്.കെയുടെ ജപ്പാൻ സഞ്ചാര ലേഖനങ്ങൾ ഞാൻ മുൻപു വായിച്ചവയാണു. അദ്ദേഹത്തിൽ നിന്നും വ്യത്യസ്തമായി ജോലി പരമായ കാരണങ്ങളാൽ ആണു ഞാൻ ഇവിടെ എത്തിയിരിക്കുന്നത് !!! ഒരു സഞ്ചാരിയുടെ എക്സൈറ്റ്മെന്റൊ, പുതിയ സ്ഥലങ്ങൾ തേടിപ്പിടിക്കാനുള്ള ആവേശമോ ഒന്നും തന്നെ ഒരു വർക് വിസക്കാരന്റെ യാത്രാ…
3 – മരണങ്ങളുടെ പ്രോഗ്രാമിംഗ്
തുടക്കം () { പശ്ചാത്തലം_തുടക്കം = തോട്ടുമുക്കം; /*- അനുബന്ധം വിവരണം :- കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമം..തെക്കന്‍ തിരുവിതാംകൂറില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഭൂരിപക്ഷവും */ പശ്ചാത്തലം_ഇടയില്‍ = {മുക്കം, കെ.എസ്.ആര്.ടി.സി ബസ്, ബാംഗ്ലൂര്‍, മെഡിക്കല്‍കോളേജ്, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്}; പശ്ചാത്തലം അവസാനം = തോട്ടുമുക്കം; /* കഥാ ഗതി ചുരുക്കത്തില്‍ */ മുന്നൊരുക്കം_കൊലപാതകങ്ങളുടെ_സൂചനകള്‍ (); ബസ്_പുറപ്പെടുന്നു (); ഇടയില്‍_ആളുകള്‍_കയറുന്നു (); ചെറിയൊരു_ഫ്ലാഷ്ബാക്ക് (); സംഘര്‍ഷം(); കൊലപാതകം (); മരണങ്ങള്(); അവസാനഭാഗം ();…