വിജനമായ ഒരു രാജപാതയുടെ അരികിലായിരുന്നു അവരുടെ വീട്. ദൂരേയ്ക്ക് ഒരു നേർ രേഖ പോലെ കിടക്കുന്ന നാല് വരിപാത അകലെയുള്ള ഒരു നഗരത്തെ അവരുടെ വീടിനടുത്തുള്ള മറ്റൊരു നഗരവുമായി ബന്ധിപ്പിച്ചു കടന്നു പോകുന്നു. പാതയ്ക്കിരുവശത്തും കണ്ണെത്താത്ത ദൂരത്തോളം പുൽമേടാണ്. ഉണങ്ങിയ പുൽനാമ്പുകൾ തവിട്ടു നിറത്തിൽ പരന്നു കിടക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ഒന്നോ രണ്ടോ വലിയ മരങ്ങൾ കണ്ടെന്നാലായി. പാതയുടെ ഇടതു വശത്തെ പുൽമേടിനു നടുക്കൊരു വലിയ മരം നിൽക്കുന്നുണ്ട്. അത്രയും വലിയ പുൽമേട്ടിൽ ഒരൊറ്റ മരം മാത്രം…
Category: Story
The Lost Cat – കുട്ടിക്കഥ
[ This story is written by my daughter 8 year old Nandana a.k.a Nanda ] This book is dedicated to mom, dad and brother !! Once there was a little girl who owned a cat. The cat had beautiful orange fur. She was pretty and a good listener. One day the cat wandered around…
മഞ്ഞിൻ പൂന്തോപ്പിൽ, മലരിൽ മധു തേടി -ദുരൂഹം അദ്ധ്യായം 3
കഥയിതുവരെ – ദുരുഹതകളുടെ കെട്ടഴിക്കാനുള്ള യാത്രയുടെ പിൻവഴികൾ വായിച്ചറിയാൻ ഈ ലിങ്കുകളിൽ ക്ലിക് ചെയ്യുക. ഒന്നാം അദ്ധ്യായം, രണ്ടാം അദ്ധ്യായം, മൂന്നാം അദ്ധ്യായം. “ഇന്ന് ലാസ്റ്റ് എപ്പിസോഡ് ആണേ..അത് കൊണ്ടാണ്, വെയിറ്റ് ചെയ്യാൻ പറഞ്ഞത്..ആരാണ് മനസിലായില്ല..” ചായ കൊണ്ടുവന്ന പയ്യൻ സ്ഥലം വിട്ടു പോയി എന്നുറപ്പു വരുത്തിയ ശേഷം സുബൈർ മുരടനക്കി. “മരിച്ചു പോയ സമീർ സാഹിബിന്റെ പെങ്ങടെ മകൻ ആണ് ഞാൻ..” “സമീർ സാഹിബ് മരിച്ചോ..” “ഉം രണ്ടാഴ്ച ആയി..” “അറിഞ്ഞില്ല..” “പത്രത്തിലൊക്കെ ഉണ്ടാരുന്നു..” ജോർജ്ജ്…
എൽഡ
ഇന്റർനെറ്റ് ഓഫ് തിംഗ്സും, ഇൻഡസ്ട്രിയൽ ഇന്റർനെറ്റും, കണക്ടഡ് മനുഷ്യരും ഒക്കെയുള്ള ആദ്യ മലയാള ഫിക്ഷൻ ആവും എൽഡ
നാടൻ പ്രേമം
നാടൻ പ്രേമം (1) – ശേഖരൻ നായരുടെ മലബാർ യാത്ര (2) – പാത്തുമ്മ (3) മുല്ലപ്പൂ പ്രണയം (4) സക്കീർ ഇറാനി (5) ശുഭം (1) – ശേഖരൻ നായരുടെ മലബാർ യാത്ര ശേഖരൻ നായർ ബസ്സിറങ്ങി കാല് വലിച്ച് നീട്ടി, ചവുട്ടി നടന്നു…തേക്കിൻ ചുവട് സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയെന്നാണ് അനന്തരവൻ സുകു പറഞ്ഞത്..പക്ഷെ ഉറങ്ങിപ്പോയത് കൊണ്ട് സ്ഥലം കഴിഞ്ഞു പോയി എന്ന ഭ്രമത്തിൽ ചാടിയിറങ്ങിയത് ഒരു സ്റ്റോപ്പ് മുന്നേ പള്ളിപ്പടിയിൽ ആയി പോയി..മൂലമറ്റം ഫാസ്റ്റിൽ…
Terminal 2B
ഏകദേശം ഒന്‍പത് വർഷം മുന്‍പ് , എന്റെ ആദ്യ വിദേശ യാത്ര പാരീസിലൂടെ ആയിരുന്നു…ഒരു രാവ് പാരീസിലെ ചാൾസ് ഡീ ഗോൾ എയർപോർട്ടിലെ ടെർമിനലുകളിൽ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്..എന്റെ ആദ്യ ബ്ലോഗ് പോസ്റ്റും (മുഴുമിപ്പിക്കാനാവാത്ത!! ) ടെർമിനൽ 2B യിലെ ആ രാവിനെ കുറിച്ച് ആയിരുന്നു !! സെക്യൂരിറ്റി ക്ലിയറൻസ് വൈകിയത് മൂലം കണക്ഷൻ ഫ്ലൈറ്റ് മിസ്സായ മൂന്നു ചെറുപ്പക്കാരിൽ ഒരാൾ ആയിരുന്നു അന്ന് ഞാൻ..പിറ്റേ ദിവസം രാവിലെയെ അടുത്ത കണക്ഷൻ ഫ്ലൈറ്റ് ഉള്ളൂ എന്ന് പറഞ്ഞ എയർ…
Apple Dreams
Published in Mathrubhumi Daily – Trivandrum Edition – May 28 2013
ചരിത്രത്തില്‍, നഷ്ടമായ ഒരു ക്യാമറ-ഒരു കള്ളന്, ഒരു അന്വേക്ഷകന്‍ (എന്തൊരു ബോറന് ടൈറ്റില്‍ !!!!)
ഞാന്‍ ആകെ അസ്വസ്ഥന്‍ ആണ്..മനസ്സില്‍ ഉറവപൊട്ടിയ ചില കഥാ ബീജങ്ങള്‍ വാക്കുകള്‍ക്കു വേണ്ടിയുള്ള വിശപ്പ് എന്നെ ഇടക്കിടെ അറിയിച്ച് കൊണ്ടിരിക്കുന്നു.. ആവര്‍ത്തിക്കാന്‍ കഴിയാത്തത്രവണ്ണം പറഞ്ഞു പഴകിയ ചില ആശയങ്ങള്‍ മാന്തിയെടുത്ത് ലാപ് ടോപ്പിലെ മംഗ്ലീഷ് കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു, ആരും വായിക്കാത്ത ചില താളുകളില്‍ കുറിച്ചിടാനുള്ള ആവേശം പണ്ടേ നഷ്ടമായ ഒരുവനായി മാറിയതില്‍പ്പിന്നെ കഥകള്‍ എന്നെ തേടി വരാറില്ല!!! ഇനി ഒരു പക്ഷെ, പഴയ ചില കേസുകെട്ടുകളിലൂടെ, ചികഞ്ഞു പോയെങ്കില്‍ ഒരു പുതു നൂലിഴ പോലുള്ള…
335E
ഇന്നു രാവിലെ മുതല്‍ തുടങ്ങിയതാണു അവളുടെ ഒരു പിണക്കം…എന്താണു കാരണമെന്നു തിരക്കിയിട്ടും മറുപടി ഒന്നും കിട്ടിയില്ല… രാവിലെ ഓഫീസിലേക്കിറങ്ങുമ്പോളുള്ള പതിവുകള്‍ എല്ലാം പിണക്കത്തിന്റെ തിരയില്‍പ്പെട്ടു മുടങ്ങിപ്പോയി.. ചികഞ്ഞു ചോദിക്കുന്നത് ഇഷ്ടമല്ല എന്നറിയാവുന്നതു കൊണ്ടും അത് പിന്നീട് വലിയ തര്‍ക്കങ്ങള്‍ക്ക് വഴി തെളിച്ചേക്കുമോ എന്ന പേടിയുള്ളതു കൊണ്ടും ഒന്നും ശ്രദ്ധിച്ചതായി ഭാവിച്ചില്ല കണ്ടതായി മുഖത്ത് കാണിച്ചില്ല….എന്തായാലും വൈകുന്നേരം എന്തെങ്കിലും സമ്മാനവും വാങ്ങിച്ചെന്നു സന്തോഷിപ്പിക്കാം…പക്ഷെ അതു വരെ ഈ ടെന്‍ഷന്‍..മൂഡ് ഔട്ട് എങ്ങിനെ സഹിക്കും.. ലീവെടുത്ത് വീട്ടിലിരിക്കാമെന്നു വെച്ചാല്‍ പ്രൊജക്റ്റ്…
ഡേവിഡ്
കഴിഞ്ഞ ദിവസം കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ രാജധാനി എക്സ്പ്രസ്സിൽ വെച്ച് പരിചയപ്പെട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് റസാക്ക് ആണു ഡേവിഡിനെക്കുറിച്ച് എന്നോടു പറഞ്ഞത്. രാജധാനിലെ സെക്കന്റ് ക്ലാസ് എസി കമ്പാർട്ട്മെന്റിൽ ലോവർ ബെർത്ത് സ്വമേധയാ അദ്ദേഹം ഭാര്യക്കും മകള്‍ക്കും വേണ്ടി ഒഴിഞ്ഞു തരാൻ തയ്യാറായതിനു ശേഷം ആണു ഞാൻ അദ്ദേഹം ഒരു പോലീസ് ഓഫിസർ ആണെന്ന് തന്നെ അറിയുന്നത് ! ചുരുങ്ങിയ സംഭാഷണങ്ങൾ, തിരുവനതപുരത്ത് ഏതോ കേസ് സംബന്ധിച്ച കാര്യങ്ങൾക്കായി പോവുകയാണെന്ന് പറഞ്ഞു. ക്രൈം…
ഇറച്ചികറി
മൃദുല സുബ്രഹ്മണ്യത്തിന്റെ വാട്സ് അപ് മെസേജിൽ നിന്നാണ് എല്ലാം തുടങ്ങിയത്…അതിനു മറുപടിയായി അർപ്പിത കമ്മത്തിന്റെ പാകം ചെയ്യാത്ത മെസേജ് വന്നതോട് കൂടി ആകെ ഇരുണ്ടു മൂടിയ വാട്സ് അപ് ഗ്രൂപ്പിൽ ഒരു പൊട്ടിത്തറി ഉടനെ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പ്രവീണേട്ടൻ വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോഴേ ഞാൻ പറഞ്ഞു..പ്രവീണേട്ടൻ പറഞ്ഞ പോലെയാണ് കാര്യങ്ങളുടെ പോക്ക്…ഉടൻ തന്നെ ഞങ്ങടെ പോട്ട് ലക് മമ്മീസ് ഗ്രൂപ്പിൽ ഒരു അടി നടക്കും. ഒന്നും മിണ്ടാതെ പ്രവീണേട്ടൻ ലാപ്ടോപ് ബാഗ് മേശപ്പുറത്ത്…
നഗരകുറിപ്പുകൾ – ബോൾഡർ
ഒരു നഗരത്തെ കുറിച്ച് എഴുതാം എന്ന തീരുമാനം നമ്മൾ എടുക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാവും.. (1) നിങ്ങൾ ഒരു സഞ്ചാരിയാണ്..ഒപ്പം നഗരം നിങ്ങളെ അത്രമേൽ സ്വാധീനിച്ചിരിക്കുന്നു..ഒരു സഞ്ചാരിയുടെ വ്യൂ ഫൈൻഡറിലൂടെ നിങ്ങൾ നഗരത്തെ നോക്കി കാണും..എന്നിട്ട് സഞ്ചാരിയുടെ തൊപ്പി അണിഞ്ഞു നഗരത്തെക്കുറിച്ച് എഴുതും..Like this one – (https://lifendreamz.wordpress.com/2012/12/01/ടോക്യൊ-ഡയറീസ്/) (2) ..നിങ്ങൾ ആ നഗരത്തിൽ ഒരു പാട് വര്‍ഷങ്ങളായി ജീവിക്കുന്നു..നിങ്ങളുടെ ഉയർച്ചയ്ക്കും താഴ്ചകൾക്കും സാക്ഷിയായ നഗരം..ആ നഗരത്തിന്റെ തൂണും തുരുന്പും എല്ലാം നിങ്ങൾക്ക് കാണാതെ അറിയാം. എം…