ദുരൂഹം Prequel ഇവിടെ വായിക്കാം ഒരു പകൽ !! തിരുവനന്തപുരം ചാലാ മാർക്കറ്റിലെ മരയ്ക്കാർ സ്റ്റീൽ പാത്രക്കടയിൽ നിന്ന് ഉച്ചയൂൺ കഴിക്കാൻ സമയം തെറ്റി പുറത്തേക്കിറങ്ങിയതായിരുന്നു ഇബ്രാഹിം മരക്കാർ. സാധാരണ വീട്ടിൽ നിന്ന് കൊണ്ടുവരാറ് ആണ് പതിവ്, പക്ഷെ അന്നൊന്ന് ഹോട്ടൽ ഭക്ഷണം കഴിക്കണം എന്നൊരു പൂതി. മൂന്നാം കട കടന്നുള്ള ചെറിയ ഹോട്ടലിൽ കയറി മീൻ പൊരിച്ചതും സാമ്പാറും കൂട്ടിയൊരു ഊണ് അതായിരുന്നു ലക്ഷ്യം. വളവ് തിരിയുന്പോൾ മഞ്ഞ നമ്പർ പ്ളേറ്റുള്ള, ഒരു കറുത്ത അംബാസിഡർ കാർ…
കഥാഫാക്ടറി വാർഷിക കണക്കെടുപ്പ് 2018!!
പതിനെട്ടോളം പോസ്റ്റുകൾ – കുറിപ്പുകളും, കഥകളുമായി- 2018 ൽ കഥാ ഫാക്ടറിയിൽ പബ്ലിഷ് ചെയ്തു. അനലറ്റിക്സ് പ്രകാരം സ്ഥിരം സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടിയിട്ടുണ്ട്. ആകെ വിസിറ്റുകൾ കഴിഞ്ഞവർഷത്തേതിന്റെ ഇരട്ടിയായി. ആറായിരം കഴിഞ്ഞു എന്നത് സന്തോഷം തരുന്നു. മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നും വായനക്കാർ ഉണ്ടായിട്ടുണ്ട്. മിക്കവാറും ആളുകൾ കുട്ടിക്കഥകൾ തിരഞ്ഞാണ് എത്തിയത്. അത് കൊണ്ട് തന്നെ ആ ടാഗിൽ പോസ്റ്റ് ചെയ്ത നാല് കഥകൾക്കാണ് കൂടുതൽ വായനക്കാർ. നമ്മൾ വളരെ എഫേർട്ടും ടൈമും എടുത്തു എഴുതിയ കഥകൾക്ക് അർഹിക്കുന്ന…
കളിപ്പാട്ടം
കടയിൽ പതിവിലും അധികം തിരക്കുണ്ടായിരുന്നു. വർഷാന്ത്യത്തിലെ സമ്മാനപ്പൊതികളൊരുക്കുവാൻ വേണ്ടി അവസാന വട്ട ഓട്ടത്തിലായിരുന്നു എല്ലാവരും. കൊച്ചുമക്കൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങുന്ന മുത്തശ്ശിമാർ, കുട്ടികൾക്കുള്ള പാവകൾ വാങ്ങുന്ന അച്ഛനമ്മമാർ. കൂടിയിരിക്കുന്ന കളിപ്പാട്ടങ്ങളിൽ നിന്ന് തങ്ങൾക്ക് വേണ്ടവ തിരഞ്ഞെടുക്കുവാൻ തിടുക്കം കൂട്ടുന്ന കൊച്ചു കുറുമ്പന്മാർ. കയ്യിൽ കിട്ടുന്നത് മതിയാകാതെ മറ്റൊരു കളിപ്പാട്ടത്തിനായി വഴക്കടിക്കുന്ന കുഞ്ഞു സുന്ദരിമാർ. പതിവാണെങ്കിലും ഇന്നത്തെ തിരക്ക് പോലൊന്ന് ഇതിനു മുന്നേ ഒരിക്കലും കണ്ടിട്ടില്ലാത്തതായിരുന്നു. കടയിൽ അങ്ങോളം ഇങ്ങോളം തൂക്കിയിട്ടിരിക്കുന്ന ചുവന്ന റിബണുകളും സ്വർണ്ണ നൂലുകളും, ഉത്സവത്തിന്റെ…
ത്രയം
ത്രയം സൂസന്നയുടെ ഗ്രന്ഥപ്പുര പേജ് അന്പത്തിയൊന്ന് അദ്ധ്യായം പതിന്നാല്, അവസാന പാരഗ്രാഫ്. “ദസ്തേയ്വ്സ്കിയുടെ നോവലിക്കുറിപ്പുകളിൽ ഏറ്റവും സങ്കീര്ണമായത് ഇഡിയറ്റിന്റേത് ആയിരുന്നു. ജനീവയിൽ ഇരുന്ന് റഷ്യൻ പത്രങ്ങൾ ദസ്തെയ്വ്സ്കി കമ്പോട്കമ്പ് വായിച്ചു. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഓരോന്നോരോന്നായി എഴുത്തുകാരൻ ശേഖരിച്ചു. കാരണം, കുറ്റകൃത്യങ്ങളാണ് നോവലുണ്ടാക്കുന്നത്..” ഈ പുസ്തകത്തിലേക്ക് എത്തുന്നതിനും, ദസ്തെയ്വ്സ്കിയുടെ കഥാതന്തുക്കളുടെ പ്രചോദനത്തെക്കുറിച്ചറിയുന്നതിനും ഏറെ മാസങ്ങൾക്കു മുൻപേ തന്നെ, ഗൂഗിൾ എടുത്ത് താമസിക്കുന്ന സ്ഥലത്തിന്റെ പിൻ കോഡ് വെച്ച്, ഈ സിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വായിക്കുന്ന ഒരു…
Dreams !!!!
ബർഗളർ അലാം അടിക്കുന്നത് കേട്ടാണ് ഉണർന്നത്. മുന്നിലെ മുറിയിൽ ട്യൂബ് കത്തുന്നുണ്ടായിരുന്നു. മുന്നിലെ മുറിയിൽ നിന്നും പുറത്തേക്കുള്ള വെളുത്ത വാതിൽ തുറന്നു കിടക്കുന്നു. കസിൻസ് ആണെന്ന് തോന്നുന്നു, അവർ പുറത്ത് നിന്ന് എന്തോ തിരയുന്നുണ്ട്. മുന്നിലെ മുറിയിൽ നിന്നും നേരെ എതിർവശത്തായി ചെറിയ ഒരു മുറി. അവിടെയും ട്യൂബ് കത്തി നിൽക്കുന്നുണ്ട്. മുറിയിൽ തലേ ദിവസം അടിച്ച കുമ്മായത്തിന്റെ മണം ഇളം നീല വെളിച്ചത്തോടൊപ്പം നിറഞ്ഞു നിൽക്കുന്നു. ആ മുറിയിലേക്കുള്ള വാതിൽ പാതി ചാരിയത് തുറന്നു അകത്ത്…
ഫാൻഫിക്ഷൻ 2
(2018 മെയ് 23 നു സിനിമാപാരഡീസോ ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത് !!) തൊണ്ണൂറ്റി അഞ്ചാം നമ്പർ ഹൈവേയിൽ, നൂറ്റി എൺപത്തി മൂന്നാം എക്സിറ്റ് എടുക്കുന്നതിനു അരമണിക്കൂറോളം മുന്നേ ഒരു ചുവന്ന സ്പോർട്ടസ് കാർ അതിവേഗം കടന്നു പോയി. നൂറ്റി നാല്പത് മൈൽസ് പെർ അവർ, മനസ് വെറുതെ കണക്കു കൂട്ടി പറഞ്ഞു. മിനിമം അത്രയെങ്കിലും സ്പീഡിലാണ് ലെവൻ പോയത്. ******* “മലയാളികളെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല..” “എന്താ പറഞ്ഞേ ..” “മലയാളികളോട് അടുപ്പം സൂക്ഷിക്കാൻ കൊള്ളില്ല എന്ന്..” “ഓഹോ..എന്തോ…
ഫാൻ ഫിക്ഷൻ – 1
(2018 March 17നു സിനിമാപാരഡീസോ ഫേസ്ബുക് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചത് !) ന്യൂജേഴ്സിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള ഹൈവേ. ലിങ്കൺ ടണലിന്റെ കവാടം തുടങ്ങുന്നതിന് മുന്നേയുള്ള ഹെയർപിൻ വളവിൽ ട്രാഫിക് തുടങ്ങിയിട്ട് സമയം ഏറെയായി. കനത്ത മഴയിൽ എൻ ജെ ട്രാൻസിസ്റ്റിന്റെ വെള്ളയും ചാരവും നിറത്തിലുള്ള എസി ബസുകളുടെ നീണ്ട നിരയിൽ പെട്ട് ഒരു കറുത്ത കോഡിലാക് എസ് യു വി. കാറിനുള്ളിൽ അക്ഷമനായി അയാൾ സ്റ്റിയറിംഗ് വീലിൽ താളം പിടിക്കുന്നുണ്ട്. കാർ സ്റ്റീരിയോയിൽ ഗാരി ലീവാന്റെ പ്രസിദ്ധമായ “കില്ലിംഗ്…
പ്രേതം !!
“പ്രേതങ്ങൾക്ക് മനുഷ്യ രൂപം എടുക്കാൻ പറ്റുമെന്ന് പറയുന്നത് ശരിയാണോ “ “ഹാ ഹ ഹാ “ “എന്താ ചിരിക്കുന്നത് ” “എങ്ങനെചിരിക്കാതിരിക്കും.” “ അപ്പൊ, പ്രേതങ്ങൾക്ക് മനുഷ്യരുടെ രൂപമെടുക്കാൻ പറ്റില്ലേ ” “മനുഷ്യനുണ്ടാക്കിയ ഏറ്റവും വലിയ നുണയാണ് നീ ഈ പറഞ്ഞത് “ “എന്ന് വെച്ചാൽ ” “ പ്രേതങ്ങൾ അരൂപിയാണെടോ “ “ എങ്ങനെ അറിയാം “ “ നിനക്കെന്നെ കാണാൻ പറ്റുന്നുണ്ടോ “ “ഇല്ല ” “ കേൾക്കാൻ പറ്റുന്നുണ്ടോ..ശബ്ദം ആണ് ഞാൻ ഉദ്ദേശിച്ചത്…
ഹെമിഗ്വേയുടെ വീട്ടിൽ
ഞങ്ങൾ ചെല്ലുന്പോൾ കീ വെസ്റ്റിലെ ഹെമിംഗ്വേയുടെ വീട്ടിൽ സന്ദര്ശകരെക്കൊണ്ട് നിറഞ്ഞിരുന്നു. വീടിനു പുറത്തെ ചുറ്റുമതിലിനെ പറ്റിചേർന്നു കിടന്ന ചെറിയ നിരയിലെ അവസാനക്കാരായി ചേർന്ന് നിൽക്കുന്പോൾ നടപ്പാതയോരത്ത് ഹെമിഗ്വേയുടെ തന്നെ കഥാപാത്രങ്ങളുടെ ഛായയുള്ള ചുരുട്ട് വലിച്ചു കൊണ്ടിരിക്കുന്ന കിഴവൻ ചിത്രങ്ങൾ വിൽപ്പനക്കായി വെച്ചിരിക്കുന്നത് കാണാം. മറ്റൊരു വിൽപ്പനക്കാരൻ കാരിക്കേച്ചറുകൾ വരച്ചു വിൽക്കാനായി വെച്ചിരിക്കുന്നു. അയാൾ ഇടയ്ക്കിടെ എന്തൊക്കെയോ ഉറക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. അകത്തെ സ്വീകരണ മുറിയിൽ ടൂറിസ്റ്റ് ഗൈഡുകൾ പലതവണ ചവച്ചരച്ച വാക്കുകൾ വീണ്ടും നുണഞ്ഞിറക്കുന്നുണ്ട്. തേനീച്ചക്കൂട്ടത്തെ ആകർഷിച്ചു കൊണ്ട്…
കപ്പൽച്ഛേദം
ആദ്യമായി ഷോർട്ട് ഫിലിം എഴുത്തിൽ പങ്കാളിയാവുന്നു. പന്ത്രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഒരു സിനിമയാണ്. അഞ്ചിലും ആറിലും പഠിക്കുന്പോൾ യുപി സ്കൂളിൽ സാഹിത്യ സമാജം പേരിലൊരു പരിപാടി നടക്കുമായിരുന്നു. കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ആയിരുന്നു ആ പരിപാടികൾ നടത്തി പോന്നിരുന്നത്. ഹൈസ്കൂളിലും ആ കാലത്ത് സാഹിത്യ സമാജങ്ങൾ നടത്തി വന്നിരുന്നു എന്നാണ് ഓർമ്മ. ഇപ്പോൾ ഉണ്ടോ എന്നറിയില്ല. യുപി സ്കൂളിലെ ഏതോ ഒരു വർഷം സാഹിത്യ സമാജം സ്കൂൾ തല ഉദ്ഘാടനത്തിന് വന്നത് തൊട്ടടുത്ത ഹൈസ്കൂളിലെ…
മാക്സിമം ഷെയർ പ്ലീസ് !!
“മാക്സിമം ഷെയർ പ്ലീസ്.” വാട്സാപ്പിലെക്ക് വന്ന മെസേജിന്റെ നോട്ടിഫിക്കേഷനാണ് കാലത്തെ എഴുന്നേറ്റപ്പോഴേ കണ്ണിൽ തടഞ്ഞത്. സ്മാർട് വാച്ചിൽ അലാം സ്റ്റോപ്പ് ചെയ്തപ്പോൾ തന്നെ ഫോണിലെ വൈഫൈ എനേബിൾ ആവുകയും അതിനെ തുടർന്ന് സിനിമ തീയേറ്ററിൽ ഗേറ്റ് തുറക്കുന്നതും കാത്ത് പുറത്തു നിൽക്കുന്ന ജനം മുഴുവൻ ഗേറ്റ് തുറന്ന മാത്രയിൽ ഉള്ളിലേക്ക് ഇരച്ചു കയറുന്നത് പോലെ മെസേജുകൾ ഓരോന്നായി ഫോൺ സ്ക്രീനിൽ പച്ച നിറത്തിൽ നിറഞ്ഞു വന്നു. ഇന്നും ഗ്രൂപ്പിലെന്തോ അടി തുടങ്ങിയെന്നു തോന്നുന്നു. ക്ലസ്മേറ്റ്സ് ഓഫ് ’02…