കഥ ഇതുവരെ – https://kadhafactory.com/2022/12/10/വെസ്റ്റ്54-സവാന്ന-സ്ട്രീറ/ Audio Version – https://open.spotify.com/episode/2mpu3l3hCLlNhwO049Zmie?si=padGa31cSdC92BRKzCQOKA&fbclid=IwAR0CzqydEe0EcE07J1hPtBI2cxrA5WwwuVlk2UbxUdT7iYZd92cIEMJD1tE&nd=1 (3) പൂച്ചകളെക്കൊണ്ടുള്ള ശല്യം ഒഴിഞ്ഞെന്നു ഭാര്യ പറഞ്ഞതിന്റെ രണ്ടാം നാൾ, കൊറിയക്കാരന്റെ വീടിനു മുന്നിലൊരു പോലീസ് കാർ വന്നു നിന്നു. നീല ലൈറ്റ് മിന്നിച്ചു കൊണ്ടാണ് പോലീസു കാർ വന്നു നിന്നത്. അതിൽ നിന്നൊരു തടിമാടൻ പോലീസുകാരൻ ഇറങ്ങി വരുന്നത് ഞങ്ങളുടെ ജനാല വിടവിലൂടെ എനിക്ക് കാണാമായിരുന്നു. അയാളോട് സംസാരിച്ചു കൊണ്ട് വെളിയിൽ വന്ന കൊറിയക്കാരൻ, എന്റെ വീടും ചൂണ്ടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പത്ത് മിനിറ്റുകൾ…
ടാഗ്: Desi Malayalam Stories
വെസ്റ്റ്54 സവാന്ന സ്ട്രീറ്റിലെ പൂച്ചഹത്യകൾ – ഒരു കുറ്റാന്വേഷണ പരമ്പര (പുതിയ കഥ തുടങ്ങുന്നു)
(1 ) Subscribe Kadhafactory original story teller Podcast channel for the audio stories https://spotifyanchor-web.app.link/e/IgmbBgpGOvb എന്റെ അയല്പക്കത്ത് താമസിക്കുന്നയാൾ കൊറിയൻ വംശജനാണ്. ഡൗൺടൗണിലെവിടെയോ ഉള്ള ഒരു ഏഷ്യൻ ഗ്രില്ലിലെ മെയിൻ ഷെഫ് ആണയാൾ. എന്ന് വെച്ചാൽ ഏഷ്യൻ ഗ്രില്ലിലെ പ്രിയപ്പെട്ട രുചികളിൽ ഒന്നായ മംഗോളിയൻ ബീഫിന്റെ എരിവും പുളിയും കൊത്തുമല്ലിയുടെയും ഉണക്ക മുളകിന്റെയും അളവ് നിശ്ചയിക്കുന്നയാൾക്കൂടിയാണ് എഎന്റെ അയൽക്കാരൻ എന്ന് ചുരുക്കം. അവധി ദിവസങ്ങളിൽ അയാൾ അയാളുടെ വീടിന്റെ പിന്നിലെ ചെറിയ വരാന്തയിൽ…
ആരോ പിന്തുടരുന്നുണ്ട് – അപസർപ്പക കഥ – സാകേതം മാസികയിൽ
#saaketham സാകേതം മാസിക പ്രിന്റ് എഡിഷൻ കടകളിലും ഡിജിറ്റൽ എഡിഷൻ മാഗ്സ്റ്റർ ആപ്പിലും ലഭ്യമാണ്. പ്രിന്റ് എഡിഷൻ വില 20 രൂപ. ഡിജിറ്റൽ എഡിഷൻ 2$. പ്രവാസിപതിപ്പ് ആണ് ഇത്തവണ. കഥകളുടെയും കുറിപ്പുകളുടെയും കൂട്ടത്തിൽ പ്രിയ സുഹൃത്തുക്കൾ വിപിൻ മോഹൻ, ലീസ മാത്യു, ഹരിത സാവിത്രി, പ്രിയ ഉണ്ണികൃഷ്ണൻ, എതിരൻ ചേട്ടൻ, ബെന്നി എന്നിവരുടെ സൃഷ്ടികളും ഉണ്ട് എന്നത് മറ്റൊരു ഹൈലൈറ്റ് ആണ്. Magzter ലിങ്ക് https://reader.magzter.com/preview/erg0ukawigam8e2pxscyks11347940/1134794 . വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !
സ്‌കൂൾ ഡയറീസ്…ചാപ്റ്റർ സെയ്ദ് മാസ്റ്ററും നീല വെളിച്ചവും
ത്രേസ്യാമ്മ ടീച്ചറുടെ അകാല വിയോഗത്തിന് ശേഷം കുറച്ചു കാലം ഞങ്ങൾക്ക് ഹിന്ദി ടീച്ചർമാർ വാഴില്ലായിരുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിച്ചു കൊണ്ടിരുന്ന മാഷന്മാരിൽ ചിലർ തല്ക്കാലം ഹിന്ദി കൂടിയൊന്ന് ട്രൈ ചെയ്തേക്കാം എന്ന ധാരണയിൽ അഞ്ചാം ക്ലാസ് മുതൽ മേൽപ്പോട്ടുള്ള ക്ലാസ്സുകളുടെ വാതിൽ കടന്നു വന്നെങ്കിലും അത്രയ്ക്കങ്ങോട്ട് തൃപ്തി വരാത്തത് കൊണ്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോവേണ്ടി വന്നു. പിന്നെ കുറച്ചു കാലത്തേക്കെങ്കിലും പിടിച്ചു നിക്കാനായത് വി എ ജോസ് സാറിന് ആയിരുന്നു. ജോസ് സാർ ആ കാലത്ത്…
Terminal 2B
ഏകദേശം ഒന്പത് വർഷം മുന്പ് , എന്റെ ആദ്യ വിദേശ യാത്ര പാരീസിലൂടെ ആയിരുന്നു…ഒരു രാവ് പാരീസിലെ ചാൾസ് ഡീ ഗോൾ എയർപോർട്ടിലെ ടെർമിനലുകളിൽ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്..എന്റെ ആദ്യ ബ്ലോഗ് പോസ്റ്റും (മുഴുമിപ്പിക്കാനാവാത്ത!! ) ടെർമിനൽ 2B യിലെ ആ രാവിനെ കുറിച്ച് ആയിരുന്നു !! സെക്യൂരിറ്റി ക്ലിയറൻസ് വൈകിയത് മൂലം കണക്ഷൻ ഫ്ലൈറ്റ് മിസ്സായ മൂന്നു ചെറുപ്പക്കാരിൽ ഒരാൾ ആയിരുന്നു അന്ന് ഞാൻ..പിറ്റേ ദിവസം രാവിലെയെ അടുത്ത കണക്ഷൻ ഫ്ലൈറ്റ് ഉള്ളൂ എന്ന് പറഞ്ഞ എയർ…
ഇറച്ചികറി
മൃദുല സുബ്രഹ്മണ്യത്തിന്റെ വാട്‍സ് അപ് മെസേജിൽ നിന്നാണ് എല്ലാം തുടങ്ങിയത്…അതിനു മറുപടിയായി അർപ്പിത കമ്മത്തിന്റെ പാകം ചെയ്യാത്ത മെസേജ് വന്നതോട് കൂടി ആകെ ഇരുണ്ടു മൂടിയ വാട്‍സ് അപ് ഗ്രൂപ്പിൽ ഒരു പൊട്ടിത്തറി ഉടനെ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പ്രവീണേട്ടൻ വൈകുന്നേരം ഓഫീസിൽ നിന്നും വന്നപ്പോഴേ ഞാൻ പറഞ്ഞു..പ്രവീണേട്ടൻ പറഞ്ഞ പോലെയാണ് കാര്യങ്ങളുടെ പോക്ക്…ഉടൻ തന്നെ ഞങ്ങടെ പോട്ട് ലക് മമ്മീസ് ഗ്രൂപ്പിൽ ഒരു അടി നടക്കും. ഒന്നും മിണ്ടാതെ പ്രവീണേട്ടൻ ലാപ്ടോപ് ബാഗ് മേശപ്പുറത്ത്…
നഗരകുറിപ്പുകൾ – ബോൾഡർ
ഒരു നഗരത്തെ കുറിച്ച് എഴുതാം എന്ന തീരുമാനം നമ്മൾ എടുക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാവും.. (1) നിങ്ങൾ ഒരു സഞ്ചാരിയാണ്..ഒപ്പം നഗരം നിങ്ങളെ അത്രമേൽ സ്വാധീനിച്ചിരിക്കുന്നു..ഒരു സഞ്ചാരിയുടെ വ്യൂ ഫൈൻഡറിലൂടെ നിങ്ങൾ നഗരത്തെ നോക്കി കാണും..എന്നിട്ട് സഞ്ചാരിയുടെ തൊപ്പി അണിഞ്ഞു നഗരത്തെക്കുറിച്ച് എഴുതും..Like this one – (https://lifendreamz.wordpress.com/2012/12/01/ടോക്യൊ-ഡയറീസ്/) (2) ..നിങ്ങൾ ആ നഗരത്തിൽ ഒരു പാട് വര്ഷങ്ങളായി ജീവിക്കുന്നു..നിങ്ങളുടെ ഉയർച്ചയ്ക്കും താഴ്ചകൾക്കും സാക്ഷിയായ നഗരം..ആ നഗരത്തിന്റെ തൂണും തുരുന്പും എല്ലാം നിങ്ങൾക്ക് കാണാതെ അറിയാം. എം…