അവാർഡിതനായ K

on

ജനുവരിയിലോ മറ്റോ രണ്ടു ദിവസത്തെ പ്ലാനിട്ടാണ് ഷൂട്ടിംഗ് തീരുമാനിച്ചത്. ആദ്യ ദിവസം എന്റെ വീട്ടിൽ വെച്ച് എടുത്ത സീൻസ് മുഴുവൻ ഡിലീറ്റ് ചെയ്തു കളഞ്ഞു. പിറ്റേ ദിവസം ഒരു ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നര മുതൽ വൈകുന്നേരം അഞ്ചു മണിവരെ എടുത്ത എട്ട് സിംഗിൾ ഷോട്ടുകളിൽ നിന്ന് ഏറ്റവും സിങ്ക് ആയി എന്ന് തോന്നിയ എട്ടാമത്തെ ഷോട്ടിന്റെ ആദ്യ പകുതിയും ഏഴാമത്തെ ഷോട്ടിന്റെ രണ്ടാം പകുതിയുമാണ് ഇന്ന് നിങ്ങൾ കാണുന്ന കെ എന്ന ഷോർട് ഫിലിം.

സ്ക്രിപ്റ്റ് എഴുത്തിൽ ഫാദർ സ്റ്റാൻ സാമിയുടെ കമ്പ്യുട്ടറിൽ വ്യാജമായി തിരുകികയറ്റിയ തെളിവുകളെക്കുറിച്ചുള്ള വാർത്ത മുതൽ ലോകമെമ്പാടുമുള്ള അതോറിറ്റീരിയൻ ഭരണകൂടങ്ങൾ എതിർ സ്വരങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്നത് വരെ സ്വാധീനിച്ചിട്ടുണ്ട്. പെഗാസിസ് വിഷയത്തിൽ സുപ്രീം കോടതി നടപടി എടുത്ത ഈ കാലത്താണ് കെ യെക്കുറിച്ചു എഴുതുന്നത് പോലും. എഡിറ്റിങ് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് അർണാബിന്റെ വാട്സ്ആപ് ലീക്കുകളെക്കുറിച്ചുള്ള വാർത്ത വന്നത്. ശില്പ വാർത്ത വായിക്കുന്ന സീനിൽ സ്ക്രോളിങ് ടെക്സ്റ്റ് ആയിട്ട് ആ ബ്രേകിംഗ് ന്യൂസ് ഇട്ടതാണ് ചെയ്തതായി തോന്നിയ ഏക ക്രിയേറ്റിവിറ്റി. ആ ക്രിയേറ്റിവിറ്റിയ്ക്ക് ആയിരിക്കണം 7th ആർട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽഫിലിം ഫെസ്റ്റിവലിന്റെ ക്രിയേറ്റിവിറ്റി അവാർഡ് കെ യ്ക്ക് ലഭിച്ചത്.

ഒരു അഭിപ്രായം ഇടൂ