മൈൻഡ് ഗെയിംസ് – story

വിസ്കോൺസിന് – 2017 ഒക്ടോബറിലെ ഒരു ഗര്ഭകാലം. ഗര്ഭകാലം എന്ന് വിശേഷിപ്പിക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട്. വോക്കേഷ കൗണ്ടിയിലെ ആൾട്ടർനേറ്റ് ഡയമൻഷൻ സ്റ്റുഡിയോസ് എന്ന കമ്പനിയുടെ ഷൂട്ടിംഗ് തുടങ്ങിയ റോസ് ലോഡ്ജ് എന്ന ചെറു സിനിമയിലെ പ്രധാന നടന്മാരായ 😉 മൂന്നു പേരുടെ കുഞ്ഞുങ്ങൾ മൂന്നു ഉദരങ്ങളിൽ ഗർഭാവസ്ഥയിൽ ഇരിക്കുന്ന കാലമാണ്. വിസ്കോൺസിൻ തണുപ്പിലേക്ക് ഇറങ്ങാൻ കുറച്ചാഴ്ചകൾ മാത്രം ബാക്കി നിൽക്കുന്നു. റോസ് ലോഡ്ജ് എന്ന് പേരുള്ള ഏതോ ഒരു വെക്കേഷൻ കാബിൻ ന്റെ മുന്നിൽ…

ഏകാന്ത വാസം കഴിഞ്ഞു- Song from MindGames

Malayalam song from our short movie – MindGame !! Thanks Kailas Menon,(Music Director- Theevandi, Ittimani, Edakkad Battalion 06)  for launching the album !! Friends- please watch and share the video !! (Use Headphone) !! ഈയുള്ളവന്റെ വരികൾ ആണ്… ഏകാന്ത വാസം കഴിഞ്ഞു പ്രിയ സഖി..ഇനി നിനക്കരികിലേക്കുള്ള യാത്ര  ഏകാന്ത വാസം കഴിഞ്ഞു പ്രിയ സഖി..ഇനി നിനക്കരികിലേക്കുള്ള യാത്ര  മരണമൊരു പാലം പണിതുയർത്തീടുന്നു, നാം…

Mind Games- Short Film

രമേഷേട്ടന്റെ സംവിധാനത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചെറു സിനിമ(റോസ് ലോഡ്ജ്-കപ്പൽഛേദം-മൈൻഡ് ഗെയിംസ് ). എഴുത്തിൽ രണ്ടര തികച്ചു(എക്കോ-സംഭാഷണം, കപ്പൽഛേദം-സഹ തിരക്കഥ/സംഭാഷണം, മൈൻഡ് ഗെയിംസ്) എന്ന് വേണമെങ്കിൽ പറയാവുന്നത്. ആദ്യമായിട്ട് കഥ-സ്ക്രിപ്റ്റ് പൂർണ്ണമായി എഴുതുന്നത്. മൈൻഡ്ഗെയിംസ് !!   Coming Soon !! Stay Tuned.. Story-Script-Dialogues by Kadhafactory !!   Please subscribe Alternate Dimension YouTube Channel – https://www.youtube.com/channel/UCvp8KVLO-SHxOhZA_lDO67g Check our Facebook page for more details – https://www.facebook.com/AlternateDimensionMovies/?__tn__=kCH-R&eid=ARDCFxS8jGmgMUBX20Yh3sMEwTFmRMgsK7v3233D0woAv_q3-I_qBU8SMR3GuTl-VIsXTJvRpu4dbqip&hc_ref=ARQGXObjLn8O5EroRR03WkkPVrLWwlfzaxNWVGJHHtFzcnhBP7xMCM8ImfglLww-7TQ&__xts__%5B0%5D=68.ARB1ifTqYtfO2SAowZuXAvNWKqGTj2RGunk77m5xr98icRAGnhhY1fO4D3HzoMxR9RHGFziB8hOnTEkPyULbHqZnWW4IKIaxA6mvjQziQDmPTIZ-w8I1CiKXPXtVQk1Z3dnS5uxLAtn5zfvVuopdBD2wOBZ9CPWfQ6jPk0w5C0dLzp9LLx5Q8FCT2c4BQ3gj5V87yrjLoxHCn02Q_f411LXbeQNFMIZqfmzLWeVu4TmUHK8HmNK5jSLlZwga-BZXozwxz_QCKsbYBP36QM00XolSoTixTvhswKiTqSxesrfKHyfUDb5pkErwkD2KjYi3LutPToNptB2gVKVlbmaT

ഡിറ്റക്ടീവും ഞാനും !!

പുതിയ ഒരു കഥ എഴുതാൻ ഇത് വരെയും ആരോടും പറയാതെ ഇരുന്നതാണ്. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എഴുതിയാൽ അതൊരിക്കലും മുഴുമിപ്പിക്കാൻ ആവില്ല എന്നൊരു അന്ധവിശ്വാസം ഈയിടെയായി എന്നിലെ കഥ പറച്ചിലുകാരനെ പിടികൂടിയിട്ടുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ നിന്ന് ഒരു കഥയെഴുതിപ്പിടിപ്പിക്കാനുള്ള സമയം കണ്ടെത്താൻ കഴിയാത്തതും, എഴുതി വെച്ച കഥകൾക്കൊരു തുടക്കം ഉണ്ടാക്കാൻ സാധിക്കാത്തത് കൊണ്ടും വളരെയധികം ആത്മസംഘർഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ ഈയിടെയായി. സംശയമുണ്ടെങ്കിൽ ഞാൻ മുന്നേ പറഞ്ഞിട്ടുള്ള കഥകളിലേക്കൊന്നു നോക്കൂ..മിക്കവയും പാതിയെഴുതി നിർത്തിയവയല്ലേ…അതെന്താണ് എനിക്കൊരിക്കലും അവയൊന്നും പൂർത്തീകരിക്കാൻ…

താഹിർ ഡെമിയുടെ ജീവിത കഥ (2)

Read Part One Here – കടൽത്തീര നഗരത്തിലെ കഥകൾ – (1) ലോകത്തെ പറ്റിയുള്ള സംഭവ ബഹുലമായ ഒരു ചരിത്രം നമ്മുടെ മുന്നിലുണ്ടെങ്കിൽ, ആ ചരിത്രത്തിൽ നിന്നും ഒരാളെ ചൂണ്ടിയെടുത്ത് മുന്നിൽ എത്തിക്കാമെങ്കിൽ അതാണ് താഹിർ. താഹിർ ഡെമി എന്ന മുപ്പത്തി മൂന്നുകാരൻ അല്ല..ചരിത്രത്തിൽ അയാൾക്ക് മുന്നേ ആ പേരിൽ ജീവിച്ചിരുന്ന അഡ്‌മിറൽ താഹിർ ഡെമിയെ കുറിച്ചാവണം ചരിത്രരേഖകളിലൂടെ നമുക്ക് മുന്നിലേക്ക് എത്തേണ്ടത്. റിപ്പബ്ലിക് ഓഫ് അൽബേനിയയിൽ നിന്നാണ് ആ കഥ(കഥയല്ല യഥാർത്ഥ സംഭവങ്ങൾ )  തുടങ്ങേണ്ടത്….

ഗുളികൻമല ചാപ്റ്റർ !!

(ചുമ്മാ ടൈം പാസ്. ജീവിച്ചിരിക്കുന്നതോ “മരിച്ചിരിക്കുന്നതോ” ആയോ യാതൊരു ജന്തു മൃഗാദികളുമായും പുലബന്ധം പോലുമില്ല –ആർക്ക്, ഈ കഥയ്ക്കും കഥാ പാത്രങ്ങൾക്കും..സ്റ്റാറ്റ്യൂട്ടറി ഡിസ്ക്ളൈമർ..)   കഥ നടക്കുന്നത് പശ്ചിമ ഘട്ടത്തിലെ ഏതോ ഒരു കാട്ടിൽ ആണ്. തൽക്കാലം നമുക്കാ സ്ഥലത്തെ ഗുളികന്മല എന്ന് വിളിക്കാം. കിഴക്ക് പശ്ചിമഘട്ടം പിന്നിട്ടു തമിഴ്‌നാടും, പടിഞ്ഞാറ് കേരളവും, വടക്ക് കർണാടകവും അതിരിടുന്ന ഒരു കാട്ടുരാജ്യം. കാട്ടിൽ നിന്നും നാട്ടിൽ വന്നു മടങ്ങിയെത്തുന്ന മൃഗങ്ങളിൽ നിന്നും പറഞ്ഞറിഞ്ഞു കാട്ടിനുള്ളിലും ഡെമോക്രസിയാണ്. കാട്ടിലെ മൃഗങ്ങളുടെ…

കടൽത്തീര നഗരത്തിലെ കഥകൾ – (1)

(1) സൂസന്നയുടെ ഗ്രന്ഥപ്പുര പേജ് അന്പത്തിയൊന്ന് അദ്ധ്യായം പതിന്നാല്, അവസാന പാരഗ്രാഫ്. “ദസ്തേയ്‌വ്സ്കിയുടെ നോവലിക്കുറിപ്പുകളിൽ ഏറ്റവും സങ്കീര്ണമായത് ഇഡിയറ്റിന്റേത് ആയിരുന്നു. ജനീവയിൽ ഇരുന്ന് റഷ്യൻ പത്രങ്ങൾ ദസ്തെയ്‌വ്സ്കി കമ്പോട്കമ്പ് വായിച്ചു. കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടുകൾ ഓരോന്നോരോന്നായി എഴുത്തുകാരൻ ശേഖരിച്ചു. കാരണം, കുറ്റകൃത്യങ്ങളാണ് നോവലുണ്ടാക്കുന്നത്..” ഈ പുസ്തകത്തിലേക്ക് എത്തുന്നതിനും, ദസ്തെയ്‌വ്സ്കിയുടെ കഥാതന്തുക്കളുടെ പ്രചോദനത്തെക്കുറിച്ചറിയുന്നതിനും ഏറെയേറെ മാസങ്ങൾക്കു മുന്നേ, ചില ദിവസങ്ങളിൽ ഗൂഗിൾ എടുത്ത് നിലവിൽ താമസിക്കുന്ന സ്ഥലത്തിന്റെ പിൻ കോഡ് കൊടുത്ത് ഈ ഏരിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ…

The Lost Cat – കുട്ടിക്കഥ

[ This story is written by my daughter 8 year old Nandana a.k.a Nanda ] This book is dedicated to mom, dad and brother !!   Once there was a little girl who owned a cat. The cat had beautiful orange fur. She was pretty and a good listener.   One day the cat wandered around…

ഗൾഫ് വാർ

  ഉഗ്രപുരം ഗവ യുപി സ്‌കൂളിലെ കണക്ക് മാഷായ ശശിധരൻ മാസ്റ്ററിനു ഗൾഫ് യുദ്ധവുമായി എന്ത് ബന്ധമെന്നാവും ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്. ഉഗ്രപുരത്തങ്ങാടിയിൽ ബസ് സ്റ്റോപ്പിൽ നിന്ന് തെക്കു മാറി, കടകൾക്ക് പിന്നിലായി, വയലിന് കുറുകെയുള്ള മൺ റോഡിലൂടെ നടന്നു ചെന്നാൽ കാണുന്ന പുത്തൻ വീട് അതും ഭിത്തി തേയ്ക്കാത്ത ടൈപ്പ് ചുവന്ന കോൺക്രീറ്റ് വീട് ശശിധരൻ മാസ്റ്റർക്ക് നഷ്ടമായത് ഗൾഫ് യുദ്ധം എന്നൊരു ഒറ്റ കാരണം കൊണ്ട് മാത്രമാണ്. അപ്പോൾ നിങ്ങൾ ചോദിക്കും, നിങ്ങളുടെ അറിവിലും…

നന്ദി !!

ഇത്രയും കാലം ഇവിടെ കുറിച്ചു വെച്ച കഥകൾ വായിച്ചതിനു നന്ദി. എന്തിനും ഒരു വിരാമം വേണമല്ലോ..ചിലപ്പോൾ അല്പവിരാമം ആവാം. വ്യക്തിപരവും തൊഴില്പരവുമായ മുൻഗണനകൾ കാരണം കുറച്ചുകാലം അക്ഷരങ്ങളിൽ നിന്നും അകന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇവിടെ കുറിച്ച് വെച്ചിരിക്കുന്ന കഥകൾ തുടർന്നും വായിക്കുക. പ്രോത്സാഹനങ്ങൾക്കും, നല്ല വാക്കുകൾക്കും നന്ദി. – കഥാഫാക്ടറി !!!

സഞ്ചാരം – തിരക്കഥ

 സഞ്ചാരം..  കഥ – തിരക്കഥ- സംഭാഷണം –    kadhafactory  [EXT] NIGHT – 11:30 PM CHERTHALA KSRTC BUS STAND ബസ് സ്റ്റാണ്ട് വിജനം ആണു..ചുറ്റുമുള്ള കടകളിൽ വിളക്കുകൾ അണഞ്ഞിട്ടുണ്ട് …കടകൾ ഷട്ടർ ഇടുന്ന ശബ്ദം..അകലെ എവിടെയൊ നിന്ന്..ഓട്ടോ റിക്ഷ വരുന്ന ശബ്ദം ..ഓട്ടോയെ മറികടന്നു ഒരു ബസ് തെരുവിലേക്ക് പ്രവേശിക്കുന്നു..സ്റ്റാൻഡിൽ വലം വെക്കുന്നു.. ഡോർ തുറക്കുന്നതും അടക്കുന്നതുമായ ശബ്ദം..ബെല്ലടിക്കുന്ന ശബ്ദം..ബസ്..സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് പോവുന്നു.. ബസ്സിൽ നിന്നിറങ്ങിയ ഒരേയൊരു യാത്രക്കാരൻ..മുണ്ട് മടക്കി കുത്തി..ബാഗിൽ നിന്നും…

മഞ്ഞിൻ പൂന്തോപ്പിൽ, മലരിൽ മധു തേടി -ദുരൂഹം നാലാം അദ്ധ്യായം

കഥയിതുവരെ – ദുരുഹതകളുടെ കെട്ടഴിക്കാനുള്ള യാത്രയുടെ പിൻവഴികൾ വായിച്ചറിയാൻ ഈ ലിങ്കുകളിൽ ക്ലിക് ചെയ്യുക. ഒന്നാം അദ്ധ്യായം, രണ്ടാം അദ്ധ്യായം, മൂന്നാം അദ്ധ്യായം. മൂന്നോ നാലോ വര്ഷം പഴക്കമുള്ള റബർ മരങ്ങൾ കൽ റോഡിന്റെ വലതു വശത്തെ കുന്നിൻ ചെരുവിൽ ഇടവിട്ടിടവിട്ട് കാണാം. റബർ തടിയുടെ നിറമുള്ള കരിയിലകൾ പ്ലാറ്റഫോം തിരിച്ചിട്ടിരിക്കുന്ന ആ ചെരിവിലാകെ നിറഞ്ഞു മൂടിയിരിക്കുന്നു. കരിയിലകൾക്കിടയിലൂടെ എന്തോ ഇഴഞ്ഞു നീങ്ങുന്ന ശബ്ദം വീടിന്റെ തിണ്ണയിൽ ഇരുന്നാൽ കേൾക്കാം. അരണയാവാം അല്ലെങ്കിൽ എലിയോ പെരുച്ചാഴിയോ, ഇഴഞ്ഞു…