ഒരു പ്രേമ കഥ | Malayalam Short Film

ഹോം മെയ്ഡ് ഷോർട്ഫിലിം ആണ്..കാണുക..കണ്ടിഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ അറിയിക്കുക…പറ്റിയാൽ ഷെയറും ചാനൽ സബ്‌സ്‌ക്രൈബും ചെയ്യുക. ഇപ്പൊ ഇത്രയേ പറയാനുള്ളൂ.. താങ്ക്സ് !    

YouTube Channel::കഥാഫാക്ടറി ഒറിജിനൽ (Please Subscribe )

സഹൃദയരേ, കലാസ്നേഹികളെ .. കഴിഞ്ഞ കുറെ ആഴ്ചകളായി പലയിടത്തു നിന്നും യൂട്യൂബ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുവാനായുള്ള റിക്വസ്റ്റുകൾ ലഭിക്കുകയുണ്ടായി. അതെ തുടർന്നാണ് ഈയുള്ളവനും ഒരു യൂട്യൂബ് ചാനൽ ഉള്ള കാര്യം ഓർമ്മയിൽ വരുന്നതും..സബ്‌സ്‌ക്രിപ്‌ഷനെക്കുറിച്ചുള്ള ചിന്തകളിലേക്ക് ഇറങ്ങി ചെല്ലുന്നതും .. അങ്ങനെയൊരു സാഹചര്യം വന്നു ചേർന്നപ്പോഴാണ് നടുക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ റിക്വസ്റ്റുകളുമായി വരുന്നവർക്ക് മുന്നൂറും അഞ്ഞൂറും സബ്സ്ക്രൈബർസ്‌ ഉണ്ടെന്നും..നമ്മടെ ചാനലിന് വെറും..തുച്ഛമായ പതിനാറ് സബ്സ്ക്രൈബേർസ് മാത്രമേയുള്ളൂ എന്നതും. ആ നിലയ്‌ക്കൊരു മാറ്റം ഉണ്ടാവണം എന്ന ആഗ്രഹത്തിന്റെ…

മരുന്ന് :: കുട്ടിക്കഥ

വിജനമായ ഒരു രാജപാതയുടെ അരികിലായിരുന്നു അവരുടെ വീട്. ദൂരേയ്ക്ക് ഒരു നേർ രേഖ പോലെ കിടക്കുന്ന നാല് വരിപാത അകലെയുള്ള ഒരു നഗരത്തെ അവരുടെ വീടിനടുത്തുള്ള മറ്റൊരു നഗരവുമായി ബന്ധിപ്പിച്ചു കടന്നു പോകുന്നു. പാതയ്ക്കിരുവശത്തും കണ്ണെത്താത്ത ദൂരത്തോളം പുൽമേടാണ്. ഉണങ്ങിയ പുൽനാമ്പുകൾ തവിട്ടു നിറത്തിൽ പരന്നു കിടക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും ഒന്നോ രണ്ടോ വലിയ മരങ്ങൾ കണ്ടെന്നാലായി. പാതയുടെ ഇടതു വശത്തെ പുൽമേടിനു നടുക്കൊരു വലിയ മരം നിൽക്കുന്നുണ്ട്. അത്രയും വലിയ പുൽമേട്ടിൽ ഒരൊറ്റ മരം മാത്രം…

ബിഗ് ബോസ് – ഒരു താഥ്വിക അവലോകനം ;)

ബിഗ് ബോസ് ഷോ സ്ഥിരമായിട്ടല്ലെങ്കിലും കാണാറുള്ള ഒരു വ്യക്തിയാണ് ഈയുള്ളവൻ. മലയാളം ചാനലുകളിൽ നിലവിൽ ആകെക്കൂടി കാണുന്ന ഒരു പ്രോഗ്രാം ആണിത്. നമ്മുടെ സമൂഹത്തിന്റെ കൃത്യമായ പരിച്ഛേദ്ദം ഒന്നും അവിടെയില്ലെങ്കിലും നാട്ടിലിറങ്ങി നടന്നാലോ, സമൂഹമാധ്യമങ്ങളിൽ കയറിയാലോ കിട്ടാൻ ചാൻസുള്ള ഒരു നാലഞ്ചു വെറൈറ്റി സ്വഭാവ വിശേഷങ്ങൾ ഉള്ളവരെ ബിഗ് ബോസ് ഹൗസിൽ കണ്ടുമുട്ടാം. മനുഷ്യ സമൂഹം വളർച്ച പ്രാപിക്കുന്നത് ഗോസിപ്പ് എന്ന സ്വഭാവം കൂട്ടായിട്ട് ഉള്ളത് കൊണ്ടാണെന്നാണ് “ഹരാരി” പറഞ്ഞിട്ടുള്ളത്. ആ പ്രിൻസിപ്പിൾ അനുസരിച്ചു നോക്കിയാൽ ഉത്തമ…

ഫ്ലോറിഡാ കഥകൾ- My first short film as a director ! Please watch !!

പണ്ട്..ഹൈസ്കൂളിലൊക്കെ പഠിക്കുന്ന കാലത്ത്, ദിവസങ്ങളിൽ ടിവിയുടെ മുന്നിൽ കുത്തിയിരിക്കുന്നത് കണ്ടാൽ അമ്മയ്ക്ക് കലിപ്പ് കയറും. “പോയിരുന്നു രണ്ടക്ഷരം പഠിക്ക്..അല്ലെങ്കിൽ ആ പശൂനെ കൊണ്ട് പോയി തീറ്റിക്ക് ..” എന്നൊക്കെ സ്ഥിരം വായ്ത്താരി കേൾക്കുന്പോൾ, ജനിച്ചു വീണത് “സിറ്റിയിൽ” അല്ലാതെ പോയതിനെ പഴിച്ചു കൊണ്ട് ഒരു കയ്യിൽ നോട്ടുബുക്കും, മറുകയ്യിൽ ഒരു കയറും കയറിന്റെ അറ്റത്ത് ലക്ഷണമൊത്ത ഒരു പശുവുമായി പറമ്പിലേക്കിറങ്ങും. തോനെ പുല്ലുള്ള ഒരു സ്പോട്ട് കണ്ടെത്തി അതിന്റെ വിസിബിലിറ്റിയിൽ ഉള്ള ഒരു തണല് പിടിച്ചിരുന്നു നൈസായിട്ട്…

തിരോധാനം ??

തിരോധാനം ?? നാലാം ക്ലാസിൽ പഠിക്കുന്പോഴാണ്. അത് വരെ പഠിച്ചിരുന്ന തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്‌കൂളിൽ നിന്ന് കുറച്ചു ദൂരെയുള്ള വാവൂർ എ എം എൽ പി സ്‌കൂളിലേക്ക് പറിച്ചു നടപ്പെടുന്നത്. വാവൂർ സ്‌കൂൾ ഇരിക്കുന്നത് അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ വെട്ടുപാറ എന്ന സ്ഥലത്താണ്. വെട്ടുപാറയുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നിലമ്പൂർ എടവണ്ണ അരീക്കോട് വഴി ഒഴുകിവരുന്ന ചാലിയാർ പുഴ കറക്ട് വെട്ടുപാറ എത്തുന്പോൾ നൈസായിട്ടൊരു യു ടേൺ എടുക്കും..എന്നിട്ട് കുറച്ചു ദൂരം നടുക്കൊരു തുരുത്ത് സൃഷ്ടിച്ചു…

കഥാഫാക്ടറി അനലറ്റിക്സ് റിസൾട്സ് 2019

കഥാഫാക്ടറി അനലറ്റിക്സ് റിസൾട്സ് (കാമധേനു ലോട്ടറി റിസൾട്സ്..ടോണിൽ വായിക്കണം ) അമേരിക്ക മൂതൽ സാംബിയ വരെയും. പോളണ്ട് മുതൽ സിംഗപ്പൂർ വരെയും പരന്നു കിടക്കുന്ന മുപ്പതിലധികം രാജ്യങ്ങളിലെ സുഹൃത്തുക്കളും, അജ്ഞാതരും ഉൾപ്പടെയുള്ള വായനക്കാർ കഥകൾ വായിച്ചു. മുൻ വര്ഷങ്ങളിലേത് പോലെ കുട്ടിക്കഥകൾക്ക് ആണ് ഈ പോയ വർഷവും പ്രിയം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നോക്കുന്പോൾ കുറവ് വായനക്കാർ ആണ് 2019 ൽ ഉണ്ടായിരുന്നത്. ഈക്കൊല്ലം കൂടുതൽ കഥകൾ എഴുതണം. ഈ “അമേരിക്കൻ സമോവ…

ഇരുപത്തിയാറ് വർഷങ്ങൾ ?

അൻസാറിക്ക, സുബൈർ സാൻ, പഞ്ചാബി ജോസ്, യൂസഫ് മാമ എന്നിവയായിരുന്നു ഈ കേസിൽ എനിക്ക് ഏറ്റവും കൂടുതൽ സംശയം. ഒരു പരിധിവരെ എന്റെ ബാപ്പയെയും ഞാനീ കേസിൽ സംശയിച്ചിരുന്നു എന്ന വസ്തുതയും തള്ളിക്കളയാൻ എനിക്ക് കഴിയില്ല. ഇരുപത്തിയാറ് വർഷങ്ങൾക്ക് മുന്നെയാണ് ഉമ്മുമ്മ മരിക്കുന്നത്. ബന്ധുക്കളും അയൽപക്കക്കാരും എന്തിനേറെ ഉമ്മുമ്മയുടെ കൊച്ചുമകളായ എന്റെ ഉമ്മ ഉൾപ്പടെയുള്ളവർ ആ മരണം ഒരു ആത്മഹത്യയായി തള്ളിക്കളഞ്ഞെങ്കിലും എനിക്കത് അങ്ങനെ തള്ളിക്കളയാൻ ആ പ്രായത്തിൽ കഴിഞ്ഞിരുന്നില്ല എന്നതാണ് ചില ഓർമകളിലൂടെ കയറിയിറങ്ങിപ്പോകുന്പോൾ എനിക്കിപ്പോൾ…

മൈൻഡ് ഗെയിംസ് – story

വിസ്കോൺസിന് – 2017 ഒക്ടോബറിലെ ഒരു ഗര്ഭകാലം. ഗര്ഭകാലം എന്ന് വിശേഷിപ്പിക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട്. വോക്കേഷ കൗണ്ടിയിലെ ആൾട്ടർനേറ്റ് ഡയമൻഷൻ സ്റ്റുഡിയോസ് എന്ന കമ്പനിയുടെ ഷൂട്ടിംഗ് തുടങ്ങിയ റോസ് ലോഡ്ജ് എന്ന ചെറു സിനിമയിലെ പ്രധാന നടന്മാരായ 😉 മൂന്നു പേരുടെ കുഞ്ഞുങ്ങൾ മൂന്നു ഉദരങ്ങളിൽ ഗർഭാവസ്ഥയിൽ ഇരിക്കുന്ന കാലമാണ്. വിസ്കോൺസിൻ തണുപ്പിലേക്ക് ഇറങ്ങാൻ കുറച്ചാഴ്ചകൾ മാത്രം ബാക്കി നിൽക്കുന്നു. റോസ് ലോഡ്ജ് എന്ന് പേരുള്ള ഏതോ ഒരു വെക്കേഷൻ കാബിൻ ന്റെ മുന്നിൽ…

ഏകാന്ത വാസം കഴിഞ്ഞു- Song from MindGames

Malayalam song from our short movie – MindGame !! Thanks Kailas Menon,(Music Director- Theevandi, Ittimani, Edakkad Battalion 06)  for launching the album !! Friends- please watch and share the video !! (Use Headphone) !! ഈയുള്ളവന്റെ വരികൾ ആണ്… ഏകാന്ത വാസം കഴിഞ്ഞു പ്രിയ സഖി..ഇനി നിനക്കരികിലേക്കുള്ള യാത്ര  ഏകാന്ത വാസം കഴിഞ്ഞു പ്രിയ സഖി..ഇനി നിനക്കരികിലേക്കുള്ള യാത്ര  മരണമൊരു പാലം പണിതുയർത്തീടുന്നു, നാം…

Mind Games- Short Film

രമേഷേട്ടന്റെ സംവിധാനത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചെറു സിനിമ(റോസ് ലോഡ്ജ്-കപ്പൽഛേദം-മൈൻഡ് ഗെയിംസ് ). എഴുത്തിൽ രണ്ടര തികച്ചു(എക്കോ-സംഭാഷണം, കപ്പൽഛേദം-സഹ തിരക്കഥ/സംഭാഷണം, മൈൻഡ് ഗെയിംസ്) എന്ന് വേണമെങ്കിൽ പറയാവുന്നത്. ആദ്യമായിട്ട് കഥ-സ്ക്രിപ്റ്റ് പൂർണ്ണമായി എഴുതുന്നത്. മൈൻഡ്ഗെയിംസ് !!   Coming Soon !! Stay Tuned.. Story-Script-Dialogues by Kadhafactory !!   Please subscribe Alternate Dimension YouTube Channel – https://www.youtube.com/channel/UCvp8KVLO-SHxOhZA_lDO67g Check our Facebook page for more details – https://www.facebook.com/AlternateDimensionMovies/?__tn__=kCH-R&eid=ARDCFxS8jGmgMUBX20Yh3sMEwTFmRMgsK7v3233D0woAv_q3-I_qBU8SMR3GuTl-VIsXTJvRpu4dbqip&hc_ref=ARQGXObjLn8O5EroRR03WkkPVrLWwlfzaxNWVGJHHtFzcnhBP7xMCM8ImfglLww-7TQ&__xts__%5B0%5D=68.ARB1ifTqYtfO2SAowZuXAvNWKqGTj2RGunk77m5xr98icRAGnhhY1fO4D3HzoMxR9RHGFziB8hOnTEkPyULbHqZnWW4IKIaxA6mvjQziQDmPTIZ-w8I1CiKXPXtVQk1Z3dnS5uxLAtn5zfvVuopdBD2wOBZ9CPWfQ6jPk0w5C0dLzp9LLx5Q8FCT2c4BQ3gj5V87yrjLoxHCn02Q_f411LXbeQNFMIZqfmzLWeVu4TmUHK8HmNK5jSLlZwga-BZXozwxz_QCKsbYBP36QM00XolSoTixTvhswKiTqSxesrfKHyfUDb5pkErwkD2KjYi3LutPToNptB2gVKVlbmaT

ഡിറ്റക്ടീവും ഞാനും !!

പുതിയ ഒരു കഥ എഴുതാൻ ഇത് വരെയും ആരോടും പറയാതെ ഇരുന്നതാണ്. അല്ലെങ്കിൽ തന്നെ പറഞ്ഞിട്ട് എഴുതിയാൽ അതൊരിക്കലും മുഴുമിപ്പിക്കാൻ ആവില്ല എന്നൊരു അന്ധവിശ്വാസം ഈയിടെയായി എന്നിലെ കഥ പറച്ചിലുകാരനെ പിടികൂടിയിട്ടുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ നിന്ന് ഒരു കഥയെഴുതിപ്പിടിപ്പിക്കാനുള്ള സമയം കണ്ടെത്താൻ കഴിയാത്തതും, എഴുതി വെച്ച കഥകൾക്കൊരു തുടക്കം ഉണ്ടാക്കാൻ സാധിക്കാത്തത് കൊണ്ടും വളരെയധികം ആത്മസംഘർഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ ഈയിടെയായി. സംശയമുണ്ടെങ്കിൽ ഞാൻ മുന്നേ പറഞ്ഞിട്ടുള്ള കഥകളിലേക്കൊന്നു നോക്കൂ..മിക്കവയും പാതിയെഴുതി നിർത്തിയവയല്ലേ…അതെന്താണ് എനിക്കൊരിക്കലും അവയൊന്നും പൂർത്തീകരിക്കാൻ…