Green Pa$tures | Akkara Pacha

From the Makers of Ross Lodge !! Alternate Dimensions Presents. തിരശീലയിൽ മിൽവാക്കിയിലെ പ്രശസ്ത താരങ്ങൾ….!! (കേരള ലോക മഹാസമ്മേളനത്തിനു അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് സമർപ്പിക്കുന്നത്…) കാണൂ, വൈറൽ ആക്കൂ..!!!  

ജീപ്പ് !!

(Pretext- ജീപ്പ് – ഒരു നൊസ്റാൾജിയയോ, ഫീൽഗുഡ് കഥയോ അല്ല. ഒരു പക്ഷെ വായിക്കുന്നവരെ ഡിസ്റ്റർബ് ചെയ്യാൻ സാധ്യത ഉള്ള കഥയാണ്. ചുരുങ്ങിയ പക്ഷം ഇതെഴുതി കൊണ്ടിരുന്നപ്പോൾ എഴുത്തുകാരൻ വളരെയധികം ഡിസ്റ്റർബ്ഡ് ആയിരുന്ന കഥയാണ്. അത് കൊണ്ട് തന്നെയാണ്, എഴുതി വെച്ചിട്ടു വർഷം രണ്ടായിട്ടും ഇത് വരെയും പബ്ലിഷ് ചെയ്യാതിരുന്നത്. കഥകൾക്ക് പഞ്ഞമില്ലാത്ത മണ്ണിൽ നിന്ന് ആരോ നേർക്ക് വലിച്ചെറിഞ്ഞു തന്ന ഒന്നാണ് ഈ കഥ. കൂടുതൽ പറഞ്ഞു കുളമാക്കുന്നില്ല.) ടാക്സി സ്റ്റാൻഡിന്റെ പിന്നിലെ ചെരുവിലാണ് സുബൈദാത്തയുടെ…

സ്വപ്‌നങ്ങൾ !!

ആറുമണിക്കാണ് അലറാം അടിച്ചത്, അടിച്ചു തുടങ്ങിയപ്പോഴേ സ്നൂസ് അടിച്ചു മറ്റൊരു സമയത്തേക്ക് ഉറക്കമുണരേണ്ടത് മാറ്റിവെച്ചു. പിന്നെയെപ്പോഴാണ് സ്വപ്നത്തിലേക്ക് തളർന്നു വീണത് എന്നറിയില്ല. ശരിക്കുമൊരു തളർന്നു വീഴൽ തന്നെയായിരുന്നു. മെയ് തളർന്നു, കാൽ കുഴഞ്ഞു, ഒരു മുയൽക്കുഴിയിലൂടെ ഭൂമിക്കടിയിലേക്ക് നൂണ്ടിറങ്ങി പോകുന്നത് പോലെ സ്വപ്നം വലിച്ചിഴച്ചു കൊണ്ട് പോയി. കൊണ്ട് ചെന്നിട്ടത് പരിചയമുള്ള ഒരു സ്ഥലത്തേക്കായിരുന്നു. ഉറക്കച്ചടവിൽ ഞാനറിഞ്ഞു എനിക്ക് ചിരപരിചിതമായ ഏതോ ഒരിടത്തിലാണ് എത്തിപ്പെട്ടത് എന്ന്. ഉറക്കത്തിന്റെ മന്ദത ഉണ്ടെങ്കിൽ കൂടിയും, കാലു വലിച്ചു വെച്ച് നടക്കുകയാണ്…

ലഞ്ച് ബോക്സ്..

സംഗതി ഇത്തിരി പഴഞ്ചൻ ആണ്. വേണമെങ്കിൽ നൊസ്റ്റാൾജിയ എന്നും പറയാം. രണ്ടു മൂന്നാഴ്ചത്തെ പിടിപ്പത് ജോലിക്ക് ശേഷം പ്രതീക്ഷിക്കാതെ വീണു കിട്ടിയ ഒരു അവധി വസൂലാക്കി എന്തെങ്കിലും എഴുതിയാലോ എന്ന് വിചാരിച്ചിരിക്കുന്പോൾ വീണു കിട്ടിയ ഒരു ഓർമ്മ ചിത്രം. (എന്റെ ഏറ്റവും വലിയ ക്രിട്ടിക് ആയ ബെറ്റർഹാഫിന്റെ ഭാഷയിൽ പറഞ്ഞാൽ പിന്നേം സ്വന്തം ജീവിതത്തിൽ നിന്നും മസാല തേച്ച് എടുക്കുന്ന ഒരു നൊസ്റ്റാൾജിയ സൃഷ്ടി..) തൊണ്ണൂറുകളുടെ ആദ്യപാദങ്ങളിലെ സ്‌കൂൾ ജീവിതം നാച്ചുറൽ മോഡിലിട്ട്, റെട്രോ എഫക്ടിൽ മിറർലെസ്…

റോസ് ലോഡ്ജ്

  ക്യാമറക്ക് മുന്നിൽ ഇതിനു മുന്നേ മൂന്നേ മൂന്നു തവണയാണ് പ്രത്യക്ഷപ്പെട്ടത്. ഒന്നിൽ കാൽ മാത്രം അഭിനയിച്ചു. യൂനിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ലെറ്റേഴ്സ് സിനിമാ ഭ്രാന്തൻ ജോറോ യുടെ ഷോർട്ഫിലിമിൽ നാൽപാത്തി മലയിലെ ചെരുവിൽ ജോൺ സണ്ണിയെ കൊന്നു തള്ളിയതിന് ചുറ്റും നൃത്തം വെയ്ക്കുന്ന രംഗത്തിൽ ജോറായി അഭിനയിച്ചെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരുന്നു ഷൂട്ട് ചെയ്ത ക്യാമറ മേനോൻറെ ക്യാമറയിൽ നമ്മുടെ കാലു മാത്രമേ പതിഞ്ഞുള്ളൂ. പിന്നെ വർഷങ്ങൾക്ക് ശേഷം, എക്കോ ഷോർട്ഫിലിമിൽ വന്നു പോകുന്ന…

വള്ളം കളി..

കഥ ഇതുവരെ…. വടക്കേ അമേരിക്കയുടെ ഏറെക്കുറേ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന, മിഷിഗൺ തടാകക്കരയിലുള്ള ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. അമേരിക്കയുടെ ഡയറി ലാൻഡ് എന്നറിയപ്പെടുന്ന വിസ്കോൺസിനിലെ മാഡിസണിലും, മിൽവാക്കിയിലും, ഗ്രീൻബേയിലും ആയി വ്യാപിച്ചു കിടക്കുന്ന നിരവധി മലയാളി കുടുംബങ്ങൾ വിസ്‌മ എന്ന കൂട്ടായ്മയുടെ കുടക്കീഴിൽ ഇടക്കിടെ ഒത്തു ചേരും. വിസ്മയുടെ നേതൃത്വത്തിൽ ഇതാദ്യമായി മിൽവാക്കിയിൽ നടന്ന വള്ളം കളി മത്സരത്തിൽ സ്വന്തം വള്ളവുമായി മലയാളി തുഴക്കാരും നീറ്റിലിറങ്ങി. ഇനി തുടർന്നു കാണുക…   Youtube

കവിത വായിക്കേണ്ട വിധം

കറിമസാല പാക്കറ്റിനു പിന്നിലുണ്ടാവും കറികൾ ഉണ്ടാക്കേണ്ട വിധം ഇറച്ചി കഷണങ്ങൾ കൊത്തിയരിഞ്ഞു ഉള്ളിയൂം, മറ്റു രുചി കൂട്ടും പച്ചക്കറികളും ചേർത്ത് വെണ്ണയിലോ നെയ്യിലോ വഴറ്റി .. അതിലേക്ക് പാക്കറ്റിൽ നിന്നും മസാല വിതറി പാകത്തിന് ഉപ്പും മുളകും ചേർത്തു കഴിക്കുക !! കവിത നിങ്ങളുടെ മനസിൽ നിന്നും പുറത്തെത്തിയാൽ പിന്നെയത് വായിക്കുന്ന എന്റെ മനസിലാണ് കവിതയാകുന്നത് !! നിങ്ങൾ പട്ടിണിയെ കുറിച്ചു എഴുതിയാൽ ഞാനറിഞ്ഞ ഒരു വിശപ്പിനേ കൂട്ട് പിടിച്ചാവും അത് വായിക്കുക . നിങ്ങൾ സ്വത്വത്തെ…

മാലക്കള്ളൻ !!

വലുതാവുന്പോ എന്താവാനാരുന്നു ആഗ്രഹം കിളി കിളിയോ… ഹും, ഡിലൈറ്റ് ബസിലെ കിളി.. ഡിലൈറ്റ് ബസിലെ..ഓ …ആ കിളി… അതും ഫ്രണ്ടിലെ കിളിയല്ല..ബേക്കിലെ കിളി..ചെക്കറു കിളി..! അതെന്താ.. അവനാ പവറു കൂടുതൽ. മുൻപിലെ നിൽക്കുന്ന കിളിക്ക് വലിയ റോളില്ല…ഫ്രണ്ട് ഡോറിൽ പെണ്ണുങ്ങള് കയറുകയും ഇറങ്ങുകയും ചെയ്യുന്പോ ഡോർ തുറന്നു കൊടുക്കണം..ബസ് ഓടുന്നതിനൊപ്പം ഓടി ഡോറിന്റെ സൈഡിൽ പിടിച്ചു ചാടി കയറണം..ആകെയുള്ള റിസ്ക് പൂക്കളം ഡിസൈൻ ഉള്ള കള്ളിമുണ്ട് ഉരിഞ്ഞു പോകരുത്..അതവൻ ഷർട്ടിന്റെ തല കടിച്ചു പിടിച്ചു, മുണ്ടുയർത്തി നല്ല…

Yadon Ki Duniya | യാദോം കി ദുനിയാ

  Episode 1 – 1982 ലെ ഡൽഹി ഏഷ്യാഡ്‌ നോടോപ്പം ആവണം ഭാരതത്തിലെ നഗരങ്ങളിൽ കളർ ടെലിവിഷൻ പോപ്പുലർ ആയത്, എങ്കിലും, കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഇടത്തരക്കാരന്റെ സ്വീകരണ മുറികളിലേക്ക് അവൻ കയറി ഇരിപ്പുറപ്പിച്ചത് തൊണ്ണൂറുകളുടെ ആരംഭത്തിലാവും…നൊസ്റ്റാൾജിയ എന്ന് നാംഓമനപ്പേരിട്ട് വിളിക്കുന്ന ഓർമ്മ ചീന്തുകളിലൂടെ ആവട്ടെ  ഇന്നത്തെ “യാദോം കി ദുനിയാ  “അല്ലെ – ഒരു പാട്ടു കേട്ട് തുടങ്ങാം എന്ന് തോന്നുന്നു…1990 ൽ റേഡിയോയിൽ, വിവിധഭാരതിയിലൂടെ പോപ്പുലർ ആയ ആഷിക്കിയിലെ തന്നെ ആവട്ടെആദ്യം..മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ വിരിഞ്ഞ പ്രണയ കഥ..നദീം ശ്രവന്റെ സംഗീതം..സമീറിന്റെ വരികൾ..കുമാർ സാനുവിന്റെ പ്രണയം തുളുന്പുന്നശബ്ദം – ഇന്നത്തെ, ഇന്നത്തെ എന്നത് പ്രത്യേകം പറയണം ..നൊസ്റാൾജിയാ ആരാധകരുടെ വസന്തകാലമായിരുന്നു തൊണ്ണൂറുകൾ ..നമുക്ക് ടിവിയിലേക്ക് തന്നെതിരിച്ച് വരാം… കെൽട്രോൺ, ഒനിഡാ (ചുവന്ന ചെകുത്താനെ ഓർമ്മ വന്നില്ലേ), ബി പീ എൽ, വെസ്റ്റേൺ തുടങ്ങിയ നാടൻ ബ്രാൻഡുകൾ ചെറു പട്ടണങ്ങളിലെ ഹോംഅപ്ലയൻസ് ഷോറൂമുകളിൽ നിന്നും, മഹീന്ദ്ര ജീപ്പിന്റെ പിന് നിര ബഞ്ച് സീറ്റുകൽക്കിടയിൽ ഇരുന്ന് യാത്ര ചെയ്തു,  നാട്ടിൻ പുറങ്ങളിലെ സ്വീകരണമുറിയിൽ മേശപ്പുറത്ത് ഒരു പഴയ ബെഡ്ഷീറ്റ് വിരിക്ക് മുകളിൽ ഇരിപ്പ് ഉറപ്പിച്ചു…മുന്നിൽ കണ്ണു നട്ട് പറമ്പിലും പാടത്തും കളിച്ച് മദിച്ച കുട്ടി കുറുമ്പുകളും ! ഖയാമത് സെ ഖയാമത്..എൺപതുകളിലെ അവസാന വർഷം പുറത്ത് വന്നതാണ്..ചോക്ലേറ്റ് നായകൻ അമീർ – ആനന്ദ് മിലിന്ദ് സംഗീതം ഉദിത് നാരായണന്റെ വോയിസ്.. ദൂരദർശൻ ദൂരദർശന്റെ ആ ചുവന്ന ലോഗോ കറങ്ങി തിരിഞ്ഞു വരുന്നതും പശ്ചാത്തല സംഗീതവും മനസ്സിൽ വന്നു കാണും അല്ലെ… ചിത്രഗീതം, ചിത്രഹാർ, രംഗോലി, ഏക് സെ ബഡ്കർ ഏക്..നൊസ്റ്റാൾജിയകാരുടെ ഹൃദയം തുടിപ്പിക്കുന്ന സിനിമാ പാട്ടുകൾ നിറഞ്ഞ എത്രപരിപാടികൾക്ക് വേണ്ടി ആഴ്ച്ചതോറും കാത്തിരുന്നിട്ടുണ്ടാവും അന്നത്തെ കൗമാര/യൗവനങ്ങൾ…!! ഹിന്ദി ഗാന രംഗങ്ങളിൽ സുന്ദരന്മാരും സുന്ദരികളും ആടി പാടി തിമിർക്കുന്നു…! ആകെ വർണ്ണ പ്രപഞ്ചം..!! അനുമാലിക്, ആനന്ദ് മിലിന്ദ്, നദീം ശ്രാവൺ, റഹ്‌മാൻ, ജതിൻ ലളിത്, ഉദിത് നാരായൺ, അഭിജിത്, കവിത കൃഷ്ണമൂർത്തി, അൽകാ യാഗ്നിക്, സോനുനിഗം, സാധന സർഗ്ഗം……നാം കേട്ട പാട്ടുകളുമായി ഇഴ ചേർന്ന പേരുകൾ.. ഏതാവും നിങ്ങൾ ആദ്യം ടിവിയിൽ കണ്ട ഹിന്ദി സിനിമ ഗാനം — എനിക്ക് ഇതാണ്.. സാജൻ. വീട്ടിലെ ടേപ്പ് റിക്കോർഡറിൽ പലകുറി റിവൈൻഡ് ചെയ്ത് വീണ്ടും വീണ്ടും കേട്ട ഗാനം..എന്നോ ഒരു ദിവസം ടിവിയിൽ ആദ്യമായി കണ്ടത് ..നദീംശ്രാവൺ അക്കാലത്തെ ഇഷ്ട മ്യൂസിക് ഡയറക്ടേഴ്സിൽ മുൻ നിരയിൽ പെടും. അൽകാ യാഗ്‌നിക്കിന്റെയും എസ് പി ബിയുടെയും മാസ്മരിക ശബ്ദം..വാ ആരേവാ… അനുമാലിക് – കോപ്പി ക്യാറ്റ് എന്ന് വിളിപ്പേരെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇഷ്ടപ്പെട്ടവ തന്നെയായിരുന്നു..Akele Hum Akele Tum ഈ ഗാനം (start the bgm) ഉദിത് നാരായണന്റെയും അൽക്കയുടെയും മാന്ത്രിക ശബ്ദം ഇന്നും കാതുകളിൽ നിറയുന്നുണ്ടാവും, ഒപ്പം സൈക്കിളിൽ , കാറ്റിൽ പാറുന്നമുടിയൊതുക്കി കുന്നിറങ്ങി വരുന്ന ചോക്ലേറ്റ് മിഥുനങ്ങളായ അമീറും മനീഷയും… അനുമാലിക്കിന്റെതായി വന്നവയിൽ  മറ്റൊരു പ്രിയ ഗാനമായിരുന്നു – ബാസിഗറിലേത്. കാജോൾ എത്ര സുന്ദരിയായിരുന്നു…നീണ്ട  ഗൗണിൽ, തന്റെ കാമുകനെ കാത്ത്ഇരിക്കുന്ന ഗാനരംഗം – ” ബാസിഗർ ” നദീം ശ്രാവൺ നോളം ഇഷ്ടമുള്ള സംഗീത സംവിധായക ഇരട്ടകൾ ആയിരുന്നു ആനന്ദ് മിലിന്ദ്.. ഒരു എയർപോർട് അറൈവൽ ടെർമിനലിൽ ,  പ്രണയഗാനവുമായി മാധുരിക്ക് പിന്നാലെ ചുണ്ടു വിറപ്പിച്ച് വന്നിറങ്ങുന്നത് ഷാരുഖ് .. അഭിജിത് എന്ന ഗായകന്റെ മാസ്മര സ്വരം നിറഞ്ഞ അൻജാനിലെ ഗാനം – ബഡി മുഷ്കിൽ ഹേ !! ഇതിനിടയിലെപ്പോഴോ കയറി വരുന്ന പരസ്യങ്ങൾ..ലിറിൽ സോപ്പിന്റെ പരസ്യം വരുമ്പോൾ, കോറസ് പോലെ കണ്ണു പൊത്തിക്കോ എന്ന് പറഞ്ഞു കണ്ണ്പൊത്തി ഇടക്ക് ആരും കാണാതെ ഒരു കണ്ണ് തുറന്ന് ടിവിയിലേക്ക് നോക്കുമ്പോഴേക്കും അടുത്ത ഗാനം വന്നിട്ടുണ്ടാകും… അക്ഷയ് കുമാറും ശിൽപ ഷെട്ടിയും ഒരു കാലത്തെ ബ്യുട്ടിഫുൾ പ്രണയ ജോഡികൾ ആയിരുന്നല്ലോ..അനുമാലിക്കിന്റെ സംഗീതം വീണ്ടും..കുമാർസാനുവിന്റെയും ആൽക്കയുടെയും വോയിസ്.. ചുരാകെ ദിൽമേ.. പൂച്ചക്കണ്ണുള്ള ജുഗൽ ഹൻസ് രാജ് കയ്യിൽ ഒരു ഗിറ്റാറുമായി രാജേഷ് റോഷന്റെ സംഗീതം ഉദിത് നാരായണന്റെ മാന്ത്രീക സ്വരം…കയ്യിൽ ഒരു ഗിറ്റാറുംപിടിച്ച് എത്ര കാമുകന്മാർ നടന്നിട്ടുണ്ടാവും അല്ലെ ഇങ്ങനെ.. ഘർ സെ നികൽതെ ഹേ നൊസ്റ്റാൾജിയക്ക് ഒരു നൊമ്പരമുണ്ട് എന്ന് പറയുന്നത് വെറുതെ അല്ല അല്ലെ..ജൂഹിയും ഷാരൂഖും ആടി പാടി നടക്കുന്പോൾ…യെസ് ബോസ്..ജതിൻലളിത് ദ്വയങ്ങളുടെ സംഗീതം..അഭിജിത്തിന്റെ ശബ്ദം.. മേ കോയി ഐസേ ഗീത്.. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്ന് ഇന്നിത് കേൾക്കുന്ന ഒരാൾ എങ്കിലും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനുതയ്യാറെടുക്കുകയാവും…അവർക്ക് വേണ്ടി..കണ്ണടച്ചിരുന്നു കേൾക്കാൻ..പാട്ടിനൊപ്പം ഒരു മധുര സ്വപ്നത്തിലേക്ക് വഴുതി വീഴാൻ ഒരു ഗാനം നേർന്നുകൊണ്ട്..ഇന്നത്തെ യാദോം കി ദുനിയാ അവസാനിക്കുന്നു…ലക്ഷ്മികാന്ത് പ്യാരേലാൽ സംഗീതം… ശുഭ രാത്രി…ശുഭ ദിൻ..!!! Broadcasted by Olaanjali Over the air radio – http://www.olanjaali.com | Yadon Ki Duniya

രാജാ-പാർട്ട്

ദ്വീപിൽ രാജ ഭരണം തുടങ്ങിയിട്ട് വര്ഷം പതിനഞ്ച് ആവുന്നു. ദ്വീപ് എന്ന് പറഞ്ഞാൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ കരയിൽ നിന്നും ദൂരത്തിൽ കിടക്കുന്ന ഒരു കൊച്ചു ഭൂമിയാണ്. നാല് അതിരുകളും സമുദ്രം. സാങ്കൽപ്പിക ദ്വീപ് ആണോ എന്ന് ചോദിച്ചാൽ, കഥാകാരന്റെ ഭാവനക്ക് ഒപ്പം സഞ്ചരിക്കുക എന്നതിനപ്പുറം വായനക്കാരൻ നിസ്സഹായൻ ആണെന്ന് പറയേണ്ടി വരും. ദ്വീപിലെ ആകെ ജനസംഖ്യ പതിനയ്യായിരത്തി അഞ്ഞൂറ്റി നാൽപ്പത്തി രണ്ട്, അക്കത്തിൽ എഴുതിയാൽ 15,542. ദ്വീപിന് ഒരേയൊരു മന്നൻ ശുദ്ധോദര മഹാരാജാവ്. അങ്ങിനെ വെറുതെ…

കുട്ടിക്കഥ-കൂമൻ ചാത്തൻ

പണ്ട് പണ്ട് ..പണ്ടെന്നു വെച്ചാൽ ഒരു അഞ്ഞൂറു വർഷങ്ങൾക്ക് മുൻപ്, നമ്മുടെ നാട്ടിൽ അമ്പൂക്കി എന്നു പറഞ്ഞു ഒരാൾ ജീവിച്ചിരുന്നു. അമ്പൂക്കിയും ഭാര്യയും കൂടി ഒരു കുഞ്ഞു കുടിലിൽ ആയിരുന്നു ജീവിച്ചിരുന്നത്. അമ്പൂക്കി വലിയ മടിയനായിരുന്നു. ഒരു ജോലിയും ചെയ്യാതെ ഇങ്ങനെ ചുരുണ്ട് കൂടി കിടക്കാനായിരുന്നു അമ്പൂക്കിക്ക് ഏറ്റവും ഇഷ്ടം. അന്നൊക്കെ എപ്പൊഴും മഴ പെയ്യും..ദിവസവും മൂടിക്കെട്ടിയ ആകാശം നോക്കി അമ്പൂക്കി പറയും..മഴ വരുന്നുണ്ട്, മഴ വന്നു പോകട്ടെ എന്നിട്ടു പോകാം ജോലിക്ക്..അമ്പൂക്കിയുടെ ഭാര്യക്ക് അതു കേൾക്കുമ്പോൾ…